സാഹസികത ഇഷ്‌പ്പെടുന്നവര്‍ക്ക് ഹൊഗെനക്കലിലേക്ക് സ്വാഗതം
നൂറുകണക്കിന് മലയാളം, തമിഴ്, കന്നട, ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തലമൊരുക്കിയിട്ടുള്ള സുന്ദരമായ മലയോരമാണ് ഹൊഗെനക്കല്‍. സേലത്തിനടുത്തുള്ള കാവേരി നദിയുടെ തീരത്തുള്ള തമിഴ്‌നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഒരുചെറിയഗ്രാമം. സേലത്തുനിന്ന് മൂന്നുമണിക്കൂര്‍ യാത്ര ചെയ്താല്‍ ഹൊഗനക്കലിലെത്താം. മൈസൂരുമായി അതിര്‍ത്തി പങ്കിടുന്നു. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. കന്നട വാക്കുകളായ ഹൊഗെ (പുക എന്നര്‍ത്ഥം), കല്‍ (പാറ എന്നര്‍ത്ഥം) എന്നീ വാക്കുകളില്‍ നിന്നാണ് ഹൊഗെനക്കല്‍ എന്ന പേര് വന്നത്. ഹൊഗനക്കല്‍ എന്നതിനര്‍ത്ഥം പുകമൂടിയ പാറക്കൂട്ടം എന്നാണ്. പുക എന്നതുകൊണ്ട്
Recent Comments