ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Posted by - Apr 4, 2019, 01:18 pm IST

ചെന്നൈ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ടിക് ടോക്കിലൂടെ പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായുള്ള പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് നടപടി. ടിക് ടോക്കിലൂടെ പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ മുത്തുകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.  ടിക് ടോക് ആപ്ലിക്കേഷൻ ഉപയോഗിച്ചു നിർമ്മിച്ച വിഡിയോകൾ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി

നമോ ടിവി സംപ്രേഷണം തടയില്ലെന്ന് കേന്ദ്ര സർക്കാർ

Posted by - Apr 4, 2019, 01:03 pm IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ പ്രചാരണപരിപാടികളും തത്സമയം സംപ്രേഷണം ചെയ്യുന്ന നമോ ടിവി എന്ന ചാനൽ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണമന്ത്രാലയം തടയില്ല. നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമാണ് ഐ&ബി മന്ത്രാലയത്തിന്‍റെ നിലപാട്. നിലവിൽ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‍ഫോമുകളിലും നമോ ടി വി ലഭ്യമാണ്.  കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ് ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ

മഹാരാഷ്ട്രയിൽ എഎപി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

Posted by - Apr 4, 2019, 12:56 pm IST

മുംബൈ: മഹാരാഷ്ട്രയിൽ ആം ആദ്മി പാർട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. എഎപി മഹാരാഷ്ട്രാ സംസ്ഥാൻ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയും പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുമാണ് തീരുമാനമെടുത്തത്. സംഘപരിവാർ വെറുപ്പ് ഒരു ആയുധമായി വികസിപ്പിച്ചെടുത്തിരിക്കുകയാണെന്ന് എഎപി നേതാവ് സുധീർ സാവന്ത് പറഞ്ഞു. നിഷ്കളങ്കരായ ആളുകളെ പശു സംരക്ഷണ ഗുണ്ടകൾ ക്രൂരമായാണ് ആക്രമിക്കുന്നത്. ഇതിലൂടെ വിഭജനം സൃഷ്ടിക്കുകയുമാണ്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബിജെപി സർക്കാർ നശിപ്പിച്ചു. ആസൂത്രണബോർഡിനെ ഇല്ലാതാക്കി, റിസർവ് ബാങ്കിൽ നുഴഞ്ഞുകയറി,

പ്രണയം നിരസിച്ചു: തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു 

Posted by - Apr 4, 2019, 12:53 pm IST

ചിയാരത്ത്:തൃശൂർ ചിയാരത്ത് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണം.  22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ നിതീഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.  ഇന്ന് രാവിലെ വീട്ടിലേക്ക് കയറി വന്ന യുവാവ് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയ്ക്ക് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

തൊടുപുഴയിലെ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല

Posted by - Apr 4, 2019, 12:45 pm IST

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എട്ടാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്.  കുട്ടിയുടെ തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും നിലച്ച നിലയിലാണ്. മറ്റ് അവയവങ്ങള്‍ പ്രവർത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്‍റിലേറ്ററില്‍ തുടരാൻ അനുവദിക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.

നരേന്ദ്രമോദിയെ എക്സ്പയറി ബാബുവെന്ന് വിളിച്ച് മമത ബാനർജി

Posted by - Apr 4, 2019, 12:35 pm IST

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വികസനം തടസപ്പെടുത്തുന്ന സ്പീഡ് ബ്രേക്കറാണ് മുഖ്യമന്ത്രി മമത ബാനർജിയെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി എക്സപയറി ബാബുവെന്ന് അതേ നാണയത്തിൽ തിരിച്ചടിച്ച് മമത ബാനർജി. പശ്ചിമ ബംഗാളിൽ ഒരു സ്പീഡ് ബ്രേക്കർ ഉണ്ട്, 'ദീദി' എന്ന പേരിൽ നിങ്ങൾക്ക് അറിയാവുന്നൊരാളാണത്. ഈ 'ദീദി' നിങ്ങളുടെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണ്- മോദി പറഞ്ഞു. കേന്ദ്ര ആരോഗ്യ പദ്ധതിയായ 'ആയുഷ്മാൻ ഭാരത്' ഉപേക്ഷിച്ച മമത ബാനർജിയെ മോദി കടന്നാക്രമിച്ചു. പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ നൽകുന്ന പദ്ധതി 'സ്പീഡ്

ഡാമുകൾ ഒന്നിച്ച് തുറന്നത് പ്രളയം രൂക്ഷമാക്കി ;അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

Posted by - Apr 4, 2019, 12:27 pm IST

കൊച്ചി:കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങൾ വർദ്ധിക്കാനും കാരണമായെന്നും പ്രളയം നിയന്ത്രിക്കാൻ ഡാം മാനേജ്മെന്റിൽ പാളിച്ചയുണ്ടായെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അടിയന്തര കർമ്മ പദ്ധതിയിലെ (എമർജൻസി ആക്‌ഷൻ പ്ളാൻ) മാർഗനിർദേശങ്ങൾ പാലിച്ചല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദുരന്ത കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്‌ജി അദ്ധ്യക്ഷനായ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി അഡ്വ. ജേക്കബ്. പി. അല‌ക്‌സിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; വയനാട്ടിൽ റോഡ് ഷോ തുടങ്ങി

Posted by - Apr 4, 2019, 12:16 pm IST

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ തുറന്ന വാഹനത്തിലാണ് പ്രവർത്തകരോടൊപ്പം കളക്ട്രേറ്റിലെത്തിയത്. നാല് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി സമർപ്പിച്ചത്. രാഹുലിനൊപ്പം നാലുപേർക്ക് മാത്രമാണ് പത്രിക സമർപ്പിക്കാൻ കളക്ടറുടെ ചേമ്പറിലേക്ക് കയറാൻ അനുവാദം ലഭിച്ചത്. കോഴിക്കോട്ടുനിന്ന് വയനാട്ടിലെ കല്പറ്റയിലുള്ള എസ്‌കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി കളക്ട്രേറ്റിലേക്ക് പോയത് തുറന്ന വാഹനത്തിലാണ്. മണിക്കൂറുകളായി കാത്തു നിൽക്കുന്ന പ്രവര്‍ത്തകരുടെ ആവേശവും വികാരവും കണക്കിലെടുത്താണ് യാത്ര

'പിഎം നരേന്ദ്ര മോദി' ഏപ്രിൽ 12ന് തീയറ്ററുകളിൽ

Posted by - Apr 4, 2019, 12:00 pm IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.  തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുമ്പ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ചത്തെ റിലീസ് തീയതി മാറ്റി ആദ്യഘട്ട വോട്ടെടുപ്പിനു തൊട്ടടുത്ത ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 11 ന് ആരംഭിക്കും. ചിത്രം റിലീസ്

ഐപിഎല്ലിൽ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർകിങ്‌സ്‌

Posted by - Apr 4, 2019, 11:49 am IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.  എട്ട് പന്തില്‍ 25 റണ്‍സെടുക്കുകയും രണ്ട് പേരെ പുറത്താക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ വിജയശില്‍പി.  58 റണ്‍സെടുത്ത കേദാര്‍ ജാദവിന്

കനത്ത ചൂട് കുറയ്ക്കാൻ വേനൽമഴ രണ്ടാഴ്ചക്കുളളിൽ

Posted by - Apr 4, 2019, 11:44 am IST

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനമാകെ രണ്ടാഴ്ചക്കുളളിൽ വേനൽമഴയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മാർച്ചിലെ വേനൽമഴയിൽ 61 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.   സംസ്ഥാനത്ത് ഇതുവരെ വേനൽമഴ ആവശ്യത്തിന് കിട്ടിയത് കൊല്ലവും വയനാടും പത്തനംതിട്ടയും മാത്രമാണ്. ഈ മാസം പകുതിയോടെ എല്ലാ ഇടങ്ങളിലും വേനൽമഴ എത്തുമെന്നാണ് വിലയിരുത്തൽ. പതിവു പോലെ തെക്കൻ ജില്ലകളിലായിരിക്കും വേനൽ മഴ കൂടുതൽ കിട്ടുക.  കനത്ത ചൂട് സംസ്ഥാനമാകെ തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ ശരാശരിക്കും നാല് ഡിഗ്രി മുകളിലാണ് താപനില. മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന്

രാഹുലും പ്രിയങ്കയും വയനാട്ടില്‍  

Posted by - Apr 4, 2019, 11:35 am IST

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രാഹുലിന്‍റെ യാത്ര റോഡ് ഷോ രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിയുന്ന രാഹുല്‍ഗാന്ധി ഒന്‍പത് മണിയോടെ വയനാട്ടിലേക്ക് തിരിക്കും.  ഹെലികോപ്റ്റര്‍ മാര്‍ഗമാകും കല്‍പറ്റയിലേക്ക് പോകുക. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പികാനുള്ള അവസാന ദിവസം ഇന്ന്

Posted by - Apr 4, 2019, 11:30 am IST

തിരുവനന്തരപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകളാണ് ആകെ ലഭിച്ചത്. 41 പത്രികകൾ ഇന്നലെ മാത്രം കിട്ടി. നാളെ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.  അതേസമയം വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം എത്തിയാണ് പത്രിക നല്‍കുക.  പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി

സമ്മതമില്ലാതെ  ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

Posted by - Apr 4, 2019, 11:22 am IST

ദില്ലി: വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി വാട്ട്സ്ആപ്പ്. ഇപ്പോള്‍ വാട്ട്സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും ആര്‍ക്കും ആഡ‍് ചെയ്യാവുന്ന അവസ്ഥയാണ്. ഇതിലാണ് മാറ്റം വരുത്താന്‍ വാട്ട്സ്ആപ്പ് ഉദ്ദേശിക്കുന്നത്.  ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. അതിനാല്‍ തന്നെ അടുത്തിടെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ മാറ്റമാണ് വാട്ട്സ്ആപ്പ് ഇന്ത്യയില്‍ വരുത്തിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ തന്നെ ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുന്നതിന് ചേര്‍ക്കപ്പെടുന്നയാളുടെ അനുവാദവും വേണം എന്ന നിബന്ധന

 നിഗൂഢതകൾ ഒളിപ്പിച്ച് ഫഹദിന്റെ അതിരൻ ടീസർ

Posted by - Apr 4, 2019, 10:51 am IST

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാൽപ്പത്തിരണ്ട് സെക്കന്റ് മാത്രമുള്ള നിഗൂഢതകൾ നിറഞ്ഞ ടീസറാണ് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ദുൽഖറിന്റെ കലിക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് അതിരൻ. ചിത്രം ഏപ്രിൽ 12നു തിയേറ്ററുകളിലെത്തും.  നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി