ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Posted by - Mar 25, 2019, 02:21 pm IST

കൊച്ചി: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി.  കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതു ദർശനത്തിനുവയ്ക്കും.  മാർച്ച് 15നാണ് ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ അൽ നൂർ മസ്ജിദിൽ ജുമാ നിസ്‌കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിൽ അൻസി ഉൾപ്പെടെ അമ്പത് പേർ കൊല്ലപ്പെട്ടത്. ക്രൈസ്റ്റ്ചർച്ച് വെടിവയ്പിൽ അഞ്ച് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുമ്പാണ്

ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയായി ദീപിക, 'ഛപാകി'ന്റെ ആദ്യ ചിത്രം പുറത്ത്

Posted by - Mar 25, 2019, 01:51 pm IST

മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന ചിത്രം  'ഛപാകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച്  ദീപിക പദുക്കോണ്‍. താരത്തിന്‍റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ച സിനിമ സംവിധാനം ചെയ്യുന്നത് മേഘ്ന ഗുല്‍സാറാണ്.  ഇൻസ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. "എനിക്കൊപ്പം എന്നെന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം …മാലതി" എന്ന അടിക്കുറിപ്പോടെയാണ്  ചിത്രം പങ്കു വെച്ചിരിക്കുന്നത്. 2020 ജനുവരിയില്‍ ചിത്രം പ്രേക്ഷകര്‍‌ക്ക് മുന്‍പിലെത്തുമെന്നും ദീപിക

മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, സ്ഥാനാർത്ഥിപ്പട്ടിക  പ്രഖ്യാപിച്ചു

Posted by - Mar 25, 2019, 01:45 pm IST

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്‍റെ മുഖം തന്നെയെന്നും ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും തൊഴില്‍, തുല്യ ജോലിക്ക് തുല്യ വേതനം, വനിതാ സംവരണം, കര്‍ഷകര്‍ക്കായുളള പദ്ധതികള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. അന്‍പത് ലക്ഷം ജോലികളും വനിതകള്‍ക്ക് അന്‍പത് ശതമാനം സംവരണവും കൊണ്ടുവരുമെന്നതാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഹൈവേകളില്‍ ടോള്‍ നിര്‍ത്തലാക്കും,

വെന്തുരുകി കേരളം, സൂര്യാഘാതമേറ്റ് 3 മരണം

Posted by - Mar 25, 2019, 01:38 pm IST

തിരുവനന്തപുരം: കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതമേറ്റ് ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ഈയാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.തിരുവനന്തപുരത്ത് നെയ്യാറ്റിൻകര അയിര പെരിക്കാവിള ആവണിയിൽ കരുണാകരൻ (43),കണ്ണൂരിൽ വെള്ളോറ ചെക്കിക്കുണ്ടിലെ കാടൻവീട്ടിൽ നാരായണൻ (67),കോഴഞ്ചേരി ഹൗസിങ് ബോർഡ് കോളനിയിലെ താമസക്കാരനായ ഷാജഹാൻ (55) എന്നിവരാണ് മരിച്ചത്. എന്നാൽ സൂര്യാഘാതമാണ് മരണകാരണമെന്ന്  സ്ഥിതീകരിച്ചിട്ടില്ല. പാടത്ത് പണിയെടുക്കുന്നതിനിടെയാണ് കരുണാകാരന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും