രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന് താന്‍ പറഞ്ഞിട്ടില്ല: ഉമ്മന്‍ചാണ്ടി  

Posted by - Mar 28, 2019, 11:27 am IST

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  രാഹുല്‍ ജി മത്സരിക്കുമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല രാഹുല്‍ ജി കേരളത്തില്‍ മത്സരിക്കണം എന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അദ്ദേഹം അവിടെ മത്സരിക്കണമെന്ന

കശ്‌മീരിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു 

Posted by - Mar 28, 2019, 11:23 am IST

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഷോപ്യന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്യനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.  ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇമാംസാഹിബില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

 മിഷൻ ശക്തി പ്രഖ്യാപനം പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

Posted by - Mar 28, 2019, 11:20 am IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷൻ ശക്തി പ്രഖ്യാപനത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥ സമിതിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. അടിയന്തരമായി റിപ്പോർട്ട് നൽകാനും സമിതിയോട് കമ്മിഷൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകർപ്പ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. തൃണമൂലിന്‍റെയും സിപിഎമ്മിന്‍റെയും പരാതിയെത്തുടർന്നാണ് നടപടി. ചാര ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്നതിനുള്ള ശേഷി ഇന്ത്യ കൈവരിച്ചു എന്നാണ് ബുധനാഴ്ച  പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താൻ കഴിവുള്ള ഉപഗ്രഹവേധ

നീരജ് മാധവ് ചിത്രം എന്നിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Posted by - Mar 28, 2019, 11:14 am IST

നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിലെ വില്ലൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സഹോദരൻ തന്നെ സംവിധാനം ചെയ്യുന്നതിന്റെ ത്രില്ലിലാണ് താനെന്ന് നീരജ് മാധവ് പറയുന്നു. യാത്ര തുടങ്ങിയിട്ടേയുള്ളൂ, എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനയും ഒപ്പമുണ്ടാകുമെന്ന് കരുതുന്നു, നീരജ് മാധവ് പറയുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ഒരു ആക്ഷൻ ചിത്രമാണ് എന്നിലെ വില്ലൻ. നേരത്തെ  നീരജിനെ  നായകനാക്കി നവനീത് ഒരു മ്യൂസിക് ആല്‍ബം സംവിധാനം ചെയ്‍തിട്ടുണ്ട്.

3079 തിയേറ്ററുകളിൽ ലൂസിഫർ

Posted by - Mar 28, 2019, 11:06 am IST

ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ലൂസിഫർ ഇന്ന് ലോകവ്യാപകമായി 3079 തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ 400 തിയേറ്ററുകളിലാണ് ലൂസിഫർ എത്തുന്നത്. രാവിലെ 7 മണിക്കാണ് ആദ്യ പ്രദർശനം. പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫറിലെ ഒരു നിർണായക രംഗത്ത് താരം പ്രത്യക്ഷപ്പെടുന്നുമുണ്ട്. സായേദ് മസൂദ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ലൂസിഫറിൽ പൃഥ്വിരാജ് അഭിനയിക്കുന്ന വാർത്തയും കാരക്ടർ പോസ്റ്ററും പൃഥ്വിരാജ് തന്റെ ഒഫിഷ്യൽ ഫേസ് ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി ; ജാഗ്രതാ നിര്‍ദ്ദേശം നീട്ടിയേക്കും

Posted by - Mar 28, 2019, 10:58 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുവരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും 31-ാം  തീയതി വരെ ഇത് നീട്ടിയേക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ 3 ഡിഗ്രിവരെ ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്.  സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത ഉള്ളതിനാൽ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. പൊള്ളുന്ന വെയിലില്‍ സംസ്ഥാനത്തിതുവരെ 284 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. പത്ത് പേർക്ക് സൂര്യാഘാതമേറ്റു. വിവിധ ജില്ലകളിലായി 46 പേർക്ക് സൂര്യതാപമേറ്റു.  56 പേർക്ക് ശരീരത്തിൽ ചൂടേറ്റ പാടുകളുമുണ്ടായി.തിരുവനന്തപുരം, പുനലൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ

കിങ്‌സ് ഇലവനെതിരെ നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം 

Posted by - Mar 28, 2019, 10:49 am IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. രണ്ട് വിക്കറ്റ് നേടുകയും 17 പന്തില്‍ 48 റണ്‍സെടുക്കുകയും ചെയ്ത ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയ്ക്ക് വിജയം എളുപ്പമാക്കിയത്. ഡേവിഡ് മില്ലര്‍ (40 പന്തില്‍ 59), മായങ്ക് അഗര്‍വാള്‍ (34 പന്തില്‍ 58), മന്‍ദീപ് സിങ് (15 പന്തില്‍ 33) എന്നിവര്‍

ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted by - Mar 27, 2019, 06:17 pm IST

ദില്ലി: ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.  എഐസിസി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ടു. കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല, സജ്ഞയ് നിരുപം തുടങ്ങിയവര്‍ ഊര്‍മ്മിളയ്ക്കൊപ്പം ഉണ്ടായിരുന്നു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടിക്കെതിരെ ഊര്‍മ്മിള മത്സരിച്ചേക്കും എന്നാണ് സൂചന.

പ്രണയം പറഞ്ഞ് 'ഷിബു'വിന്റെ ടീസർ

Posted by - Mar 27, 2019, 06:12 pm IST

സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥയുമായി 'ഷിബു'വിന്റെ ടീസർ. ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രത്തിന്  ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പങ്കുവച്ചത്.  ഷിബുവിന്റെ സിനിമാമോഹവും പ്രണയവുമാണ് ടീസറിന്റെ ഇതിവൃത്തം. നാട്ടിൻപുറത്തിന്റെ കഥ പറയുന്ന സത്യൻ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനായ നായകൻ സിനിമ പഠിക്കാൻ പോകുന്നതും അതിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്‍ണനാണ്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍  ആണ്

വ്യാജ ഒപ്പിട്ട് കോടികൾ തട്ടി, ബിജെപി നേതാവിനെതിരെ പൊലീസ് കേസ് 

Posted by - Mar 27, 2019, 05:55 pm IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിയുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി വാഗ്‌ദ്ധാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവിനെതിരെ ഹൈദരാബാദ് പൊലീസ് ക്രിമിനൽ കേസ് രജിസ്‌റ്റർ ചെയ്‌തു. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട രേഖ കാട്ടിയാണ് മുരളീധർ റാവു തങ്ങളിൽ നിന്ന് പണം തട്ടിയെന്നും പരാതിക്കാർ ആരോപിക്കുന്നു. കേരളത്തിന്റെ ചുമതലയുള്ള നേതാവാണ് മുരളീധർ റാവു. ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് 2.17 കോടി രൂപ

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയം; അഭിമാനമായി മിഷൻ ശക്തി

Posted by - Mar 27, 2019, 05:41 pm IST

ദില്ലി: ഇന്ത്യ  ബഹിരാകാശത്ത് വൻനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്.  ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. ഇതോടെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

ഓച്ചിറ കേസ് ; പെൺകുട്ടിയെയും പ്രതിയെയും നാട്ടിലെത്തിക്കും

Posted by - Mar 27, 2019, 05:32 pm IST

കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. രാത്രിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. നാളെ മുഹമ്മദ് റോഷനെ ഓച്ചിറ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്.  ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ തട്ടിക്കൊണ്ടുപോകൽ കേസിലെ ആശയക്കുഴപ്പങ്ങൾ പെൺകുട്ടിയുടെ വൈദ്യപരിശോധന അടക്കം പൂർത്തിയായാൽ മാത്രമേ പൂർണ്ണമായും നീങ്ങുകയുള്ളൂ.

  കേരളം കടുത്ത  വരൾച്ചയിലേക്ക്; ചീഫ് സെക്രട്ടറിയുടെ അടിയന്തര യോഗം ഇന്ന്

Posted by - Mar 27, 2019, 05:26 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വരൾച്ചാ മുൻകരുതൽ നടപടികൾ തീരുമാനിക്കാനാണ് യോഗം. റവന്യൂ അഡീഷണൽ സെക്രട്ടറിക്കാണ് വരൾച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഏകോപന ചുമതല. എല്ലാ ജില്ലകളിലും ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഇത് തുട‌ർന്നാൽ സംസ്ഥാനം

സ്വര്‍ണവിലയില്‍ കുറവ് 

Posted by - Mar 27, 2019, 05:22 pm IST

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്ഈ.  മാസം തുടക്കത്തിൽ 24,520 രൂപ വരെ സ്വർണവില ഉയർന്നിരുന്നു.    ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്.  ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ്

Posted by - Mar 27, 2019, 05:14 pm IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്‍റി 20യില്‍ ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ് രണ്ടാം ജയം സ്വന്തമാക്കി.ഡൽഹി ഉയർത്തിയ 148 റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ടു പന്ത് ബാക്കി നിൽക്കേ ധോണിയും കൂട്ടരും മറികടന്നു.  സ്കോർ: ഡൽഹി: 147/6  ചെന്നൈ: 19.4 ഓവറിൽ 150/4 44 റൺസുമായി വാട്സൺ മുന്നിൽനിന്നു നയിച്ചപ്പോൾ ധോണി (32), റെയ്ന (30), കേദാർ ജാദവ് (27) എന്നിവരുടെ പിന്തുണകൂടി ചേർന്നതോടെ ചെന്നൈ വിജയം എളുപ്പമായി. ഡൽഹിക്കായി അമിത്