കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് ശ്രീലങ്കൻ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല: എൻഐഎ    

Posted by - Apr 29, 2019, 12:48 pm IST

കൊച്ചി: ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻഐഎ അറിയിച്ചു. എന്നാൽ, ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി.  ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത് നേതാവ് സഹ്രാൻ ഹാഷിമിന്റെ കേരള ബന്ധത്തെക്കുറിച്ചുളള അന്വേഷണത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.  സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻഐഎ വ്യക്തമാക്കി.  കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു.  കേസെടുത്ത് അന്വേഷിക്കാനാണ്

നാലാം ഘട്ടവോട്ടെടുപ്പിനു തുടക്കമായി; ബിജെപി 2014ല്‍ തൂത്തുവാരിയ സീറ്റുകളിലെ മത്സരം നിര്‍ണായകം  

Posted by - Apr 29, 2019, 09:14 am IST

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പു തുടങ്ങി.  മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രേദശിലും രാജസ്ഥാനിലും ആദ്യ ഘട്ടമാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. അനന്ത്‌നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിപിഐയുടെ കനയ്യകുമാര്‍, ബിജെപിയുടെ ബൈജയന്ത് പാണ്ഡ, കോണ്‍ഗ്രസിന്റെ ഉര്‍മിള മണ്ഡോദ്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ, ഉപേന്ദ്ര കുശ്വാഹ എന്നിവരാണ്

നോട്ട് നിരോധനവും ജിഎസ്ടിയും മണ്ടത്തരങ്ങളെന്ന് രാഹുല്‍ ഗാന്ധി  

Posted by - Apr 28, 2019, 06:59 pm IST

റായ്ബറേലി: എഴുപത് വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ലെന്നുള്ളത് ശരിയാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്. 'ശരിയാണ്,നോട്ട് നിരോധനവും ഗബ്ബര്‍ സിങ് ടാക്‌സും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ല. ആ ചൗക്കീദാര്‍ ഫാക്ടറികളും ജനങ്ങളുടെ തൊഴിലും കൊള്ളയടിക്കുകയാണ്. അനില്‍ അംബാനിയും നീരവ് മോദിയും വിജയ് മല്ല്യയും ലളിത് മോദിയും ഇപ്പോഴെവിടെയാണ്- ജയിലിലാണോ അതോ പുറത്തുണ്ടോ?' സോണിയാ

സുരേഷ് കല്ലടയ്‌ക്കെതിരെ  കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ്; ക്ലീന്‍ചിറ്റ് നല്‍കിയില്ല                        

Posted by - Apr 28, 2019, 06:54 pm IST

കൊച്ചി: യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയില്ല. സുരേഷ് കല്ലടയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞ ദിവസം പോലീസിനു മുമ്പാകെ സുരേഷ് കല്ലട ഹാജരായെങ്കിലും കേസില്‍ സുരേഷിന്റെ പങ്ക് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസില്‍ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എസിപി അറിയിച്ചു. അറസ്റ്റിലായവര്‍ക്കെല്ലാം കേസില്‍ നേരിട്ട് പങ്കുള്ളവരാണ്. കല്ലട ബസുകളില്‍ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കില്‍

ശ്രീലങ്കയിലെ സ്ഫോടനം: കാസര്‍കോടും പാലക്കാട്ടും എന്‍ഐഎ റെയ്ഡ്; ഒരാളെ കസ്റ്റഡിയിലെടുത്തു; മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു  

Posted by - Apr 28, 2019, 06:52 pm IST

കാസര്‍ക്കോട്: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോട്ടും പാലക്കാട്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു. ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ചോദ്യംചെയ്യലിനായി നാളെ കൊച്ചിയിലെത്താന്‍ നോട്ടീസ് നല്‍കി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. നേരത്തെ സ്‌ഫോടനം നടത്തിയവര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‌ഫോടന

ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍  

Posted by - Apr 28, 2019, 06:50 pm IST

ആലപ്പുഴ: ഒന്നേകാല്‍ വയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ത്തിയതോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ അമ്മ തന്നെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച

റെക്കോര്‍ഡ് നേട്ടവുമായി പ്ലേ ഓഫിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്  

Posted by - Apr 28, 2019, 03:34 pm IST

ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.  ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക ടീമെന്ന നേട്ടം ധോണിപ്പട സ്വന്തമാക്കി. വിലക്ക് മൂലം 2016,2017 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ കളിക്കാനായിരുന്നില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് ചെന്നൈ അനായാസം പ്ലേ ഓഫിലെത്തിയത്. 12 മത്സരങ്ങളില്‍ എട്ടിലും ജയിച്ച ചെന്നൈ 16 പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനക്കാരാണ്. 11

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബിജെപിയ്ക്ക് നേരമില്ല :പ്രിയങ്ക  

Posted by - Apr 28, 2019, 03:31 pm IST

അമേഠി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്ക് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് നേരമില്ല. എപ്പോഴെല്ലാം ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുവോ അപ്പോഴെല്ലാം മോദി സര്‍ക്കാര്‍ അവരെ അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഇത്തരം നടപടികളെ ജനാധിപത്യമെന്നോ ദേശീയതയെന്നോ എങ്ങനെ പറയാനാകും . ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാകണം ദേശീയതയെന്നും പ്രിയങ്ക വ്യക്തമാക്കി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞടുപ്പിലെ മുഖ്യ വിഷയങ്ങള്‍ തൊഴിലില്ലായ്മയും, വിദ്യാഭ്യാസവും, ആരോഗ്യവുമാണെന്നും പ്രിയങ്ക

72 മണ്ഡലങ്ങളില്‍ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം  

Posted by - Apr 28, 2019, 11:26 am IST

ഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉള്‍പ്പെടെ 72 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂര്‍ത്തിയാകും. മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും ഒഡീഷയില്‍ ആറിടത്തുമാണ് വോട്ടെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും നാളെയാണ് ആദ്യഘട്ട പോളിംഗ്. രാജസ്ഥാനില്‍ 13 ഇടത്തും മധ്യപ്രദേശില്‍ ആറിടത്തുമാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ടും യുപിയില്‍ പതിമൂന്നും, ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ മൂന്നും മണ്ഡലങ്ങളിലും

കേരളത്തില്‍ നാളെ മുതല്‍ ശക്തമായ കാറ്റും മഴയും; ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു  

Posted by - Apr 28, 2019, 11:24 am IST

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തില്‍ നാളെ മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യത മുന്നില്‍ കണ്ട് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഫാനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത

യുഎസില്‍ സിനഗോഗിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി പിടിയില്‍  

Posted by - Apr 28, 2019, 11:21 am IST

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ സിനഗോഗില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാന്‍ മാര്‍കോസിലെ കാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ജോണ്‍ ഏണസ്റ്റാണ് സിനഗോഗിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക സമയം രാവിലെ പതിനൊന്നരയോടെയാണ് ജോണ്‍ ഏണസ്റ്റ് സിനഗോഗിലേക്ക് റൈഫിളുമായി എത്തിയത്. ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ ചുറ്റുമുള്ളവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഒരു വൃദ്ധ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ട് പുരുഷന്‍മാര്‍ക്കും

കാസര്‍കോട്ട് കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്തുവിട്ടു; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

Posted by - Apr 27, 2019, 03:31 pm IST

കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ആരോപണത്തെ സാധുകരിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം. ഒരാള്‍ തന്നെ രണ്ട് വോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്നും ആരോപണം ഇയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന് അനുകൂലമായി കള്ളവോട്ട് ചെയ്തെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. കള്ളവോട്ട് ചെയ്തത് ജനപ്രതിനിധികൂടിയായ വ്യക്തിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചെറുതാഴം പഞ്ചായത്തിലെ 19 നമ്പര്‍ ബൂത്തില്‍ ഒന്നിലേറെ കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നാണ്

ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി

Posted by - Apr 27, 2019, 10:54 am IST

നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി. റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്നത്. കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കല്‍ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലറിലൂടെ. നിപ്പാ വൈറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതവും ദൃശ്യങ്ങളില്‍ കാണാം. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി,

ബാങ്ക് വായ്പാ തിരിച്ചടവ് മുടക്കിയവരുടെ പേരുകള്‍ ഉടന്‍ പുറത്തുവിടണം; റിസര്‍വ് ബാങ്കിന് സുപ്രീംകോടതിയുടെ അന്ത്യശാസനം      

Posted by - Apr 27, 2019, 06:08 am IST

ന്യൂഡല്‍ഹി:ബാങ്കുകളുമായിബന്ധപ്പെട്ട വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും മനഃപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേര് വിവരം അടങ്ങിയപട്ടികയും വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന്‌റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി.ആര്‍.ബി.ഐയ്‌ക്കെതിരെ വിവരാവകാശ പ്രവര്‍ത്തകരായസുഭാഷ് ചന്ദ്ര അഗ്രവാള്‍, ഗിരീഷ്മിത്തല്‍ എന്നിവര്‍ നല്‍കിയഹര്‍ജിയിലായിരുന്നു സുപ്രീംകോടതി നിര്‍ദേശം. നയം പുനഃപരിശോധിക്കാന്‍ റിസര്‍വ്ബാങ്കിന് അവസാന അവസരംനല്‍കുകയാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. കൂടുതല്‍ ലംഘനങ്ങളുണ്ടായാല്‍വിഷയം ഗൗരമായെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വിവരാവകാശ നിയമപ്രകാരംവാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാത്ത നടപടിക്കെതിരെ സുപ്രീം കോടതി കഴിഞ്ഞ ജനുവരിയില്‍റിസര്‍വ് ബാങ്കിന് കോടതിയലക്ഷ്യത്തിനു നോട്ടിസ്അയച്ചിരുന്നു. സുപ്രീം കോടതിവിധി മനഃപൂര്‍വം റിസര്‍വ് ബാങ്ക് നിഷേധിക്കുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ

കണിച്ചുകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരനടക്കം മൂന്നുപേര്‍ മരിച്ചു  

Posted by - Apr 26, 2019, 09:53 am IST

ആലപ്പുഴ: തിരുവനന്തപുരം ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെ മരാരികുളത്തിന് സമീപം കണിച്ചുകുളങ്ങരയിലായിരുന്നു അപകടം. കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎല്‍ 01 എ.യു 9494 ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നും വിവാഹ നിശ്ചയത്തിനായി എത്തിയവരാണ് അപകടത്തില്‍ മരിച്ചതും പരിക്കേറ്റതും. ട്രാവലറില്‍ സഞ്ചരിച്ചിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(40), ബിനേഷ് (30), പ്രസന്ന(48) എന്നിവരാണ് മരിച്ചത്.