വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ
ദില്ലി: നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിലെ വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനസർക്കാർ. ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതിയിലാണ് സംസ്ഥാനസർക്കാർ നിലപാട് ആവർത്തിച്ചത്. പ്രതിഭാഗവുമായി ഇക്കാര്യത്തിൽ നേരത്തേ ധാരണയായതാണെന്നും വിചാരണക്കോടതിയെ ഈ വിവരം നാളെത്തന്നെ അറിയിക്കാമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. കേസ് വാദം തുടങ്ങുന്നത് മാറ്റണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെടുമെന്നും സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി എന്നവകാശപ്പെട്ടുള്ള മെമ്മറി കാർഡ് വിട്ടു തരണമെന്ന ദിലീപിന്‍റെ ഹർജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിലൊരു തീരുമാനമാകുന്നത് വരെ
Recent Comments