വി.മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രി  

Posted by - May 31, 2019, 07:40 pm IST

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍ പ്രവര്‍ത്തിക്കുക. പ്രഹ്‌ളാദ് ജോഷിയാണ് പാര്‍ലമെന്ററികാര്യ മന്ത്രി. കേരളത്തിലെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്റില്‍ എത്തിയത്.ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരന്‍. ഏറെക്കാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വി മുരളീധരന്‍

അമിത് ഷായ്ക്ക് ആഭ്യന്തരം; രാജ് നാഥ് സിംഗിന് പ്രതിരോധം; നിര്‍മല സീതാരാമന് ധനകാര്യം; എസ്.ജയശങ്കര്‍ വിദേശകാര്യം; മന്ത്രിമാര്‍ക്ക് വകുപ്പുകളായി  

Posted by - May 31, 2019, 07:39 pm IST

ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും. ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തരം കൈകാര്യം ചെയ്ത രാജ്‌നാഥ് സിങ് ഇക്കുറി  പ്രതിരോധ മന്ത്രിയാണ്. കന്നിക്കാരനായ എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിക്കും. മുന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണ ധനകാര്യ മന്ത്രിയാകും. നിതിന്‍ ഗഡ്കരി ഗതാഗത മന്ത്രിയാവും. മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യമായ വി. മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയായും ചുമതലയേല്‍ക്കും.പ്രധാനമന്തി

ട്രംപുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിന് കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്  

Posted by - May 31, 2019, 01:02 pm IST

സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു. അമേരിക്കയിലെ സ്പെഷല്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കിം ഹ്യോക് ചോല്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ദക്ഷിണകൊറിയന്‍ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹാനോയില്‍ ഫെബ്രുവരിയിലായിരുന്നു ട്രംപ്- കിം ഉച്ചകോടി നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഉച്ചകോടി പരാജയപ്പെട്ടതിന് സുപ്രിം ഭരണാധികാരിയെ വഞ്ചിച്ചു എന്ന കുറ്റം ചുമത്തിയാണ് കിം ഹ്യോക് ചോലിനെയും മറ്റ്

മമതയുടെ മുന്നില്‍ ജയ്ശ്രീറാം വിളിച്ച് പത്തുപേര്‍ അറസ്റ്റില്‍  

Posted by - May 31, 2019, 12:59 pm IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. രണ്ട് തവണ കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. ജയ് ശ്രീറാം വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇവരില്‍ പത്ത് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മമതാ ബാനര്‍ജിയുടെ യാത്രക്കിടെ ജയ് ശ്രീറാം വിളിച്ച ആള്‍ക്കൂട്ടത്തോട് ക്രുദ്ധയായി സംസാരിക്കുന്ന  മമതാ ബാനര്‍ജിയുടെ വീഡിയോ

രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകുന്നേരം; വകുപ്പു വിഭജനം ഉടന്‍  

Posted by - May 31, 2019, 12:56 pm IST

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക. കേന്ദ്രമന്ത്രിസഭയിലെ 58 അംഗങ്ങളില്‍ ആര്‍ക്കൊക്കെ ഏതൊക്കെ വകുപ്പുകള്‍ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധന, വിദേശകാര്യ, ആഭ്യന്തര, പ്രതിരോധ വകുപ്പുകള്‍ ആര്‍ക്കൊക്കെ ലഭിക്കുമെന്നത് നിര്‍ണായകമാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടി മന്ത്രിയായതോടെ,  അദ്ദേഹത്തിന് ഏത് വകുപ്പ് നല്‍കും എന്നതും ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അമിത് ഷാ ധനകാര്യമന്ത്രിയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര

ആലപ്പുഴയില്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് അറുപതു പവന്‍ കവര്‍ന്നു  

Posted by - May 31, 2019, 12:54 pm IST

ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ നാലു കിലോമീറ്റര്‍ അകലെ ചൂനാട് പോയിരിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് കിടപ്പുമുറികളിലെ അലമാരകളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു. പ്രദേശത്തെ സി സി ടി വി

പ്രണയാഭ്യര്‍ത്ഥന നിരസിച്ച നഴ്‌സിനെ വെട്ടിയ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍  

Posted by - May 31, 2019, 12:53 pm IST

തിരുവനന്തപുരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രി ജീവനക്കാരിയെ വെട്ടിപരിക്കേല്‍പിച്ചു. തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് പുഷ്പ(39)യ്ക്കാണ് വെട്ടേറ്റത്. ഇവരെ വെട്ടിയ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിധിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യം ചെയുതവരുകയാണ്. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. എസ്എടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റാണ് ആക്രമണത്തിനിരയായ പുഷ്പ.

സ്വര്‍ണക്കടത്ത്: മുഖ്യപ്രതി അഡ്വ. ബിജു കീഴടങ്ങി; പ്രമുഖ ജ്വല്ലറി ഉടമയ്ക്കും പങ്ക്  

Posted by - May 31, 2019, 12:50 pm IST

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യപ്രതി അഡ്വ. ബിജു കീഴടങ്ങി. കൊച്ചിയില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയാണ് ബിജു കീഴടങ്ങിയത്. ബിജു നേരിട്ടും സ്വര്‍ണ്ണം കടത്തിയിരുന്നതായി ഡിആര്‍ഐക്ക് തെളിവി ലഭിച്ചിട്ടുണ്ട്. ബിജുവിനോട് ഇന്ന് പത്തുമണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുകേസില്‍ ബിജുവിന്റെ ഭാര്യ വിനീതയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. നാലുതവണ സ്വര്‍ണ്ണം കടത്തിയിരുന്നതായി വിനീത ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിവാഹബന്ധം വേര്‍പെടുത്തും എന്ന ഭീഷണി മുഴക്കിയാണ് സ്വര്‍ണ്ണക്കടത്തില്‍ കാരിയറായി തന്നെ

കെവിന്‍ കേസ്: എസ്. ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

Posted by - May 30, 2019, 10:38 pm IST

തിരുവനന്തപുരം: കെവിന്‍വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ എം.എസ്. ഷിബുവിനെ സര്‍വ്വീസിലേക്കു തിരിച്ചെടുത്ത ഉത്തരവ്മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന്‌വഴിവെച്ചിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌കെവിന്റെ മാതാപിതാക്കള്‍മനുഷ്യാവകാശ കമ്മീഷനില്‍പരാതി നല്‍കിയിരുന്നു. ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്നഷിബുവിനെ തിരിച്ചെടുക്കാന്‍ഐ.ജി 28നാണ് ഉത്തരവിറക്കിയത്. നടപടി വിവാദമായേത്താടെ, ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍എസ.്‌ഐയായി തരംതാഴ്ത്തി എറണാകുളംറെയ്ഞ്ച്‌ഐ. ജിഉത്തരവിട്ടിരുന്നു.കെവിന്റെമരണമുണ്ടായത്ഷിബുവിന്റെകൃത്യവിലോപംമൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരുനടപടിയുമെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കെവിന്റെഅച്ഛന്‍ രാജന്‍ ജോസഫ്പറഞ്ഞിരുന്നു. അതേസമയം,എസ.്‌ഐയെ തിരിച്ചെടുത്തസംഭവം

13 വര്‍ഷം ആര്‍ എസ്എസ് പ്രചാരകന്‍; മോദിയുടെ വിശ്വസ്തന്‍  

Posted by - May 30, 2019, 10:30 pm IST

കോഴിക്കോട്: ഒന്നുമില്ലാതിരുന്ന ഒരു പാര്‍ട്ടിയെ തിരഞ്ഞെടുപ്പു ഗോദകളില്‍ കരുത്തുറ്റ എതിരാളിയാക്കാന്‍ പാര്‍ട്ടി അധ്യക്ഷപദവിയില്‍ ഇരുന്നുകൊണ്ട്ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്ന നേതാവാണ് വി. മുരളീധരന്‍. കമ്യൂണിസ്റ്റുകാരുടെശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ്അനുഭാവിയുടെ മകനായിജനിച്ച മുരളീധരന്റെ ജന്മനിയോഗം കേരളത്തില്‍ബി.ജെ.പിയെ വളര്‍ത്തലായിരുന്നു. ഈ നിയോഗംകൃത്യതയോടെ നടപ്പാക്കിയതിന്റെ അംഗീകാരമാണ്എം.പി സ്ഥാനവും ഇപ്പോള്‍തേടിയെത്തിയിരിക്കുന്ന കേന്ദ്രമന്ത്രി പദവിയും.കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 ദിവസംകാല്‍നട യാത്ര നടത്തിബി.ജെ.പിക്കു ബൂത്ത് കമ്മിറ്റിഉണ്ടാക്കിയ മുരളീധരന്‍, കേരളത്തിലും ബി.ജെ.പിക്കുമേല്‍വിലാസമുണ്ടാക്കിയ ശേഷമാണ് സംസ്ഥാന അധ്യക്ഷകസേര കുമ്മനം രാജശേഖരനു കൈമാറിയത്.മികച്ച സംഘാടകന്‍ എന്നനിലയില്‍ പ്രധാനമന്ത്രിയുടെയും ബി.ജെ.പി ദേശീയ

ടീം മോദി അധികാരമേറ്റു; 56 അംഗ മന്ത്രിസഭ; 25പേര്‍ക്ക് കാബിനറ്റ് റാങ്ക്; വി.മുരളീധരന്‍ സഹമന്ത്രി  

Posted by - May 30, 2019, 10:17 pm IST

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാംബി.ജെ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് രാഷട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമായി സത്യപ്രതിജ്ഞചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.രാജ്‌നാഥ് സിംഗാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തു. നിതിന്‍ഗഡ ്കരി, സദാനന്ദഗൗഡ, നിര്‍മല സീതാരാമന്‍, രാംവിലാസ്പാസ്വാന്‍, നരേന്ദ്രസിംഗ് തോമര്‍എന്നിവര്‍ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു. രവിശങ്കര്‍പ്രസാദ്, ഡോ. ഹര്‍ഷവര്‍ദ്ധന്‍,പ്രകാശ് ജാവദേക്കര്‍, സ്മൃതിഇറാനി,

കേരളത്തില്‍ കാലവര്‍ഷം വൈകും  

Posted by - May 30, 2019, 05:12 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി.കഴിഞ്ഞ രണ്ടു വര്‍ഷവും കേരളത്തില്‍ ജൂണ്‍ മാസം പിറക്കുന്നതിനു മുന്‍പ് കാലവര്‍ഷം എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷംമെയ് 29നും 2017ല്‍ മെയ് 30നുംകേരളത്തില്‍ കാലവര്‍ഷം എത്തി. 2016 ലാണ ് ഇതിന ് മുമ്പ ്കാലവര്‍ഷം വൈകിയത്.ജൂണ്‍ 8നാണ് അന്ന് കാലവര്‍ഷം എത്തിയത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്നതു ജൂണ്‍ ആറിലേക്ക്മാറ്റാന്‍ തീരുമാനം  

Posted by - May 30, 2019, 05:09 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോല്‍സവം ജൂണ്‍ 6ലേക്കു മാറ്റാന്‍ തീരുമാനിച്ചു. നേരെത്ത ഒന്നിനു തുറക്കാനാണ്‌നിശ്ചയിച്ചിരുന്നത്. എന്നാല്‍തൊട്ടടുത്ത ദിവസങ്ങളില്‍വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ്മന്ത്രിസഭയുടെ തീരുമാനം.മധ്യവേനലവധിക്കു ശേഷംവിദ്യാലയങ്ങള്‍ തുറക്കുന്നതുനീട്ടണമെന്ന് ആവശ്യപ്പെട്ടുപ്രതിപക്ഷം സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. നേരെത്ത ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ്‌വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്, സോണിയാ ഗാന്ധി പങ്കെടുക്കും  

Posted by - May 30, 2019, 05:07 am IST

ന്യൂഡല്‍ഹി: ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര-മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധിപങ്കെടുക്കും. കോണ്‍ഗ്രസ്അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അതേസമയം ബംഗാള്‍മുഖ്യമന്ത്രി മമത ബാനര്‍ജിയുംകേരള മുഖ്യമന്ത്രി പിണറായിവിജയനും ചടങ്ങില്‍ പങ്കെടുക്കില്ല.സത്യപ്രതിജ്ഞാ ചടങ്ങിന്പാകിസ്ഥാന്‍ ഒഴികെയുള്ളഅയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 2014-ലേതിനെക്കാള്‍ വിപുലമായസത്യപ്രതിജ്ഞാ ചടങ്ങാവുംഇത്തവണ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാര്‍ക്ക് ക്ഷണമുണ്ട്.ബംഗ്ലാദേശ്,മ്യാന്‍മര്‍, ശ്രീലങ്ക,തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.അമിത് ഷാ മന്ത്രിയാകുമെന്നഅഭ്യൂഹങ്ങളോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.കേരളത്തില്‍ നിന്ന് കുമ്മനംരാജശേഖരന്‍, വി. മുരളീധരന്‍,അല്‍ഫോണ്‍സ് കണ്ണന്താനംഎന്നിവരുടെ

നിലപാടില്‍ മാറ്റമില്ല; വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് ഇനിയും തുടരും: പിണറായി  

Posted by - May 30, 2019, 05:05 am IST

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. സ്ത്രീകളുടെ സംരക്ഷണത്തിനും നവോത്ഥാനസംരക്ഷണത്തിനും വേണ്ടിനിലകൊള്ളുമെന്നും വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയില്‍ ധനാഭ്യര്‍ഥനചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ശബരിമലയില്‍ കോടതിവിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ചെയ്തത്. കോടതിവിധിയുടെഅടിസ്ഥാനത്തില്‍ ദര്‍ശനത്തിന് എത്തിയവര്‍ക്ക് സംരക്ഷണംനല്‍കി. നിയമവാഴ്ച നിലനില്‍ക്കുന്നിടത്ത് ഈ നിലപാടേ സ്വീകരിക്കാനാകൂ. വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിന്‌വരുന്നവരേ സര്‍ക്കാരിന് തടയാനാകുമോ? അങ്ങനെ തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകില്ലേയെന്നും മുഖ്യമന്ത്രിചോദിച്ചു. ദര്‍ശനത്തിന് വന്നസ്ത്രീകള്‍ക്ക് അക്രമികളില്‍നിന്ന് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നുംഅദ്ദേഹം വിശദീകരിച്ചു.വര്‍ഗീയശക്തികളെ പ്രതിരോധിച്ചതാണ്