കെവിന്‍ വധം: വിചാരണ തുടങ്ങി; ഏഴു പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു  

Posted by - Apr 25, 2019, 10:12 am IST

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണ തുടങ്ങി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികളെല്ലാം ഒരു പോലെ വെള്ള

കേരളം ജനവിധിയെഴുതുന്നു

Posted by - Apr 23, 2019, 01:02 pm IST

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.  ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് വ്യാപക ക്രമക്കേടുകളും പാകപ്പിഴകളുമാണ് കണ്ടെത്തുന്നത്.രാവിലെ ആറ് മണിക്ക് തുടങ്ങിയ മോക്ക് പോളിംഗ് പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും തകരാറിനെത്തുടർന്ന് മുടങ്ങി.  കോഴിക്കോട്ടാണ് മോക് പോളിംഗിൽ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് മോക്

അപമര്യാദയായി പെരുമാറിയവരെ തിരിച്ചെടുത്തു ;കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി രാജിവച്ചു

Posted by - Apr 19, 2019, 07:45 pm IST

ദില്ലി: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചു. അത്യന്തം ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതെന്ന് പ്രിയങ്ക ചതുര്‍വേദി. എല്ലാവര്‍ക്കും ആശംസ നേരുന്നുവെന്നും തന്നെ പിന്തുണച്ചവര്‍ക്കും കൂടെനിന്നവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മാന്യതക്കും സ്വാഭിമാനത്തിനും നല്‍കേണ്ട വിലയാകുമെന്ന് എഐസിസിക്ക് നല്‍കിയ രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കി.  പാര്‍ട്ടിക്കകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്ത് ചില

ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ കൂട്ടബലാത്‌സംഗം ചെയ്തു

Posted by - Apr 19, 2019, 07:23 pm IST

മുസാഫർനഗർ: ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 22 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തുക്കളും ചേർന്നു പീഡനത്തിന് ഇരയാക്കുകയായിരുന്നു. കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാൻദർവാലി ഗ്രാമത്തിലാണ് സംഭവം. മരുന്നുവാങ്ങാനുള്ള പണം എടുക്കാനായി ബാങ്കിലേക്ക് പോയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം സംഘം കടന്നുകളഞ്ഞു.  യുവതിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസ് ആരംഭിച്ചു.

ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യം : യെച്ചൂരി

Posted by - Apr 19, 2019, 07:18 pm IST

കോഴിക്കോട്: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ജനങ്ങൾ ഏറ്റവുമധികം തുല്യത അനുഭവിക്കുന്നത്. കേരളത്തിന്‍റെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നാണ് മോദി പറയുന്നത്. മാനവികതയെ ബഹുമാനിക്കുന്ന കേരളത്തിൽ നിന്ന് മോദി പഠിക്കൂകയല്ലേ വേണ്ടതെന്നും യെച്ചൂരി ചോദിച്ചു.  വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും രാഷ്ട്രീയമാണ് ബിജെപി പടർത്തുന്നത്. ഏറ്റവും മികച്ച ബീഫ്

രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

Posted by - Apr 19, 2019, 07:07 pm IST

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷൻ  നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നത്.  റഫാൽ കേസിൽ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന് പിന്നാലെ അമേഠിയിൽ പത്രിക നൽകാനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രീം കോടതി കണ്ടെത്തിയെന്നാണ് അമേഠിയിൽ രാഹുൽ പ്രസംഗിച്ചതെന്നും ഇത് ചട്ട ലംഘനമാണെന്നുമാണ് ബിജെപിയുടെ പരാതി. ഇത് സംബന്ധിച്ച

അമേരിക്കൻ പ്രസിഡ‍ന്‍റ്  തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിച്ചു അന്വേഷണ റിപ്പോർട്ട്

Posted by - Apr 19, 2019, 06:48 pm IST

വാഷിംഗ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും അതിൽ ട്രംപിന്‍റെ പങ്കും അന്വേഷിച്ച റോബർട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ട്രംപിനെ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നില്ലെങ്കിലും പ്രസിഡ‍ന്‍റ്  തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍  ട്രംപിനെ പൂര്‍ണ്ണമായും  കുറ്റവിമുക്തനാക്കിയിട്ടില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല.  ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച്, റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ്  ഡെമോക്രാറ്റുകള്‍. നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകൾ എന്നാണ്  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  റിപ്പോർട്ട് പുറത്തുവിടും മുമ്പ് ട്രംപിന് പിന്തുണ അറിയിച്ച് വാർത്താ സമ്മേളനം

ശോഭാ സുരേന്ദ്രന്‍റെ പ്രചാരണത്തിനിടെ സംഘർഷം

Posted by - Apr 19, 2019, 06:40 pm IST

തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ ബിജെപി-സിപി എം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങളിലായുണ്ടായ സംഘര്‍ഷത്തിലാണ് എട്ട് പേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ബി ജെ പി പ്രവർത്തകരെയും നാല് സി പി എം പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. സംഭവത്തില്‍ ഇരു വിഭാഗങ്ങളിലുമായി 50 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സി പി എം പ്രവർത്തകരായ പള്ളിക്കല്‍

പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെ വീടിന് ഇന്ന് പാലുകാച്ചൽ, കണ്ണീരോർമ്മയിൽ കുടുംബം

Posted by - Apr 19, 2019, 01:54 pm IST

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചൽ ഇന്ന് നടക്കും. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം. വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താൻ, ഹക്കിം കുന്നിൽ എന്നിവർ സംബന്ധിക്കും. കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യത

Posted by - Apr 19, 2019, 01:30 pm IST

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.  ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ മൂന്ന് ജില്ലകളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്

ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ കുഞ്ഞ് മരിച്ചു

Posted by - Apr 19, 2019, 01:17 pm IST

കൊച്ചി: ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ഏതാനും ദിവസങ്ങളായി കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ തീര്‍ത്തും വഷളാവുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവർത്തനം പൂര്‍ണ്ണമായി നിലച്ചതിനെ തുടര്‍ന്ന് ശരീരം മരുന്നുകളോടും പ്രതികരിക്കാതെയായി. തുടര്‍ന്ന് 9.45 ഓടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി.  തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കുട്ടി

നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശ പോസ്റ്റ് : യുവാവ് അറസ്റ്റില്‍

Posted by - Apr 19, 2019, 11:45 am IST

കൊച്ചി: മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്സ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ബിനിൽ സോമസുന്ദരത്തെ കൊച്ചി സെൻ‌ട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹൃദയവാൽവിലുണ്ടായ ഗുരുതര തകരാറിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനെട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വർഗീയമായി അപമാനിച്ച സംഭവത്തില്‍ കഴിഞ്ഞ സംഭത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.  എറണാകുളം കടവൂർ സ്വദേശിയായ ബിനിൽ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ്

വോട്ട് ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

Posted by - Apr 19, 2019, 10:52 am IST

ഒസ്മാനാബാദ്: മഹാരാഷ്ട്രയില്‍ വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ച എൻസിപി വിദ്യാർഥി നേതാവടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം.  വോട്ട് ചെയ്യുന്നത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച പ്രണവ് പാട്ടീൽ എന്ന വിദ്യാർഥി നേതാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.  പോളിംഗ് ബൂത്തിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു

Posted by - Apr 19, 2019, 10:47 am IST

മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ അച്ഛനായി. തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ചാക്കോച്ചൻ തന്നെയാണ് സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്.  വിവരമറിഞ്ഞ് സിനിമാതാരങ്ങളുൾപ്പടെ നിരവധി പേരാണ് ചാക്കോച്ചനും പ്രിയക്കും ആശംസകൾ നേർന്നത്. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കുഞ്ഞ് ജനിക്കുന്നുവെന്നത് സന്തോഷം ഇരട്ടിയാക്കുന്നു. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം അമ്പതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് ഇടയ്ക്ക് ഒരു

ഐപിഎല്ലിൽ ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രണ്ടാമത് 

Posted by - Apr 19, 2019, 10:41 am IST

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് രണ്ടാമത്. ഇന്ന് നടന്ന മത്സത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 40 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് മുംബൈ രണ്ടാമതെത്തിയത്. ദില്ലിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈ നിശ്ചിത20  ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.  മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മുംബൈക്ക് വേണ്ടി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.  35 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്