ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണം നടക്കുന്നിടത്തേക്ക് പോയ പൊലീസ് വാഹനത്തില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനു ഇരയായത്.
Recent Comments