അയോധ്യ പിടിച്ചടക്കാൻ മെഗാറാലിയുമായി പ്രിയങ്കാ ഗാന്ധി

Posted by - Mar 29, 2019, 05:07 pm IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും. വൈകുന്നേരം അവിടുത്തെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്ന പ്രിയങ്ക മെഗാ ഇലക്ഷൻ റാലിയിൽ പങ്കെടുക്കുമെന്നും പൊതുയോഗത്തിൽ സംസാരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം, റാലിക്ക് മുന്നോടിയായി അയോധ്യയിൽ പ്രിയങ്കയെ രാമ ഭക്തയാണെന്ന് വിശേഷിപ്പിക്കുന്ന പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് കൗതുകമായി. രാമന്റെ ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളാണ് അയോധ്യയിൽ വ്യാപകമായി കാണപ്പെട്ടത്. അതേസമയം, രാമന്റെ ജന്മം തന്നെ ചോദ്യം ചെയ്‌ത കോൺഗ്രസ്

ഓച്ചിറ കേസ്: പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തൽ  

Posted by - Mar 29, 2019, 04:59 pm IST

കൊല്ലം: ഓച്ചിറയിൽ നിന്ന് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസ്. പെൺകുട്ടി പീഡനത്തിന് ഇരയായി എന്നാണ് വൈദ്യപരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നത്. വൈദ്യപരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റോഷനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.   നിലവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതും പോക്സോ വകുപ്പും ചുമത്തി റോഷനെതിരെ കേസെടുത്തിട്ടുണ്ട്. അതിനൊപ്പം ലൈംഗികപീഡനക്കുറ്റം കൂടി ചുമത്തിയാൽ കേസ് കൂടുതൽ ഗൗരവമുള്ളതാകും.  ഇന്നലെ രാത്രി ഏറെ വൈകിയാണ് പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായത്. മുംബൈയിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന്

കനത്ത മൂടല്‍മഞ്ഞിൽ യുഎഇ; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Mar 29, 2019, 04:54 pm IST

അബുദാബി: വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. 500 മീറ്ററില്‍ താഴെ മാത്രമാണ് ദൂരക്കാഴ്ച സാധ്യമാവുന്നത്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, അല്‍ ദഫ്റ, അല്‍ ശവാമീഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ്.  വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ അന്തരീക്ഷ മര്‍ദ്ദം കാരണം യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ ലഭിക്കുന്നുണ്ട്.  കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിപരിഗണിക്കും

Posted by - Mar 29, 2019, 04:50 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസിൽ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നാണ് ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. സത്യാവസ്ഥ പുറത്തു വരാൻ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജൻസികൾ കേസ് അന്വേഷിക്കണമെന്നാണ്

കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്

Posted by - Mar 29, 2019, 04:42 pm IST

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ  റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ ഇതുവരെ 80 യൂണിറ്റിന് മേലെ വൈദ്യുതി ഉപഭോഗം കൂടിയിട്ടില്ല. ഇതേ തോതിൽ മുന്നോട്ട് പോയാൽ ഏപ്രിലിൽ വൈദ്യുതി ഉപഭോഗം പ്രതീക്ഷിച്ചതിലുമേറെയാകുമെന്നാണ് വൈദ്യുതി ബോർഡിന്റെ ആശങ്ക. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കൂടുന്നതിന് പുറമെ ജലസംഭരണികളിലെ ജലനിരപ്പും താഴ്ന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അഞ്ച് ശതമാനം ജലശേഖരമാണ് കുത്തനെ കുറഞ്ഞത്. മാർച്ച്

റിമാൻഡിലായ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

Posted by - Mar 29, 2019, 04:39 pm IST

കോഴിക്കോട്: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായ യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബിജെ പി കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയുമായ കെപി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട ജില്ലാ കോടതി പരിഗണിക്കും. ഇന്നലെയാണ് പ്രകാശ് ബാബു പമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രകാശ് ബാബുവിനെതിരെയുള്ള കേസ്. ദേവസ്വം ബോർഡ്

നടിയ്ക്ക് എതിരായ പരാമർശം; പി.സി. ജോർജിനെ  വിമർശിച്ച് ഹൈക്കോടതി

Posted by - Mar 29, 2019, 04:36 pm IST

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പരാമര്‍ശങ്ങളുടെ പേരിലുള്ള കേസ് നടപടി റദ്ദാക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് അതൃപ്തി വ്യക്തമാക്കിയത്. ആരെക്കുറിച്ചും എന്തും പറയാമെന്ന് ജോർജ് കരുതരുത് എന്നു പറഞ്ഞ കോടതി, സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന് ചോദിച്ചു. പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞു എന്നും കോടതി നിരീക്ഷിച്ചു.  ഇരയെ കക്ഷിയാക്കി പേര് പരാമർശിച്ച് ഹർജി നൽകിയ പി.സി.ജോർജ്

ഐപിഎല്ലിലെ ആദ്യജയം നേടി മുംബൈ ഇന്ത്യന്‍സ് 

Posted by - Mar 29, 2019, 04:30 pm IST

ബംഗളൂരു: അവസാന ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യജയം സ്വന്തമാക്കി. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ബാംഗ്ലൂരിന് വേണ്ടി 41 പന്തില്‍ 70 റണ്‍സെടുത്ത് എബി ഡിവില്ലിയേഴ്‌സ് ഒരറ്റത്ത് പൊരുതി നിന്നെങ്കിലും വിജയം  നേടാന്‍ സാധിച്ചില്ല.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ 181 റണ്‍സെടുക്കാന്‍

ഇത് കാവൽക്കാരനും അഴിമതിക്കാരനും തമ്മിലുള്ള പോരാട്ടം: മോദി

Posted by - Mar 28, 2019, 07:00 pm IST

മീററ്റ്: ലോക്സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്ന് മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. ബിജെപിക്കെതിരെ ഒന്നിച്ച എസ്‍പി-ബിഎസ്‍പി സഖ്യത്തെ കടന്നാക്രമിച്ചും രാഹുൽ ഗാന്ധിയെ കളിയാക്കിയുമായിരുന്നു പര്യടനത്തിലെ മോദിയുടെ ആദ്യപ്രസംഗം. മീററ്റിലെ ആദ്യപരിപാടിയ്ക്ക് ശേഷം ഉത്തർപ്രദേശിലെ രുദ്രാപൂരിലും അഖ്‍നൂറിലുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് റാലികൾ. ഇന്ത്യയുടെ എ-സാറ്റ് പരീക്ഷണത്തെ അഭിനന്ദിച്ചും, ഒപ്പം മോദിക്ക് 'ലോകനാടകദിനാശംസകൾ' നേർന്നും ട്വീറ്റ് ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മോദി കളിയാക്കി. ''ഇന്ത്യ ബഹിരാകാശരംഗത്തെ വലിയൊരു നേട്ടം സ്വന്തമാക്കി. ഇത് തിരിച്ചറിയുക പോലും

കടുത്ത ചൂടിൽ കേരളം; കനത്ത മഴയിൽ യുഎഇ

Posted by - Mar 28, 2019, 06:56 pm IST

അബുദാബി: കേരളം കടുത്ത ചൂടിലൂടെ കടന്നുപോകുമ്പോള്‍ യുഎഇയില്‍ പരക്കെ മഴ. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടത്തും റോഡ് ഗതാഗതം താറുമാറായി.  രണ്ടുദിവസത്തെ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് പിന്നാലെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും മഴ ലഭിച്ചു. ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടായത്. നേരിയ ഇടിമിന്നലോടെയാണ് മിക്കയിടത്തും മഴ പെയ്തത്.  റോഡിൽ വെള്ളം കെട്ടിനിന്ന് ഗതാഗത പ്രശ്നങ്ങളുമുണ്ടായി. നിരവധി വാഹനാപകടങ്ങളും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് അറിയിച്ചു.  താപനിലയിലും നേരിയ കുറവ് അനുഭവപ്പെട്ടു. എന്നാൽ, വരും ദിവസങ്ങളിൽ ചൂട്

ഓച്ചിറ സംഭവം: പെൺകുട്ടിക്ക് 18 തികഞ്ഞില്ലെന്ന രേഖ വ്യാജമെന്ന് പ്രതികളുടെ ബന്ധുക്കളുടെ പരാതി 

Posted by - Mar 28, 2019, 06:53 pm IST

കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ രാജസ്ഥാന്‍കാരിയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമെന്ന് പ്രതി റോഷന്‍റെ ബന്ധുക്കൾ. രേഖകൾ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ ആധാർ കാര്‍ഡ് ബന്ധുക്കൾ ഒളിപ്പിച്ചെന്നും ആരോപണം. പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കുന്ന രേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം. പെൺകുട്ടിയുടെ സ്കൂൾ രേഖയിൽ ജനനത്തീയതി 17.09.2001 ആണ്. ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ

ഐസിയുവിൽ കൂട്ടമാനഭംഗം ; നാലുപേർക്ക് എതിരെ കേസ്

Posted by - Mar 28, 2019, 06:49 pm IST

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിലായ 29കാരിയെ ആശുപത്രി ജീവനക്കാർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. നാല് പുരുഷൻമാരും സ്ത്രീയും ഉൾപ്പെട്ട സംഭവത്തിൽ ഡോക്ടറടക്കം മൂന്നു പേർ പിടിയിലായി. ബാക്കിയുളളവർക്കായുളള തിരച്ചിൽ തുടരുന്നു. പിടിയിലായ സ്ത്രീ നഴ്സാണ്. പീഡനത്തിനിരയായ യുവതിക്ക് ബോധരഹിതയാവാനുളള കുത്തിവയ്പ് നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ശ്വസനസംബന്ധമായ അസുഖത്തെ തുടർന്നാണ് യുവതിയെ കഴിഞ്ഞ മാർച്ച് 21–നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്.

കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ ;പിഴയൊടുക്കി മധ്യപ്രദേശ് എംഎല്‍എ

Posted by - Mar 28, 2019, 06:46 pm IST

ഇന്‍ഡോര്‍: ബിജെപി തെരഞ്ഞെടുപ്പിനായി തുടങ്ങി വെച്ച ചൗകിദാര്‍ പ്രചാരണം കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ഉപയോഗിച്ച മധ്യപ്രദേശ് എംഎല്‍എയെ പൊലീസ് പിടിച്ചു. കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ എന്ന് എഴുതി നിരത്തിലിറങ്ങിയ പന്ധാന എംഎല്‍എ രാംദേങ്കാറിനാണു മോട്ടോര്‍ വാഹനനിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നത്. മധ്യപ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി നന്ദകുമാര്‍ സിംഗ് ചൗഹാന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോഴാണ് രാംദേങ്കാറിന്‍റെ കാര്‍ പൊലീസ് തടഞ്ഞത്. എന്നാല്‍, താന്‍ നിയമലംഘനം ഒന്നും നടത്തിയിട്ടില്ലെന്നാണ് എംഎല്‍എയുടെ വാദം. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷം നടത്തുന്ന ഗൂഡാലോചനയാണെന്നും അദ്ദേഹം

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ  ഇന്ന് മുതൽ സ്വീകരിക്കും

Posted by - Mar 28, 2019, 06:35 pm IST

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 25 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ, സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച് തുടങ്ങും. പ്രചാരണം മുറുകുന്നതിനിടെയാണ് പത്രികാ സമർപ്പണം തുടങ്ങുന്നത്. അടുത്ത മാസം നാല് വരെ പത്രിക നൽകാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ എട്ട്. നിർണ്ണായക വോട്ടെടുപ്പ് 23 ന്.  ഇഞ്ചോടിഞ്ച് പോരിലാണ് മുന്നണികൾ. ശബരിമല, കൊലപാതക രാഷ്ട്രീയം, ഭരണനേട്ടങ്ങൾ, കോലിബീ – മാബി – കോമ സഖ്യങ്ങൾ, ഒടുവിലിപ്പോൾ പ്രചാരണത്തിലെ

ഫീസടയ്‌ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ  പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി

Posted by - Mar 28, 2019, 06:10 pm IST

കരുമാലൂർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തിയതായി പരാതി. ഇതിൽ ഒരു കുട്ടി തലകറങ്ങി വീണതിനെ തുടർന്ന് സ്കൂളിന് മുമ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു. ആലുവ സെറ്റിൽമെന്റ് സ്കൂളിലാണ് മനുഷ്യത്വരഹിത പ്രവർത്തി  നടന്നത്. ഇന്നലെ നടന്ന കണക്ക് പരീക്ഷയാണ് സെമിനാരിപ്പടി സ്വദേശികളായ ദമ്പതികളുടെ മകനെയും മറ്റൊരു കുട്ടിയെയും എഴുതാൻ അനുവദിക്കാതെ രണ്ട് മണിക്കൂറോളം പരീക്ഷഹാളിന് പുറത്ത് നിറുത്തിയത്. രണ്ടാം ക്ലാസുകാർക്ക് പ്രതിമാസം 570 രൂപ സ്കൂൾ