കോമഡി ഉത്സവത്തിന്റെ വേദിയില്‍ ബാലന്റെ ഞെട്ടിക്കുന്ന പ്രകടനം  

Posted by - May 20, 2019, 07:01 am IST

ഫ്ളവേഴ്സ് ടിവിയുടെ കോമഡി ഉല്‍സവത്തില്‍ ഓട്ടിസ്റ്റിക്കായ കുട്ടിയുടെ പ്രകടനം കാഴ്ചക്കാരെ മാത്രമല്ല പരിപാടിയുടെ ജഡ്ജസായ ടിനി ടോമിനെയും കലാഭവന്‍ പ്രജോദിനെയുമൊക്കെ ഞെട്ടിച്ചു. നമ്മുടെ മനസ്സിലുള്ള വാചകങ്ങള്‍, കമ്പ്യൂട്ടര്‍ ടാബിന്റെ കീബോര്‍ഡില്‍ കൃത്യമായി ടൈപ്പ് ചെയ്താണ് കുട്ടി കാണിച്ചത്. കുട്ടിയെ കാണിക്കാതെ മറ്റുള്ളവര്‍ എഴുതുന്ന വാക്കുകളാണ് കോമഡി ഉത്സവത്തിലെ വേദിയിലെത്തിയ ഓട്ടിസ്റ്റിക് ബാലന്‍ കൃത്യമായി ടൈപ് ചെയ്ത് ഞെട്ടിച്ചത്. ഇതിന്റെ വീഡിയോകളും വൈറലായി. പരിപാടിയുടെ തുടക്കത്തില്‍ അവതാരകന്‍ മിഥുന്‍ ടെലിപ്പതി എന്ന കഴിവുള്ള കുട്ടിയാണ് ഇതെന്നാണ് പറഞ്ഞത്. 'ഈ

ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥ പറയുന്ന നീലക്കുയില്‍  

Posted by - May 19, 2019, 10:40 am IST

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് നീലക്കുയില്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അബദ്ധത്തില്‍ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്. കസ്തൂരി എന്ന നാടന്‍ പെണ്‍കുട്ടിയെ സീരിയലില്‍ അവതരിപ്പിക്കുന്ന സ്നിഷ ചന്ദ്രന്‍ എന്ന മലപ്പുറംകാരിയാണ്. വെളുത്ത സ്നിഷ മേക്കപ്പിട്ട് കറുത്താണ് സീരിയലില്‍ അഭിനയിക്കുന്നത്. സീരിയലില്‍ റാണിയെ അവതരിപ്പിക്കുന്നത് തെലുങ്ക് നടിയായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത

ഭാഗ്യജാതകത്തില്‍ നിന്ന് നായകന്‍ അരുണ്‍ മാറി; ഗിരീഷായി എത്തുന്നത് കസ്തൂരിമാനിലെ സിദ്ധാര്‍ത്ഥ്  

Posted by - May 19, 2019, 10:35 am IST

കേരളത്തിലെ മിനിസ്‌ക്രീനില്‍ ഒരു കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് ഇരുന്നവര്‍ പിന്‍മാറി മറ്റൊരാള്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നത് ഇപ്പോള്‍ പുതുമയുള്ള ഒരു കാര്യമേയല്ല. ഇപ്പോള്‍ മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തില്‍ നായകനായ അരുണ്‍ ഷേണായി എന്ന കഥാപാത്രം അവതരിപ്പിച്ച ഗിരീഷ് നമ്പ്യാര്‍ക്ക് പകരം നടന്‍ സിദ്ധാര്‍ഥ് എത്തിയതാണ് ശ്രദ്ധ നേടുന്നത്. ഭാഗ്യജാതകം സീരിയല്‍ തുടങ്ങിയത് മുതല്‍ ചിത്രത്തിലെ പ്രധാന നായകനായ അരുണ്‍ ഷേണായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരീഷ് നമ്പ്യാരാണ്. മുന്‍പ് പല സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളള ഗീരിഷ് ശ്രദ്ധിക്കപ്പെട്ടത്

മഞ്ഞിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താമോ? സൗരഭ് ദേശായിയുടെ ചിത്രം വൈറലായി  

Posted by - May 19, 2019, 10:01 am IST

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സൗരഭ് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മഞ്ഞിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയുടെയാണ് ചിത്രം. എന്നാല്‍ ചിത്രത്തില്‍ പുലിയെ കണ്ടെത്തുക അത്രഎളുപ്പമല്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പുലിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് പലരും. ചിത്രത്തില്‍ നിന്നും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താന്‍ കുറച്ച് പ്രയാസമേറിയ സംഗതിയാണെന്ന് ഏവരും അംഗീകരിച്ചുകഴിഞ്ഞു. മഞ്ഞ് വീണുകിടക്കുന്ന തവിട്ടുനിറത്തിലുള്ള പാറക്കൂട്ടങ്ങളുടെ ഇടയില്‍ വിശ്രമിക്കുന്ന പുലിയെ കണ്ടെത്തണമെങ്കില്‍ അതിസൂക്ഷ്മമായ നിരീക്ഷണം തന്നെ വേണം. ഫോട്ടോയിലെ പുലിയെ കണ്ടെത്തിയവരും കണ്ടെത്താന്‍ സാധിക്കാത്തവരും ശ്രമങ്ങള്‍ നടത്തിയവരും

ക്ലാസിലെ പരിചയപ്പെടലുകളിലൂടെ ചെറുപ്പത്തില്‍ നേരിട്ട അപമാനവും വേദനയും പങ്കുവെച്ച് അധ്യാപിക; അരുതേയെന്ന അപേക്ഷയും  

Posted by - May 19, 2019, 09:59 am IST

പുതിയ സ്‌കൂള്‍വര്‍ഷത്തിനു തുടക്കമാകുകയാണ്. സ്‌കൂള്‍ തുറന്ന് ക്ലാസ് ആരംഭിച്ചാല്‍ ഏറ്റവും ആദ്യത്തെ ചടങ്ങ് പരിചയപ്പെടലാണ്. എന്നാല്‍ അധ്യാപകരുടെ മുന്നില്‍ ഓരോ ക്ലാസ മുറിയിലും ഓരോ പുതുവര്‍ഷവും എത്തുന്ന പുതിയ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുന്ന രീതിയെ വിമര്‍ശിച്ച് ഒരു അധ്യാപിക തന്നെ എഴുതിയിരിക്കുന്ന കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഓരോരുത്തരെയും എഴുന്നേല്‍പ്പിച്ച് വീട്ടുകാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെ മുന്നിലും പരിചയപ്പെടലിന്റെ ഭാഗമായി പറയിക്കും. ഇതിലൂടെ തനിക്ക് നേരിട്ടിരുന്ന അപമാനവും വേദനയും വെളിപ്പെടുത്തുകയാണ് അധ്യാപികയായ ശ്രീലക്ഷ്മി അറയ്ക്കല്‍ തന്റെ കുറിപ്പിലൂടെ. കുറിപ്പിന്റെ

പൂരപ്രേമികളുടെ തെറിവിളികള്‍ക്കും ആഷിഖ് അബുവിനോട് പ്രസവിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കും മറുപടിയുമായി ഒരു യുവാവിന്റെ കുറിപ്പ്  

Posted by - May 19, 2019, 09:56 am IST

തൃശൂര്‍ പൂരം പുരുഷന്മാരുടേത് മാത്രമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നടി റിമ കല്ലിങ്കലിന് കടുത്തവിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവന്നത്. സോഷ്യല്‍ മീഡിയയില്‍ റിമയ്‌ക്കെതിരെ വന്‍കോലാഹലം നടന്നു. സ്ത്രീകളുടെ സുരക്ഷ ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ് റിമ കല്ലിങ്കല്‍ ഇത്തരമൊരു അഭിപ്രായം ഉയര്‍ത്തിയത്. അതേസമയം റിമയെ പിന്തുണച്ചും തങ്ങള്‍ക്ക് പൂരത്തിനിടെ നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ പങ്കുവെച്ചും ഏതാനും പെണ്‍കുട്ടികളും രംഗത്തെത്തി. റിമയ്‌ക്കെതിരെ പുരുഷകൂട്ടായ്മകള്‍ കോലാഹലമുയര്‍ത്തുമ്പോള്‍ റിമയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സന്ദീപ് ദാസ് എന്ന യുവാവ്. സന്ദീപ് ദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഞാന്‍ പലതവണ തൃശ്ശൂര്‍ പൂരത്തിന്

ഏഴു ബൂത്തുകളില്‍ റീപോളിംഗ് നാളെ; മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും  

Posted by - May 18, 2019, 07:57 pm IST

കാസര്‍കോട്: നാളെ നടക്കുന്ന റീപോളിംഗില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു. വോട്ടര്‍മാരെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരെ നിയോഗിച്ചു. വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പര്‍ദ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു. വോട്ടര്‍മാരെ തിരിച്ചറിയേണ്ടത് പോളിംഗ് ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കള്ളവോട്ട് കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട്ടെയും കണ്ണൂരിലെയും ഏഴ് ബൂത്തുകളില്‍

അവസാനഘട്ട വോട്ടിംഗ് നാളെ; മോഡി കേദാര്‍നാഥിലെ ഗുഹയ്ക്കുള്ളില്‍ ഏകാന്തധ്യാനത്തില്‍  

Posted by - May 18, 2019, 07:55 pm IST

കേദാര്‍നാഥ്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി കേദാര്‍ നാഥില്‍. ഉത്തരാഖണ്ഡില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി എത്തിയിരിക്കുന്നത്. കേദാര്‍നാഥിനു സമീപമുള്ള പുണ്യ ഗുഹയ്ക്കുള്ളില്‍ അഗാധ ധ്യാനത്തില്‍ ഇരിക്കുന്ന മോഡിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് മോഡിയുടെ പുണ്യഭൂമിയിലെ യാത്ര ശ്രദ്ധേയമായത്. കേദാര്‍നാഥ് അമ്പലത്തിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് മോഡി കാവി പുതച്ച് ഗുഹയ്ക്കുള്ളില്‍ ധ്യാനത്തിലായിരുന്നത്. രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനിക്കാനെത്തിയത്. മോദി നാളെ പുലര്‍ച്ചെ വരെ ഗുഹയില്‍ ഏകാന്തധ്യാനം നടത്തുമെന്നാണ് വാര്‍ത്താ

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഉച്ചയോടെ ഏകദേശ സൂചന; വിവി പാറ്റുകള്‍ എണ്ണിയ ശേഷം അന്തിമ ഫലം  

Posted by - May 18, 2019, 07:54 pm IST

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തിമ ഫലം വൈകുമെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് രസീതുകള്‍ കൂടി ഇത്തവണ എണ്ണുന്നതുകൊണ്ടാണ് അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുന്നത്. വിവി പാറ്റുകള്‍ എണ്ണിയ ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ. വിവിപാറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കാന്‍ അഞ്ചുമുതല്‍ ആറുമണിക്കൂര്‍ വരെ സമയമെടുക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രി പത്തുമണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിക്കാറാം മീണ് പറഞ്ഞു.ഓരോ

വോട്ടെണ്ണല്‍ ദിവസം കാശ്മീരില്‍ വന്‍ഭീകരാക്രമണത്തിന് പദ്ധതി  

Posted by - May 18, 2019, 07:48 am IST

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസമായ 23 ന് കാശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളായിരിക്കും ആക്രമണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനഗറിലേയും അവന്തിപൂറിലേയും എയര്‍ഫോഴ്സ് ബേസുകളാണ് ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നത്. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ വ്യാഴാഴ്ച  കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ നിന്നാണ് ആക്രമണത്തിന്റെ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ചിത്രത്തിലെ ഭൂപടവും രേഖകളും വിലയിരുത്തിയപ്പോള്‍ ആക്രമണം ശ്രീനഗറിലോ അവന്തിപോറയിലോ ആകാനാണ് സാധ്യതയെന്ന് കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍

പ്രധാനമന്ത്രിയായശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട് മോഡി; ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞില്ല  

Posted by - May 18, 2019, 07:46 am IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആയ ശേഷം ആദ്യമായി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനങ്ങളോട് നന്ദി പറയാനാണ് വന്നതെന്നും മോഡി പറഞ്ഞു. എല്ലാ ഉയര്‍ച്ച താഴ്ചകളിലും രാജ്യം തനിക്കൊപ്പം നിന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ഇപ്പോള്‍ ലോകം തിരിച്ചറിയുന്നുണ്ടെന്ന് മോഡി പറഞ്ഞു. ഇന്ത്യയ്ക്ക് ലോകത്തെ സ്വാധീനിക്കാനുള്ള ശേഷിയുണ്ട്. തനിക്ക് ലഭിച്ച പിന്തുണയില്‍

വ്യാജരേഖകേസ്: തേലക്കാട്ടിന് രേഖകള്‍ അയച്ച യുവാവ് കസ്റ്റഡിയില്‍; മാര്‍ ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയെ ചോദ്യംചെയ്തു  

Posted by - May 18, 2019, 07:45 am IST

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. റവ. ഡോ. പോള്‍ തേലക്കാട്ടിന് രേഖകള്‍ ഇമെയില്‍ ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യ എന്ന യുവാവിനെയാണ് ആലുവ ഡിവൈഎസ്പി കസ്റ്റഡിയില്‍ എടുത്തത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുന്‍ ഓഫീസ് സെക്രട്ടറി ടോണി കല്ലൂക്കാരനെയും പോലീസ് ചോദ്യം ചെയ്തു. ഈ വൈദികനെ വിട്ടയച്ചുവെന്നാണ് സൂചന. ആദിത്യനെ അറസ്റ്റ് ചെയ്തതില്‍ ആലുവ എസ്പി ഓഫീസിനു മുന്നില്‍ വൈദികരും നാട്ടുകാരും പ്രതിഷേധിച്ചു. അതേസമയം, ഫാ.

ജപ്തി നോട്ടീസ് വന്നാല്‍ പൂജ; ലേഖയുടെ നോട്ട്ബുക്കിലെ വിവരങ്ങള്‍ നിര്‍ണായകം; കോട്ടൂരുള്ള മന്ത്രവാദിയെത്തേടി പൊലീസ്  

Posted by - May 17, 2019, 07:38 pm IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നു ബുക്കില്‍ പരാമര്‍ശമുണ്ട്. വരവു ചെലവു കണക്കുകളും വീട്ടിലെ മറ്റുകാര്യങ്ങളും കാലങ്ങളായി ലേഖ കുറിച്ചിട്ടിരുന്ന നോട്ട്ബുക്കാണു പൊലീസ് കണ്ടെത്തിയത്. എന്നും കുടുംബ വഴക്ക് പതിവായിരുന്നുവെന്നു ബുക്കില്‍ വ്യക്തമായ സൂചനയുണ്ട്. ഗള്‍ഫില്‍നിന്നയച്ച പണം എന്തു ചെയ്‌തെന്നു ചോദിച്ചു ഭര്‍ത്താവ് കുറ്റപ്പെടുത്തിയതായും ആര്‍ക്കാണു പണം കൊടുത്തതെന്നു ചോദിച്ചതായും ലേഖ കുറിച്ചു. എല്ലാം തന്റെ തലയില്‍ കെട്ടിവയ്ക്കാനാണു ശ്രമം  ലേഖ ബുക്കില്‍ പറയുന്നു. മകളുടെ

കള്ളവോട്ട്: മൂന്ന് ബൂത്തുകളില്‍ കൂടി ഞായറാഴ്ച റീപോളിങ്: കണ്ണൂരില്‍ രണ്ടും കാസര്‍കോട്ട് ഒന്നും ബൂത്തുകളില്‍  

Posted by - May 17, 2019, 04:41 pm IST

തിരുവനന്തപുരം: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട് മണ്ഡലത്തില്‍ ഒരു ബൂത്തിലും റീ പോളിങ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. ധര്‍മ്മടത്തെ ബൂത്ത് നമ്പര്‍ 52,53 ലും കാസര്‍കോട് തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48 ലും ആണ് റീ പോളിങ്. ഇതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഏഴ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കള്ളവോട്ട് റിപ്പോര്‍ട്ട്

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു  

Posted by - May 17, 2019, 01:02 pm IST

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊല്ലം ഡിസിസിയിലും തുടര്‍ന്ന് ആനന്ദവല്ലീശ്വരത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌ക്കാരം വൈകിട്ട് നാലിന് മുളങ്കാടം ശ്മശാനത്തില്‍ നടക്കും. കെ. കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. നിയമസഭാംഗമായ അഞ്ചു വട്ടത്തില്‍ നാല് തവണയും മന്ത്രിയായി. വൈദ്യുതി, തൊഴില്‍, വനം, എക്സൈസ്, ആരോഗ്യ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്. കൊല്ലം, കുണ്ടറ മണ്ഡലങ്ങളെ