ജമ്മു-കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. സൈന്യത്തിന്റെ തെരച്ചലിനിടെ കുല്‍ഗാമിലെ കെല്ലാം ദേവസാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഫെബ്രുവരി ഒന്നിന് സൈന്യവും തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
Recent Comments