ജമ്മുവിൽ കാറിനുള്ളിൽ  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

Posted by - Mar 30, 2019, 05:28 pm IST

ദില്ലി: ജമ്മു കശ്മീരില്‍ കാറിനുള്ളിൽ  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ജമ്മു ദേശീയപാതയിലാണ് സ്ഫോടനം ഉണ്ടായത്. സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷമായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്.  ആർക്കും പരിക്കില്ലെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. പെട്ടെന്നുണ്ടായ അപകടമാണെന്നാണ് സിആര്‍പിഎഫിന്‍റെ പ്രാഥമിക നിഗമനം. ആക്രമണമായി കരുതുന്നില്ലെന്നും സിആര്‍പിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST

വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം റിലീസ് ചെയ്ത് 24 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രണ്ടാം ഭാഗവുമായി ബിജു എത്തുന്നത്. അതേസമയം, ടീസറിന് താഴെ വലിയ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സിനിമ എന്തുവേണമെങ്കിലും ആകട്ടെ ആ പേര് മാറ്റണമെന്നാണ് ആരാധകരുടെ ആവശ്യം. ഡിസ്‌ലൈക്ക് കാംപെയ്നും ആരാധകർ തുടങ്ങി കഴിഞ്ഞു.  സ്ഫടികത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ അന്വേഷണം ബന്ധുക്കളിലേക്ക്

Posted by - Mar 30, 2019, 05:14 pm IST

ഓയൂർ: സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളിൽ അത്യപൂർവമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.  കൊലപാതക കേസുകൾക്ക് സമാനമായി ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304(ബി) (സ്ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചതിനും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടതിനും കേസുണ്ട്. അറസ്റ്റിലായ ഓയൂർ ചെങ്കുളം കുരിശിൻമൂട് പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), മാതാവ് ഗീതാലാൽ (55) എന്നിവരുടെ

ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Posted by - Mar 30, 2019, 01:03 pm IST

ന്യൂഡൽഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  സുരക്ഷാ മേഖലകൾക്ക് മുകളിൽ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവർ സംയുക്തമായി പ്രവർത്തിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സുരക്ഷാ നിർദ്ദേശം നിലനിൽക്കെ തിരുവനന്തപുരത്ത് ഡ്രോണുകൾ പറന്നത് ഗുരുതര സുരക്ഷാവീഴ്‌ചയാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. തലസ്ഥാനത്ത് ഡ്രോൺ കാണപ്പെട്ടതിന്റെ ദൃശ്യങ്ങൾ വിശദപരിശോധനയ്ക്കായി കേന്ദ്ര

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

Posted by - Mar 30, 2019, 12:49 pm IST

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരൻ ജീവനുവേണ്ടി പോരാടുന്നു. വെന്‍റിലേറ്ററില്‍  മരുന്നുകളുടെ സഹായത്തോടെയാണ് ജീവൻ നിലനി‍ർത്തുന്നത്. പുരോഗതി ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കുട്ടിയ്ക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചതായാണ് നിരീക്ഷണം. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകാത്തതാണ് ഡോക്ടർമാർ നേരിട്ട പ്രതിസന്ധി.  ക്രൂര മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോറ് പുറത്ത് വന്നിരുന്നു. കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടായില്ല. മൂന്നരവയസ്സുള്ള ഇളയകുട്ടി സോഫയിൽ മൂത്രമൊഴിച്ചത് ഏഴ് വയസ്സുകാരന്‍റെ അശ്രദ്ധയാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST

ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന വിശദീകരണവുമായി ഉന്നത കോൺഗ്രസ് വൃത്തങ്ങൾ രംഗത്തെത്തുന്നത്. ഇന്നോ നാളെയോ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. നാളെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലി കര്‍ണാടകയിൽ നടക്കുന്നുണ്ട്. അതിന് മുൻപ് തെക്കേ ഇന്ത്യയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനും നിലപാട് പറയാനും നിര്‍ബന്ധിതമായ സാഹചര്യമാണ് രാഹുൽ ഗാന്ധിക്ക് മുന്നിൽ ഇപ്പോഴുള്ളത്.

ബോര്‍ഡിംഗ് പാസില്‍ മോദിയുടെ ചിത്രം; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു

Posted by - Mar 30, 2019, 12:36 pm IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബോര്‍ഡിംഗ് പാസില്‍ നല്‍കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്. മധുര എയർപോർട്ടിൽ വച്ചാണ് എയർ ഇന്ത്യ യാത്രക്കാർക്ക് നരേന്ദ്രമോദിയുടെ ചിത്രമുള്ള ബോര്‍ഡിംഗ് പാസ്‌ നല്‍കിയത്. ബോര്‍ഡിംഗ് പാസില്‍ മോദിയുടെ ചിത്രം നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമായി പരിഗണിച്ചാണ് നോട്ടീസ്.  നരേന്ദ്രമോദിയുടേയും വിജയ് രൂപാനിയുടേയും ചിത്രങ്ങളടങ്ങിയ ബോര്‍ഡിംഗ് പാസുകളാണ് എയര്‍ഇന്ത്യ വിതരണം ചെയ്തത്. ബോർഡിങ് പാസുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ജമ്മു

സഞ്ജുവിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

Posted by - Mar 30, 2019, 11:23 am IST

ന്യൂഡൽഹി: ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റിൽ വ്യക്തികളെ കുറിച്ച് സംസാരിക്കാൻ തനിക്ക് വലിയ താത്പര്യമില്ല, എന്നാൽ സഞ്ജുവിന്‍റെ പ്രകടനം കാണുമ്പോൾ നിലവിലെ ഇന്ത്യൻ ടീമിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അവൻ തന്നെയാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സഞ്ജുവിന് നാലാം സ്ഥാനം വേണമെന്നും ഗംഭീർ ട്വീറ്റ് ചെയ്തു. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ 55 പന്തിൽ 102 റൺസാണ് സഞ്ജു

10കോടിയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പിടിയിൽ

Posted by - Mar 30, 2019, 11:14 am IST

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്. ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദില്ലിയിൽ നിന്നുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിന്‍റെ  നിർദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന. ഖന്ന എസ്എസ്പി ക്കു കീഴിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ

കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

Posted by - Mar 30, 2019, 11:05 am IST

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ അനന്ത്നാഗിലാണ് ഏറ്റുമുട്ടൽ. ശനിയാഴ്ച പുലർച്ചെ അനന്ത്നാഗിലെ ടനിഗാവയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ സൈനികർക്കു പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തിവരികയാണ്.  വെള്ളിയാഴ്ച കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചിരുന്നു.

നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി  

Posted by - Mar 30, 2019, 10:53 am IST

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യം നിഷേധിച്ചു. കേസ് അടുത്ത മാസം 26ന് കോടതി പരിഗണിക്കും. 26 വരെ നീരവ് മോദി ജയിലിൽ കഴിയണം. നേരത്തെ നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൗൺ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കേസിലെ സാക്ഷികൾക്ക് വധഭീഷണിയുണ്ട്.  ജാമ്യം അനുവദിച്ചാൽ നീരവ് മോദി തെളിവുകൾ നശിപ്പിക്കാനും ബ്രിട്ടൻ വിട്ടുപോകാനും സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇന്ത്യയിൽ നിന്ന് സിബിഐയും എൻഫോഴ്സ്മെന്റ്

പ്രകടന പത്രിക പുറത്തിറക്കി സിപിഐ

Posted by - Mar 29, 2019, 05:42 pm IST

ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.  സത്രീകൾക്ക് എല്ലാ മേഖലയിലും 33 ശതമാനം തൊഴിൽ സംവരണം ആദായ നികുതി നൽകാത്ത എല്ലാ മുതിർന്ന പൗരന്മാർക്കും പെൻഷൻ ആസൂത്രണ കമ്മീഷൻ തിരിച്ചുകൊണ്ടുവരും ന്യൂനപക്ഷങ്ങൾക്കായി രജീന്ദ്ര സച്ചാർ സമിതി ശുപാർശകൾ നടപ്പാക്കും ജിഡിപിയുടെ 10 ശതമാനം വിദ്യാഭ്യാസ മേഖലക്കായി നീക്കിവെക്കും പ്രൈമറി മുതൽ സെക്കന്‍ററി

കേക്ക് മുറിച്ച് നൽകി പൃഥ്വിരാജിനെ അനുഗ്രഹിച്ച് ലാലേട്ടൻ

Posted by - Mar 29, 2019, 05:36 pm IST

'ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെ'- കേക്ക് മുറിച്ച് നൽകി തന്റെ സംവിധായകനോട് മലയാള സിനിമയുടെ വിസ്‌മയം പറഞ്ഞ വാക്കുകളാണിത്. ആ സംവിധായകൻ പൃഥ്വിരാജും താരം മോഹൻലാലുമാകുമ്പോൾ ആഹ്ളാദം ഇരട്ടിയാകുകയാണ് ആരാധകർക്ക്. ഏറെ പ്രതീക്ഷയോടെ ഇന്നലെയാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്. ആ സന്തോഷം പങ്കുവയ്‌ക്കുകയായിരുന്നു  താരങ്ങൾ കുടുംബത്തോടൊപ്പം. വീ ആർ ബ്ളെസ്‌ഡ് എന്നു പറഞ്ഞുകൊണ്ടാണ് മോഹൻലാൽ പൃഥ്വിരാജിനൊപ്പം കേക്ക് മുറിച്ചത്.  തുടർന്ന് ഒരു കഷ്‌ണം രാജുവിന്റെ വായിൽവച്ചു കൊടുത്ത ശേഷം ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്‌തു. ലാലിന്റെ

ചൂട് കൂടിയിട്ടും പരീക്ഷ മാറ്റാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി 

Posted by - Mar 29, 2019, 05:21 pm IST

തേഞ്ഞിപ്പലം: കനത്ത ചൂടും വരൾച്ചയും കാരണം ഹോസ്റ്റലുകൾ അടച്ചിട്ടിട്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലോ പരീക്ഷകൾ മാറ്റാൻ തയ്യാറാവുന്നില്ലെന്ന് പരാതി. വെക്കേഷൻ സമയത്ത് നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റണമെന്ന് നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, അക്കാദമിക് കലണ്ടർ പാലിക്കേണ്ടതിനാൽ പരീക്ഷ മാറ്റാനാവില്ലെന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം.  ആകെ പരീക്ഷയെഴുതുന്ന 900 കുട്ടികളിൽ 100 പേരും കോഴിക്കോട് ലോ കോളജിൽ നിന്നുള്ളവർ. എന്നാൽ, ചൂട് കനത്തതോടെ വെള്ളമില്ലാതാവുകയും ഹോസ്റ്റൽ അടക്കുകയും ചെയ്തു. കനത്ത ചൂട് പരിഗണിച്ച് പരീക്ഷ മാറ്റി വെക്കണമെന്ന്

ജീവന് വേണ്ടി പോരാടുന്ന കുരുന്നിന്റെ ചികിത്സാ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും

Posted by - Mar 29, 2019, 05:17 pm IST

തൊടുപുഴ: അമ്മയുടെ സുഹൃത്ത് വടികൊണ്ടു തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച രണ്ടാം ക്ലാസ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ പരുക്കുകൾ മാരകമാണ്. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം തുടരുകയാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ഇപ്പോൾ. തൊടുപുഴയിൽ യുവാവ് മർദിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 7 വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉൾപ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും