വയനാട് ഇന്ത്യയിലോ പാകിസ്ഥാനിലോ?; വർഗീയ പരാമാർശം നടത്തി അമിത് ഷാ

Posted by - Apr 10, 2019, 02:44 pm IST

നാഗ്പുര്‍: വയനാട്ടില്‍ കോൺഗസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ  വർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. വയനാട്ടിൽ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാനാകില്ലെന്നായിരുന്നു അമിതാ ഷായുടെ പരാമർശം. നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഏപ്രില്‍ നാലിന് വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. 'സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താനായി

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടി: 'മോഷണ രേഖകൾ' പരിശോധിക്കുമെന്ന് സുപ്രീം കോടതി

Posted by - Apr 10, 2019, 02:39 pm IST

റഫാൽ ഇടപാടിലെ പുറത്തുവന്ന രേഖകൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയ രേഖകൾ സ്വീകരിക്കുന്നത് രാജ്യസുരക്ഷയ്‌ക്ക് വിരുദ്ധമാണെന്ന കേന്ദ്ര വാദം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പുതിയ രേഖകൾ പുനപരിശോധന ഹർജിക്കൊപ്പം പരിഗണിക്കും.  റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. രാജ്യസുരക്ഷക്ക് തന്നെ

ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

Posted by - Apr 10, 2019, 02:34 pm IST

ന്യൂഡൽഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. 91 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ വിധയെഴുതും. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, സിക്കിം, നാഗാലന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ആദ്യ ഘട്ടത്തിലാണ് പോളിംഗ്. മഹാരാഷ്ട്രയിലെ ഏഴും ഉത്തർപ്രദേശിലെ എട്ടും ബിഹാറിലെയും ഒഡീഷയിലെയും നാലും പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്.   ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും ഒഡിഷ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും വ്യാഴാഴ്ച

മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു

Posted by - Apr 10, 2019, 02:31 pm IST

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍  ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം.ആക്രമണത്തില്‍  ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഭീമാ മണ്ഡാവിയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്‌ഫോടനം നടത്തുകയായിരുന്നു.  ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു ഭീമാ മണ്ഡാവി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തേക്ക് സിആര്‍പിഎഫ് സംഘം എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ്

രാഷ്ട്രീയ തട്ടകത്തിലേയ്ക്ക് മാണിയുടെ വിലാപയാത്ര; സംസ്ക്കാരം നാളെ 

Posted by - Apr 10, 2019, 02:28 pm IST

കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട് മരിച്ച ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മാണിയുടെ ഭൗതികദേഹം ഇന്ന് രാവിലെ ഒന്‍പതരയോടെ പുറത്തെടുത്തു.  ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ആശുപത്രിയിലെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കാണാനായി അല്‍പസമയം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആളുകളുടെ തിരക്ക് കാരണം പൊതുദര്‍ശനം  അരമണിക്കൂറിലേറെ നീണ്ടു.  രമേശ് ചെന്നിത്തല,പിജെ ജോസഫ്,

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം; വീണ്ടും ഒന്നാമത്

Posted by - Apr 10, 2019, 02:23 pm IST

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. ചെന്നൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.  ജയത്തോടെ ചെന്നൈയ്ക്ക് ആറ് മത്സരങ്ങളില്‍ 10 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള നൈറ്റ് റൈഡേഴ്‌സിന് ഇത്രയും മത്സരങ്ങളില്‍ നിന്ന്

നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി

Posted by - Apr 10, 2019, 02:21 pm IST

തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.  ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തായ  കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം  പങ്കുവച്ചിട്ടുണ്ട്.   സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.

കെ എം മാണിയുടെ നിര്യാണം കേരളത്തിന് നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

Posted by - Apr 10, 2019, 02:17 pm IST

തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണം കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   കെഎം മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്.  പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലവരുടെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമായിരുന്നു  അദ്ദേഹം. പുതിയ നിയമസഭാ സമാജികര്‍ക്ക് മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ട്.  കേരളത്തിന്‍റെ പൊതുതാല്‍പര്യങ്ങള്‍ വിശേഷിച്ച് കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സഭയില്‍

രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും 

Posted by - Apr 10, 2019, 02:14 pm IST

അമേഠി: അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക നല്കുക. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബർട്ട് വാധ്ര എന്നിവരും രാഹുലിനൊപ്പം അമേഠിയിൽ എത്തും. അമേഠിയിൽ കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് എതിർസ്ഥാനാർത്ഥി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധി നാളെ പത്രിക നല്കും.

കെ എം മാണി അന്തരിച്ചു

Posted by - Apr 9, 2019, 05:27 pm IST

കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.  ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില

രജനീകാന്തും നയൻതാരയും ഒന്നിക്കുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Posted by - Apr 9, 2019, 04:45 pm IST

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു . സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.  എ ആർ മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദർബാർ. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും രജനികാന്ത് അഭിനയിക്കുക.  ചന്ദ്രമുഖി, കുശേലൻ, ശിവജി എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദർബാറിനുണ്ട്. തുപ്പാക്കി, ഗജിനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ് സർക്കാറിനു ശേഷം സംവിധാനം ചെയ്യുന്ന

നോട്ട് നിരോധനത്തിന്‍റെ മറവിൽ വൻ അഴിമതി; ദൃശ്യങ്ങൾ പുറത്തുവിട്ട് കോണ്‍ഗ്രസ്

Posted by - Apr 9, 2019, 04:38 pm IST

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ മറവിൽ കേന്ദ്ര സർക്കാരും ബിജെപിയും വൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്. സർക്കാർ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ ബിജെപിയുടെ അടുപ്പക്കാർ മാറിയെടുത്തുവെന്നതിന്‍റെ തെളിവാണ് പുറത്തുവിട്ടിരിക്കുന്നത്. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപ്പറേഷന്‍റെ ഗോഡൗണിൽ പണം കൈമാറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു. കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലാണ് തെളിവുകൾ പരസ്യമാക്കിയത്. ഒറ്റയടിക്ക് 320 കോടി രൂപ വരെ അടുപ്പക്കാർക്ക് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും മാറി നൽകിയിട്ടുണ്ട്. വിദേശത്ത്

ഇറാന്‍ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

Posted by - Apr 9, 2019, 04:33 pm IST

ടെഹ്രാന്‍: ഇറാന്‍റെ  റെവല്യൂഷണറി ഗാർഡ്സിനെ ഭീകര സംഘടനകളുടെ പട്ടികയിൽപെടുത്തി അമേരിക്ക. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്‍റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ തിരിച്ചടിച്ചത്.  ഇതോടെ ഇറാനുമേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ചുമത്തുമെന്നാണ് സൂചന. ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഡോണൾഡ് ട്രംപ് പിൻമാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരുന്നു.

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന് തുല്യമെന്നും കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശം. ന്യായ് (നീതി) നടപ്പാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. അപ്പോൾ അധികാരത്തിലിരുന്ന 60 വർഷക്കാലം അവർ ജനങ്ങളോട് നീതി ചെയ്‌തിട്ടില്ലെന്ന് തുറന്നു സമ്മതിക്കുകയാണ്.  'അവരുടെ മുഖ്യതെരഞ്ഞെടുപ്പ് മുദ്രാവാക്യം ഇനി നീതി ലഭിക്കും എന്നതാണ്. ഇതിലൂടെ 60 വർഷത്തെ

1511 കോടിയുടെ തൊഴിലുറപ്പ് കുടിശ്ശിക കേന്ദ്രം അനുവദിച്ചു

Posted by - Apr 9, 2019, 01:54 pm IST

ദില്ലി: തൊഴിലുറപ്പ് പദ്ധതിയ്ക്ക്  1511 കോടിരൂപ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത് . മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി.  തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് മാസമായി കൂലി മുടങ്ങിയ നിലയിലായിരുന്നു .  സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടന്നത്.  കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒടുവില്‍ കൂലി കിട്ടിയത് നവംബറിലായിരുന്നു. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഏറ്റവുമധികം കൂലി നല്‍കാനുളളത്.  കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍