'മധുരരാജ' 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറും; സന്തോഷ് പണ്ഡിറ്റ് 

Posted by - Apr 11, 2019, 03:35 pm IST

വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം 'മധുരരാജ'യുടെ ബോക്‌സ്ഓഫീസ് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. 'പുലിമുരുകന്റെ'  സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം 'പുലിമുരുകന്റെ' എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും 200 കോടി ക്ലബ്ബില്‍ പ്രവേശിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പ്രവചിക്കുന്നു. മധുരരാജയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് "മധുരരാജ എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രില്‍ 12ന് റിലീസ് ആവുകയാണ്. പുലിമുരുകന്‍ സിനിമയ്ക്ക് ശേഷം അതേ ടീമായ, വൈശാഖ് സാര്‍ സംവിധാനം, ഉദയ്കൃഷ്ണ സാര്‍ തിരക്കഥയും ഒരുക്കുന്ന ഈ വലിയ

ഐപിഎല്ലിൽ ഇന്ന് ചെന്നൈ – രാജസ്ഥാൻ പോരാട്ടം

Posted by - Apr 11, 2019, 03:33 pm IST

ജയ്പൂര്‍: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ആറ് കളിയിൽ അഞ്ചിലും ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ. പരിചയസമ്പന്നരായ താരനിരയാണ് ചെന്നൈയുടെ കരുത്ത്. ബാറ്റിംഗിലും ബൗളിംഗിലും ചെന്നൈ താരങ്ങൾ ഉഗ്രൻ ഫോമിലാണ്. അ‍ഞ്ച് കളിയിൽ ഒറ്റ ജയം മാത്രമുള്ള രാജസ്ഥൻ ലീഗിൽ ഏഴാം സ്ഥാനത്താണ്. സഞ്ജു സാംസൺ പരുക്കിൽ നിന്ന് മോചിതനാവാത്തത് രാജസ്ഥാന് തിരിച്ചടിയാവും. ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ക്യാപ്റ്റൻ

രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ നോക്കിയെന്ന പരാതിയുമായി കോൺഗ്രസ്

Posted by - Apr 11, 2019, 03:15 pm IST

ലക്‌നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്‌നൈപ്പർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. അമേത്തിയിൽ പത്രിക നൽകാൻ എത്തിയ രാഹുലിന് നേരെ പലതവണ ലേസർ രശ്‌മികൾ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.  ഇത് സ്‌നൈപ്പർ ഗണ്ണിൽ നിന്നുള്ള ലേസർ രശ്‌മികളാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്ത് നൽകിയിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയ്‌ക്കു മേൽ പച്ച നിറത്തിലുള്ള

രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Posted by - Apr 11, 2019, 12:10 pm IST

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കണ്ണൂർ വളപട്ടണം സ്വദേശി കെ.എ ഷാജ് പ്രശാന്ത് നൽകിയ പരാതിയിലാണ് നടപടി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ബിജെപി പ്രവർത്തകയായ അഡ്വ.പ്രേരണകുമാരി രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പാകിസ്ഥാൻ പതാക വീശിയെന്ന്

വിസ്ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം മൂന്നാം വര്‍ഷവും കോഹ്ലിക്ക്

Posted by - Apr 11, 2019, 11:51 am IST

ദുബൈ: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിസ്ഡണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വനിതകളിലും ഇന്ത്യന്‍ ടീമിന് അഭിമാനിക്കാം. മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയാണ്. മന്ഥാനയുടെ കന്നി നേട്ടമാണിത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോഹ്ലിക്ക് ഇടം നേടാന്‍ സാധിച്ചു. ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലര്‍, സാം കുറന്‍, റോറി ബേണ്‍സ്, ടമ്മി ബ്യൂമോണ്ട് എന്നിവരാണ് മറ്റു താരങ്ങള്‍. ഈ അവാര്‍ഡ് മൂന്നിലധികം തവണ നേടിയിട്ടുള്ളത് ഡോണ്‍ ബ്രാഡ്മാനും(10

സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന: മോദിയുടെ ലാത്തൂരിലെ പ്രസംഗം ചട്ടലംഘനം

Posted by - Apr 11, 2019, 11:42 am IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. പുൽവാമയിൽ മരിച്ച ജവാൻമാർക്കായി വോട്ട് ചെയ്യണം എന്നായിരുന്നു മോദി ലാത്തൂരിൽ പ്രസംഗിച്ചത്. പതിനെട്ട് വയസ് തികഞ്ഞ വോട്ടർമാർ തങ്ങളുടെ കന്നി വോട്ട് വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാരുടെ ധൈര്യത്തെ മുൻനിർത്തി വോട്ട് ചെയ്യാൻ തയ്യാറുണ്ടോ എന്നും മോദി ലാത്തൂരിൽ നടത്തിയ

പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം

Posted by - Apr 11, 2019, 11:35 am IST

മുംബൈ: ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍ാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.  സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4,

ജാലിയൻവാലാബാഗ് കൂട്ടക്കൊല: അഗാധ ഖേദമെന്ന് തെരേസ മെയ്

Posted by - Apr 11, 2019, 11:07 am IST

ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കണ്ണീരുണങ്ങാത്ത ഏടായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ 100-ാം വാർഷികത്തിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പാർലമെന്റിലാണ് പ്രധാനമന്ത്രി തെരേസ മെയ്, ബ്രിട്ടീഷ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അടയാളമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെന്നും സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായും വെളിപ്പെടുത്തിയത്. പക്ഷേ, സംഭവത്തിൽ മാപ്പ് പറയാൻ പ്രധാനമന്ത്രി തയ്യാറായില്ല. ആഴ്ചയിലൊരിക്കലുള്ള പാർലമെന്റിലെ ചോദ്യോത്തരവേളയിലാണ് മെയ് ഖേദപ്രകടനം നടത്തിയത്.  കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മെയ് നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തമോഗർത്തത്തിന്‍റെ ലോകത്തിലെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രജ്ഞർ 

Posted by - Apr 11, 2019, 11:00 am IST

പാരീസ്: തമോർഗത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തമോഗർത്തത്തിന്‍റെ ചിത്രം എടുക്കുന്നത്. ലോകത്തിന്‍റെ വിവിധ കോണുകളിലായി സ്ഥാപിച്ച എട്ട് ദൂരദർശിനികളുടെ സഹായത്തോടെയാണ് തമോഗർത്തിന്‍റെ ചിത്രം എടുത്തത്.  വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാൻ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തമോഗർത്തം വലിച്ചെടുക്കും. ഇവയുടെ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് തുടങ്ങി

Posted by - Apr 11, 2019, 10:55 am IST

ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.  തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഉൾപ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും രണ്ട് മണ്ഡലങ്ങളിലും  ഇന്നാണ് വോട്ടെടുപ്പ്.  ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി

പാലായുടെ പര്യായമായ മാണിസാർ

Posted by - Apr 10, 2019, 06:16 pm IST

കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാത്ത അംഗീകാരത്തിന്‍റെ ആമുഖവാക്കാണ്. വിനയാന്വിതനായി നിന്നാണ് മാണി കേരളരാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. എതിരാളികളെപ്പോലും മോശമായ പദങ്ങൾകൊണ്ട് വിമർശിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപനം മുതൽ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കു കയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണി. അഭിഭാഷകനായിട്ടാണ്

പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്: പ്രഖ്യാപനം ഇന്ന് വൈകിട്ട് പത്തനംതിട്ടയില്‍

Posted by - Apr 10, 2019, 02:59 pm IST

തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡ‍ിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വവുമായി പി സി ജോര്‍ജ് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു.  നേരത്തെ ശബരിമല വിഷയത്തില്‍ പി സി ജോര്‍ജ് ബിജെപിയുമായി സഹകരിച്ചിരുന്നു.  ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ വച്ച് പി സി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയുന്നത്. പി സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

'പി എം മോദി' റിലീസ് തടഞ്ഞു, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രദർശനം പാടില്ല

Posted by - Apr 10, 2019, 02:54 pm IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന പി എം മോദി സിനിമയുടെ പ്രദർശനം തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമയുടെ പ്രദർശനം വിലക്കിയാണ് കമ്മിഷന്റെ ഉത്തരവ്. സിനിമ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദർശനം തടഞ്ഞത്.  വെള്ളിയാഴ്ച രാജ്യവ്യാപകമായി സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അപ്രതീക്ഷിത നടപടി.  നേരത്തെ, സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

സൈനികരുടെ പേരിൽ വോട്ട് അഭ്യർത്ഥന; മോദിയുടെ പ്രസംഗത്തിൽ വിശദീകരണം തേടി

Posted by - Apr 10, 2019, 02:50 pm IST

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ലാത്തൂരിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കന്നിവോട്ടർമാരോടു പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികരുടെ പേരിലും വോട്ടഭ്യർത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം തേടി. മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോടാണ് തിരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം തേടിയത്. സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സൈനികരുടെ ചിത്രങ്ങളോ ഇത് സംബന്ധിച്ച പരസ്യങ്ങളോ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു.  ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കു

താല്‍ക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും

Posted by - Apr 10, 2019, 02:46 pm IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആര്‍ടിസി എം ഡി  യെ ചുമതലപ്പെടുത്തി. 1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച് പിരിച്ചുവിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. പിരിച്ചുവിടല്‍ നടപടി സ്വീകരിച്ചാല്‍ എഴുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകും എന്നാണ് വിലയിരുത്തല്‍.