ഗ്യാലക്സി ഫോള്‍ഡ് മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍‌ വീഡിയോ

Posted by - Apr 17, 2019, 05:15 pm IST

സന്‍ഫ്രാന്‍സിസ്കോ: ഫെബ്രുവരി 22നാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്സി ഫോള്‍ഡ് അവതരിപ്പിച്ചത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എസ്10 അവതരിപ്പിച്ച വേദിയില്‍ തന്നെയാണ്  4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് സാംസങ്ങ് അവതരിപ്പിച്ചത്. ഗ്യാലക്‌സി പരമ്പരയുടെ പത്താം വാര്‍ഷികത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ഫോണിന്‍റെ അവതരണം.  ഫോണിനെ ഇത്തരത്തിൽ സ്മാർട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാൻ സഹായിക്കുന്നത് ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നിവർത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്‍റ്

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരണം ; കെ സുധാകരനെതിരെ കേസെടുത്തു

Posted by - Apr 17, 2019, 04:30 pm IST

തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്നിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയ്ക്ക് നേരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്‍റും നീളുന്ന വീഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ

മോദിയുടെ ശബരിമല പരാമർശത്തിൽ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നൽകി

Posted by - Apr 17, 2019, 04:05 pm IST

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ സിപിഎം പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നൽകിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെങ്കിലും ശബരിമല വിഷയം തുറന്ന് പറഞ്ഞ് വോട്ട് പിടിക്കുമെന്നുള്ള  ബിജെപി നിലപാട് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍. ശബരിമല യുവതീപ്രവേശം  പറയാതെ പറഞ്ഞും കർമ്മ സമിതിയേക്കൊണ്ട് ഉന്നയിപ്പിച്ചുമൊക്കെ നീങ്ങിയിരുന്ന ബിജെപി, നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗത്തോടെയാണ് കളം

ഖുറേഷി അബ്‌റാമായി മോഹൻലാൽ; ലൂസിഫർ 2 ഒരുങ്ങുന്നു?

Posted by - Apr 17, 2019, 03:56 pm IST

റിലീസ് ചെയ്‌ത് വാരങ്ങൾ പിന്നിട്ടിട്ടും ലൂസിഫർ സൃഷ്‌ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എട്ട് ദിവസത്തിനുള്ളിൽ 100 കോടി കളക്‌ട് ചെയ്‌ത ചിത്രം മലയാള സിനിമയിൽ പുതിയൊരു റെക്കോഡ് സൃഷ്‌ടിക്കുകയായിരുന്നു.  സ്‌റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയ നേതാവായി എത്തി തിയേറ്ററുകളിൽ മാസിന്റെ മാസ്‌മരിക ലോകം തീർക്കുകയായിരുന്നു സൂപ്പർതാരം മോഹൻലാൽ. ലാലേട്ടനെ താൻ എങ്ങനെയാണോ കാണാൻ ആഗ്രഹിക്കുന്നത് അതായിരിക്കും ലൂസിഫർ എന്ന വാഗ്‌ദാനം പൃഥ്വിരാജ് അക്ഷരംപ്രതി തന്നെ നടപ്പാക്കി. ഇപ്പോഴിതാ, ലൂസിഫറിന്റെ യഥാർത്ഥ മുഖം അണിയറപ്രവർത്തകർ പുറത്തുവിട്ടുകഴിഞ്ഞു. ഖുറേഷി അബ്‌റാം എന്ന

ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്- സൂപ്പര്‍ കിംഗ്‌സ് പോരാട്ടം

Posted by - Apr 17, 2019, 03:49 pm IST

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം. സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരും. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് കളിയിൽ ആറ് പോയിന്‍റുള്ള ഹൈദരാബാദ് തുടര്‍ച്ചയായ മൂന്ന് തോൽവികള്‍ക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്.  വാര്‍ണറും ബെയര്‍സ്റ്റോയും ഒഴികെയുള്ള ബാറ്റ്സ്മാന്മാരുടെ മോശം ഫോം ഹൈദരാബാദിന് തിരിച്ചടിയായേക്കും. വാര്‍ണര്‍(400) ബെയര്‍സ്റ്റോ(304) റണ്‍സ് വീതം നേടിയപ്പോള്‍ മൂന്നാമതുള്ള വിജയ് ശങ്കറിന് 132 റണ്‍സാണ് നേടാനായത്.  അതേസമയം എട്ട് കളിയിൽ ഏഴിലും ജയിച്ച സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിലേക്കുള്ള വഴി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബിന് ജയം

Posted by - Apr 17, 2019, 03:42 pm IST

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍റെ പോരാട്ടം 170 ല്‍ അവസാനിച്ചു. 12 റണ്‍സിന്‍റെ ജയത്തോടെ പഞ്ചാബ് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേ ഓഫ് സാധ്യതയും തുറന്നെടുത്തു. പഞ്ചാബ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റുവീശിയ രാജസ്ഥാന്‍റെ മധ്യ നിരയാണ് മത്സരം കൈവിട്ടത്. 11 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 97 എന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍റെ പോരാട്ടം 170 ല്‍ അവസാനിച്ചത്. 

വരിക്കാരുടെ എണ്ണത്തില്‍ ജിയോ  30 കോടി കടന്നു 

Posted by - Apr 17, 2019, 03:25 pm IST

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയിലെ വരിക്കാരുടെ എണ്ണം 30 കോടി കടന്ന് മുന്നോട്ട്. സേവനം തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് റിലയന്‍സ് ജിയോ ഈ വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.  വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി വെറും 170 ദിവസം കൊണ്ട് 10 കോടി വരിക്കാരെ നേടിയെടുത്ത ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ.  വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ചുരുങ്ങിയ കാലം കൊണ്ടാണ് ജിയോ ഈ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. 2016 സെപ്റ്റംബറിലാണ് ജിയോ ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം

അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില ഗുരുതരം 

Posted by - Apr 17, 2019, 11:39 am IST

കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.  ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. അതിനാൽ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക്  സജ്ജമാക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വൃക്ക, കരൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ.  ഇന്ന് വൈകീട്ട് നാലരയോടെ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം

രാഹുൽ ഗാന്ധി തിരുനെല്ലിയിൽ; പാപനാശിനിയിൽ പിതൃതര്‍പ്പണം നടത്തി

Posted by - Apr 17, 2019, 11:31 am IST

വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകൾ നടത്തി. രാജീവ് ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും പേരിൽ ആണ് തര്‍പ്പണ ചടങ്ങുകൾ നടത്തിയത്. കോണഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ചുരുക്കം ആളുകൾ മാത്രമാണ് രാഹുലിനൊപ്പം പാപനാശത്തെത്തിയത്. തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെന്ന് രാഹുൽ ഗാന്ധി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പിതൃതര്‍പ്പണ ചടങ്ങുകൾ തീര്‍ത്തും സ്വകാര്യമായ ചടങ്ങായി

ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ അധിപേക്ഷിച്ച ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി

Posted by - Apr 17, 2019, 11:27 am IST

തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ  പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് : ആംബുലൻസിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കർശന നടപടിയെന്ന്

എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

Posted by - Apr 17, 2019, 11:08 am IST

ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ചതായി സൗത്ത് ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്. മരണ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. മാക്‌സ് സാകേത്    ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി.  തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.തിവാരിക്കെതിരെ രോഹിത് നീണ്ടകാലം നിയമയുദ്ധം നടത്തിയത് ഒരുകാലത്ത് വലിയ വാര്‍ത്തയായിരുന്നു. രോഹിതിനെ അംഗീകരിക്കാന്‍ എന്‍.ഡി. തിവാരി തയാറായിരുന്നില്ല.  തുടര്‍ന്ന് 2007ല്‍ താന്‍ എൻ.ഡി.തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന്

ടിക്ക് ടോക്ക് ആപ്പ് ഇന്ത്യയില്‍ നിരോധിച്ച് ഗൂഗിള്‍

Posted by - Apr 17, 2019, 11:04 am IST

ദില്ലി: ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടു. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട്

ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് 

Posted by - Apr 17, 2019, 11:01 am IST

ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.  തമിഴ്നാട്ടിലെ മറ്റു സീറ്റുകളിലെ വോട്ടെടുപ്പ് നാളെ പൂർത്തിയാകും. കർണ്ണാടകത്തിലെ ആദ്യ ഘട്ട വോട്ടെടുപ്പും നാളെ നടക്കും. ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും നാളെയാണ്.  മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, നിഖിൽ കുമാരസ്വാമി, പ്രജ്വൽ രേവണ്ണ, സദാനന്ദ ഗൗഡ, വീരപ്പ മൊയ്‍ലി തുടങ്ങിയവർ കർണാടകത്തിൽ

രാഹുൽ ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്തമാക്കി പൊലീസ്

Posted by - Apr 17, 2019, 10:54 am IST

വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും. രാവിലെ ഒൻപത് മണിയോടെയാകും രാഹുൽ തിരുനെല്ലിയിലെത്തുക. തിരുനെല്ലി യുപി സ്കൂൾ പരിസരത്ത് ഹെലികോപ്ടർ ഇറങ്ങുന്ന രാഹുൽ റോഡ് മാർഗം ക്ഷേത്രത്തിലെത്തും. പാപനാശിനിയിൽ പിതൃകർമം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദർശനം. രാഹുൽ എത്തുന്ന കാര്യം ഇന്നലെ വൈകിട്ടോടെയാണ് പൊലീസും

മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് കുഞ്ഞിനെ അമൃത ആശുപത്രിയിൽ എത്തിച്ചു

Posted by - Apr 16, 2019, 05:18 pm IST

തിരുവനന്തപുരം: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവന്നിരുന്ന 15 ദിവസം പ്രായമായ കുട്ടിയെ എറണാകുളം അമൃതാ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു.  സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാൽ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെ ബ്രിജേഷ്, കൃഷ്‌ണകുമാർ എന്നീ ഡോക‌്‌ടർമാർ കുഞ്ഞിനെ പരിശോധിക്കും. 15 ദിവസം