ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് വി.മുരളീധരന്‍

Posted by - Jan 3, 2019, 01:55 pm IST

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. ഇന്നലെ രണ്ട് സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ കയറി. അവര്‍ വിശ്വാസികളല്ല. അവര്‍ മാവോയിസ്റ്റുകളും നക്‌സലുകളുമാണെന്നും മുരളീധരന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സിപിഎമ്മും തിരഞ്ഞെടുക്കപ്പെട്ട പോലീസുകാരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അവര്‍ ക്ഷേത്രത്തിലെത്തിയത്. സര്‍ക്കാര്‍ കൂടി പങ്കാളിയായ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഇതിന് പിന്നില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഹിന്ദു ക്ഷേത്രത്തിനും അയ്യപ്പ വിശ്വാസികള്‍ക്കും എതിരെ നടത്തിയ

പിണറായി വിജയന്റെ അകമ്പടി വാഹനം ഇടിച്ച്‌ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു

Posted by - Jan 3, 2019, 01:52 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനം ഇടിച്ച്‌ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണയുടെ ഭര്‍ത്താവ് കൃഷ്‌ണകുമാറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടികളുമായി ചാടിവീഴുമ്ബോഴായിരുന്നു അപകടം. അതിവേഗത്തില്‍ എത്തിയ മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനം പ്രവര്‍ത്തകരെ ഇടിച്ചിടുകയായിരുന്നു.

മല ചവിട്ടിയ യുവതികള്‍ എവിടെ?  രമേശ് ചെന്നിത്തല

Posted by - Jan 3, 2019, 12:44 pm IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തര്‍ക്ക് മുറിവേറ്റെന്ന് പറഞ്ഞ ചെന്നിത്തല ഭക്തര്‍ സര്‍ക്കാരിനോട് പകരം ചോദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ഭരണാധികാരിയും ചെയ്യരുതാത്ത തെറ്റാണ് മുഖ്യമന്ത്രി പിണറായി ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വേഷപ്രച്ഛന്നം നടത്തിയാണ് യുവതികളെ മല കയറ്റിയത്. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണ് ഒരു യുവതിയെന്നും ചെന്നിത്തല ആരോപിച്ചു. രണ്ടാമത്തെ യുവതിക്ക് സിപിഐ (എംഎല്‍) ബന്ധമുണ്ട്. യുവതികളെ പൊലീസ് ഒളിപ്പിച്ചു

രഞ്ജിത് കുമാറിനെ തേടി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം

Posted by - Jan 3, 2019, 11:21 am IST

പോലീസ് സിവില്‍ ഓഫീസര്‍ രഞ്ജിത് കുമാറിനെ തേടി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം.കോട്ടയം ടൗണില്‍ ഗതാഗത കുരുക്കില്‍ വഴിമുടങ്ങിക്കിടന്ന ആംബുലന്‍സിന് രഞ്ജിത് കുമാര്‍ വഴികാട്ടിയ ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെയാണ് സിനിമയില്‍ അവസരം ലഭിച്ചത് . ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ നൗഷാദ് ആലത്തൂര്‍ നിര്‍മിക്കുന്ന ഒട്ടേറെ പുതുമകളുള്ള വൈറല്‍ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാര്‍ വേഷമിടുക.

ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ വഴിതടയലും കല്ലേറും

Posted by - Jan 3, 2019, 10:52 am IST

പന്തളം:ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ വഴിതടയലും കല്ലേറും. കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര്‍ ടി സി.ബസിന് നേരെ

നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

Posted by - Jan 3, 2019, 10:32 am IST

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മു​ന്‍​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ ചോ​ദ്യ​ങ്ങ​ളും മ​റു​പ​ടി​ക​ളു​മാ​യി ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ചാ​ന​ല്‍ അ​ഭി​മു​ഖം ന​ട​ത്തു​ന്ന പ്ര​ധാ​ന​​മ​ന്ത്രി റാഫേ​ല്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ലമെന്റില്‍ വ​ന്ന്​ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നു​ള്ള ധെെര്യമില്ലെന്ന് രാ​ഹു​ല്‍ ആ​രോ​പി​ച്ചു. റാഫേല്‍ വിഷയത്തില്‍ പലതവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ മോദി പ്രതികരിച്ചിട്ടില്ല. മോദി റാഫേല്‍ വിഷയത്തില്‍ 20മിനിറ്റ് ചര്‍ച്ചയ്‌ക്ക് തയ്യാറാവണമെന്നും, നാല് ചോദ്യങ്ങള്‍ മറുപടി പറയണമെന്നും

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മകളെ പിതാവ് മണ്ണണ്ണ ഒഴിച്ച്‌ തീ കൊളുത്തി

Posted by - Jan 2, 2019, 06:04 pm IST

മുംബൈ : മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മകളെ പിതാവ് മണ്ണണ്ണ ഒഴിച്ച്‌ തീ കൊളുത്തി. മുംബൈയിലെ വിരാറിലാണ് സംഭവം. 70 ശതമാനം പൊള്ളലോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിതാവ് മുര്‍തിസ മന്‍സൂരിയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനാറുകാരിയായ മകള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി മന്‍സൂരി വഴക്കിടുക പതിവായിരുന്നു. സംഭവ ദിവസം ഫോണിനെച്ചോല്ലി മകളുമായി വാക്കേറ്റത്തിലേര്‍പ്പെട്ട

ദില്ലിയില്‍ വീണ്ടും കൂട്ടബലാത്സംഗം; യുവതിയെ പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു

Posted by - Jan 2, 2019, 04:22 pm IST

ദില്ലി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച്‌ കൂട്ട ബലാത്സംഗത്തിനിരയായി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ആറ് ആണ്ടുകള്‍ പൂര്‍ത്തിയായി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദില്ലിയില്‍ വീണ്ടും സമാനമായ രീതിയില്‍ കൂട്ട ബലാത്സംഗം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വച്ച്‌ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം നടുറോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ദില്ലി സ്വദേശിനിയാണ് ഗുരുഗ്രാമില്‍ വച്ച്‌ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഗുരുഗ്രാമിലെത്തിയ യുവതി ഉച്ച തിരിഞ്ഞ് 2.30ഓടുകൂടി നഖ്റോലി ചൗക്കില്‍ നിന്ന് മനേസറിലേക്ക് പോകാനായി ഒരു ഓട്ടോ

സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഎം-ബിജെപി സംഘര്‍ഷവും കല്ലേറും

Posted by - Jan 2, 2019, 04:02 pm IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ അക്രമം, കല്ലേറ്, കണ്ണീര്‍ വാതകം, ജലപീരങ്കി. വ്യാപകമായ അക്രമ സംഭവങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ അരങ്ങേറുന്നത്. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ മുഖാമുഖം നിലയുറപ്പിച്ച്‌ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് അക്രമം തുടങ്ങിയത്. വലിയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നു. മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മുകാര്‍ക്ക് നേരെ കല്ലേറ് നടത്തി. സിപിഎമ്മുകാര്‍ തിരിച്ചും കല്ലേറ് തുടങ്ങി. കല്ലേറ്

ശുദ്ധിക്രിയകള്‍ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

Posted by - Jan 2, 2019, 12:32 pm IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ശുദ്ധിക്രിയകള്‍ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ പറഞ്ഞു .രാഷ്ട്രീയ പ്രശ്നമായി ശുദ്ധിക്രിയയെ കാണരുതെന്ന് തന്ത്രി തന്നെ സ്ത്രീപ്രവേശനം നടന്നതിന് പിന്നാലെ പറഞ്ഞുവെന്നും എ.പദ്മകുമാര്‍ വ്യക്തമാക്കി .മാധ്യമവാര്‍ത്തകളില്‍ നിന്നാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം നടന്നതായി താനും അറിഞ്ഞത് എന്ന് ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ പറഞ്ഞു .തന്ത്രി ശുദ്ധിക്രിയ സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡിനോട് തന്ത്രി അഭിപ്രായം ചോദിച്ചിരുന്നില്ല എന്നും തന്ത്രിയും മേല്‍ശാന്തിയും കൂടി തീരുമാനിച്ചതാണ്

ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല; വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി; ബി .ഗോപാലകൃഷ്ണന്‍ 

Posted by - Jan 2, 2019, 12:31 pm IST

കൊച്ചി : ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല എന്നും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി എന്നും ബി .ഗോപാലകൃഷ്ണന്‍ . പോലീസ് ഇവരെ ആണും പെണ്ണും കെട്ട വേഷത്തിലാണ് ശബരിമല ദര്‍ശനത്തിനായി എത്തിച്ചത് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍  .സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത് ഒപ്പം ഇത് നാണംകെട്ട വിജയാഹ്ലാദമാണ് എന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു .സിപിഎം സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിശ്വാസത്തെ തകര്‍ക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു .  

ഇരിട്ടിയില്‍ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Posted by - Jan 2, 2019, 11:17 am IST

കണ്ണൂര്‍: ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

ശബരിമല നട അടച്ചു 

Posted by - Jan 2, 2019, 10:50 am IST

സന്നിധാനം:ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം. സന്നിധാനത്ത് നിന്നും തീര്‍ത്ഥാടകരെ മാറ്റിയ ശേഷമാണ് പൂജാരിമാര്‍ ശുദ്ധികലശം ചെയ്യുന്നത്. തന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചകള്‍ക്ക് ശേഷമാണ് മേല്‍ശാന്തി എത്തി ശ്രീകോവില്‍ അടച്ചത്. ഉച്ചയ്‌ക്ക് ഒരു മണിക്ക് മുമ്ബ് തന്നെ ശുദ്ധിക്രിയകള്‍ നടത്തി വീണ്ടും നട തുറക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

സ്ത്രീകള്‍ കയറിയെന്ന പൊലീസിന്റെ വാദത്തോട് പ്രതികരിക്കാതെ തന്ത്രി

Posted by - Jan 2, 2019, 10:40 am IST

സന്നിധാനം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയെന്ന പൊലീസിന്റെ വാദത്തോട് പ്രതികരിക്കാതെ തന്ത്രി. സ്ത്രീകള്‍ കയറാന്‍ സാധ്യതയില്ലെന്നും സ്ത്രീകള്‍ കയറിയിട്ടുണ്ടെങ്കില്‍ ബോര്‍ഡുമായി ആലോചിച്ച്‌ പ്രതികരണം അറിയിക്കാമെന്നും തന്ത്രി പറഞ്ഞു. ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് പമ്ബയിലെയും സന്നിധാനത്തെയും പൊലീസുകാര്‍ അറിയാതെയെന്നാണ് എത്തുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ കുറച്ച്‌ പൊലീസ് സന്നാഹത്തോടെയായിരുന്നു ഇവര്‍ മല കയറിയത്. മഫ്തിയിലും യൂണിഫോമിലുമായിട്ടായിരുന്നു പൊലീസുകാര്‍ ഇവര്‍ക്കൊപ്പം എത്തിയത്. എന്നാല്‍ പതിനെട്ടാം പടി കയറാതെ ശബരിമലയിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതായി പൊലീസ്

Posted by - Jan 2, 2019, 10:14 am IST

ശബരിമലയില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥീകരിച്ചു. . കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഈ മാസം 24ന് ദര്‍ശനത്തിനെത്തിയെങ്കിലും പ്രതിഷേധം കാരണം തിരികെ പോകേണ്ടി വന്നവരാണ് മകരവിളിക്കിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തിയത്. സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് പിമാര്‍ക്ക് പോലും ഈ വിവരം അറിഞ്ഞിരുന്നില്ല. ഇരുവരും 18 ആം പടി ചവിട്ടാതെയാണ് സന്നിധാനത്ത കയറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 3.45 ന് ഇരുവരും ദര്‍ശനത്തിന് എത്തിയപ്പോള്‍ ചെറിയ സംഘം