ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

Posted by - Apr 4, 2019, 10:40 am IST

ദില്ലി: പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് പിരിച്ചുവിടല്‍ തീരുമാനത്തെക്കുറിച്ച് ഗൗരവമായി കമ്പനി ആലോചിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ തല്‍ക്കാലം തീരുമാനം എടുക്കാന്‍ വൈകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ പാനല്‍ പത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ബിഎസ്എന്‍എല്‍ ബോര്‍ഡ് യോഗം അംഗീകരിച്ചിരുന്നു. ഇതില്‍ ഉള്ള പ്രധാന നിര്‍ദേശമാണ് ജീവനക്കാരെ പിരിച്ചുവിടല്‍. എന്നാല്‍ ഇത് തല്‍ക്കാലം

ത്രിപുരയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി

Posted by - Apr 4, 2019, 10:35 am IST

അഗർത്തല: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാർട്ടിയിൽ നിന്ന് നാന്നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ദിവസങ്ങൾക്ക് മുമ്പ് വനിതാ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് നാന്നൂറോളം പ്രവർത്തകരും പോയത്. പാർട്ടിയുടെ സീനിയർ വൈസ് ചെയർപേഴ്സൺ കൃതി മോഹന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്. നിലവിൽ ബി.ജെപിയോടൊപ്പം അധികാരം പങ്കിടുന്ന പാർട്ടിയാണ് ഐ.പി.എഫ്.ടി. 2009ലാണ് ഐ.പി.എഫ്.ടി രൂപീകരിച്ചത്.  ത്രിപുരലാന്റ് എന്ന പ്രത്യേക സംസ്ഥാനം എന്ന ആവശ്യവുമായാണ്

രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ

Posted by - Apr 1, 2019, 04:43 pm IST

രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം  ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ബാംഗ്ലൂര്‍ ആസ്ഥാനമായ വിജയ ബാങ്കും, മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയിലാണ് ലയിക്കുന്നത്. ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി.  മൂന്ന് ബാങ്കുകളും ചേര്‍ന്ന് രൂപീകരിച്ച ഏകീകൃത ബ്രാന്‍ഡിന് കീഴിലാകും ഇന്ന് മുതല്‍ ബാങ്ക് ഓഫ്

രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Posted by - Apr 1, 2019, 04:38 pm IST

തിരുവനന്തപുരം: വയനാട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി മുകുൾ വാസ്‌നികിന് ആകും വയനാട്ടിൽ പ്രചരണത്തിന്റെ ചുമതല. എഐസിസി സെക്രട്ടറി ദീപക് ബാബറിയയെ സഹായിക്കാനായി ചുമതലപ്പെടുത്തിയേക്കും. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവരും കേരളത്തിലെ മറ്റ് മുൻനിര നേതാക്കളും വയനാട്ടിൽ സജീവമായി പ്രചരണത്തിലുണ്ടാകും. രണ്ടാം തീയതി ചൊവ്വാഴ്ച കോൺഗ്രസിന്റെ പ്രകടനപത്രിക

കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് കേജരിവാൾ

Posted by - Apr 1, 2019, 04:32 pm IST

വിശാഖപട്ടണം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നെങ്കിലും സഖ്യത്തിന് അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ ഡൽഹി ഘടകവും സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാട്ടിയിരുന്നില്ലെന്നും കേജരിവാൾ കൂട്ടിച്ചേർത്തു. സഖ്യചർച്ചകൾക്കായി കേജരിവാൾ ഒരിക്കൽപ്പോലും തന്നെ വിളിച്ചിട്ടില്ലെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിതിന്‍റെ പ്രസ്താവനയ്ക്കും കേജരിവാൾ മറുപടി നൽകി. ഷീല ദീക്ഷിത് അത്രവലിയ നേതാവൊന്നുമല്ല, ഞങ്ങൾ രാഹുൽ ഗാന്ധിയുമായാണ് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനിരയായ കുഞ്ഞിനെ  സന്ദർശിച്ച് മുഖ്യമന്ത്രി 

Posted by - Apr 1, 2019, 04:27 pm IST

കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം ആശുപത്രിയിൽ നിന്ന് മടങ്ങിയത്. കുട്ടിയുടെ സ്ഥിതിയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാൻ കഴിയാതെ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിറുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലാണ്. ഇപ്പോൾ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം കുട്ടിക്ക് നൽകിത്തുടങ്ങിയെന്ന്

ദുരഭിമാനക്കൊല; 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

Posted by - Apr 1, 2019, 04:22 pm IST

അഹമ്മദ്നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ സഹപാഠിയെ പ്രണയിച്ചതിന് 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇക്കഴിഞ്ഞ 23ന് നടന്ന കൊലപാതകം 25ആം തീയതി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് പുറത്തറിയുന്നത്. അഹമ്മദ് നഗറിലെ ചോണ്ഡി ഗ്രാമത്തിലായിരുന്നു സംഭവം.  കേസിൽ 35ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് പിതാവ് തന്നെയാണ് ദുരഭിമാനക്കൊല ചെയ്തതെന്നു വ്യക്തമായത്. പെൺകുട്ടി നിരന്തരമായി ആൺസുഹൃത്തിനോട് ഫോണിൽ ബന്ധപ്പെട്ടിരുന്നു. യുവാവിന്റെ ബൈക്കിലാണ് പെൺകുട്ടി കോളേജിൽ പോയിരുന്നതും. ആൺസുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് 51കാരനായ പിതാവ് ശ്രീരംഗ് സായ്ഗുണ്ടെ പലതവണ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നത്രേ.

പുൽവാമയിൽ  വീണ്ടും ഏറ്റുമുട്ടൽ 

Posted by - Apr 1, 2019, 04:04 pm IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ സൈന്യം നാല് ഭീകരരെ വധിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ലഷ്കർ ഇ തൊയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ മുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുൽവാമയിലെ ലാസ്സിപോര മേഖലയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സംഘത്തിന് നേരെ തീവ്രവാദികളുടെ വെടിവയ്പ്പുണ്ടായത്.  തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് നാല് പേർ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് നാല് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു എന്നാണ് റിപ്പോർട്ട്.

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്‍റെ നില അതീവ ഗുരുതരം

Posted by - Apr 1, 2019, 03:53 pm IST

തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.  ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങളും മർദ്ദനത്തിൽ തകർന്നിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കോലഞ്ചേരിയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ആശുപത്രിയിലെത്തിയേക്കും.  കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം. ഏഴ് വയസ്സുകാരനെ

വടകരയിൽ കെ.മുരളീധരൻതന്നെ യുഡിഎഫ് സ്ഥാനാർത്ഥി

Posted by - Apr 1, 2019, 03:32 pm IST

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വടകരയിൽ കെ.മുരളീധരന്റെ സ്ഥാനാർത്ഥിത്വവും  കോൺഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.വടകരയിൽ കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. നിലവിൽ തലസ്ഥാനത്തെ വട്ടിയൂർക്കാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് കെ.മുരളീധരൻ. സിപിഎമ്മിന്റെ പി.ജയരാജനാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. വി.കെ. സജീവനാണ് എൻഡിഎയ്ക്ക് വേണ്ടി രംഗത്തുള്ളത്. കെ.മുരളീധരൻ ഇന്ന് പത്രിക സമർപ്പിക്കും. നീണ്ട കാത്തിരിപ്പിനൊടുവിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് മുതിർന്ന നേതാവ് എ.കെ.ആന്റണി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമേയാണ്

റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്‍റെ ആധികാരിക ജയം

Posted by - Apr 1, 2019, 03:26 pm IST

ഹൈദരാബാദ്:  റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്‍റെ ആധികാരിക ജയം.  232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു. മുഹമ്മദ് നബി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി. സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.  കൂട്ടത്തകര്‍ച്ചയോടെ തുടങ്ങിയ ബാംഗ്ലൂരിന് 22 റണ്‍സെടുക്കുന്നതിനിടെ പാര്‍ത്ഥീവിനെയും(11) ഹെറ്റ്‌മെയറിനെയും(9) എബിഡിയെയും(1) നഷ്ടമായി. അഫ്ഗാന്‍ സ്‌പിന്നര്‍ മുഹമ്മദ് നബിക്കാണ് മൂന്ന് വിക്കറ്റും. പിന്നാലെ കോലിയെ(3) സന്ദീപ് ശര്‍മ്മ, വാര്‍ണറുടെ കൈകളിലെത്തിച്ചു. മൊയിന്‍ അലി(2)

രാജസ്ഥാന്‍ റോയൽസിനെതിരെ  ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം

Posted by - Apr 1, 2019, 03:17 pm IST

ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ട് റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ധോണിയുടെ കരുത്തിൽ 175 റൺസെടുത്തു. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടു. പിന്നീട് തിരിച്ചടിച്ചെങ്കിലും പോരാട്ടം 20 ഓവറിൽ 167-8ന് അവസാനിക്കുകയായിരുന്നു. അവസാന ഓവർ എറിഞ്ഞ ബ്രാവോയാണ് ചെന്നൈയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോശം തുടക്കമാണ് ലഭിച്ചത്.  ഒരു റണ്ണെടുത്ത റായുഡുവിനെ തുടക്കത്തിലെ

വേനൽമഴ ഏപ്രിൽ പകുതിയോടെ; സംസ്ഥാനത്ത് റെക്കോർഡ് താപനില

Posted by - Apr 1, 2019, 03:10 pm IST

കൊച്ചി: ഏപ്രിൽ മാസം പകുതിയോടെ സംസ്ഥാനത്ത് വേനൽമഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മൂന്ന് ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ.  അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. നാട് ഇത് വരെ കാണാത്ത കൊടുംചൂടിന് കാരണം കൊല്ലങ്ങളായി തുടരുന്ന പ്രകൃതി ചൂഷണമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ കുറ്റപ്പെടുത്തൽ. പ്രളയവും നിലവിലെ കൊടുംചൂടും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഏപ്രിൽ പകുതിയോടെ വേനൽ മഴ കിട്ടുമെന്നാണ് നിലവിലെ പ്രതീക്ഷ. മൂന്ന് ദിവസത്തിനുള്ളിൽ

വയനാട്ടിൽ രാഹുൽ; ആവേശത്തോടെ യുഡിഎഫ്

Posted by - Apr 1, 2019, 03:04 pm IST

വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു.  മൂന്ന് ദിവസത്തിനുള്ളില്‍ വീട് കയറിയിറങ്ങിയുള്ള ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകമ്മിറ്റികളും നിലവില്‍ വരുമെന്നായിരുന്നു നേതാക്കളുടെ വാക്ക്. ഇത് പാലിക്കാന്‍ പ്രവര്‍ത്തകര്‍ രാത്രി വൈകിയും പലയിടത്തും രൂപീകരണയോഗം ചേര്‍ന്നു. ഘടകകക്ഷികളിലെ പ്രവര്‍ത്തകരും മണ്ഡലത്തില്‍ സജീവമാണ്. പ്രചരണത്തില്‍ ഇടതുമുന്നണി മൂന്ന് ഘട്ടം