ഫാ.മാടശേരിയില്‍ നിന്നും പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി  

Posted by - Apr 30, 2019, 07:20 pm IST

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. പട്യാല സ്വദേശികളായ ജൊഗീന്ദര്‍ സിംഗ്, രാജപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍  കഴിയുകയായിരുന്നു ഇരുവരും. ഇവരെ പഞ്ചാബ് പോലീസിന് കൈമാറും. ഫാ.ആന്റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ ഏഴ് കോടി രൂപ ഇവര്‍ അപഹരിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്.  ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് 16

കിരണ്‍ ബേദിക്ക് തിരിച്ചടി; ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ ഹൈക്കോടതി വെട്ടിച്ചുരുക്കി 

Posted by - Apr 30, 2019, 07:07 pm IST

മധുര: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി. പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി.  സര്‍ക്കാരിനോട് ദൈനം ദിന റിപ്പോര്‍ട്ട് വാങ്ങാന്‍ ലഫ്. ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 2017-ലെ കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സര്‍ക്കാരില്‍

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം  ;  പരാതികളില്‍ തീരുമാനം ഇന്ന്  

Posted by - Apr 30, 2019, 07:04 pm IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെയുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പരിഗണിക്കും. മോദിയ്‌ക്കെതിരെ പരാതി നല്‍കി രണ്ട് ആഴ്ച്ചക്ക് ശേഷമാണ് പരിഗണിയ്ക്കുന്നത്.  മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന റാലിയില്‍ പുല്‍വാമ രക്ഷസാക്ഷികളുടെയും ബാലാകോട്ട് മിന്നലാക്രമണം നടത്തിയ സൈനികരുടെയും പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് കക്ഷികള്‍ പരാതി നല്‍കി. തമിഴ്‌നാട്ടില്‍ ശബരിമല വിഷയം ഉന്നയിച്ചതിനെതിരെ സിപിഎമ്മും മോദിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. 11 പരാതികളാണ് രാഹുല്‍

ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

Posted by - Apr 30, 2019, 07:00 pm IST

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്. 56 പന്തില്‍ ഏഴു ഫോറിന്റെയും രണ്ടും സിക്സിന്റെയും അകമ്പടിയില്‍ 81 റണ്‍സാണ് വാര്‍ണര്‍ നേടിയത്. വാര്‍ണറിനൊപ്പം ഓപ്പണിംഗിനെത്തിയ വൃദ്ധിമാന്‍ സാഹ 13 പന്തില്‍നിന്ന് 28 റണ്‍സ് നേടി. സണ്‍റൈസേഴ്സിന്റെ 212 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 79 റണ്‍സെടുത്ത കെ എല്‍

അധിക പോളിംഗ് വോട്ട്  ;കളമശ്ശേരിയിലെ ബൂത്തില്‍ റീപോളിംഗ് തുടങ്ങി  

Posted by - Apr 30, 2019, 06:58 pm IST

കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് തുടങ്ങി. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുക. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ 11 മണി വരെ 39.03 ശതമാനം പോളിങ് രേഖപ്പെടുത്തി. 356 പേര്‍ വോട്ട് ചെയ്തു. ബൂത്തില്‍ പോള്‍ ചെയ്തതിതിനേക്കാള്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗിന് ഉത്തരവിട്ടത്. 925 വോട്ടര്‍മാരുള്ള ബൂത്തില്‍ കഴിഞ്ഞ തവണ

നോര്‍വെ തീരത്ത് റഷ്യയുടെ 'ചാരന്‍'  

Posted by - Apr 30, 2019, 06:56 pm IST

ബെര്‍ലിന്‍: നോര്‍വെ തീരത്ത് റഷ്യയുടെ ചാരനെന്ന് സംശിക്കുന്ന തിമിംഗലം പിടിയിലായി. റഷ്യന്‍ നാവികസേന പരിശീലനം നല്‍കിയ തിമിംഗലമാണിതെന്നാണ് സംശയിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ ധരിച്ച വെള്ള തിമിംഗലമാണ് പിടിയിലായത്. കടിഞ്ഞാണില്‍ ജോപ്രോ കാമറാ ഹോള്‍റും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ ലേബലാണ് പതിച്ചിട്ടുള്ളതെന്ന് മറൈന്‍ ബയോളജിസ്റ്റ് പ്രൊഫ. ഓഡന്‍ റികാര്‍ഡ്‌സണ്‍ പറഞ്ഞു. നോര്‍വെയിലെ ഇന്‍ഗോയ ദ്വീപിന് സമീപം ആണ് നിരന്തരം ബെലൂഗ തിമിംഗല സംഘം വന്ന് പോകുന്നത് കാണപ്പെട്ടത്. റഷ്യയുടെ നോര്‍ത്തേണ്‍ നേവല്‍ ബെസില്‍

കള്ളവോട്ട്: വോട്ടര്‍ ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ്  

Posted by - Apr 30, 2019, 06:54 pm IST

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണ വിധേയനായ വോട്ടറോട് ഹാജരാകന്‍ കളക്ടറുടെ നിര്‍ദേശം. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ചീമേനി കരക്കാട് സ്വദേശി കെ ശ്വാംകുമാര്‍ നേരിട്ട് വരണാധികാരിയുടെ മുമ്പില്‍ ഹാജരാകാനാണ് നിര്‍ദേശം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. സിആര്‍പിസി 33-ാം വകുപ്പനുസരിച്ചാണ് ശ്വാംകുമാറിന് നോട്ടീസയച്ചിരിക്കുന്നത്.   നോട്ടീസ് പ്രകാരം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. ബൂത്തില്‍ വെബ് കാസ്റ്റിങ് നടത്തിയ അക്ഷയ സംരഭകന്‍ കെ.

ഫോനി : ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത    

Posted by - Apr 30, 2019, 06:52 pm IST

തിരുവനന്തപുരം:'ഫോനി' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഇന്നും കടലില്‍ പോകാന്‍ പാടില്ല. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.  'ഫോനി'യുടെ സഞ്ചാര പഥത്തില്‍ കേരളം ഇല്ലെങ്കിലും ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം. മണിക്കൂറില്‍ 40- 50 കിലോമീറ്റര്‍

തെലുങ്കാനയില്‍ കൂട്ടതോല്‍വി ; 21 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി  

Posted by - Apr 30, 2019, 06:49 pm IST

ഹൈദരാബാദ്: തെലുങ്കാനയില്‍ 10 ദിവസത്തിനിടെ ജീവനൊടുക്കിയത് 21 വിദ്യാര്‍ഥികള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതോടെയാണ് ഇത്രയും കുട്ടികള്‍ ജീവനൊടുക്കിയത്. സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 9.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3.28 ലക്ഷം വിദ്യാര്‍ഥികളും (33 ശതമാനം) പരാജയപ്പെട്ടു. പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കാരണം 99 മാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന വിദ്യാര്‍ഥിക്ക് ലഭിച്ചത് പൂജ്യം മാര്‍ക്ക്. നവ്യ എന്ന 12-ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് 99 മാര്‍ക്കിനു പകരം പൂജ്യം ലഭിച്ചത്. ഇതിനെതിരെ

ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍  

Posted by - Apr 30, 2019, 08:41 am IST

സാനിയ ഇയ്യപ്പന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  പ്രേതം2, ലൂസിഫര്‍, ക്യൂന്‍ എന്നി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാനിയ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്. ആരാധകരെ ഞെട്ടിക്കുന്ന പ്രകടനത്തിന്റെ ചിത്രമാണ് സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒരു കെട്ടിടത്തിന് മുകളില്‍ കാല്‍ മുകളിലേക്ക് ഉയര്‍ത്തി രണ്ടു കൈകളും കുത്തി നില്‍ക്കുന്ന സാനിയയുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഏറെ അപകടം പിടിച്ച ഒരു പ്രകടനമാണ് താരം നടത്തിയിരിക്കുന്നത്.  ഈ ദൃശ്യങ്ങള്‍ കണ്ട്

ഐഎസ് ബന്ധം: കാസര്‍കോഡ് സ്വദേശി അറസ്റ്റില്‍; കേരളത്തില്‍ ഇയാള്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നതായി എന്‍ഐഎ  

Posted by - Apr 29, 2019, 10:34 pm IST

കൊച്ചി: ഐഎസ് ബന്ധമുള്ള കാസര്‍കോഡ് സ്വദേശി റിയാസ് അബുബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇയാളെ നാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ഇയാള്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു എന്ന് എന്‍ഐഎ വ്യക്തമാക്കി. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരുമായി റിയാസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. റിയാസടക്കം മൂന്നുപേരെയാണ് കൊച്ചിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തി ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. കാസര്‍കോഡ് രണ്ടുകേന്ദ്രങ്ങളിലും പാലക്കാട് ഒരിടത്തുമാണ് ഇന്നലെ

രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു  

Posted by - Apr 29, 2019, 07:17 pm IST

കോഴിക്കോട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. വലിയ ഉത്തരവാദിത്വത്തില്‍നിന്നുകൊണ്ടാണ് ആലത്തൂരില്‍ മത്സരിച്ചതെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. മത്സരിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റില്‍ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാനാകില്ല എന്നതുകൊണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജി വയ്ക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിയട്ടേ എന്നായിരുന്നു പാര്‍ട്ടി

കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കേസെടുക്കും  

Posted by - Apr 29, 2019, 07:15 pm IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകള്‍ കള്ളവോട്ട് ചെയ്തെന്ന് ടീക്കാറാം വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ചെയ്ത സലീന പഞ്ചായത്തംഗമാണ്. സുമയ്യ മുന്‍ പഞ്ചായത്ത് അംഗമാണെന്നും ടീക്കാറാം പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്നും മീണ പറഞ്ഞു.  പ്രിസൈഡിങ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ

പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ; കുട്ടി കരഞ്ഞപ്പോഴുള്ള ദേഷ്യത്തിന് ചെയ്‌തെന്ന്  

Posted by - Apr 29, 2019, 12:52 pm IST

പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ; കുട്ടി കരഞ്ഞപ്പോഴുള്ള ദേഷ്യത്തിന് ചെയ്‌തെന്ന് ആലപ്പുഴ: പട്ടണക്കാട് ഒന്നേകാല്‍ വയസുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തിനാണ് ഇങ്ങനെ ചെയ്തത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും അബദ്ധം പറ്റിപ്പോയതാണെന്നും കേസില്‍ അറസ്റ്റിലായ അമ്മ ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ. ആതിരയ്ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും

ഐപിഎല്ലില്‍  മുംബൈയെ 34 റണ്‍സിന് തോൽപിച്ച് നൈറ്റ് റൈഡേഴ്സ്  

Posted by - Apr 29, 2019, 12:50 pm IST

കൊല്‍ക്കത്ത: ഹര്‍ദ്ദിക് പാണ്ഡ്യയുടെ അവിശ്വസനീയ ഇന്നിംഗ്സിനും മുംബൈയെ രക്ഷിക്കാനായില്ല . ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 34 റണ്‍സിന് തോറ്റ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കൊടുവില്‍ വിജയമധുരം നുണഞ്ഞ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ ബാക്കിയാക്കിയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ജയിച്ചുകയറിയത്. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 232/2, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7 കൊല്‍ക്കത്തയുടെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ ആദ്യ പത്തോവറിനുള്ളില്‍ തന്നെ