ശ്രീധന്യക്ക് ആശംസകളറിയിച്ച് രാഹുല്‍ ഗാന്ധിയും കമല്‍ ഹാസനും

Posted by - Apr 6, 2019, 01:28 pm IST

വയനാട്: സിവിൽ സർവീസ് യോഗ്യത നേടിയ ശ്രീധന്യ സുരേഷിന് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. കേരളത്തിൽ നിന്ന് സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ  ആ സ്വപ്നം സഫലമാക്കിയത് അവരുടെ കഠിനാധ്വാനവും സമർപ്പണവും കൊണ്ടാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശ്രീധന്യക്ക് വിജയാശംസകൾ നേടിയ രാഹുൽ ഗാന്ധി അവരുടെ കുടുംബത്തിനും അഭിനന്ദനം അറിയിച്ചു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണ്ഡലമായ വയനാട് സ്വദേശിയാണ് ശ്രീധന്യ. ഡിസ്റ്റിംഗ്ഷനോടെ യുപിഎസ്‍സി പരീക്ഷ പാസായ കുറിച്യ വിഭാഗത്തിൽപ്പെട്ട

ചരിത്രത്തിലേക്ക് ശ്രീധന്യ; സിവിൽ സർവീസിൽ കേരളത്തിന് അഭിമാന നിമിഷം

Posted by - Apr 6, 2019, 01:25 pm IST

കേരള ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി സിവിൽ സർവീസിൽ തിളക്കമാർന്ന വിജയം നേടി. വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ് കമല ദമ്പതികളുടെ മകൾ ശ്രീധന്യ 410ാമത്തെ റാങ്കാണ് നേടിയത്. ദേശീയതലത്തിൽ ഒന്നും രണ്ടും റാങ്കുകൾ രാജസ്ഥാൻ സ്വദേശികൾക്കാണ്. ഒന്നാം റാങ്കു നേടിയ കനിഷക് കതാരിയ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള മിടുക്കനാണെന്നതും പ്രത്യേകതയാണ്. ഐഐടി ബോംബെയിൽ നിന്ന് കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗിൽ ബി.ടെക് ബിരുദധാരിയാണ് കനിഷക് കതാരിയ. ഗണിതശാസ്ത്രമായിരുന്നു ഐച്ഛികവിഷയം.

‘പിഎം നരേന്ദ്ര മോദി’ റിലീസ്  ഏപ്രിൽ 11 ന് 

Posted by - Apr 6, 2019, 01:16 pm IST

ന്യൂഡൽഹി: ഒടുവിൽ അക്കാര്യത്തിലൊരു തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന അന്നു തന്നെ തീയറ്ററുകളിൽ എത്തും. ഈ മാസം 11 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ നിർമാതാവ് സന്ദീപ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് പുതിയ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും റിലീസ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ചിത്രം

വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചതെന്ന് ഉമ്മൻ ചാണ്ടി

Posted by - Apr 5, 2019, 06:46 pm IST

തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപിക്കെതിരായാണ് മത്സരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചത്. എന്നാൽ രാഹുലിന്‍റെ മറുപടി മാതൃകാപരമായിരുന്നുവെന്നും ജനഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസരിയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും മത്സരിക്കാം. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. സർവേ ഫലങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സ്വാധീനം

ജനവികാരം ഉൾക്കൊണ്ട പ്രകടനപത്രികയാണ് കോൺഗ്രസിന്‍റെത് : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 04:34 pm IST

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ പ്രകടനപത്രിക ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ളതാണെന്നും ഇത് കോൺഗ്രസിന്‍റെ മാത്രം പ്രകടനപത്രികയല്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് "ന്യായ്" പദ്ധതി മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു."ന്യായ്" പദ്ധതിക്ക് വേണ്ട തുക ഇടത്തരക്കാരിൽ നിന്നാവില്ല കണ്ടെത്തുകയെന്നും ആദായ നികുതി വർധിപ്പിക്കില്ലെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ അടക്കി വാഴുന്നവരിൽ നിന്നാകും ഇതിനുള്ള തുക കണ്ടെത്തുകയെന്നും രാഹുൽ കൂട്ടിച്ചേർത്തു. പൂനെയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

നാഗ ചൈതന്യ സാമന്ത ചിത്രം മജിലി തീയേറ്ററുകളിൽ

Posted by - Apr 5, 2019, 04:08 pm IST

തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സച്ചിനെപ്പോലെ ഒരു വലിയ ക്രിക്കറ്റ് താരമാകാൻ കൊതിക്കുന്ന കഥാപാത്രമാണ് നാഗ ചൈതന്യയുടേത്. പക്ഷേ കടുത്ത മദ്യപാനിയായ നാഗ ചൈതന്യക്ക് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പറ്റുന്നില്ല. ക്രിക്കറ്റ് താരമാകണമെന്ന് കൊതിക്കുന്ന ആളാണ് കേന്ദ്ര കഥാപാത്രമെങ്കിലും ക്രിക്കറ്റ് കേന്ദ്രപ്രമേയമായ സിനിമയല്ല മജിലി. ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ് 

ഐ പി എൽ: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

Posted by - Apr 5, 2019, 04:03 pm IST

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.  വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കമാണ് ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍സ്‌റ്റോ സഖ്യം സമ്മാനിച്ചത്. ഓപ്പണിങ്

ഒമിനി വാനിന്‍റെ നിര്‍മ്മാണം  അവസാനിപ്പിക്കുന്നു

Posted by - Apr 5, 2019, 03:29 pm IST

ദില്ലി: ഇന്ത്യയുടെ പ്രിയപ്പെട്ട മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വാഹനം മാരുതി ഒമിനി വാനിന്‍റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമിനിയുടെ ഉത്പാദനം ഉടന്‍ മാരുതി നിര്‍ത്തും എന്നാണ് സൂചന. 1984 ല്‍ ആണ് ഒമിനി വാന്‍ ആദ്യമായി അവതരിപ്പിച്ചത്. മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 അവതരിപ്പിച്ചതിന് പിറ്റേ വര്‍ഷമാണ് ഒമിനി വാന്‍ എത്തിയത്.  പിന്നീട് ഇതിന്‍റെ പല മോഡലുകള്‍ എത്തി. ആംബുലന്‍സായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍

മുസ്ലീം ലീഗ് വൈറസ്, കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരും ; യോഗി ആദിത്യനാഥ്

Posted by - Apr 5, 2019, 03:22 pm IST

ബുലന്ദ്ഷേര്‍: മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുസ്ലീം ലീഗ് ഒരു വൈറസാണ്. ഈ വൈറസിനാല്‍ ഒരിക്കല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. അതിനാല്‍ എല്ലാവരും സൂക്ഷിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി പറഞ്ഞു. 

പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കാൻ കുരുന്ന് ആശുപത്രിയിൽ

Posted by - Apr 5, 2019, 03:17 pm IST

പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെത്തിയ കൊച്ചുമിടുക്കന് കൈയടി. മിസോറാമിലെ സൈരങ്ക് സ്വദേശിയായ ഈ കുട്ടിയുടെ പേര് വ്യക്തമല്ല. ഈ കുട്ടി വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിച്ചു കളിക്കുന്നതിനിടെ സൈക്കിളിന്‍റെ ചക്രം അബദ്ധത്തിൽ കോഴിക്കുഞ്ഞിന്‍റെ ശരീരത്തിൽ കയറി. ആകെ സങ്കടത്തിലായ കുട്ടി കോഴിക്കുഞ്ഞുമായി സമീപത്തെ ആശുപത്രിയിൽ എത്തി. കൈ വശമുണ്ടായിരുന്നതാകട്ടെ ആകെ പത്ത് രൂപയും.  ഒരു കൈയിൽ കോഴിയും മറ്റെ കൈയിൽ പത്ത് രൂപയുമായി ആശുപത്രിയിലെത്തി സഹായം അഭ്യർത്ഥിച്ചു നിൽക്കുന്ന ഈ ബാലന്‍റെ ചിത്രം സോഷ്യൽമീഡിയയിൽ

ട്രാൻസ്ജെൻഡർ യുവതിയുടെ മരണം; പ്രതിയെ പിടിക്കാനാകാതെ പൊലീസ്

Posted by - Apr 5, 2019, 03:11 pm IST

കോഴിക്കോട്:  ട്രാൻസ്ജെൻഡർ യുവതി മരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതിൽ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാൻസ്ജെൻഡർ സംഘടനകൾ പരാതി നൽകി. ഏപ്രിൽ ഒന്നിന് രാവിലെയാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം യു കെ ശങ്കുണ്ണി റോഡിൽ ട്രാൻസ്ജെൻഡറായ ഷാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല. സംഭവ ദിവസം സിസിടിവി ദൃശ്യങ്ങളിൽ ഷാലുവിനൊപ്പം കണ്ടയാളെ ഇവരുടെ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ നാല്

മേം ഭി ചൗക്കിദാർ തെരഞ്ഞെടുപ്പ് റാലിയല്ല, ന്യായീകരിച്ച് ദൂരദർശൻ 

Posted by - Apr 5, 2019, 11:16 am IST

ന്യൂഡൽഹി: മേം ഭി ചൗക്കിദാർ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദർശൻ. തെരഞ്ഞെടുപ്പ് റാലി അല്ല സംപ്രേഷണം ചെയ്തതെന്നാണ് ദൂരദർശന്‍റെ നിലപാട്. അതു കൊണ്ട് തന്നെ ഇതിൽ പെരുമാറ്റ ചട്ട ലംഘനം ഇല്ലെന്നും ദൂരദർശൻ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാർ സംപ്രേഷണം ചെയ്തതിനു ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി സർക്കാരിന്‍റെ  ഔദ്യോഗിക ചാനലിൽ സംപ്രേഷണം ചെയ്തത് വിശദീകരിക്കണമെന്നായിരുന്നു നോട്ടീസിലെ അവശ്യം. റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുമായി

എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 10:55 am IST

കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു വാക്ക് പോലും ഞാൻ സിപിഎമ്മിനെതിരെ പറയില്ല." യുഡിഎഫ് സ്ഥാനാർത്ഥിയായി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്ന് നടത്തിയ റോഡ് ഷോയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വയനാടിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത ജനക്കൂട്ടമാണ് ഇന്നലെ രാഹുലിനെയും പ്രിയങ്കയെയും കാണാനെത്തിയത്. വയനാടിനെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമാണ്

തൃശൂരിൽ യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് 

Posted by - Apr 5, 2019, 10:50 am IST

ചിയാരത്ത്: തൃശൂർ ചീയാരത്ത് യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഒൻപത് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിക്ക് പാറമക്കാവ് ശാന്തിഘട്ട് ശ്മശാനത്തിലാണ് സംസ്കാരം.  22 വയസുകാരിയായ നീതുവാണ് ഇന്നലെ രാവിലെ ദാരുണമായി കൊല്ലപ്പെട്ടത്. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റെ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്‍റെ അടുക്കളഭാഗത്തിലൂടെ അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്; പത്രിക സമർപ്പിച്ചത് 303 സ്ഥാനാർത്ഥികൾ

Posted by - Apr 5, 2019, 10:45 am IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പത്തനംതിട്ടയിലെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കൂടുതൽ കേസുകൾ ഉള്ള സാഹചര്യത്തിൽ പുതിയ സെറ്റ് പത്രിക നൽകി. കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പിസി തോമസ്, പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി, തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്