പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്ത്

Posted by - Feb 15, 2019, 10:43 am IST

ശ്രീനഗര്‍: പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയുമെത്തി. ഇന്ത്യക്കൊപ്പം നിന്ന് ഭീകരവാദത്തെ അടിച്ചമര്‍ത്തുമെന്നു ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ വ്യക്തമാക്കി. റഷ്യയും ഭൂട്ടാനും ശ്രീലങ്കയും ആക്രമണത്തെ അപലപിച്ചു. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തലാക്കാന്‍ പാകിസ്ഥാന്‍ തയാറാകണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 2016 -ലെ ഉറി ഭീകരാക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.അതേസമയം ആക്രമണത്തിന് പിന്നില്‍

അവന്തിപ്പോറ സ്ഫോടനം: വീരമൃത്യു വരിച്ച ജവാന്മാരില്‍ മലയാളിയും; വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍

Posted by - Feb 15, 2019, 10:20 am IST

ജമ്മുകാശ്മീരിലെ അവന്തിപ്പൊരയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും ഉള്‍പ്പെടുന്നു. വി വി വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍ പറഞ്ഞു..വയനാട്ടിലെ ലക്കിടി സ്വദേശിയാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വി വി വസന്തകുമാര്‍. ഇന്നലെ വൈകീട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്റെ ഭാര്യാ സഹോദരന്‍ വിളിച്ചു പറയുന്നത്. കുറച്ച്‌ സമയങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തില്‍ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചതെന്നും സജീവന്‍

അവന്തിപ്പോറ സ്ഫോടനം: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 44 ആയി

Posted by - Feb 15, 2019, 10:09 am IST

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പോറയില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 44 ആയി. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്. 1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരില്‍ ഉണ്ടായ 18ാമത്തെ വലിയ ആക്രമണവും. 2016 സെപ്റ്റംബര്‍ 18ന് ഉറിയില്‍ സൈനിക ക്യാമ്ബിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം സേനയ്ക്ക് വലിയതോതില്‍ ആള്‍നാശം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി

Posted by - Feb 14, 2019, 12:20 pm IST

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചിരുന്നു. ഇതിനു ശേഷം പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം യുപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധി 16 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച ബുധനാഴ്ച അതിരാവിലെ വരെ നീണ്ടു നിന്നിരുന്നു. താന്‍ ലക്ഷ്യമിടുന്നത്

പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

Posted by - Feb 14, 2019, 12:10 pm IST

ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പുന:പരിശോധനാ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പത്തു വയസുകാരിയും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതി പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. ഒരു മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അഭിവാജ്യ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നത് ഭരണഘടനാ ബെഞ്ച് പരിശോധക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. യുവതി പ്രവേശന വിലക്ക് ആചാരത്തിന്റെ

ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സിബിഐ

Posted by - Feb 14, 2019, 11:57 am IST

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ സ്പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രകോപനമല്ല ബോധപൂര്‍വ്വമായ ആസൂത്രണമാണ് ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രവുമായി ബന്ധപ്പെട്ട കേസ് ഇന്ന് തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവേയാണ് സിബിഐ ആവശ്യം ഉന്നയിച്ചത്. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വ്യക്തമായ പങ്ക് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട് ഇരുവര്‍ക്കെതിരേയുമുള്ള തെളിവുകള്‍ സിബിഐ അക്കമിട്ട്

ബി​ഹാ​റി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വിനുനേരെ വധശ്രമം

Posted by - Feb 14, 2019, 11:36 am IST

പാ​റ്റ്ന: ബി​ഹാ​റി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വും മു​ന്‍ ഗ്രാ​മു​ഖ്യ​നു​മാ​യ രാം​ക്രി​പാ​ല്‍ മോ​ഹ്ത​യ്ക്കു​നേ​രെ വ​ധശ്ര​മം. വെ​ടി​വ​യ്പി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ രാം​ക്രി​പാ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​ളെ പരീ​ക്ഷാ സെ​ന്‍റ​റി​ല്‍ വി​ട്ടശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്ബോ​ഴാണ് ഇ​ദ്ദേ​ഹ​ത്തി​നു നേ​ര്‍​ക്ക് അ​ജ്ഞാ​ത​ര്‍ വെടി വച്ചത്. ബു​ധ​നാ​ഴ്ച ബു​ഗു​സാ​രാ​യി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​റുപേ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ക്ര​മി​ച്ച​ത്. ര​ണ്ടു ത​വ​ണ അ​ക്ര​മി​ക​ള്‍ രാം​ക്രി​പാ​ലി​നു നേ​ര്‍​ക്ക് വെ​ടി​യു​തി​ര്‍​ത്തു. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ രാം​ക്രി​പാ​ലി​നെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ ​ത്തി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാണ്. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത്

വയനാട് കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം

Posted by - Feb 13, 2019, 09:35 pm IST

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം. കല്‍പ്പറ്റ നഗരത്തിലെ സിന്ദൂര്‍ ടെക്സ്‌റ്റൈല്‍സിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം 7.15 ഓടെയാണ് സംഭവം. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ കെട്ടിടത്തിനുള്ളില്‍ ആളുണ്ടോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നു. സ്ഥലത്ത് 5 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. നഗരത്തിലെ വൈദ്യുതി ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്ജ്

Posted by - Feb 13, 2019, 09:31 pm IST

കോട്ടയം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്ജ്. ജനപക്ഷത്തിന്റെ അഞ്ചുപേര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ടയിലാകും പിസി മത്സരിക്കുക. യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമായില്ലെങ്കില്‍ മാത്രമാകും തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം എടുക്കുക. കേരളാ കോണ്‍ഗ്രസില്‍ നിന്നും പിജെ ജോസഫിന്് പുറത്തുവരേണ്ട സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ പിജെ ജോസഫുമായി സഹകരിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. അതേസമയം പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. മുന്നണി പ്രവേശം സാധ്യമാകാനുള്ള അവസാനത്തെ അടവാണ്

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

Posted by - Feb 13, 2019, 09:28 pm IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ 15 ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം റൂറല്‍ എസ്പിയായ എ.അശോക് കുമാറിനെ പോലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു.കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവിനെ പത്തനംതിട്ട എസ്.പിയാക്കി, ടി.നാരായണനെ പോലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. കെ.ജി സൈമണ്‍ കൊല്ലം റൂറലിലേക്കും, സെക്യൂരിറ്റി ഡിഐജി എ അക്ബറിനെ ഇന്റലിജന്‍സ് ഡിഐജിയാക്കി മാറ്റി നിയമിച്ചു.പാലക്കാട് എസ്പി ദേബേഷ്‌കുമാര്‍ ബെഹറയെ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ്

പു​ല്‍​വാ​മ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി

Posted by - Feb 13, 2019, 09:13 pm IST

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സ്വ​കാ​ര്യ​സ്കൂ​ളി​ലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി. ഇന്നു രാ​വി​ലെ​യാണ് സ്ഫോടനം ഉണ്ടായത്. ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചരിക്കുകയാണ്. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെന്നാണ് വിവരം. ന​ര്‍​ബാ​ലി​ലെ ഫാ​ലി​യ ഇ-മി​ലാ​ത് സ്കൂ​ളി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ക്ലാ​സ് മു​റി​ക്കു​ള്ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം.

രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ ; ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്

Posted by - Feb 13, 2019, 09:05 pm IST

ജയ്പൂര്‍: രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കിമാറ്റിയ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ഫെബ്രുവരി 14 മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവണ്‍മെന്റിന്റെ ഉത്തരവ് കോണ്‍ഗ്രസ് എടുത്ത് കളഞ്ഞു. 2017 ല്‍ വസുന്ധര രാജ സിന്ധ്യെ കൊണ്ട് വന്ന ഉത്തരവാണ് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ചേര്‍ന്ന് എടുത്ത് കളഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് എല്ലാദിവസവും മാതാപിതാക്കളെ പൂജിക്കാനുള്ള ദിവസമാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദോത്ര ട്വീറ്റ് ചെയ്തു. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളോട് ഫെബ്രുവരി

സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി ദു​രൂ​ഹ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി

Posted by - Feb 13, 2019, 07:51 pm IST

കൊ​ച്ചി: മൂ​ന്നാ​റി​ല്‍ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് അ​വ​സാ​ന നി​മി​ഷം സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി​യ സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി ദു​രൂ​ഹ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഇ​തു സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ബ് ക​ള​ക്ട​ര്‍​ക്കെ​തി​രാ​യ എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ പ​രാ​മ​ര്‍​ശം പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു. രാ​ജേ​ന്ദ്ര​നെ​തി​രാ​യ ന​ട​പ​ടി സി​പി​എം തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.അതേസമയം അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​രി​ല്‍ ഏ​റെ​യും കോ​ണ്‍​ഗ്ര​സു​കാ​രാ​ണെ​ന്നും മ​ണി വ്യ​ക്ത​മാ​ക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted by - Feb 13, 2019, 07:48 pm IST

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്. കടങ്ങള്‍ എഴുതിത്തള്ളാനായി 4.39 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച്‌ ഉത്തരവായത്. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്

തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്നു; 9497975000 എന്ന നമ്പറില്‍ 24 മണിക്കൂറും കമ്മീഷണറെ വിളിക്കാം

Posted by - Feb 13, 2019, 07:44 pm IST

തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് 'കണക്‌ട് ടു കമ്മീഷണര്‍' എന്ന സംവിധാനവുമായി കേരള പോലീസ്. 9497975000 എന്ന നമ്ബറില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും കംമീഷണറെ ബന്ധപ്പെടാമെന്നും, പരാതികളും, നിര്‍ദേശങ്ങളും ഈ നമ്ബറിലൂടെ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമായും തലസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുക എന്നതാണ് 'കണക്‌ട് ടു കമ്മീഷണര്‍' എന്ന സംവിധാനത്തിന്റെ പ്രഥമ ലക്ഷ്യം. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളെ കുറിച്ചും, അസ്വാഭാവികമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും ഈ