മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കരുനീക്കങ്ങളുമായി ബിജെപി;  ഭൂരിപക്ഷം തെളിയിക്കാന്‍ തയാറെന്ന് കമല്‍നാഥ്  

Posted by - May 20, 2019, 10:43 pm IST

ഭോപ്പാല്‍: കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ബിജെപി കത്തുനല്‍കി. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു. ബിജെപി നടപടിയില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രംഗത്ത്. അഞ്ചുമാസത്തിനിടെ നാലുതവണയെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് വീണ്ടും ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഞങ്ങള്‍ക്ക് പ്രശ്മനമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പിണറായി; പിഴവുകള്‍ സംഭവിക്കാറുണ്ടെന്ന് ശ്രീധരന്‍ പിള്ള  

Posted by - May 20, 2019, 10:31 pm IST

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉയര്‍ന്ന വിജയമുണ്ടാകുമെന്നതില്‍ സംശയമില്ലെന്ന് വ്യക്തമാക്കി. 23 വരെ കാത്തിരിക്കാമെന്നും എക്സിറ്റ് പോളുകള്‍ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, എക്സിറ്റ് പോളിലെ ബിജെപിയുടെ അനുകൂല ഘടകങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൊതുവില്‍ അംഗീകരിക്കാന്‍ ആവില്ലെന്നും പിഴവുകള്‍ സംഭവിക്കാറുണ്ടെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. അതിനിടെ ശബരിമല

ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങള്‍ പിടിച്ചെടുത്തു  

Posted by - May 20, 2019, 10:24 pm IST

ചെന്നൈ: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ആയുധങ്ങള്‍, രഹസ്യ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. സേലം, ചിദംബരം, രാമനാഥപുരം ജില്ലകളിലായിരുന്നു റെയ്ഡ്. ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, റിസ്വാന്‍, ഹമീദ് അക്ബര്‍, മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയത്.   തെരഞ്ഞെടുപ്പ് ഫലം വരുന്നതിനോടനുബന്ധിച്ച് രാജ്യത്ത് വലിയ തോതില്‍ ആക്രമണം നടത്താന്‍ ഭീകര

യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍  

Posted by - May 20, 2019, 10:22 pm IST

തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. തൊഴുവന്‍കോട് സ്വദേശി മനോജാണ് അറസ്റ്റിലായത്. കല്ലയം കാരമൂട് സ്വദേശി വിനോദിനെയാണ് കുത്തിക്കൊന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് വിനോദ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭാര്യയുടെ ആദ്യമൊഴി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഫാ. ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് റെയ്ഡ്; വിശ്വാസികള്‍ കൂട്ടമണിയടിച്ച് പ്രതിഷേധിച്ചു  

Posted by - May 20, 2019, 10:12 pm IST

അങ്കമാലി: മാര്‍ ആലഞ്ചേരിക്കെതിരായ വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് ഫാദര്‍ ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് പരിശോധന. മുരിങ്ങൂര്‍ സാന്‍ജോസ് പള്ളി വികാരിയാണ് ഫാദര്‍ ടോണി കല്ലൂക്കാരന്‍. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ കൂട്ടമണിയടിച്ച് പ്രതിഷേധിച്ചു. സിറോമലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചത് ഫാദര്‍ കല്ലൂക്കാരന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. വ്യാജരേഖ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത ആദിത്യന്‍ വൈദികന് കേസില്‍ പങ്കുള്ളതായി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

വ്യാജരേഖക്കേസ്: ആദിത്യയെ പിന്തുണച്ച് അതിരൂപത; സിബിഐ അന്വേഷിക്കണമെന്ന് മനത്തോടത്ത്; ആദിത്യയെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് വൈദികസമിതി  

Posted by - May 20, 2019, 10:00 pm IST

കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ളത് വ്യാജരേഖയല്ലെന്ന ശക്തമായ നിലപാടുമായി എറണാകുളം-അങ്കമാലി അതിരൂപത.രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണെന്ന് അതിരൂപത വ്യക്തമാക്കി. കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. അറസ്റ്റിലായ ആദിത്യക്ക് അതിരൂപത പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ആദിത്യയെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചുവെന്നും പൊതുസമൂഹത്തില്‍ മാന്യനായ വ്യക്തിയാണദ്ദേഹമെന്നും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. മതാധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ ധാര്‍മ്മിക ബോധമാണ് അത് ചോര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഭൂമി കേസ് പുറത്തുവന്നതോടെ സാമ്പത്തിക

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്  

Posted by - May 20, 2019, 02:44 pm IST

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കുന്ന മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. 76 ശതമാനം വോട്ടെണ്ണിയപ്പോള്‍ ലിബറല്‍ പാര്‍ട്ടി നേതാവ് മോറിസണ്‍ നേതൃത്വം നല്കുന്ന ഭരണസഖ്യത്തിന് 75 സീറ്റുകള്‍ ലഭിച്ചു. നാഷണല്‍ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പായതോടെ ലിബറല്‍ പാര്‍ട്ടി നേതാവായ മോറിസണ്‍ അധികാരത്തിലെത്തും. 76 ശതമാനത്തിലേറെ വോട്ടെണ്ണിയപ്പോള്‍ ലിബറല്‍ -നാഷണല്‍ സഖ്യത്തിന് 75 സീറ്റും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്ക് 65 സീറ്റുമാണ് ലഭിച്ചത്.

പ്രളയപുനര്‍നിര്‍മാണത്തിന് നെതര്‍ലാന്റിനെ മാതൃകയാക്കും: മുഖ്യമന്ത്രി  

Posted by - May 20, 2019, 02:17 pm IST

തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം ഫലപ്രദമായിരുന്നുവെന്നും സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും നെതര്‍ലാന്റ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ആ മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍ നിര്‍മാണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിച്ചു  ചേര്‍ക്കും. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും

പത്തനംതിട്ടയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു പോയിരിക്കാമെന്ന് ശ്രീധരന്‍പിള്ള  

Posted by - May 20, 2019, 02:12 pm IST

കോഴിക്കോട്: പത്തനംതിട്ടയില്‍ ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണം. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരന്‍ പിള്ള. തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാല്‍ ബിജെപിക്ക് പറയത്തക്ക സാധ്യത കല്‍പ്പിക്കാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാംപില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലാഭ നഷ്ടങ്ങള്‍  നോക്കിയില്ല

ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വീട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ജോസഫ്; ജോസ് കെ മാണിയെ വര്‍ക്കിംഗ് ചെയര്‍മാനാക്കാം  

Posted by - May 20, 2019, 02:04 pm IST

കോട്ടയം : കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പി.ജെ.ജോസഫ്. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ മാണി വിഭാഗത്തിനാണ് മേല്‍ക്കൈ. ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാമെന്നാണ് ജോസ് കെ മാണിയുടെയും കൂട്ടരുടെയും ലക്ഷ്യം. എന്നാല്‍ സീനിയര്‍ നേതാവായ തനിക്ക് ചെയര്‍മാന്‍ പദവി വേണമെന്നാണ് ജോസഫിന്റെ നിലപാട്. ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍,  ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന ഫോര്‍മുലയും അണിയറയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജോസഫിനും ഇതു സമ്മതമാണെന്നാണ് സൂചനകള്‍. കേരള കോണ്‍ഗ്രസ്

മാര്‍ഗംകളിവേഷത്തില്‍ മോഹന്‍ലാല്‍; ഇട്ടിമാണിയിലെ ചിത്രം ആരാധകരേറ്റെടുത്തു  

Posted by - May 20, 2019, 01:14 pm IST

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മാര്‍ഗംകളി വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രം പുറത്തുവന്നതോടെ അതിവേഗമാണ് ശ്രദ്ധപിടിച്ചുപറ്റിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ജിബിയും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്നു. സിനിമ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് നിര്‍മിക്കപ്പെടുന്നത്. ലൂസിഫര്‍ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. തൃശൂര്‍ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. 32 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍

പ്രളയ കാരണം അതിവര്‍ഷം തന്നെ; അമിക്കസ് ക്യൂറിയെ തള്ളി സര്‍ക്കാര്‍; ജൂഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും  

Posted by - May 20, 2019, 01:05 pm IST

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമിക്കസ് ക്യൂറി ജേക്കബ് പി അലക്സിന്റെത് ശാസ്ത്രീയമായ റിപ്പോര്‍ട്ട് അല്ലെന്നും പ്രളയ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ്. അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്

'ക്ലീന്‍ ചിറ്റു'കളിലെ ഭിന്നത:  തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം നാളെ; സുനില്‍ അറോറയുടെ രണ്ടു കത്തുകള്‍ക്ക് ലവാസെ മറുപടി നല്‍കി  

Posted by - May 20, 2019, 12:58 pm IST

ഡല്‍ഹി: 'ക്ലീന്‍ ചിറ്റു'കളില്‍ ഭിന്നത തുടരുമ്പോള്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരും. തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുടെ എതിര്‍പ്പുകള്‍ വിശദമായി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.    അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ചട്ടം ലംഘിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പുകള്‍ പുറത്തു വന്നതോടെ സമവായത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രമം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഭിന്നത പരസ്യമാക്കരുതെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സഹകരിക്കണമെന്നും കാണിച്ച് അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ്

എക്‌സിറ്റ് പോളുകളില്‍ ആത്മവിശ്വാസം ഇരട്ടിച്ച് ബിജെപി; അത്ഭുതങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷനിരയില്‍ തിരക്കിട്ട കൂടിയാലോചനകള്‍  

Posted by - May 20, 2019, 12:47 pm IST

ഡല്‍ഹി: മുന്നൂറില്‍ അധികം സീറ്റുകള്‍ കിട്ടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചതോടെ എന്‍ഡിഎക്യാനിപല്‍ ആത്മവിശ്വാസം ഇരട്ടിച്ചു. അതേസമയം അത്ഭുതം സംഭവിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയില്‍ നടക്കുന്നത്. നാളെ വിളിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇപ്പോഴത്തെ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ കഴിഞ്ഞുള്ളദിവസം നടത്താനായി മാറ്റിവെച്ചു. മായാവതി ഇന്ന് ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍

ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങളുമായി തട്ടീം മുട്ടീം  

Posted by - May 20, 2019, 07:35 am IST

അച്ഛനും അമ്മയും രണ്ടു മക്കളും അച്ഛമ്മയും അടങ്ങുന്ന ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ്  മഴവില്‍ മനോരമയിലെ തട്ടീംമുട്ടീം എന്ന സീരിയലില്‍ പറയുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന സീരിയലില്‍ അമ്മയായി എത്തുന്നത് മഞ്ജുപിള്ളയാണ്. മോഹനവല്ലി എന്ന കഥാപാത്രത്തെയാണ് മഞ്ജു സീരിയലില്‍ അവതരിപ്പിക്കുന്നത്. മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജുപിളള. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുളള താരം വെളളിത്തിരയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളാണ് ചെയ്തിട്ടുളളത്.  എസ് പി പിളളയുടെ പേരമകളാണ് മഞ്ജു. അവതാരകയായും നിരവധി  സീരിയലിലൂടെയും സുപരിചതയായ മഞ്ജു ശ്രദ്ധിക്കപ്പെട്ടത്