പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം
കൊച്ചി: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉപയോഗിച്ച പ്ലാസ്റ്റിക് വസ്തുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. പെരുമ്പാവൂരില്‍നിന്നുള്ള നാല് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന കുപ്പി, ചാക്ക് തുടങ്ങിയ വസ്തുകള്‍ക്കും തീപിടിച്ചു. പെരുമ്പാര്‍ സ്വദേശിയുടേതാണ് കമ്പനിയെന്നാണ് പ്രാഥമിക വിവരം.
Recent Comments