തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്ക്

Posted by - Apr 15, 2019, 06:52 pm IST

തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി തലയിൽ വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.   അപകടം നടന്ന  ഉടൻ പ്രവര്‍ത്തകര്‍  തരൂരിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട്. തലയിൽ വലിയ തുന്നിക്കെട്ടുള്ളതിനാൽ തുടര്‍ പരിശോധനകൾ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതനുസരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് തരൂരിനെ മാറ്റി. സ്കാനിംഗ് വേണമെന്നും

ടിക് ടോക്ക്; വീഡിയോ ഷൂട്ടിനിടെ തോക്കില്‍ നിന്നും വെടിയേറ്റ് കൗമരക്കാരന്‍ കൊല്ലപ്പെട്ടു

Posted by - Apr 15, 2019, 06:44 pm IST

ദില്ലി: ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്‍റെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്നു വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്ളൈഓവറിലാണു സംഭവം. സൽമാൻ എന്ന കൗമരക്കാരനാണ് കൊല്ലപ്പെട്ടത്.  കഴിഞ്ഞ ദിവസം രാത്രി സൽമാനും സുഹൃത്തുക്കളും ചേർന്ന് ഇന്ത്യാഗേറ്റിലേക്കു പോയിരുന്നു. ഇവിടെനിന്നു മടങ്ങുമ്പോള്‍ വാഹനമോടിച്ചിരുന്ന സൽമാനു നേരെ സുഹൃത്തായ സൊഹെയ്ൽ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് ചൂണ്ടി. ഇതിന്‍റെ വീഡിയോ പകർത്താൻ ശ്രമിക്കവെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സൽമാന്‍റെ ഇടതുകവിൾ തകർത്ത് വെടിയുണ്ട പാഞ്ഞു. ഇതോടെ ഭയചകിതരായ സുഹൃത്തുക്കൾ ചേർന്ന് സൽമാനെ

പത്തനംതിട്ടയിൽ യുഡിഎഫിന് വോട്ട് മറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നെന്ന് കെ. സുരേന്ദ്രൻ

Posted by - Apr 15, 2019, 06:41 pm IST

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം വോട്ടുമറിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നീചമായ ശ്രമങ്ങൾ നടത്തുന്നു. ജാതി, മത ശക്തികളുമായി ചേർന്ന് യുഡിഎഫിന് വോട്ട് മറിക്കാൻ മുഖ്യമന്ത്രി ആസൂത്രിതശ്രമം നടത്തുന്നു. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങളുണ്ട്. വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്നും സുരേന്ദ്രൻ ആരോപിച്ചു.

തെരുവുനായയ്ക്കു ഭക്ഷണം നൽകിയതിന് പിഴ ചുമത്തി ഹൗസിംഗ് സൊസൈറ്റി

Posted by - Apr 15, 2019, 06:16 pm IST

മുംബൈ: തെരുവുനായയ്ക്കു ഭക്ഷണം നൽകിയ മൃഗസ്നേഹിക്ക് 3.60 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ കാന്തിവലി ദി നിസാർഗ് ഹെവൻ സൊസൈറ്റിയാണ് ഇവിടുത്തെ താമസക്കാരിയായ നേഹ ദത്വാനിക്ക് വൻ തുക പിഴ വിധിച്ചത്. ഹൗസിംഗ് സൊസൈറ്റി പരിസരത്തുവച്ച് തെരുവുനായയ്ക്കു ഭക്ഷണം നൽകിയത് കുറ്റമായി പരിഗണിച്ചാണു നടപടി. സൊസൈറ്റി പരിസരത്തുവച്ച് തെരുവുനായയ്ക്കു ഭക്ഷണം നൽകുന്നതിനു പിഴ ഈടാക്കണമെന്ന് ഹൗസിംഗ് സൊസൈറ്റിയിലെ 98 ശതമാനം ആളുകളും അംഗീകരിച്ചിട്ടുള്ളതാണെന്ന് സൊസൈറ്റി ചെയർമാൻ മിതേഷ് ബോറ പറഞ്ഞു. മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കും നേരെ തെരുവുനായകൾ കുരയ്ക്കാറുണ്ടെന്നും ഇവിടെ

ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

Posted by - Apr 15, 2019, 06:06 pm IST

ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് അസം ഖാൻ പ്രതികരിച്ചു. യുപിയിലെ രാംപൂരിലെ എസ് പി  സ്ഥാനാർഥിയാണ് അസം ഖാൻ. ജയപ്രദ ബിജെപി സ്ഥാനാർഥിയുമാണ്.  തനിക്കെതിരെ അസം ഖാൻ മോശം പരാമർശം നടത്തുന്നത് ആദ്യമായി അല്ലെന്നാണ് ജയപ്രദയുടെ വാദം. എസ് പി യിലായിരുന്നപ്പോഴും മോശം പരാമർശമുണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.  "കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ)

ഗെയിം ഓഫ് ത്രോണ്‍സ് 'റീ യൂണിയന്‍' എപ്പിസോഡ്

Posted by - Apr 15, 2019, 06:00 pm IST

രണ്ട് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ സ്ട്രീമിംഗ് തുടങ്ങി. ആദ്യത്തെ എപ്പിസോഡ് ഇന്ത്യയില്‍ ഏപ്രില്‍ 15 രാവിലെ 6.30മുതലാണ് ലൈവ് സ്ട്രീം ചെയ്യപ്പെട്ടത്.  കാത്തിരുന്ന ഏറെ ഒത്തുചേരലുകള്‍ ചേര്‍ന്ന എപ്പിസോഡിന് വിന്‍റര്‍ഫാള്‍ എന്നാണ് നിര്‍മ്മാതാക്കള്‍ പേരിട്ടത് എങ്കിലും, റീ യൂണിയന്‍ എന്ന പേരാണ് കൂടുതല്‍ ചേരുന്നത് എന്നാണ് എപ്പിസോഡ് അവസാനിക്കുമ്പോള്‍ പ്രേക്ഷകന് തോന്നുന്നത്. ഒരു ഗെയിം ഓഫ് ത്രോണ്‍സ് ആരാധകനെ അടുത്ത എപ്പിസോഡിലോ മറ്റോ നടക്കാനിരിക്കുന്ന ഒരു പോരാട്ടത്തിലേക്ക് പാകപ്പെടുത്തുന്നതിന്

മോദിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യും; കേജരിവാൾ

Posted by - Apr 15, 2019, 05:12 pm IST

ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയാറാണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി. മോദി-അമിത് ഷാ ടീമിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ പറഞ്ഞു. രാജ്യം അപകടത്തിലാണ്. മോദി- അമിത് ഷാ ഭരണം തുടരാതിരിക്കാൻ പാർട്ടി എല്ലാ ശ്രമവും നടത്തുമെന്നും ഞായറാഴ്ച ഡൽഹിയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം കേജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് സിംഗ്‌വി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കേജരിവാളിന്‍റെ

ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Posted by - Apr 15, 2019, 05:03 pm IST

സിഡ്‌നി: ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.  എന്നാല്‍ ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം 13 മത്സരങ്ങളില്‍ 43 ശരാശരിയുണ്ട് ഹാന്‍ഡ്‌സ്‌കോമ്പിന്. ഇതേസമയം പരിക്കില്‍ നിന്ന് പൂര്‍ണ വിമുക്തനായെങ്കിലും ഹേസല്‍വുഡിനെ ഒഴിവാക്കുകയായിരുന്നു.  ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, മാക്‌സ്‌വെൽ എന്നിവരാണ് ബാറ്റിംഗ് നിരയെ

ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം 

Posted by - Apr 15, 2019, 04:59 pm IST

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 18.5 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കഗിസോ റബാദ, മൂന്ന് വിക്കറ്റ് വീതം നേടിയ കീമോ പോള്‍, ക്രിസ് മോറിസ് എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.  ഡേവിഡ് വാര്‍ണര്‍ (47 പന്തില്‍ 51), ജോണി ബെയര്‍സ്‌റ്റോ (31 പന്തില്‍ 41)

നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

Posted by - Apr 15, 2019, 04:56 pm IST

കൊല്‍ക്കത്ത: റെയ്‌ന- ജഡേജ ഫിനിഷിംഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ സുരേഷ് റെയ്‌നയാണ് വിജയശില്‍പി.  കൊല്‍ക്കത്തയ്‌ക്കായി നരെയ്‌നും ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ ചെന്നൈയുടെ ഷെയ്‌ന്‍ വാട്‌സണെ(6) തുടക്കത്തിലെ ഹാരി എല്‍ബിയില്‍ കുടുക്കി. മികച്ച തുടക്കം ലഭിച്ചെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത ഡുപ്ലസിസ് നരെയ്‌ന്‍റെ ആറാം ഓവറില്‍

ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ തിരക്ക്

Posted by - Apr 15, 2019, 04:49 pm IST

പത്തനംതിട്ട: ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് നിരവധി പേരാണ് എത്തുന്നത്. രാവിലെ നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് അയ്യപ്പ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമൊരുങ്ങിയത്. മൂന്ന് മണിക്കൂര്‍ നേരം വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കി. തുടര്‍ന്ന് പൂജകള്‍ ആരംഭിച്ചു.  വലിയ തിരക്കാണ് വിഷുക്കണി കാണാന്‍ അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും നിരവധി പേര്‍ നേരത്തേ വന്ന് തമ്പടിച്ചിരുന്നു.  തിരക്ക് വര്‍ദ്ധിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.  മണ്ഡലകാലത്തെ അപേക്ഷിച്ച് സന്നിധാനത്ത്

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കൾ കേരളത്തിലെത്തുന്നത്. ഇന്ന് വൈകിട്ട് 5.15 ന് ആറ്റിങ്ങൽ മണ്ഡലത്തിലാണ് നിർമ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയിൽ റോഡ് ഷോ നടത്തും. നാളെ കണ്ണൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും. അമിത് ഷാ

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്   

Posted by - Apr 15, 2019, 04:30 pm IST

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ പൊതു പരിപാടികളിൽ പങ്കെടുക്കും. പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ നാളെ പ്രസംഗിക്കും. 17ന് കണ്ണൂരിൽ മൂന്ന് വടക്കൻ ജില്ലകളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുല്‍ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവമ്പാടിയിലും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. വണ്ടൂരിലേയും തൃത്താലയിലേയും പരിപാടികളിൽ പങ്കെടുത്ത ശേഷം 17ന് രാത്രിയോടെ

പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി; ടിക്കാറാം മീണ

Posted by - Apr 13, 2019, 05:38 pm IST

തിരുവനന്തപുരം: ദൈവത്തിന്‍റെ പേരിൽ വോട്ട് തേടരുതെന്നാണ് പെരുമാറ്റച്ചട്ടമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇക്കാര്യം ആവർത്തിക്കേണ്ട കാര്യമില്ലെന്നും ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചു മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാനാകുവെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് നടക്കാൻ പത്ത് ദിവസം മാത്രം ബാക്കി നിൽക്കേ ശബരിമല വിഷയം സംസാരിച്ച് വോട്ട് പിടിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം നീക്കം ആരംഭിച്ചതോടെയാണ് മീണയുടെ വിശദീകരണം.

ബലൂചിസ്ഥാനിൽ ചാവേർ  സ്ഫോടനം; 21 മരണം

Posted by - Apr 13, 2019, 05:18 pm IST

കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നു. ഹസാരകൾക്കു പുറമേ കച്ചവടക്കാർ, സൈനികർ, സിവിലിയന്മാർ എന്നിവരും ദുരന്തത്തിനിരയായി. ഒരു കടയിലെ ഉരുളക്കിഴങ്ങു ചാക്കിൽ വച്ചിരുന്ന ബോംബാണു രാവിലെ ഏഴരയോടെ പൊട്ടിത്തെറിച്ചത്. സമീപത്തെ പല കടകൾക്കും നാശമുണ്ടായി.  ക്വറ്റയിലെ ഭീകരാക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ഹസാരകൾക്കു