പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കരിങ്കല്ലു കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടേതെന്നു പോലീസ് ; കൊലപാതകമെന്ന് സൂചന
ആലുവ: പെരിയാറിന്റെ കൈവഴിയില്‍ ആലുവ യുസി കോളജിനു സമീപം വിദ്യാഭവന് സെമിനാരിയോടു ചേര്‍ന്നുള്ള കുളിക്കടവില്‍ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയ മൃതദേഹം യുവതിയുടേതെന്നു പോലീസ് സ്ഥിരീകരിച്ചു. പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കരിങ്കല്ലു കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആലുവ ഈസ്റ്റ് പോലീസ് ഇന്നു കരയ്ക്കെടുത്തു ഇന്‍ക്വസ്റ്റ് തയാറാക്കി. കുളിക്കടവില്‍ ഒഴുകിയെത്തിയ മൃതദേഹം മരക്കുറ്റിയില്‍ തടഞ്ഞുനില്ക്കുകയായിരുന്നു. കണ്ടെത്തിയത് രാത്രിയിലായതിനാല്‍ ഇന്നു രാവിലെയാണ് പോലീസ് മൃതദേഹം പരിശോധിച്ചത്.കൊലപാതകമാണെന്ന നിഗമനത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ചൊവ്വാഴ്ച രാത്രി തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു. മൃതദേഹത്തിന് നാലു
Recent Comments