കൊച്ചിയിലെ പെട്രോള്‍ ആക്രമണം: ഉദ്ദേശം കൊലപാതകം 

Posted by - Apr 16, 2019, 05:10 pm IST

കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ് കൃത്യം പൂര്‍ത്തിയാക്കാന്‍ പ്രതിക്ക് സാധിക്കാതിരുന്നത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിനു പിന്നിൽ കൊട്ടേഷൻ സംഘമെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തിയിരുന്നു. സംഭവ സ്ഥലത്തു കൊട്ടേഷൻ സംഘത്തിന്റെ എന്ന് സംശയം തോന്നിപ്പിക്കുന്ന കുറിപ്പ് ഉപേക്ഷിച്ചത് ഇതിനു വേണ്ടിയായിരുന്നുവെന്ന് പൊലീസ് വിശദീകരണം. അബുദാബിയില്‍ ജോലി ചെയ്യുന്ന

ടിക് ടോക് ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകും 

Posted by - Apr 16, 2019, 04:32 pm IST

ദില്ലി: ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇലക്ട്രോണിക്  ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക് ഭീമന്മാര്‍ക്കും നിര്‍ദേശം നല്‍കും. ടിക്ടോക് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് കേസില്‍ പെട്ടെന്ന് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത്. കേസ് ഏപ്രില്‍ 22ലേക്ക് മാറ്റി.

നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കിൽ

Posted by - Apr 16, 2019, 04:23 pm IST

മുംബൈ: ചൊവ്വാഴ്ച വ്യാപാരം നേട്ടങ്ങളോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ന് 77.65 പോയിന്‍റ് ഉയര്‍ന്ന് നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 11,768 എന്ന നിലയിലാണിപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 310.86 പോയിന്‍റ് ഉയര്‍ന്ന് 39,216 എന്ന നിലയിലാണിപ്പോള്‍. നിഫ്റ്റിയിലെ 39 ഓഹരികള്‍ നേട്ടത്തിലാണ്.  ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ഓയില്‍, കോള്‍ ഇന്ത്യ, വേദാന്ത തുടങ്ങിയ ഓഹരികള്‍ 2.06 മുതല്‍ 2.88 ശതമാനം വരെ

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം:  കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി സുപ്രീം കോടതി

Posted by - Apr 16, 2019, 04:00 pm IST

ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി. മക്കയിൽ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി.   കേന്ദ്ര സർക്കാർ, വഖഫ് ബോർഡുകൾ, മുസ്ലിം വ്യക്തി നിയമ ബോർഡ് തുടങ്ങിയ എതിർകക്ഷികൾക്കാണ് നോട്ടീസ്. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങൾക്കെതിരെ ഭരണഘടനയുടെ 14 ആം അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമോ എന്നു കോടതി ചോദിച്ചു.

ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെ പടുപാട്ട്

Posted by - Apr 16, 2019, 03:36 pm IST

തിരുവനന്തപുരം: ഭരണകൂടത്തിന്റെ ചൂഷണങ്ങളെയും അടിച്ചമർത്തലുകളും കലയിലൂടെയും സാഹിത്യങ്ങളിലൂടെയും നേരിട്ട നാടാണ് കേരളം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കലാരൂപങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മുരളി ധരിൻ സംവിധാനം ചെയ്ത് രശ്മി സതീഷ് ആലപിച്ച പടുപാട്ട് എന്ന സംഗീത ആൽബമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കണ്ണൻ സിദ്ധാർദിന്റെ വരികൾ ഇതിനോടകം തന്നെ ശ്രദ്ധേയമായി. റെസാ ബാൻഡ് ആണ് പടുപാട്ട് ആൽബം നിർമ്മിക്കുന്നത്.  'ഇന്ത്യയിലെ കലാകാരന്മാർ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ലോകമെമ്പാടും സംഗീതം ക്രിയാത്മകമായി പ്രതിഷേധിക്കാനുള്ള മാർഗമായാണ് ഉപയോഗിക്കുന്നത്'. പടുപാട്ടിന്റെ അണിയറ പ്രവർത്തകർ ഫേസ്ബുക്കിൽ

ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കില്ല, കോൺഗ്രസ് വിശ്വാസികൾക്കൊപ്പം: രാഹുൽ ഗാന്ധി

Posted by - Apr 16, 2019, 03:31 pm IST

പത്തനംതിട്ട: സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ കോൺഗ്രസ് പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. പത്തനംതിട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ശബരിമല വിഷയത്തിൽ അടക്കം തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറല്ല. കോൺഗ്രസ് എപ്പോഴും യഥാർത്ഥ വിശ്വാസികൾക്കൊപ്പമാണെന്നും ആചാരങ്ങൾ അനുഷ്‌ഠിക്കപ്പെടേണ്ടതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. മാരത്തോൺ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. തുടർന്ന് പത്തനാപുരത്ത് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചിരുന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റി കെ.കെ.നായർ സ്റ്റേഡിയത്തിലെ യോഗത്തിനുശേഷം

തലയ്ക്ക് പരിക്കേറ്റ ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദർശിച്ചു

Posted by - Apr 16, 2019, 03:22 pm IST

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തലക്ക് പരിക്കേറ്റ ശശി തരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.  തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദർശിച്ചതിൽ തരൂർ സന്തോഷം പങ്കുവച്ചു. ട്വിറ്ററിലാണ് നിർമ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിർമ്മല സീതാരാമൻ കാണിച്ച മര്യാദ രാഷ്ട്രീയക്കാരിൽ അപൂർവ്വമാണെന്നും തരും ട്വിറ്ററിൽ കുറിച്ചു തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം

സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

Posted by - Apr 16, 2019, 11:47 am IST

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ, കാത്തിരിക്കുന്ന, സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്‍റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.  ഈ വര്‍ഷം റിലീസാകുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭാരത്.    കത്രീന കൈഫ്, ദിഷ പാറ്റാനി, തബു എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.  ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍, സല്‍മാന്‍ഖാന്‍, കത്രീന കൈഫ്

മങ്കാദിങ് വിവാദത്തിന് ശേഷം പഞ്ചാബും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

Posted by - Apr 16, 2019, 11:43 am IST

മൊഹാലി: ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്‌പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ് വിവാദത്തിലൂടെ പഞ്ചാബ് ജയിച്ചിരുന്നു. ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗ‍ർവാൾ എന്നിവരിലാണ് പഞ്ചാബിന്‍റെ ബാറ്റിംഗ് പ്രതീക്ഷ. ജോസ് ബട്‍ലർ, അജിങ്ക്യ രഹാനെ, മലയാളിതാരം സഞ്ജു സാംസൺ, സ്റ്റീവ് സ്‌മിത്ത് എന്നിവരിലൂടെ ആയിരിക്കും രാജസ്ഥാന്‍റെ മറുപടി. ബൗളിംഗ് കരുത്തിൽ ഇരുടീമും ഒപ്പത്തിനൊപ്പമാണ്.  ഇന്നലെ നടന്ന മത്സരത്തില്‍ റോയൽ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്  ഏഴാം തോല്‍വി

Posted by - Apr 16, 2019, 11:40 am IST

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.  26 പന്തില്‍ 40 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍

കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Apr 16, 2019, 10:50 am IST

ന്യൂഡൽഹി: കൊടും ചൂടിൽ ഉരുകുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ പ്രവചനം. ഇക്കൊല്ലത്തെ കാലവർഷം വൈകില്ലെന്നും കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.  രാജ്യത്ത് ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനത്തിൽ പറയുന്നത്.  പസഫിക്‌ സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കുമെന്നും കേന്ദ്ര ഭൗമമന്ത്രാലയം അറിയിച്ചു.

വിവാദ പരാമർശം:  മനേക ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

Posted by - Apr 16, 2019, 10:48 am IST

ദില്ലി: വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് എസ്‍പി സ്ഥാനാർത്ഥി അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്.  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയ്ക്കും വിലക്കേർപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് പരാതികളിൻമേൽ തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ കനത്ത നടപടി. അസം ഖാന് മൂന്നും മനേക ഗാന്ധിയ്ക്ക് രണ്ടും ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.  എസ്‍പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരിൽ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്ക്കെതിരെയാണ് അസംഖാൻ 'കാക്കി

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും

Posted by - Apr 16, 2019, 10:33 am IST

കല്‍പറ്റ: രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍ പ്രചാരണം നടത്തും. രാവിലെ പത്തേകാലിന് പത്തനാപുരത്താണ് ആദ്യ യോഗം. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.  തുടര്‍ന്ന് പത്തനംതിട്ടയിലെ പ്രചാരണയോഗത്തിലും രാഹുല്‍ പ്രസംഗിക്കും. വൈകിട്ട് ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടികളിലും രാഹുല്‍ പ്രസംഗിക്കും.  നാളെ കണ്ണൂരില്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വയനാടിലേക്ക് പോകുന്ന രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെ സന്ദർശനത്തിന് ശേഷം ബത്തേരി, തിരുവമ്പാടി, വണ്ടൂർ, തൃത്താല എന്നിവടങ്ങളിലെ പൊതു

രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്

Posted by - Apr 15, 2019, 06:59 pm IST

ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22 ന് മുമ്പ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുക.  ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഉത്തരവ്. രാഹുലിന്‍റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തിന് എതിരെയാണ് ഹര്‍ജി നല്‍കിയത്.  ചൗകിദാർ നരേന്ദ്രമോദി കള്ളനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞുവെന്ന് മുകുൾ റോത്തഖി

തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച്  സുപ്രീം കോടതി

Posted by - Apr 15, 2019, 06:55 pm IST

ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ചീഫ് ജസ്റ്രിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ്, ബി.എസ്.പി അദ്ധ്യക്ഷ മായാവതി എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് സുപ്രീം കോടതി കമ്മീഷനെ വിമർശിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം അധികാരത്തെ കുറിച്ച് ബോദ്ധ്യം ഇല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.  എന്നാൽ പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്ക് ഉപദേശക സ്വഭാവമുള്ള നോട്ടീസ് അയയ്ക്കാൻ മാത്രമാണ്