കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും ചുഴലിക്കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പ്  

Posted by - Apr 26, 2019, 07:51 am IST

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്നു മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശ്രീലങ്കയോടു ചേര്‍ന്ന് സമുദ്രത്തില്‍ ഇന്നു രൂപപ്പെടുന്ന ന്യൂനമര്‍ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി തമിഴ്നാട് തീരത്തു നാശം വിതയ്ക്കാന്‍ ഇടയുണ്ടെന്നു കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയോടെ തമിഴ്നാട്

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ട്രംപോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം  

Posted by - Apr 26, 2019, 07:46 am IST

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സും ട്രംപോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാവലറിലുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയപാതയില്‍ കണിച്ചുകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും തിരുവനന്തപുരത്തുനിന്നും വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണമായി തകര്‍ന്നു. ഒരു കുട്ടിയുള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രാവലര്‍ യാത്രക്കാരാണ് മരിച്ചവരും പരുക്കേറ്റവരും. പരുക്കറ്റവര്‍ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റ ചിലരുടെ പരുക്ക് ഗുരുതരമാണ്.മൂന്ന് പേരുടെ മൃതദേഹം ആലപ്പുഴ മോര്‍ച്ചറിയില്‍

കല്ലട സുരേഷ് പൊലീസിനു മുന്നില്‍ ഹാജരായി;  ചോദ്യം ചെയ്യല്‍ തുടരും  

Posted by - Apr 26, 2019, 07:44 am IST

കൊച്ചി: യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കല്ലട ഗ്രൂപ്പ് ഉടമ കല്ലട സുരേഷിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യല്‍ തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഹാജരായത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ വെച്ചാണ് മൊഴിയെടുത്തത്. ഇയാളുടെ ഫോണ്‍ വിവരം അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് നേരത്തെ സുരേഷ് പൊലീസിനോട്

മലപ്പുറത്ത് ഉത്സവത്തിനിടെ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം  

Posted by - Apr 26, 2019, 07:42 am IST

മലപ്പുറം കരുളായി പൂളക്കപ്പാറ കോളനിയില്‍ ഉത്സവം നടക്കുന്നതിനിടെ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം. പരിക്കേറ്റ 2 പേരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്തേടം പുളക്കപ്പാറ കോളനിയിലെ ശങ്കരന്‍ പാട്ടക്കരിമ്പ്, അമരമ്പലം പഞ്ചായത്തിലെ പാട്ട കരിമ്പ് കോളനിയിലെ ചാത്തി, വഴിക്കടവ് പുഞ്ചക്കൊലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. മലപ്പുറം നിലമ്പൂരിന് സമീപം കരുളായി പൂളക്കപ്പാറ കോളനിയില്‍ ഉത്സവം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദിവാസി കോളനിയിലെ ഉത്സവത്തില്‍ പങ്കെടുത്ത ആളുകളുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു.  വൈകുന്നേരം

ചീഫ് ജസ്റ്റീസിനെതിരെ കോര്‍പ്പറേറ്റ് കമ്പനിയുടെ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി  

Posted by - Apr 25, 2019, 10:53 am IST

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. കേസ്പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിനെതിരേ പരാതിഉന്നയിക്കാന്‍ ഒന്നരക്കോടി രൂപവാഗ്ദാനം ലഭിച്ചെന്നു പറഞ്ഞഅഭിഭാഷകന്‍ ഉത്സവ് സിങ്ബയന്‍സ് ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരാകുകയുംസത്യവാങ്മൂലം സമര്‍പ്പിക്കുകയുംചെയ്തു. ജസ്റ്റിസ് ഗോഗോയിയെ കുടുക്കാന്‍ ശ്രമിച്ചത് കോര്‍പറേറ്റ്സ്ഥാപനമെന്നാണ് അഭിഭാഷകന്റെ സത്യവാങ്മൂലം. ഇതേതുടര്‍ന്നാണ്

ആരാണ് ഖുറേഷി അബ്രാം? കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വീഡിയോ  

Posted by - Apr 25, 2019, 10:48 am IST

പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 150 കോടിയും പിന്നിട്ട് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനില്‍ നിന്നും സിനിമയുടെ അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് ലൂസിഫര്‍ എത്തിനില്‍ക്കുന്നത്. ചിത്രത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന് സംവിധായകനോ രചയിതാവോ ഉറപ്പൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും അതിനുള്ള സാധ്യതകള്‍ ഇരുവരും തള്ളിക്കളഞ്ഞിട്ടുമില്ല. അതേതായാലും അത്തരത്തിലൊരു രണ്ടാംഭാഗമുണ്ടെങ്കില്‍ അതിന് ഏറ്റവും സാധ്യതയുള്ള ഖുറേഷി അബ്രാം എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കും

ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായകാറ്റിനും സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്  

Posted by - Apr 25, 2019, 10:46 am IST

തിരുവനന്തപുരം: കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യത. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്തമഴയും പെയ്യാം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് എ്ട്ടുവരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട്. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ 'ഫാനി' എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

മോദി വെള്ളിയാഴ്ച വാരണാസിയില്‍ പത്രിക സമര്‍പ്പിക്കും;  റോഡ് ഷോയും റാലിയും നേതാക്കളുടെ വന്‍നിരയുമായി ആഘോഷമാക്കാന്‍ ബിജെപി  

Posted by - Apr 25, 2019, 10:44 am IST

വാരാണസി: നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വ്യാഴാഴ്ച സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷമായിരിക്കും മോദി സ്വന്തം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, സുഷമാ സ്വരാജ്, പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനമുഖ്യമന്ത്രിമാര്‍  എന്നിവര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കും. എന്‍ഡിഎയുടെ പ്രധാന നേതാക്കളായ പ്രകാശ് സിങ് ബാദല്‍, ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, രാംവിലാസ് പാസ്വാന്‍ തുടങ്ങിയവരും സംബന്ധിക്കും.

ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി  

Posted by - Apr 25, 2019, 10:41 am IST

ചെന്നൈ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിന്റെ പുന:പരിശോധനാഹര്‍ജിയില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ഉപാധികളോടെ നിരോധനം നീക്കിയിരിക്കുന്നത്. ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കിയത്. ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവും എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിര്‍ദ്ദേശം. അശ്ലീലത

വോട്ടുചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്  

Posted by - Apr 25, 2019, 10:37 am IST

കൊച്ചി: കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ അധിക വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ കണ്ട സാഹചര്യത്തിലാണ് റീ പോളിംഗ് നടത്തുന്നത്. എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. പോളിംഗ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ അധിക വോട്ടുകള്‍ കണ്ടെത്തിയിരുന്നു. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം

മുണ്ടൂരില്‍ രണ്ടു യുവാക്കളെ വെട്ടിക്കൊന്നതിനു പിന്നില്‍ കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യം  

Posted by - Apr 25, 2019, 10:35 am IST

തൃശൂര്‍: മുണ്ടൂരില്‍ ബൈക്കില്‍ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത് കഞ്ചാവ് വില്‍പന എക്സൈസിന് ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യമെന്ന് പൊലീസ്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ ശ്യാമും വരടിയം സ്വദേശി ക്രിസ്റ്റിയും ബൈക്കില്‍ പോകുമ്പോള്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പിക്കപ്പ് വാനില്‍ എത്തിയ എതിരാളികള്‍ ഇവരുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി. പിന്നാലെ, വെട്ടിപരുക്കേല്‍പിച്ചു. ഇവരെ, സുഹൃത്തുക്കള്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവരുടെ മറ്റൊരു സുഹൃത്ത് ശംഭു എന്ന പ്രസാദിനെയും വണ്ടിയിടിപ്പിച്ച്

ട്രാവല്‍ ഏജന്‍സികളിലും ബസുകളിലും റെയ്ഡ്; ബുക്കിംഗ് ഓഫീസുകളില്‍ പലതിനും ലൈസന്‍സില്ല; പെര്‍മിറ്റില്ലാത്ത 23 ടൂറിസ്റ്റ് ബസുകള്‍ പിടിച്ചു  

Posted by - Apr 25, 2019, 10:31 am IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ട്രാവല്‍ ഏജന്‍സികളിലും ബസുകളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ റെയ്ഡ്. തിരുവനന്തപുരത്ത് വിവിധ ടിക്കറ്റ് ബുക്കിങ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ലൈസന്‍സ് ഇല്ലാതെയാണ് പലതും പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഇതില്‍ ഒന്ന് കല്ലട ട്രാവല്‍സിന്റെ ഓഫീസാണ്. തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന് സമീപമുളള ടിക്കറ്റ് ബുക്കിങ് ഓഫീസുകളില്‍ പലതും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച് മോട്ടോര്‍വാഹനവകുപ്പിന് പരിമിതികളുണ്ട്.

രോഹിത് തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ; മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു  

Posted by - Apr 25, 2019, 10:28 am IST

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുഭ തിവാരിയെന്ന് പോലീസ്. കൊലപാതകകേസില്‍ തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ വീട്ടില്‍ നിന്ന് അപൂര്‍വയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലായിരുന്ന രോഹിത് തിവാരിയെ മല്‍പ്പിടുത്തത്തിനൊടുവില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പോലീസ് വ്യക്തമാക്കി. അഭിഭാഷകയായ അപൂര്‍വയെ മൂന്നു ദിവസമായി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. രോഹിത് ശേഖറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്വാസം

ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും  പരാമര്‍ശിച്ച മോദിക്കെതിരെ നടപടി സൂചന നല്‍കി തെരഞ്ഞെടുപ്പു കമ്മീഷന്‍  

Posted by - Apr 25, 2019, 10:26 am IST

ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും  പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കുകയാണെന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ ദേശീയമാധ്യമങ്ങളെ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയാല്‍  തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് നടപടി സ്വീകരിക്കും. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ആദ്യമായി പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും രാഷ്ട്രീയ വിഷയമാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടി നല്‍കിയവര്‍ക്കുമാകട്ടെ നിങ്ങളുടെ വോട്ടുകള്‍ എന്നായിരുന്നു

മാപ്പു പറഞ്ഞിട്ടില്ല; മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശ്രീധരന്‍ പിള്ള  

Posted by - Apr 25, 2019, 10:20 am IST

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്ക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ വഴിവിട്ട ചില വാക്കുകള്‍ ചിലരില്‍ നിന്ന് ഉണ്ടായ സാഹചര്യത്തില്‍ ഇത് തുടരാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ഈ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനവുമായി ഏറ്റുമുട്ടലിന്