'ധോണി ഷോ'യ്ക്ക് പിഴശിക്ഷ ;  താരത്തെ വിമർശിച്ചു ക്രിക്കറ്റ് ലോകം

Posted by - Apr 12, 2019, 04:48 pm IST

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയുണ്ടായ "നോബോൾ' വിവാദവുമായി ബന്ധപ്പെട്ട് നടന്ന "ധോണി ഷോ'യിൽ താരത്തിന് ഐപിഎൽ അച്ചടക്ക സമിതി മാച്ച് ഫീസിന്‍റെ 50 ശതമാനം പിഴയിട്ടു. എന്നാൽ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അംപയർമാരോട് കയർത്ത ധോണിക്ക് വിലക്ക് ഉൾപ്പടെയുള്ള കടുത്ത ശിക്ഷ നൽകണമെന്ന് വാദിക്കുന്നവരും ഏറെയാണ്.  വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയായിരുന്നു കളിക്കളത്തിൽ "കൂൾ' എന്ന വിളിപ്പേരുള്ള ധോണിയുടെ "ഹോട്ട് ലുക്ക്' കണ്ടത്.  ബെൻ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ അംപയർ നോബോൾ വിളിച്ച ശേഷം പിൻവലിച്ചതാണ്

സ്മൃതി ഇറാനി ഡിഗ്രി പാസായെന്ന് കള്ളം പറഞ്ഞത് ക്രിമിനൽ കുറ്റമെന്ന് ആരോപിച്ച് കോൺഗ്രസ്

Posted by - Apr 12, 2019, 04:36 pm IST

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടുണ്ട് എന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നതെന്നും  ഇത് ക്രിമിനൽ കുറ്റമാണെന്നും കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.  കോൺഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണം തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിയത്. ബിജെപി

സ്വർണ വില കുറഞ്ഞു

Posted by - Apr 12, 2019, 04:27 pm IST

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വിലയിടിവുണ്ടായത്. 23,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി സ്വർണ വില മാറിമറിയുകയാണ്.

സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് വിരമിച്ച സൈനികരുടെ  കത്ത്

Posted by - Apr 12, 2019, 12:43 pm IST

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിരമിച്ച സൈനികരുടെ കത്ത്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. എട്ട് മുൻ സൈനിക മേധാവികളടക്കം 156 സൈനികരാണ് കത്തെഴുതിയത്. സൈനിക നടപടികളുടെ അംഗീകാരം തട്ടിയെടുക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ സൈനികർ പറയുന്നു. രാഷ്ട്രീയ പ്രവർത്തകർ പ്രചാരണത്തിനായി സൈനികരുടെ വസ്ത്രങ്ങളും പോസ്റ്ററുകളും ഉപയോഗിക്കുന്നു. പ്രത്യേകിച്ച് അഭിനന്ദൻ വർധമാന്‍റെ ചിത്രങ്ങൾ ഇതിനായി ഉപയോഗിക്കുന്നുവെന്നും സൈനികർ ചൂണ്ടിക്കാട്ടി. ജനറൽ സുനിത് ഫ്രാൻസീസ് റോഡ്രിഗസ്, ശങ്കർ റോയി ചൗധരി, ദീപക് കപൂർ,

വിഷു ആഘോഷമാക്കാൻ മധുരരാജയും അതിരനും തീയേറ്ററുകളില്‍

Posted by - Apr 12, 2019, 12:39 pm IST

ഈ വര്‍ഷത്തെ വിഷു റിലീസുകളായി മധുരരാജയും അതിരനും തീയേറ്ററുകളില്‍ എത്തി. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യും ഫഹദും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അതിരനു'മാണ് ഈയാഴ്ച തീയേറ്ററുകളിലെത്തിയ മലയാള സിനിമകള്‍. ഈ.മ.യൗവിന് ശേഷം പി എഫ് മാത്യൂസ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ വിവേക് ആണ്.  'കുമ്പളങ്ങി നൈറ്റ്‌സി'ന് ശേഷം ഫഹദ് അഭിനയിക്കുന്ന ചിത്രമാണ് 'അതിരന്‍'. ഒരു മാനസികരോഗാശുപത്രി പശ്ചാത്തലമാവുന്ന ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്.  റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.

ഭക്ഷ്യയെണ്ണ കമ്പനി രുചി സോയയെ പതഞ്ജലി ഏറ്റെടുക്കും

Posted by - Apr 12, 2019, 12:34 pm IST

ദില്ലി: വളരെ നാളുകളായി തുടര്‍ന്ന് വന്ന വിലപേശലുകള്‍ക്ക് ഒടുവില്‍ വിരാമമായി. രാജ്യത്തെ മുന്‍നിര ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ യോഗ ഗുരു ബാബ രാംദേവിന്‍റെ പതഞ്ജലി ഏറ്റെടുക്കും. കടക്കെണിയിലായ രുചി സോയയെ ഏറ്റെടുക്കാനുളള ബിഡിങ്ങില്‍ അവസാന ഘട്ടത്തില്‍ പതഞ്ജലിയും അദാനി ഗ്രൂപ്പും മാത്രമാണുണ്ടായിരുന്നത്. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി വില്‍മര്‍ ബിഡില്‍ 4,100 കോടി രൂപ രുചി സോയയ്ക്ക് വിലയിട്ടപ്പോള്‍ പതഞ്ജലി ഗ്രൂപ്പ് 4,150 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പിന്നീട് 200 കോടി കൂടി തുക ഉയര്‍ത്തി

അവസാന ഓവറില്‍ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

Posted by - Apr 12, 2019, 12:31 pm IST

ജയ്പൂര്‍: 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും സംഘത്തിന്റെയും വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അവസാന ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.  18 റണ്‍സാണ് അവസാന ഓവറിൽ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. സ്‌റ്റോക്‌സ് എറിഞ്ഞ

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ; ക്വട്ടേഷൻ 30,000 രൂപയ്ക്ക്

Posted by - Apr 12, 2019, 12:25 pm IST

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്.  കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന് പണം നൽകിയത്. എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇവരാണ് വെടിയുതിർത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവർക്കെതിരെ മുൻപും കേസുകളുണ്ടായിരുന്നു.  കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോക്ടർക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന. രണ്ടുമാസം മുമ്പാണ് നടി ലീന

ജേക്കബ് തോമസിനെതിരെ അഴിമതി കേസ്: കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു  

Posted by - Apr 12, 2019, 11:41 am IST

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. തുറമുഖ ഡയറക്‌ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നാണ് കേസ്. ഇതുസംബന്ധിച്ച് വിജിലൻസ് കമ്മീഷൻ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. ഡ്രെഡ്‌ജർ വാങ്ങാൻ എട്ട്‌ കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്‌ജർ വാങ്ങിയത് എന്ന് എഫ്.ഐ.ആർ പറയുന്നു. വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് പുതിയ കേസ്. ജേക്കബ് തോമസിന്‍റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെയാണ് പുതിയ കേസ്. കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

Posted by - Apr 12, 2019, 11:34 am IST

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രധാനമന്ത്രി പ്രചാരണത്തിനെത്തില്ല. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാൽ പാക്കിസ്ഥാനാണോ എന്ന് തോന്നുമെന്നതടക്കം ബിജെപി നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന തുടർച്ചായ വിവാദ പരമാർശങ്ങൾക്കിടെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.  വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവർത്തകരാണ് റാലിയിൽ പങ്കെടുക്കുക.  ഹിന്ദു ഭൂരിപക്ഷ

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

Posted by - Apr 12, 2019, 11:21 am IST

വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക സംഘടനകൾ ഇന്ന് കർഷക പാർലമെന്‍റും കർഷക മാർച്ചും നടത്തും. കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണം കോൺഗ്രസിന്‍റെ ഉദാരവൽക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും ഇന്ന് പാസാക്കും.  കാർഷിക പ്രതിസന്ധി സംബന്ധിച്ച് കോൺഗ്രസിനോടുള്ള പത്ത് ചോദ്യങ്ങൾ സിപിഎം നേരത്തെ പുറത്തിറക്കിയിരുന്നു.  മഹാരാഷ്ട്രയിലെ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക്

ശബരിമല കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥിക്ക്  ജാമ്യം

Posted by - Apr 11, 2019, 04:03 pm IST

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് പ്രകാശ് ബാബുവിനോട് പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു.  മാർച്ച് 28നാണ് പ്രകാശ് ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. ചിത്തിര ആട്ടവിശേഷ ദിനത്തിൽ ശബരിമല കയറാനെത്തിയ 52കാരിയെ തടഞ്ഞതായിരുന്നു കേസ്. കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിന്‍റെ വീട്ടിലേക്കു

കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു

Posted by - Apr 11, 2019, 03:59 pm IST

പാലാ: കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്.  പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു. വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്. വികാരതീഷ്ണമായ അന്തരീക്ഷത്തിൽ "ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല" എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്.  ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം

അമിത് ഷായ്‌ക്ക് ചരിത്രമറിയില്ല, അതിന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കണം: പിണറായി  

Posted by - Apr 11, 2019, 03:50 pm IST

കൽപ്പറ്റ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കും അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലമായ വയനാടിനുമെതിരെ വർഗീയപരാമർശം നടത്തിയ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വയനാടിന്റെ ചരിത്രം അമിത് ഷായ്‌ക്ക് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്താലേ ചരിത്രം മനസിലാകൂ എന്നും പറഞ്ഞു.  വയനാടിനെതിരായ പരാമർശം വർഗീയ വിഷം ചീറ്റുന്നതാണ്. ഇക്കാര്യത്തിൽ അമിത് ഷാ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ എൽഡിഎഫ് റാലി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് ചൂടുമായി ഗൂഗിൾ ഡൂഡില്‍

Posted by - Apr 11, 2019, 03:47 pm IST

ദില്ലി: ഒന്നാം ഘട്ട  ലോക്‌സഭതെരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഗൂഗിളും. മഷി പുരട്ടിയ വിരല്‍ ഉള്‍പ്പെടുത്തിയാണ് വ്യാഴാഴ്ച ഡൂഡില്‍ പുറത്തിറക്കിയത്.  ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും. കന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഡൂഡില്‍ തയാറാക്കിയത്.  മണ്ഡലം, പോളിങ് ബൂത്ത്, ഇ വി എം, സ്ഥാനാര്‍ഥികളുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകുന്ന വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവയുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.