ഓഹരി വിപണി നേട്ടത്തോടെ  അവസാനിച്ചു  

Posted by - May 23, 2019, 05:08 am IST

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഓഹരി വിപണി നേട്ടത്തോടെ  അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 140.41 പോയിന്റ് ഉയര്‍ന്ന്  39110.21 ലെത്തിയാണ്  ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 28.80 പോയിന്റ് ഉയര്‍ന്ന് 11737.90 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1356 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1147 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് (4.91%), സണ്‍ ഫാര്‍മ്മ (3.02%), ബിപിസിഎല്‍ (2.62%), ബജാജ് ആട്ടോ (2.28%), കോള്‍ ഇന്ത്യ (1.71%) എന്നീ

വിദ്യാഭ്യാസ വായ്പക്കാരെ സഹായിക്കാന്‍ വിദ്യാലക്ഷ്മി വെബ്‌സൈറ്റ്  

Posted by - May 23, 2019, 05:03 am IST

വിദ്യാഭ്യാസ വായ്പയ്ക്കായി വിവിധ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നതിന് നടക്കുന്നവരെ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. www.vidyalakshmi.co.in എന്ന വെബ്സൈറ്റ് ആണത്. ഒരു സാധാരണ വിദ്യാഭ്യാസ വായ്പാ അപേക്ഷാ ഫോം പൂരിപ്പിക്കാന്‍ ഈ വെബ്സൈറ്റ് നിങ്ങളെ അനുവദിക്കുന്നു. അത് ഒരേ സമയം പല ബാങ്കുകളിലേക്കും പ്രയോഗിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനാകും. ഇത് ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലുമായി ബന്ധിപ്പിക്കും. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി (എന്‍എസ്ഡിഎല്‍) ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. കാനറ ബാങ്ക്, ദേന ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ്

എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി  

Posted by - May 23, 2019, 05:00 am IST

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി രണ്ടാം തവണയും റിസര്‍വ് ബാങ്ക് കുറവ് വരുത്തിയതോടെയാണ് എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തിയത്. മുപ്പത് ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭവന വായ്പയ്ക്ക് ബാധകമായ പുതുക്കിയ പലിശനിരക്ക് 8.60 ശതമാനം മുതല്‍ 8.90 ശതമാനം വരെയാണ്. ഉയര്‍ന്ന നിരക്കായ 9 ശതമാനത്തില്‍

ഭവന നിര്‍മാണത്തിന് 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'; മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി  

Posted by - May 23, 2019, 04:57 am IST

സര്‍ക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം പ്രകാരം  മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി ഇഷ്യു ചെയ്തു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.  2015 ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആരംഭിച്ച പ്രധാന്‍ മന്ത്രി ആവാസ് യോജന, 2022 ഓടെ എല്ലാ ഭവനവായ്പകളും ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു. ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം  പ്രകാരം, വ്യക്തികള്‍ക്ക് വ്യക്തിഗത വായ്പയായി കേന്ദ്രസര്‍ക്കാര്‍ 2.67 ലക്ഷം രൂപ വരെ

ക്രഡിറ്റ് കാര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍  

Posted by - May 23, 2019, 04:53 am IST

ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ ചിലവില്‍ ഇടപാട്  നടത്താനും സാധ്യമാണ്. അത് കൊണ്ട് തന്നെ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ ഇന്ന് ബിസിനസ്  രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക്  ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളത് പോലെ സ്വകാര്യ കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇന്ന് ക്രെഡിറ്റ്  കാര്‍ഡ്  ഉണ്ട്. വ്യക്തിഗത ആവശ്യങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാട്  നിറവേറ്റാന്‍ പറ്റുന്നത് പോലെ തന്നെ സ്വകാര്യ കമ്പനികള്‍ക്കും

ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിച്ച് എസ്ബിഐ  

Posted by - May 23, 2019, 04:51 am IST

ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഹന വായ്പകളുടെ കാര്യത്തില്‍ 20 ബേസിസ് പോയിന്റുകള്‍ ഡിസ്‌കൗണ്ട് വായ്പ അനുവദിച്ചു. വ്യാവസായിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 3.6 ദശലക്ഷം കാറുകളിലായി ഇരുചക്രവാഹനങ്ങളോടൊപ്പം വര്‍ഷംതോറും 54,000 യൂണിറ്റ് വില്‍പ്പന നടക്കുന്നുണ്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് വാഹന സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 54,800 ല്‍ എത്തിയിരുന്നു. എട്ട് വര്‍ഷം വരെ നീണ്ട തിരിച്ചടയ്ക്കാത്ത കാലയളവിലേക്കാണ് ഈ

സാമ്പത്തിക പ്രതിസന്ധിയില്‍ വീഴ്ത്തുന്ന ശീലങ്ങള്‍  

Posted by - May 23, 2019, 04:48 am IST

വലിയൊരു ശതമാനവും കടക്കെണിയിലാകുന്നത് അവരുടെ ശീലങ്ങള്‍ കൊണ്ട് തന്നെയാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ മാറ്റാന്‍ സാധിക്കുമായിരുന്ന ചെറിയ ചെറിയ ശീലങ്ങള്‍. അവ നിങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴ്ത്തും. ഏതൊക്കെയാണ് ആ ശീലങ്ങള്‍ എന്നു നോക്കാം. ശുഭാപ്തിവിശ്വാസം നല്ലതുതന്നെ. എന്നാല്‍ അത് അമിതമായാലോ? ജീവിതത്തില്‍ മോശം കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മാത്രമേ സംഭവിക്കുകയുള്ളു, എനിക്ക് അങ്ങനെയൊന്നും വരില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷെ സാമ്പത്തികമായ പ്രതിസന്ധി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. അങ്ങനെ വരില്ലെന്ന് കരുതുന്നവര്‍ ഭാവിയിലേക്ക് വേണ്ടി ഒന്നും കരുതിവെക്കില്ല.

ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ തിരിച്ചറിയാം, ഒഴിവാക്കാം  

Posted by - May 23, 2019, 04:44 am IST

ഇന്നത്തെ സമൂഹത്തില്‍ കടം ഒഴിവാക്കാനാവാത്ത ഒന്നാണ്. കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ തിരിച്ചറിയാം, ഒഴിവാക്കാം. ഒരു സര്‍വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണ് താഴെ കുറിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 15 ശതമാനം പേരും മാസവരുമാനത്തിന്റെ 50 ശതമാനത്തിലധികം ഇഎംഐ അടക്കുന്നവരാണ്. ഇക്കൂട്ടരില്‍ 32 ശതമാനം പേരും സ്ഥിരാവരുമാനക്കാരായ മുതിര്‍ന്ന പൗരന്മാരാണെന്നതാണ് എടുത്തുപറയേണ്ട വസ്തുത. വരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടുതലാണ് നിങ്ങളുടെ കടം എങ്കില്‍

ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം നിശ്ചയിക്കുമ്പോള്‍ എന്തൊക്കെ പരിഗണിക്കും  

Posted by - May 23, 2019, 04:41 am IST

ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുന്നതും വാങ്ങുന്നതും ഒരു വിശ്വാസത്തിന്റെ പുറത്താണ്. ഉപഭോക്താവും കമ്പനിയും തമ്മിലുള്ള വിശ്വാസം. പോളിസി വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവ് ചില സത്യവാങ്മൂലങ്ങള്‍ നല്‍കണം. നിങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചതായിരിക്കുമത്. അവിടെ കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ പ്രീമിയത്തില്‍ കുറവ് ലഭിക്കും. എന്നാല്‍ ആവശ്യത്തിന് ക്ലെയിം ലഭിക്കുകയില്ല എന്നു മനസിലാക്കണം. ഒരേ തുകയ്ക്കുള്ള പോളിസി പലര്‍ക്കും പല പ്രീമിയത്തിനാവും ലഭിക്കുക. എന്തൊക്കെയാണ് കമ്പനികള്‍ പ്രീമിയം നിശ്ചയിക്കുന്നതില്‍ പരിഗണിക്കുകയെന്ന് നോക്കാം. പ്രീമിയത്തെ കാര്യമായി തന്നെ ബാധിക്കും നിങ്ങളുടെ വയസ്. നിങ്ങള്‍

ട്രാവല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

Posted by - May 23, 2019, 04:38 am IST

യാത്ര പോകാന്‍ ഇഷ്ടപ്പെടാത്തവരായിട്ട് ആരുണ്ട്. പലരും അതിനായുള്ള പണച്ചെലവ് ഓര്‍ത്താണ് യാത്ര വേണ്ടെന്നുവെയ്ക്കുന്നത്. അത്തരക്കാര്‍ക്കായുള്ളതാണ് ട്രാവല്‍ ലോണ്‍. വായ്പയെടുത്ത് യാത്ര പോവുക എന്നത് പതുക്കെപ്പതുക്കെ ഒരു ട്രെന്‍ഡായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. സ്ഥിര ജോലിയുള്ള ശമ്പള വരുമാനക്കാര്‍ക്കിടയിലാണ് ആവശ്യക്കാര്‍ കൂടുതല്‍. ട്രാവല്‍ ലോണ്‍ എന്നാല്‍ ഒരുതരം പേഴ്സണല്‍ ലോണ്‍ തന്നെയാണ്. യാത്ര ചെലവുകള്‍ കവര്‍ ചെയ്യാനുള്ള വായ്പ. മുന്‍പ് കുടുംബമൊത്തുള്ള വിനോദയാത്രകളെ ഒരു ആഡംബരമായാണ് ആളുകള്‍ നോക്കിക്കണ്ടിരുന്നത്. വായ്പ എടുക്കാനുള്ള എളുപ്പം, തിരിച്ചടവ് കാലാവധിയില്‍ അനുവദിക്കുന്ന ഫ്‌ലെക്‌സിബിലിറ്റി എന്നിവയാണ്

ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി

Posted by - May 23, 2019, 01:45 am IST

തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം ഭരണമികവിന്റെയും നവോത്ഥാന മതേതര മൂല്യങ്ങളുടെ സംരക്ഷകരെന്ന പ്രതിച്ഛായയുടെയും പിന്‍ബലത്തില്‍ മല്‍സര രംഗത്ത് ആത്മവിശ്വാസത്തോടെ ആദ്യ മെത്തിയ എല്‍ഡിഎഫിന് കുറഞ്ഞ പക്ഷം കഴിഞ്ഞ തവണ ലഭിച്ച എട്ടു സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കു മുന്‍പില്‍ പറഞ്ഞു നില്‍ക്കുക ബുദ്ധിമുട്ടാകും .അത്രയൊന്നും ആത്മവിശ്വാസമില്ലാതിരുന്ന യുഡിഎഫിനെയും ശബരിമല മാത്രം ശരണമാക്കിയ എന്‍ ഡി എ

ആരു വാഴുമെന്നും വീഴുമെന്നും ഉറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ് പോളുകളെ തള്ളിയും തോളേറ്റിയും പാര്‍ട്ടികള്‍

Posted by - May 23, 2019, 01:19 am IST

പതിനേഴാം ലോക്‌സഭയുടെ അന്തിമ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കണക്കുക്കൂട്ടലുകളുടെ ഉറക്കമില്ലാ രാത്രിയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ അവസാന നിമിഷങ്ങൾ. മെയ് 19 നു നടന്ന ഏഴാം ഘട്ടത്തിലേതും അവസാനത്തേതുമായ തെരഞ്ഞെടുപ്പിന് ശേഷം വന്ന എക്സിറ്റ് പോളുകൾ എല്ലാം ത്തന്നെ ബിജെപി ക്കും എൻഡിഎ ക്കും മികച്ച വിജയമാണ് പ്രവചിക്കുന്നത്. ഒന്നരമാസത്തോളം നീണ്ട തെരഞെടുപ്പ് പ്രചാരണത്തിലുടനീളം ആവേശപൂർവം പോരാടിയ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ചെറുതായെങ്കിലും നെഞ്ചിടിപ്പേറ്റുന്നതാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.  എന്നാൽ അത്രമാത്രം

കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  

Posted by - May 22, 2019, 07:27 pm IST

കോട്ടയം: കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മണര്‍കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് ബഹളം വെയ്ക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രിമുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയ നവാസിനെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനു മുമ്പാണ് സംഭവം. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ

കാസര്‍കോട്ട് പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ  

Posted by - May 22, 2019, 07:25 pm IST

കാഞ്ഞങ്ങാട്: കാസര്‍കോട്ടെ പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ.  ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം. വോട്ടെണ്ണല്‍ ആരംഭിക്കുന്ന നാളെ രാവിലെ എട്ട് മണി മുതല്‍ പിറ്റേ ദിവസം രാത്രി വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിരോധനാജ്ഞയെന്നും വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയായ ശേഷം സമാധാനപരമെന്ന് ബോധ്യപ്പെട്ടാല്‍ നിരോധനാജ്ഞ പിന്‍വലിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

പാരീസിലെ റഫാല്‍ ആസ്ഥാനത്തുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമം  

Posted by - May 22, 2019, 07:17 pm IST

പാരീസ്: റഫാല്‍ വിമാന ഇടപാടിന്റെ ഭാഗമായി വ്യോമസേനയുടെ ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലുള്ള ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ അജ്ഞാതന്റെ ശ്രമം. പാരീസിലെ സെയ്ന്റ് ക്ലൗഡ് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം നടന്നതായി വിമാന നിര്‍മ്മാതാക്കളായ ദസ്സോ തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദസ്സോയില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങളാണ് വ്യോമസേന വാങ്ങുന്നത്. ഇതിന്റെ ഭാഗമായ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രോജ്കട് മാനേജ്മെന്റ് സംഘമാണ് പാരീസിലുള്ളത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള വ്യോമസേന