വയനാട്ടിലെ  സ്ഥാനാർഥിത്വം; തീരുമാനം  ഇന്ന്

Posted by - Mar 27, 2019, 05:11 pm IST

ദില്ലി: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് കോൺഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. കേരളത്തിലോ കർണാടകത്തിലോ രാഹുൽ മൽസരിക്കുമെന്ന് മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാടാണ് പ്രഥമ പരിഗണനയെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. കർണാടകത്തിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകൾ പരിഗണനയിൽ ഉണ്ടെങ്കിലും വയനാട് പോലെ കോൺഗ്രസിന് സുരക്ഷിതമായ മണ്ഡലങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ. രാഹുല്‍ ഗാന്ധിയെ ഏറ്റവും ആദ്യം തങ്ങളുടെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളാണ്.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും ഏറ്റവും

നടി ജയപ്രദ ബിജെപിയിൽ;  തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Posted by - Mar 26, 2019, 06:26 pm IST

ദില്ലി: മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെ തു‍ടർന്ന് പാർട്ടിയിൽ നിന്ന് പുറത്ത് വന്നതായിരുന്നു.  ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബു നായിഡുവിന്‍റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രയിൽ നിന്ന് രാജ്യസഭയിലുമെത്തി. ഒരു ഘട്ടത്തിൽ തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവി വരെ വഹിച്ചിരുന്നു.  പിന്നീട് സമാജ്‍വാദി പാർട്ടിയിൽ ചേ‍ർന്ന ജയപ്രദ യുപിയിലെ രാംപുരിൽ നിന്ന്

ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി

Posted by - Mar 26, 2019, 06:11 pm IST

തിരുവനന്തപുരം: ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി.പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്.   നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ്

മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

Posted by - Mar 26, 2019, 04:57 pm IST

മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55 ധന്യവർഷങ്ങൾ" എന്ന പേരിൽ മധുവിനെ മുംബൈ മലയാളി  വെൽഫേർ അസോസിയേഷൻ ആദരിച്ചു.  ഞായറാഴ്ച വൈകുന്നേരം 6 .30 നു പ്രമുഖ ഹോട്ടലായ ദ ലീലയിലാണ് പ്രൗഢഗംഭീരമായ ചടങ് സംഘടിപ്പിച്ചത്. കലാ സാംസ്‌കാരിക വാണിജ്യ ഭരണ രംഗത്തെ നിരവധി വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് സമ്പന്നമായ ആഘോഷപരിപാടി മധു അഭിനയിച്ച ചിത്രങ്ങളിലെ

വമ്പൻ ട്വിസ്റ്റുമായി ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്റർ

Posted by - Mar 26, 2019, 01:40 pm IST

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ നായകാനായെത്തുന്ന ലൂസിഫര്‍. ചിത്രത്തിന്‍റെ 27-ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററിലാണ് ആരാധകരെ ഞെട്ടിച്ച പൃഥ്വിരാജിന്റെ സര്‍പ്രൈസ് പുറത്താകുന്നത്.  ലൂസിഫറില്‍ പൃഥ്വിരാജ് അഭിനയിക്കുന്നു എന്നുളളതാണ് ഏറ്റവും പുതിയ വിവരം. പൃഥ്വി തന്നെയാണ് ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഈ വിവരം പുറത്തുവിട്ടത്. സയെദ് മസൂദ് എന്ന കഥാപാത്രത്തെയാണ് ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക.  മാര്‍ച്ച് 28ന് റിലീസ് ചെയ്യുന്ന ലൂസിഫറിന്‍റെ പ്രമോഷന്‍ പരിപാടികളുടെ

ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ഡൽഹി പോരാട്ടം 

Posted by - Mar 26, 2019, 01:32 pm IST

ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം.  യുവത്വത്തിന്‍റെ പ്രസരിപ്പുമായി ഡൽഹി കാപിറ്റൽസ് ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്‍റെ കരുത്തുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലെത്തുന്നത്. പന്ത്രണ്ടാം സീസണിൽ ജയിച്ചു തുടങ്ങിയ ഡൽഹിയും ചെന്നൈയും നേർക്കുനേർ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാകും. മുംബൈ ഇന്ത്യൻസിനെ തോൽപിച്ച ഡൽഹി ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ്  ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയുടെ ആദ്യ എവേ മത്സരമാണിത്.

തിരഞ്ഞെടുപ്പ് ചൂടിനിടെ കുതിച്ചുയർന്ന് ഇന്ധനവില

Posted by - Mar 26, 2019, 01:28 pm IST

കൊച്ചി: സംസ്ഥാനത്തു താപനിലയ്ക്കൊപ്പം ഇന്ധനവിലയും കത്തിക്കയറുന്നു. രണ്ടര മാസത്തിനിടെ പലപ്പോഴായി ലിറ്ററിനു നാലു രൂപയുടെ വർധനയാണു പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായത്. ജനുവരി ഒന്നിനു 70.49 രൂപയായിരുന്ന പെട്രോളിന്‍റെ വില ഇന്നലെ 76 രൂപയിലെത്തി. 66.16 രൂപയായിരുന്ന ഡീസലിന്‍റെ വില 70.72 ലുമെത്തി. മൂന്നു മാസത്തിനിടെ പെട്രോളിനു 4.37 രൂപയുടെയും ഡീസലിനു 4.09 രൂപയുടെയും വർധന. രണ്ടര മാസത്തിനിടെ ഒരു തവണ മാത്രമാണ് എണ്ണ വിലയിൽ കാര്യമായ കുറവുണ്ടായത്.  ഫെബ്രുവരി ഒന്നിന് പെട്രോളിന് ഒരു രൂപ കുറഞ്ഞു. എന്നാൽ

"ചിനൂക്ക്" കരുത്ത് ഇനി ഇന്ത്യൻ  വ്യോമസേനയ്ക്കും

Posted by - Mar 26, 2019, 01:12 pm IST

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കരുത്തുറ്റതും വേഗതയേറിയതുമായ സൈനിക ഹെലികോപ്റ്ററുകളായ ''ചിനൂക്ക് " ഇനി ഇന്ത്യയ്ക്ക് സ്വന്തം. യുഎസുമായുണ്ടാക്കിയ കരാർ പ്രകാരം രാജ്യത്ത് എത്തിച്ച ആദ്യ നാല് ചിനൂക്ക് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. യുഎസ് കമ്പനിയായ ബോയിംഗാണ് ചിനൂക്കിന്റെ നിർമ്മാതാക്കൾ. ചണ്ഡീഗഡിലെ വ്യോമത്താവളത്തിൽ നടന്ന പരിപാടിയിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വ്യോമസേനാമേധാവി ബിഎസ് ധനോവയാണ് ഹെലികോപ്റ്ററുകൾ സൈന്യത്തിന് കൈമാറിയത്. ചിനൂക്ക് സിഎച്ച് 47എഫ് (1) വിഭാഗത്തിൽപ്പെട്ട 15 ഹെലികോപ്റ്ററുകൾ വാങ്ങാനായി 8048 കോടി

പതിനൊന്നാം സ്ഥാനാർഥി പട്ടികയിലും തീരുമാനമാകാതെ വയനാട്

Posted by - Mar 26, 2019, 01:06 pm IST

ന്യൂഡൽഹി: വയനാട്, വടകര സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസ് പതിനൊന്നാം സ്ഥാനാർഥി പട്ടികയും പ്രസിദ്ധീകരിച്ചു. പത്താം സ്ഥാനാർഥി പട്ടിക പുറത്തിറക്കി മണിക്കൂറുകൾക്കകമാണ് പതിനൊന്നാം പട്ടിക പുറത്തിറക്കിയത്.  ഛത്തീസ്ഗഡ്, ഗോവ, എന്നിവിടങ്ങളിലായി അഞ്ചു ലോക്സഭാ സ്ഥാനാർഥികളെയും ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പിലെ നാല് സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്. ലോക്സഭയിലേക്ക് കോൺഗ്രസ് ഇതുവരെ 258 സീറ്റിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽ‌ക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

വയനാട്ടിലെ സ്ഥാനാർഥിത്വം ; തീരുമാനം എടുക്കാതെ രാഹുൽ

Posted by - Mar 25, 2019, 05:27 pm IST

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥിയാകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിലെ മുതിർന്ന നേതാക്കളോടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇന്ന് എഐസിസി അസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ രാഹുൽ തയാറായില്ല.  വയനാട് സംബന്ധിച്ച് രാഹുൽ എന്തെങ്കിലും പ്രതികരിക്കും എന്ന പ്രതീക്ഷയിലായിരുന്നു കെപിസിസി നേതൃത്വവും. ഇന്ന് സ്ഥാനാർഥിത്വം സംബന്ധിച്ച വിഷയത്തിൽ രാഹുൽ പ്രതികരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ വയനാട് സംബന്ധിച്ച അനിശ്ചിതത്വം നീളുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ;സോഷ്യല്‍ മീഡിയായിലും  പെരുമാറ്റചട്ടം 

Posted by - Mar 25, 2019, 05:23 pm IST

ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും കനത്ത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തെ വിവിധ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിരീക്ഷിക്കപ്പെടും. ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പിനിടെ സോഷ്യല്‍ മീഡിയയുടെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത്.  രാജ്യത്തെ 90 കോടിയാളുകള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനിരിക്കെ, ലോകം കണ്ടതില്‍ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ,

Posted by - Mar 25, 2019, 05:18 pm IST

രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25 മുതൽ 28 വരെയാണ് ആമസോണിന്റെ ഫാബ് ഫോൺസ് ഫെസ്റ്റ് നടക്കുന്നത്. നാലു ദിവസത്തെ വിൽപനയിൽ ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ഇംഎംഐ സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്. 40 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. 29,999 രൂപയുടെ പാനസോണികിന്റെ എലൂഗ എക്സ്1 പ്രോ ഹാൻഡ് 50 ശതമാനം ഓഫറിൽ 14,999 രൂപയ്ക്കാണ്

6 ഭാഷകളിൽ സംസാരിച്ച് സോഷ്യല്‍മീഡിയയില്‍ താരമായി സിവാ ധോണി

Posted by - Mar 25, 2019, 05:09 pm IST

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോണിയും മകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. പല ഭാഷകള്‍ സംസാരിച്ചും പാട്ടുകള്‍ പാടിയും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള സിവ ധോണി ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ആറു ഭാഷകള്‍ സംസാരിച്ചാണ്.  ധോണി തന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് മകളും അച്ഛനും വിവിധ ഭാഷകള്‍ സംസാരിക്കുന്നത്. ആറു ഭാഷകളിൽ സിവയോട് സുഖമാണോയെന്ന് ചോദിക്കുകയാണ് അച്ഛൻ. അതിനൊക്കെ കൃത്യമായി മറുപടി പറയുകയാണ് സിവ.

മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി ; താപനില ഉയരും

Posted by - Mar 25, 2019, 04:59 pm IST

തിരുവനന്തപുരം: സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്,  ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ശരാശരിയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  അങ്കണവാടികളിലും മറ്റും കുട്ടികൾ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ എയർകൂളറുകളും മറ്റ് സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്നും 11 മണി മുതൽ വൈകീട്ട് 3 വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം

ശബരിമല കേസ് ; സംസ്ഥാന സർക്കാരിന് തിരിച്ചടി

Posted by - Mar 25, 2019, 02:27 pm IST

ന്യൂഡൽഹി: ശബരിമല കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ശബരിമല കേസിലെ ഹർജികൾ ഹെെക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. നിരീക്ഷക സമിതിയെ നിയമിച്ച കാര്യത്തിലും ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ പരിഗണനയിൽ വിഷയുമായി ബന്ധപ്പെട്ട ഒമ്പത് ഹർജികളാണുള്ളത്. സുപ്രീംകോടതി പുനപരിശോധന ഹർജിയിൽ വിധി പറയാനിരിക്കുന്ന സാഹചര്യത്തിൽ ഈ ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.