രാജസ്ഥാന്‍ റോയല്‍സിനെതിരെ  നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റ്  ജയം

Posted by - Apr 8, 2019, 04:09 pm IST

ജയ്‌പൂര്‍: നരൈയ്‌ന്‍- ലിന്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയം. രാജസ്ഥാന്‍ ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ലിന്‍ 50 റണ്‍സെടുത്തും നരൈയ്‌ന്‍ 47 എടുത്തും പുറത്തായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 139 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്താണ്(73) ടോപ് സ്‌കോറര്‍.  ഹാരി രണ്ടും പ്രസിദ് ഒരു വിക്കറ്റും വീഴ്‌ത്തി.

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST

ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പടക്കളത്തിലിറങ്ങുക. രാജ്യത്ത് നടക്കുന്ന 'അന്യായ'ത്തിന് മറുപടിയുമായി ന്യായം നിങ്ങൾക്ക് ലഭിക്കാൻ കോൺഗ്രസിന് വോട്ടു ചെയ്യൂ എന്ന ആഹ്വാനമാണ് കോൺഗ്രസിന്‍റേത്.  ദരിദ്രജനവിഭാഗങ്ങൾക്ക് പ്രതിവർഷം 72,000 കോടി രൂപ വരുമാനം ഉറപ്പ് നൽകുന്ന രാഹുൽ ഗാന്ധിയുടെ അഭിമാനപദ്ധതിയായ  'ന്യായി'നെക്കൂടി ഉൾപ്പെടുത്തിയതാണ് കോൺഗ്രസിന്‍റെ പ്രചാരണവാചകം. ഈ പദ്ധതി ഉയർത്തിക്കാട്ടി തന്നെയാകും കോൺഗ്രസിന്‍റെ

നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Posted by - Apr 8, 2019, 04:02 pm IST

മലപ്പുറം: എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അംഗം കെ മോഹൻ കുമാർ കേസെടുത്തത്. കുട്ടികൾക്ക് നേരേ വർധിച്ച് വരുന്ന  അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ മലപ്പുറം  ജില്ലാ കളക്ടർ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എടപ്പാൾ സ്വദേശി

തൊടുപുഴയിൽ കൊലപ്പെട്ട കുട്ടിയുടെ അനിയന്റെ സംരക്ഷണം ആവശ്യപ്പെട്ട്  മുത്തച്ഛന്‍

Posted by - Apr 8, 2019, 03:44 pm IST

തൊടുപുഴ: മാതാവിന്‍റെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊലപ്പെട്ട ഏഴു വയസുകാരന്‍റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു. കുട്ടികളുടെ മരിച്ചു പോയ അച്ഛന്‍റെ പിതാവാണ് മൂന്നരവയസുകാരനെ വിട്ടുതരണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.  നിലവില്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ചൂണ്ടിക്കാട്ടുന്നു. മുത്തച്ഛന്‍റെ കത്ത് ലഭിച്ചതായും തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരം യൂണിറ്റില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.  മരണപ്പെട്ട മൂത്തകുട്ടി ആശുപത്രിയിലായതിനെ തുടര്‍ന്ന് മാതാവിന്‍റെ

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട,സുരേഷ് ഗോപിയുടേത് ചട്ടലംഘനം: ടിക്കാറാം മീണ

Posted by - Apr 8, 2019, 03:15 pm IST

തിരുവനന്തപുരം: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനു കളക്ടർക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ  പറഞ്ഞു. ''ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്‍റെയും അയ്യപ്പന്‍റെയും പേരിൽ വോട്ട് തേടി ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്.

ബിജെപിയുടെ പ്രകടനപത്രികയിൽ ശബരിമലയും

Posted by - Apr 8, 2019, 03:08 pm IST

ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല വിഷയവും. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീം കോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്.  ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും പ്രാർത്ഥനാപരമായ ആചാരങ്ങളും സുപ്രീംകോടതിയ്ക്ക് മുമ്പാകെ കൃത്യമായി അവതരിപ്പിക്കും. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും ബിജെപി പ്രകടനപത്രികയിൽ പറയുന്നു. കേരളത്തിൽ ബിജെപിയുടെ പ്രധാനപ്രചാരണ വിഷയമാണ് ശബരിമല. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന ശേഷമുണ്ടായ പ്രക്ഷോഭങ്ങൾ

ആരാധകരെ ആവേശത്തിലാക്കി മധുരരാജ  ട്രെയിലർ പുറത്തിറങ്ങി

Posted by - Apr 6, 2019, 03:54 pm IST

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ട്രെയിലർ പുറത്തിറങ്ങി. പോക്കിരിരാജയുടെ രണ്ടാഭാഗം ആരാധകരെ കെെയ്യിലെടുക്കുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.  എട്ടുവർഷങ്ങൾക്ക് മുമ്പിറങ്ങിയ 'പോക്കിരിരാജ'യിലെ അതേ മാസ് ലുക്കിലാണ് മമ്മൂട്ടി മധുരരാജയിലും . ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം തമി‌ഴ്‌താരം ജയ്‌യും പ്രധാനവേഷത്തിൽ എത്തുന്നു. വില്ലനായി എത്തുന്നത് ജഗപതി ബാബുവാണ്. https://www.youtube.com/watch?v=mIk-DJ9GU1c&feature=youtu.be 

രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി

Posted by - Apr 6, 2019, 03:49 pm IST

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി. രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി പറഞ്ഞു.  രാഹുല്‍ ഗാന്ധിക്ക് രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നാണ് മനേകയുടെ പരാമര്‍ശം. രാഹുലിനെതിരെ ആഞ്ഞടിച്ച മനേക, പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പ്രവര്‍ത്തകര്‍ പോലും അവര്‍ക്ക് ഒപ്പമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ബിജെപി  സ്ഥാനാര്‍ഥിയാണ് മനേക ഗാന്ധി. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്.  ഭര്‍ത്താവ്

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; കൂടുതൽ സ്ഥാനാർത്ഥികൾ വയനാട്ടിൽ

Posted by - Apr 6, 2019, 03:45 pm IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആകെ സമർപ്പിക്കപ്പെട്ട 303 പത്രികകളിൽ 242 എണ്ണം സ്വീകരിച്ചു. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് വയനാട്ടിലാണ്. 22 പേരാണ് ഇവിടെ മത്സരത്തിനുള്ളത്. തെരഞ്ഞെടുപ്പ് ഓഫീസർ ടികാ റാം  മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനാത്താകെ 2,61,46,853 (രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷത്തി നാൽപ്പത്താറായിരത്തി എണ്ണൂറ്റി അൻപത്തിമൂന്ന്) വോട്ടർമാരുണ്ടെന്നും 73,000 പ്രവാസി വോട്ടർമാർ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 173 ട്രാൻസ്ജെൻഡർ വോട്ടമാരാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശനം പിഎസ്‍സി ചോദ്യമായി

Posted by - Apr 6, 2019, 03:40 pm IST

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന ചോദ്യം ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടാൽ മാത്രം പരിശോധിക്കുമെന്ന് പിഎസ്‍സി ചെയർമാൻ എംകെ സക്കീർ. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും പരാതിപ്പെട്ടില്ലെന്നും ചെയർമാൻ  പറഞ്ഞു. ചോദ്യം തയ്യാറാക്കിയത് വിദഗ്ദ്ധരാണെന്നും എംകെ സക്കീർ കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആരാണെന്ന പിഎസ്‍സി പരീക്ഷയിലെ ചോദ്യത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിലേക്ക് മാർച്ച് മൂന്നിന് നടന്ന പിഎസ്‍സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം. ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത്

വിവാഹാഭ്യർത്ഥന നിരസിച്ചു; വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം

Posted by - Apr 6, 2019, 03:36 pm IST

മധുര: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം. ആസിഡ് ആക്രമണത്തില്‍ 20 വയസുകാരിയായ പൊലീസുകാരിക്ക് മുഖത്തിന്‍റെ ഇടതുഭാഗത്തായി അമ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവം.   പുലര്‍ച്ചെ 4.30 ന് ഡ്യൂട്ടിക്കു പോകാനായി വീട്ടില്‍നിന്നിറങ്ങിയ യുവതിയെ, പുറത്തു കാത്തുനിന്നിരുന്ന പ്രതിയും രണ്ടു സഹായികളും ചേര്‍ന്ന് അസിഡ് ബള്‍ബ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ദാമോദർപുര മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പൊലീസുകാരിയായ യുവതി. ബുലന്ദ്ശഹര്‍ സ്വദേശിയായ സഞ്ജയ് സിങ് ആണ് ആസിഡ് ആക്രമണം നടത്തിയ പ്രതി. ഇയാള്‍ കുറച്ചുകാലമായി പെൺകുട്ടിയെ പിന്തുടരുന്നുണ്ട്. വിവാഹാഭ്യർത്ഥന

തൊടുപുഴയിൽ മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

Posted by - Apr 6, 2019, 01:44 pm IST

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും കുട്ടി ചികിത്സയില്‍ കഴിഞ്ഞ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്യന്‍ മരണം വിവരം പങ്കുവച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.  ഇന്ന് രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ്

വൈറസ് പരാമർശം; യോഗിക്കെതിരെ പരാതി നൽകാനൊരുങ്ങി മുസ്ലീം ലീഗ്

Posted by - Apr 6, 2019, 01:39 pm IST

കൊച്ചി: മുസ്ലീം ലീഗിനെതിരായ  വൈറസ് പരാമർശത്തിൽ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും പരാമർശങ്ങൾ പച്ചയായ വർഗീയതയാണ്. യോഗിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും യഥാർത്ഥ വൈറസ് ബിജെപിയാണെന്നും എറണാകുളം പ്രസ്ക്ലബ്ബിന്‍റെ വോട്ടും വാക്കും പരിപാടിയിൽ  പ്രതിപക്ഷനേതാവ് പറഞ്ഞു. അതേ സമയം വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാൻ പതാക ഉപയോഗിക്കുന്നവരെന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് ഇന്ന് പരാതി നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

Posted by - Apr 6, 2019, 01:34 pm IST

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം. പഞ്ചാബും ചെന്നൈയും നാല് കളിയിൽ മൂന്നിലും ജയിച്ചു. വാട്സൺ, റെയ്ന, റായ്ഡു, താഹിർ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ധോണി നയിക്കുന്ന ചെന്നൈയുടെ കരുത്ത്. മുംബൈയ്ക്കെതിരായ മത്സരത്തിൽ പരുക്കേറ്റ ഡ്വെയ്‌ൻ ബ്രാവോയ്ക്ക് രണ്ടാഴ്ച കളിക്കാനാവാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയാവും.  കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, സാം കറൺ തുടങ്ങിയവരിലാണ് അശ്വിൻ

തൊടുപുഴയിലെ മർദ്ദനം; കുട്ടിയുടെ നില അതീവ ഗുരുതരം

Posted by - Apr 6, 2019, 01:31 pm IST

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെയും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തില്‍ കുട്ടി വെന്റിലേറ്ററിൽ തുടരട്ടെ എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാരുടെ സംഘം നല്‍കിയത്. തുടര്‍ച്ചയായി പത്താം ദിവസമാണ് കുട്ടി വെന്‍റിലേറ്ററില്‍ തുടരുന്നത്.