ക്രിക്കറ്റ് കളിക്കവെ മലയാളി യുവാവ് ന്യൂസിലന്റില്‍ മരിച്ചു

Posted by - Feb 12, 2019, 08:06 am IST

കൊച്ചി: ന്യൂസിലന്റിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന്‍ ഹരീഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ദുരന്തം. ന്യൂസിലന്റ് സൗത്ത് ഐലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗ്രീന്‍ ഐലന്റ് ക്ലബ്ബിനു വേണ്ടി കളിക്കവെയാണ് കുഴഞ്ഞുവീണ് മരിച്ചത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന വൈദ്യസംഘം രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മൈതാനത്തുതന്നെ മരണം സംഭവിച്ചു. മികച്ച ഓള്‍റൗണ്ടറായ ഹരീഷ്, ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. സതേണ്‍ ഡിസ്ട്രിക്‌ട്

ഫിലിപ് രാജകുമാരന്‍ ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു

Posted by - Feb 12, 2019, 07:44 am IST

ലണ്ടന്‍: ഫിലിപ് രാജകുമാരന്‍ (97) കാര്‍ ഓടിക്കുന്നത് നിര്‍ത്തി. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു. അപകടത്തില്‍ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസന്‍സ് അദ്ദേഹം നോര്‍‌ഫോക്ക് പൊലീസിനു കൈമാറി. ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസില്‍ രാജകുമാരനു ഗുണകരമായേക്കും. ഇക്കാര്യം കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ നടപടി. പൊതുതാല്‍പര്യം കണക്കിലെടുത്തു നിയമനടപടി തന്നെ ഉണ്ടായില്ലെന്നു വരാം. ജനുവരി 17ന് മറ്റൊരു കാറില്‍ ഇടിച്ചു രാജകുമാരന്റെ

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; കനത്ത പോലീസ് സുരക്ഷയില്‍ ശബരിമല

Posted by - Feb 12, 2019, 07:42 am IST

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കാന്‍ സന്നിധാനവും നിലയ്ക്കലും പമ്ബബയും പൊലീസിന്റെ വലയത്തിലാക്കി. പതിനേഴുവരെ നിരോധനാജ്ഞ തുടരും. സന്നിധാനത്ത് വി.അജിത്തിനും പമ്ബയില്‍ എച്ച്‌. മഞ്ജുനാഥിനും നിലയ്ക്കലില്‍ പി.കെ.മധുവിനുമാണ്

ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം ; നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Posted by - Feb 11, 2019, 12:07 pm IST

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങിന് നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചതിന് വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. നിലവിളക്കിന്റെ എല്ലാ തിരികളും താന്‍ ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രനും എ.സമ്ബത്ത് എംപിയും ഉള്‍പ്പെടെയുള്ള അതിഥികള്‍ വേദിയിലിരുന്നിട്ടും ആര്‍ക്കും അവസരം നല്‍കാതെ തിരികളെല്ലാം കണ്ണന്താനം തന്നെ ഒറ്റയ്ക്ക് കൊളുത്തിയെന്ന വാര്‍ത്തകള്‍ക്കാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു

ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മെ​ഹ്ബൂ​ബ മു​ഫ്തി

Posted by - Feb 11, 2019, 11:51 am IST

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി. ഒ​രു സ്ത്രീ ​ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച്‌ മ​റ്റാ​രും വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കു​ന്ന​വ​ര്‍​ക്ക് കാ​ര്യ​മാ​യ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും മെ​ഹ്ബൂ​ബ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഈ ​ആ​ധു​നി​ക യു​ഗ​ത്തി​ലും പു​രു​ഷ​മേ​ധാ​വി​ത്വ​വും, സ്ത്രീ​വി​രു​ദ്ധ​ത​യും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​വ് ഹ​രീ​ഷ് ദ്വി​വേ​ദി​യാ​ണ് പ്രി​യ​ങ്ക​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ അ​ധി​ക്ഷേ​പി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്. രാ​ഹു​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തേ​പോ​ലെ​ത​ന്നെ പ്രി​യ​ങ്ക​യും പ​രാ​ജ​യ​പ്പെ​ടും.

സബ്കളക്ടര്‍ക്കെതിരെ മോശമായി സംസാരിച്ച സംഭവം; എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്

Posted by - Feb 11, 2019, 11:19 am IST

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മോശമായി സംസാരിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍ പ്രതികരിച്ചത്. വീട്ടില്‍ ഭാര്യയേയും മക്കളേയും 'അവള്‍' എന്ന് വിളിക്കുക പതിവാണ്. അതു പോലെ തന്നെയാണ് സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താന്‍ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. ചെറിയകുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം

സു​ന​ന്ദ പു​ഷ്ക​റിന്റെ മരണം ; അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്

Posted by - Feb 10, 2019, 10:16 pm IST

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ളി​ക് ടി​വി എ​ഡി​റ്റ​ന്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്. കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി​യി​ല്‍ ഡ​ല്‍​ഹി കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.  സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലെ ര​ഹ​സ്യ രേ​ഖ​ക​ളും പോ​ലീ​സ് റെ​ക്കോ​ഡു​ക​ളി​ലെ നോ​ട്ടു​ക​ളും പു​റ​ത്തു​വി​ട്ടു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​രൂ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ചാ​ന​ലി​നു പ്രേ​ഷ​ക​രെ കൂ​ട്ടു​ന്ന​തി​നാ​യി ത​നി​ക്കെ​തി​രേ അ​ര്‍​ണാ​ബ് ഗോ​സ്വാ​മി അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി, ത​ന്‍റെ ഇ-​മെ​യി​ല്‍ അ​നു​വാ​ദ​മി​ല്ലാ​തെ

ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം

Posted by - Feb 10, 2019, 09:54 pm IST

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ലെ ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച ലാ​ല്‍ ചൗ​ക്കി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​തി​നൊ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ഏ​ഴു പേ​ര്‍ പോ​ലീ​സു​കാ​രും സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടു​ന്ന​തി​നു മു​ന്പ് ഭീ​ക​ര​ര്‍ വീ​ണ്ടും ഗ്ര​നേ​ഡ് എ​റി​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ എംഎല്‍എ

Posted by - Feb 10, 2019, 09:40 pm IST

ബെംഗളൂരു : പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുന്നതിനായി ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ (ജെഡിഎസ്) എംഎല്‍എ രംഗത്ത്. ഇതില്‍ അഞ്ച് കോടി രൂപ മുന്‍കൂറായി കൈപ്പറ്റിയിരുന്നതായും കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംഎല്‍എയായ കെ.ശ്രീനിവാസ ഗൗഡ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ 18 എംഎല്‍എമാര്‍ക്കായി 200 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍ നിരവധി രാഷ്ട്രീയ ചരടുവലികളാണ് കര്‍ണാടക

സൈബര്‍ ആക്രമണം; സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

Posted by - Feb 10, 2019, 09:15 pm IST

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അപമാനിച്ചതായി കാട്ടി സുനിത ദേവദാസ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ സൈബര്‍ ക്രൈം പോലീസിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍ 

Posted by - Feb 10, 2019, 08:33 pm IST

നിലമ്പൂര്‍: 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് ത്വയ്യിബ് (30), ചെമ്പ്രാബ് (27) എന്നിവരാണ് പിടിയിലായത്. നിലമ്പൂരില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ 12 കിലോ കഞ്ചാവുമായി വരികയായിരുന്ന പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ റെജി തോമസ്, സിവില്‍

ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി; സബ് കലക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; അന്വേഷണം ആവശ്യമില്ല- ഇ ചന്ദ്രശേഖരന്‍

Posted by - Feb 10, 2019, 03:29 pm IST

മൂന്നാര്‍: ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. നിയമപരമായി മാത്രമാണ് മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സബ് കലക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം. ഉദ്യോഗസ്ഥയ്ക്കെതിരെ ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടതി വിധിയനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, എംഎല്‍എ പിന്തുണയ്ക്കുന്നത് അനധികൃത നിര്‍മാണത്തെയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍

തെച്ചിക്കോട്ട് രാമചന്ദ്രന് ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

Posted by - Feb 10, 2019, 03:25 pm IST

തൃശൂര്‍ : ഗജവീരന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വനം വകുപ്പ് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിപ്പ് ആരംഭിച്ചപ്പോള്‍ രണ്ട് പേരെ ചവിട്ടിക്കൊന്നതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന അന്ന് വിരണ്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാഴ്ചയ്ക്ക് തകരാറുള്ള ആനയാണ് അമ്ബതിലേറെ വയസുള്ള തെച്ചിക്കോട്ട് രാമചന്ദ്രന്‍. വൈദ്യപരിശോധനയില്‍ മറ്റ് ആരോഗ്യ പ്രശ്നമൊന്നുമില്ലെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു എഴുന്നള്ളിപ്പിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ എഴുന്നള്ളിപ്പില്‍ അപകടമുണ്ടായതോടെയാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. പതിനഞ്ച് ദിവസത്തേയ്ക്കാണ് ആനയ്ക്ക് വിലക്ക്

ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും, ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സാരിയും സിന്ദൂരവും; വീണ്ടും പ്രിയങ്ക ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി  

Posted by - Feb 10, 2019, 03:23 pm IST

ബസ്തി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും ധരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സിന്ദൂരവും ഉപയോഗിക്കുന്നുവെന്നുമാണ് ബി.ജെ.പി എം.പി ഹരീഷ് ദ്വിവേദി കുറ്റപ്പെടുത്തിയത്. പ്രിയങ്ക തനിക്കോ ബി.ജെ.പിക്കോ ഒരു വിഷയമല്ലെന്നും എന്നാല്‍, രാഹുലും പ്രിയങ്കയും പരാജയമാണെന്നും ഹരീഷ് ദ്വിവേദി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നേരത്തെയും ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാവണനും സഹോദരി പ്രിയങ്ക ശൂര്‍പ്പണകയുമാണെന്നായിരുന്നു റോഹാനിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര

ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Posted by - Feb 10, 2019, 03:18 pm IST

മുംബൈ; ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ മുംബൈയിലെ അദ്ധേരിയിലെ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുമ്ബോള്‍ അഴുകിയ നിലയിലായിരുന്നു. വില്ലന്‍ കഥാപാത്രങ്ങളിലൂടെയായിരുന്നു മഹേഷ് പേരെടുത്തത്. 80-കളിലും 90-കളിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അഭിമന്യു എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് മഹേഷ് ആനന്ദിനെ