ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപി

Posted by - Apr 13, 2019, 05:06 pm IST

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി ഉന്നയിക്കാന്‍ എല്ലാ സ്ഥാനാര്‍ഥികളോടും ബിജെപി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതായാണ് വിവരം.  നേരത്തെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ച സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ഇക്കാര്യത്തില്‍ തീവ്രനിലപാടാണ് സ്വീകരിക്കുന്നത്.  ശബരിമല വിഷയം ഉന്നയിച്ചുള്ള പ്രചാരണത്തിന് കിട്ടുന്ന ജനസ്വീകാര്യതയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ചും അതേറ്റു പിടിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. വളരെ

വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണി

Posted by - Apr 13, 2019, 04:49 pm IST

തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിനെയും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയെയും മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. സ്ഥാനാർഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകൾ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. വനത്തോട് ചേർന്ന് കിടക്കുന്ന മേഖലകളിൽ സ്ഥാനാർഥികൾ പ്രചാരണം നടത്തുമ്പോൾ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ സുനീറിനും തുഷാർ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഇരുവർക്കും പേഴ്സണൽ ഗണമാൻമാരെ നിയമിച്ചു. വനാതിർത്തികളിലെ പ്രചരണത്തിന്

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പ്രചാരണം; കർഷക കൂട്ടായ്മ പ്രവർത്തകർക്കെതിരെ കേസ്

Posted by - Apr 13, 2019, 04:39 pm IST

കോഴിക്കോട്: പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയതിന് കർഷക കൂട്ടായ്മക്കെതിരെ കേസ്. പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റർ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാൻ മഹാസംഘ് പ്രവർത്തകരെ കോഴിക്കോട് കസബ പൊലീസ് 12 മണിക്കൂർ കരുതൽ തടങ്കലിൽ വച്ചു. രാത്രി 11.30 ന് IPC 15l പ്രകാരം കേസെടുത്ത് വിട്ടയച്ചു. വിജയ് സങ്കൽപ്പ് റാലിയിൽ പങ്കെടുക്കാൻ കോഴിക്കോടെത്തിയ പ്രധാനമന്ത്രിക്കെതിരെയാണ് കിസാൻ മഹാസംഘ് പ്രവർത്തകർ  പോസ്റ്റർ പ്രചാരണം നടത്തിയത്. പിന്നീട് കേന്ദ്ര സർക്കാരിന്‍റെ കർഷക ദ്രോഹ നടപടികൾക്കെതിരെ പൊതു യോഗം സംഘടിപ്പിക്കാൻ തുടങ്ങുമ്പോൾ

നേതാക്കളുടെ കാലില്‍ ചുംബിച്ച് മാര്‍പാപ്പ

Posted by - Apr 13, 2019, 04:27 pm IST

വത്തിക്കാന്‍ സിറ്റി: നിലപാടുകള്‍കൊണ്ടും കരുണനിറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ടും എല്ലായിപ്പോഴും ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട് ഫ്രാൻസിസ് മാര്‍പാപ്പ .ഇപ്പോളിതാ യുദ്ധങ്ങള്‍ ഇല്ലാതാവുന്നതിനായി നേതാക്കളുടെ കാലില്‍ ചുംബിച്ചിരിക്കുകയാണ് അദ്ദേഹം.  ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ തെക്കന്‍ സുഡാനില്‍ താല്‍ക്കാലിക സമാധാനക്കരാറുണ്ടാക്കിയ നേതാക്കളുടെ കാലിലാണ് മാര്‍പാപ്പ ചുംബിച്ചത്. 24 മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയായിരുന്നു നേതാക്കളുടെ കാലില്‍ മാര്‍പാപ്പ ചുംബിച്ചത്.  പ്രസിഡന്‍റ് സാല്‍വകീര്‍, പ്രതിപക്ഷ നേതാവ് റിയക് മചാര്‍, മൂന്ന് വൈസ് പ്രസിഡന്‍റുമാരാണ് മാര്‍പാപ്പയുടെ ക്ഷണമനുസരിച്ച് തെക്കന്‍ സുഡാനില്‍ നിന്ന്  വത്തിക്കാനിലെത്തിയത്.  സഹോദരനെപ്പോലെ പറയുകയാണ്. ജനങ്ങള്‍ക്ക് യുദ്ധം മതിയായെന്നും

രാജ്യം ഭരിക്കുന്നത് ആലിബാബയും കള്ളന്മാരും ചേര്‍ന്നെന്ന് വിഎസ്

Posted by - Apr 13, 2019, 01:13 pm IST

മലപ്പുറം: ആലിബാബയും നാല്‍പത്തിയൊന്ന് കള്ളന്‍മാരും ചേര്‍ന്നാണ് രാജ്യം ഭരിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. ഇവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. രാജ്യത്തെ ഇവര്‍ കുട്ടിച്ചോറാക്കും. മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിന്‍റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. വിമാനത്താവളങ്ങളും തുറമുഖവുമെല്ലാം അവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലും കയ്യിട്ടുവാരുന്നു. ആര്‍ഷഭാരത സംസ്കാരമെന്ന് പറഞ്ഞ് ദളിതരെയും ഇതര മതസ്ഥരെയും കൊല്ലുകയാണ് അവര്‍.  പട്ടാളക്കാരോടും രാജ്യത്തോടും വലിയ  സ്നേഹം കാണിക്കുന്നവരുടെ കാലത്താണ് ഏറ്റവും അധികം പട്ടാളക്കാര്‍ മരിച്ചുവീണതെന്ന് ഓര്‍ക്കണം. അഴിമതിയില്‍ മുങ്ങിയ

ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന ആപ്പായി ടിന്‍റര്‍

Posted by - Apr 13, 2019, 12:53 pm IST

ദില്ലി: നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന ആപ്പായി ഡേറ്റിംഗ് ആപ്പ് ടിന്‍റര്‍.  നോണ്‍ ഗെയിമിംഗ് വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് ആപ്പുകളില്‍ ഒന്നായ നെറ്റ്ഫ്ലിക്സിനെ ഡേറ്റിംഗ് ആപ്പ് പിന്തള്ളിയത്.  ആപ്പിള്‍ ആപ്പ് സ്റ്റോറിലും, ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭിക്കുന്ന ആപ്പിന്‍റെ വരുമാനം 260.7 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. നെറ്റ്ഫ്ലിക്സിന്‍റെത് 216.3 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇത് 2019 ലെ മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആപ്പ് ഇന്‍റലജന്‍സ്

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി

Posted by - Apr 13, 2019, 12:31 pm IST

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന.  12,490 ആണ് ഇപ്പോള്‍ എ20 യുടെ വില. ഇതില്‍ കുറവായിരിക്കും പുതിയ ഫോണിന്‍റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.  5.8 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് ഫോണിനുള്ളത്. 1560×720 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്.  എക്സിനോസ് 7884 പ്രോസസ്സറാണ് ഫോണിനുള്ളത്. 3ജിബിയാണ് ഫോണിന്‍റെ

ഐപിഎല്ലില്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം

Posted by - Apr 13, 2019, 12:24 pm IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ധവാന്‍- പന്ത് കൂട്ടുകെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്‍റെ വമ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ ഡല്‍ഹി സ്വന്തമാക്കി. പന്ത് 46 റണ്‍സെടുത്തപ്പോള്‍ ധവാന്‍ (63 പന്തില്‍ 97) പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗില്‍ പൃഥ്വി ഷായെയും(14) ശ്രേയസ് അയ്യരെയും(6) തുടക്കത്തിലെ ഡല്‍ഹിക്ക് നഷ്ടമായി. പ്രസിദിനും റസലിനുമായിരുന്നു വിക്കറ്റ്.  എന്നാല്‍ 32 പന്തില്‍ അമ്പത് തികച്ച ധവാന്‍, പന്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും മൂന്നാം

വോട്ട് അഭ്യർഥിക്കുന്നതിനിടെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി

Posted by - Apr 13, 2019, 12:20 pm IST

ലക്നൗ: മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്ത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വോട്ട് അഭ്യർഥിക്കുന്നതിനിടെയാണ് മനേക ഗാന്ധിയുടെ ഭീഷണി.  ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന് ഉറപ്പാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‍ലിംകളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്‍ലിംകള്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരുമെന്നും മനേക ഗാന്ധി പറഞ്ഞു. മനേക ഗാന്ധിയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി നടന്നിട്ട് 100 വർഷം

Posted by - Apr 13, 2019, 12:00 pm IST

ലോകമനസാക്ഷിയെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷം പിന്നീടുന്നു. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്. സംഭവത്തിൽ ഒരു നൂറ്റാണ്ടിനിപ്പുറം ബ്രിട്ടീഷ് പാർലമെന്റ് ഖേദം പ്രകടിപ്പിച്ചതോടെ കൂട്ടക്കുരുതി വീണ്ടും വാർത്തകളിൽ ഇടം നേടി. ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല.ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കിരാതമായ നടപടിയിലേക്ക് നയിച്ചത്.  പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന്

ഡോ ഡി ബാബു പോൾ അന്തരിച്ചു

Posted by - Apr 13, 2019, 11:50 am IST

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചയാണ്  അന്ത്യം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച്

കേരളകോൺഗ്രസിനെ ഇനി ആര് നയിക്കും;  തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

Posted by - Apr 13, 2019, 11:36 am IST

കോട്ടയം: കേരളകോൺഗ്രസിനെ ആര് നയിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് തെരഞ്ഞെടുപ്പ് കഴിയും വരും കാത്തിരിക്കേണ്ടി വരും. അതുവരെ പാർട്ടിയുടെ ചുമതലകൾ വർക്കിംഗ് ചെയർമാനും ഡെപ്യൂട്ടി ചെയർമാനും വഹിക്കും. കെ എം മാണിയുടെ നിര്യാണത്തോടെ  ചെയർമാൻ, നിയമസഭാകക്ഷിനേതൃസ്ഥാനം എന്നിവ ആര്‍ക്കൊക്കെയാണെന്ന രണ്ട് നിർണ്ണായക തീരുമാനങ്ങളാണ് കേരളകോൺഗ്രസ് എം ഉടൻ എടുക്കേണ്ടത്.  പാലായിൽ ആര് സ്ഥാനാർത്ഥിയാകുമെന്നത് ഇപ്പോൾ തീരുമാനമെടുക്കേണ്ട വിഷയമല്ല. പി ജെ ജോസഫാണ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ.  ചെയർമാനില്ലാത്ത സമയത്ത് വർക്കിംഗ് ചെയർമാനാണ് അധ്യക്ഷൻ. സി എഫ് തോമസ് ഡെപ്യൂട്ടി ചെയർമാനും

സൂര്യാഘാത സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

Posted by - Apr 12, 2019, 05:04 pm IST

കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടുതലാവാൻ കാരണം. വരും ദിവസങ്ങളിൽ സൂര്യതാപത്തിനും സൂര്യഘാതത്തിനുമുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.  ഈ പശ്ചാത്തലത്തിൽ വരുന്ന ദിവസങ്ങളിൽ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും

ജനപ്രിയ നേതാക്കളില്‍ ഫേസ്ബുക്കില്‍ മോദി ഒന്നാമത്

Posted by - Apr 12, 2019, 04:57 pm IST

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്.  മോദിയുടെ വ്യക്തിഗത  ഫേസ്ബുക്ക് പേജില്‍ 4കോടി 35 ലക്ഷവും  പിഎംഒ ഓഫീസ് എന്ന ഔദ്യോഗിക പേജില്‍ 1 കോടി 37 ലക്ഷം ലൈക്കുകളുമാണുള്ളത്. ഫേസ്ബുക്കിന്‍റെ ടിപ്ലോമസി പഠനത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച 2019 വേള്‍ഡ് ലീഡേര്‍സ് ഓഫ് ഫേസ്ബുക്ക് എന്ന ലിസ്റ്റിലാണ് വിവരങ്ങള്‍ ഉള്ളത്. സമൂഹ മാധ്യമങ്ങള്‍ തെരെഞ്ഞെടുത്ത  നേതാക്കളുടെ വിവരങ്ങള്‍ വ്യാഴാഴ്ചയാണ്  പുറത്തുവിട്ടത്.  ജനപ്രിയ നേതാക്കളില്‍

വിൽപനയിൽ റെക്കോഡ് സൃഷ്ടിച്ച് റെഡ്മീ നോട്ട് 7 പരമ്പര

Posted by - Apr 12, 2019, 04:53 pm IST

ദില്ലി: ഒരു മാസത്തിനിടയില്‍ ഇന്ത്യയില്‍ പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് സൃഷ്ടിച്ച് ഷവോമിയുടെ റെഡ്മീ 7 പരമ്പര ഫോണുകള്‍.   റെഡ്മീ നോട്ട് 7, റെഡ്മീ നോട്ട് 7 പ്രോ എന്നിവയുടെ വില്‍പ്പന ഒരു ദശലക്ഷം എന്ന നാഴികകല്ല് പിന്നിട്ടുവെന്നാണ് ഷവോമി അറിയിക്കുന്നത്.  കഴിഞ്ഞ മാസം ആണ് ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതുവരെ ഫ്ലാഷ് സെയില്‍ ആയിട്ടാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. ആഗോളതലത്തില്‍ മാര്‍ച്ച് 29ന് ഈ ഫോണുകള്‍ 4 ദശലക്ഷം യൂണിറ്റുകള്‍ വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ട്.