ശാരദാ ചിട്ടിതട്ടിപ്പ്: രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് സുപ്രീംകോടതി നീക്കി; മമതക്ക് തിരിച്ചടി  

Posted by - May 17, 2019, 01:00 pm IST

ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണറും ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കി. നേരത്തെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി. നിയമപരമായ നടപടിയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. രാജീവിന് നല്‍കിയിരുന്ന മുഴുവന്‍ സംരക്ഷണവും പിന്‍വലിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഉടന്‍തന്നെ സിബിഐ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന. ചോദ്യം ചെയ്യലിനോട്

കണ്ണൂരില്‍ മൂന്നും കാസര്‍കോട്ട് ഒന്നും ബൂത്തുകളില്‍ ഞായറാഴ്ച റിപോളിംഗ്  

Posted by - May 16, 2019, 10:23 pm IST

കാസര്‍കോട്: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് റീപോളിംഗ്. ഞായറാഴ്ച ഈ ബൂത്തുകളില്‍ റീപോളിംഗ് നടക്കും. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശേരി മണ്ഡലത്തിലെ മുന്ന് ബൂത്തുകളിലും. കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിംഗ് നടക്കും. കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പര്‍ ബൂത്തുകളിലും കണ്ണൂര്‍ പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് 166-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്. ലോക്‌സഭാ

കാലം മറക്കാത്ത നിറഭേദങ്ങളുമായി വര്‍ണ്ണവിസ്മയം പൊഴിച്ച് പാനൂസകള്‍  

Posted by - May 16, 2019, 05:01 pm IST

പൊന്നാനി: കാലം മറക്കാത്ത നിറഭേദങ്ങളുമായി വിശുദ്ധ റംസാനിലെ രാത്രികളെ വര്‍ണ്ണാഭമാക്കാന്‍ ഇത്തവണയുമുണ്ട് പാനൂസകള്‍. തലമുറകളുടെ പഴക്കമുളള ഈ വര്‍ണ്ണപ്പൊലിമ പഴമക്കാരായ ചിലരിലൂടെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മുളച്ചീളു കൊണ്ട് കെട്ടിയുണ്ടാക്കുന്ന വിവിധ ആകൃതികള്‍ക്കു പുറത്ത് വര്‍ണ്ണകടലാസു കൊണ്ടു പൊതിഞ്ഞ് ഇതിനകത്ത് വെളിച്ചം തെളിക്കുമ്പോഴുണ്ടാകുന്ന വര്‍ണ്ണ വിസ്മയമാണ് പാനൂസകള്‍. വീടിനു പുറത്തും സ്വീകരണമുറികളിലും കെട്ടിത്തൂക്കുന്ന പാനൂസകള്‍ പൊന്നാനിയിലും പരിസരത്തും മാത്രം കണ്ടുവരുന്ന, റംസാനിലെ വേറിട്ട കാഴ്ചകളിലൊന്നാണ്. ഏതാണ്ട് രണ്ടര പതിറ്റാണ്ട് മുമ്പുവരെ വീടുകള്‍ പാനൂസകള്‍ കൊണ്ടു അലങ്കരിച്ചാണ് വിശുദ്ധ റംസാനെ

കാനനകാഴ്ചകള്‍ കാണാന്‍ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലേക്ക് വരൂ  

Posted by - May 16, 2019, 04:40 pm IST

അയ്യപ്പന്‍കോവില്‍: ഇടുക്കി ജലാശയത്തിന് കുറുകെ പണിതിരിക്കുന്ന അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന് മുകളില്‍ കാനന കാഴ്ചകള്‍ കാ ണാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ജില്ലയിലെ ഏറ്റ വും വലിയ തൂക്കുപാലമാണ് അയ്യപ്പന്‍ കോവിലിലേത്. അവധിക്കാലമായതോടെ സംസ്ഥാനത്തെ വിവിധഭാഗ ത്തുനിന്നും സഞ്ചാരികള്‍ ഇടുക്കി ജലാശയത്തെ അടു ത്തറിയാന്‍ എത്തുന്നുണ്ട്. അയ്യപ്പന്‍കോവില്‍, കാഞ്ചി യാര്‍ പഞ്ചായത്തുകളെ തമ്മി ല്‍ ബന്ധിക്കുന്നതാണ് ഈ പാലം. കട്ടപ്പന-കുട്ടിക്കാനം റോ ഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കീ മീ യാത്ര ചെയ് താല്‍ അയ്യപ്പന്‍കോവില്‍ തൂ ക്കുപാലത്തില്‍ എത്താം. കൂ

പ്രളയത്തില്‍ തകര്‍ന്ന പാലം നന്നാക്കിയില്ല; യാത്രാദുരിതമൊഴിയാതെ ആലടിക്കാര്‍  

Posted by - May 16, 2019, 04:37 pm IST

ഇടുക്കി: പ്രളയത്തില്‍ തകര്‍ ന്ന പാലം നന്നാക്കാതെ വന്ന തോടെ യാത്രാ ദുരിതത്തിലാ യിരിക്കുകയാണ് ഇടുക്കിയി ലെ ആലടിക്കാര്‍. പുഴക ടക്കാന്‍ മുളച്ചങ്ങാടത്തില്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് ഇവരുടെ ഇപ്പോഴത്തെ യാത്ര. കഴിഞ്ഞ ഒമ്പത് മാസമായി ഈ ദുരിതം പേറുകയാണ് ആലടിയിലെ ഇരുനൂറ്റിയമ്പ തോളം കുടുംബങ്ങള്‍. ഇവരു ടെ ഗ്രാമത്തെ പുറംലോകവു മായി ബന്ധപ്പിക്കുന്ന ആലടി പ്പാലം പ്രളയസമയത്ത് പെരി യാര്‍ കുത്തിയൊലിച്ച് വന്ന പ്പോള്‍ തകര്‍ന്നടിയുകയാ യിരുന്നു. അന്ന് മുതല്‍ ജീവന്‍ കയ്യി ല്‍ പിടിച്ചാണ്

തടസ്സങ്ങള്‍ നീങ്ങി: വൈക്കം-വെച്ചൂര്‍ റോഡ് പുനര്‍നിര്‍മ്മാണം ഉടന്‍  

Posted by - May 16, 2019, 04:34 pm IST

കോട്ടയം: വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി, ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കു ന്നതിനുള്ള സാങ്കേതിക തട സ്സങ്ങള്‍ നീങ്ങി. തിരഞ്ഞെ ടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലി ച്ചാലുടന്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. സി.കെ.ആശ എം. എല്‍. എ. പൊതുമരാമത്ത് ചീഫ് എന്‍ ജിനീയറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തി ലാണ് സാങ്കേതിക തടസ്സങ്ങ ള്‍ പരിഹരിക്കാന്‍ നടപടിയാ യത്. ഇനി ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ നിര്‍ണ്ണയിച്ച് പി. ഡബ്ല്യൂ. ഡി സര്‍ക്കാരിന് നല്‍കാനും തുടര്‍ന്ന് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്ത രവിറങ്ങും. രണ്ട് തരത്തിലാണ്

സ്‌കൂള്‍ വിപണിയില്‍ വന്‍തിരക്ക്; ഡിമാന്‍ഡ് കൂടുതല്‍ അവഞ്ചേഴ്‌സ് ബാഗിന്  

Posted by - May 16, 2019, 04:23 pm IST

കല്‍പറ്റ : സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. പുത്തനുടുപ്പും കളര്‍ഫുള്‍ ബാഗുകളും കുടകളും വാങ്ങാന്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും കടകളിലെത്തുന്നു. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം സ്‌കൂള്‍ വിപണി സജീവമാണ്. ഓഫറുകളും വിലക്കിഴിവുകളും സമ്മാനകൂപ്പണുകളുമെല്ലാമായി കച്ചവടം പൊടിപൊടിക്കുന്നു. പ്രളയത്തിനു ശേഷം വ്യാപാര മേഖലയിലുണ്ടായ മാന്ദ്യം പതിയെ മാറിവരുന്നതിനിടെയാണ് ഉണര്‍വു പകര്‍ന്ന് സ്‌കൂള്‍ സീസണും എത്തുന്നത്. അവഞ്ചേഴ്‌സാണ് ബാഗ് വിപണിയിലെ ട്രെന്‍ഡ്. അവഞ്ചേഴ്‌സ് ബാഗിനും അയണ്‍മാന്റെയും ക്യാപ്റ്റന്‍ അമേരിക്കയുടെയും ചിത്രമുള്ള ബാഗുകള്‍ക്കും ഡിമാന്‍ഡ് കൂടുതലാണെന്ന് കച്ചവടക്കാര്‍

കളിമണ്ണ് കിട്ടാനില്ല; മണ്‍കലം നിര്‍മാണ വ്യവസായം പ്രതിസന്ധിയില്‍  

Posted by - May 16, 2019, 04:17 pm IST

മാനന്തവാടി: കളിമണ്ണുക്ഷാമം ജില്ലയില്‍ മണ്‍കല നിര്‍മാണ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. മണ്ണെടുപ്പിനുള്ള അപേക്ഷകളില്‍ അധികൃതര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്തതും കഴിഞ്ഞ പ്രളയത്തില്‍ അടുപ്പ് അടക്കം നഷ്ടമായവര്‍ക്കു പരിഹാരധനം നല്‍കാത്തതും പ്രതിസന്ധിക്കു ആക്കം കൂട്ടുകയാണ്. കളിമണ്ണ് ആവശ്യത്തിനു കിട്ടാത്ത സാഹചര്യത്തില്‍ ഡിമാന്‍ഡിനൊത്ത് മണ്‍പാത്ര നിര്‍മാണം നടത്താനും വിപണിയില്‍ എത്തിക്കാനും ഈ രംഗത്തുള്ളവര്‍ക്കു കഴിയുന്നില്ല. ജില്ലയില്‍ മേപ്പാടി, നത്തം കുനി എന്നിവിടങ്ങളിലാണ് സ്വകാര്യ ഭൂമയില്‍ കളിമണ്ണ് കുറച്ചെങ്കിലും ലഭ്യം. റവന്യൂ ഭൂമിയില്‍ കളിമണ്ണ് ഉണ്ടെങ്കിലും മണ്ണെടുപ്പിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഒരു ടിപ്പര്‍

ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍: കൗണ്ടറുകള്‍ ക്രമീകരിച്ചതില്‍ അപാകത; തിരക്കില്‍ ജനങ്ങള്‍ വലഞ്ഞു  

Posted by - May 16, 2019, 04:14 pm IST

പേരാമ്പ്ര: ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍പേരാമ്പ്ര ജി.യു.പി.സ്‌കൂളില്‍ നടന്ന ക്യാമ്പിലെ തിരക്കില്‍ജനങ്ങള്‍ വലഞ്ഞു. വരുന്നവര്‍ക്ക് പെട്ടെന്ന് പുതുക്കാന്‍സൗകര്യം ചെയ്യുന്ന വിധത്തില്‍ കൗണ്ടറുകള്‍ക്രമീകരിക്കാത്തതാണ് തിരക്കിന് ഇടയാക്കിയത്. പുലര്‍ച്ചെഅഞ്ച് മണി മുതല്‍ ജനങ്ങള്‍ക്യൂ നില്‍ക്കാന്‍എത്തിയിരുന്നു. പേരാമ്പ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്ളവര്‍ക്കാണ് ക്യാമ്പ് നടന്നത്. ആദ്യ ദിവസം തന്നെ എല്ലാ കുടുംബാംഗങ്ങളും എത്തിയതോടെ വന്‍തിരക്കായി. രാവിലെ മുതലുള്ള തിരക്ക് വൈകുന്നേരം വരെ തുടര്‍ന്നു. ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാന്‍സ്ഥല സൗകര്യം ഒരുക്കി കൊടുക്കല്‍മാത്രമാണ് പഞ്ചായത്ത് ചെയ്യുന്നത്. ഇതിന് കരാറെടുത്തവരാകട്ടെ രണ്ട് കൗണ്ടറാണ് പ്രവര്‍ത്തന

ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കമെന്ന് ആരോപണം  

Posted by - May 16, 2019, 04:09 pm IST

കൊല്ലം: ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. രണ്ടു ദീര്‍ഘ ദൂര ബസുകളുടെ സര്‍വീസ് പുനലൂര്‍ ഡിപ്പോയിലേക്ക് മാറ്റുന്നത് ആര്യങ്കാവ് ഡിപ്പോ അടച്ചു പൂട്ടുന്നതിന്റെ ആദ്യ പടിയാണെന്നാണ് ആരോപണം.അതിര്‍ത്തിപ്രദേശമായ ആര്യങ്കാവില്‍ 2007 ലാണ് കെഎസ്ആര്‍ടിസി ഡിപ്പോ ആരംഭിച്ചത്. ചില ദീര്‍ഘ ദൂര സര്‍വീസുകള്‍ ഇടയ്ക്ക് നിര്‍ത്തിയെങ്കിലും ഇപ്പോള്‍ ഇരുപതു ബസുകള്‍ ആര്യങ്കാവില്‍ നിന്നു സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇതില്‍ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ഫാസ്റ്റ്പാസഞ്ചര്‍ ബസുകളുടെ സര്‍വീസ് പുനലൂരില്‍ നിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് ആര്യങ്കാവ്

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു  

Posted by - May 16, 2019, 09:30 am IST

തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. വീട്ടില്‍ കിടപ്പു മുറിയില്‍ വച്ചാണ് ഭാര്യയെ സജീവ് കുമാര്‍ വെട്ടിക്കൊന്നത്. വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി വച്ചാണ് സജീവ് കുമാര്‍ സ്മിതയെ വെട്ടിയത്. വിവരമറിഞ്ഞ ഉടന്‍ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു. നേരത്തേയും ഇയാള്‍ വീട്ടില്‍ വന്ന്

അമ്മയും മകളും തീകൊളുത്തി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും അറസ്റ്റില്‍  

Posted by - May 16, 2019, 08:04 am IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും അറസ്റ്റില്‍. മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. കഴിഞ്ഞദിവസം മഞ്ചവിളാകം ഓമൈലയിക്കട, വൈഷ്ണവിഭവനില്‍ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവര്‍ ദേഹത്തു തീകൊളുത്തി ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യാക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ (50), ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ സഹോദരി ശാന്ത (63), ശാന്തയുടെ ഭര്‍ത്താവ് കാശി (67) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ്

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച: രണ്ടു പേര്‍ അറസ്റ്റില്‍  

Posted by - May 14, 2019, 08:58 pm IST

പെരിങ്ങോം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പന്നിയൂര്‍ സ്വദേശി ഷംസീര്‍ (31), ശ്രീകണ്ഠപുരം സ്വദേശി ഗുരുക്കളകത്ത് അസീസ് (48) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കുറ്റൂര്‍ കണ്ണങ്ങാട് അങ്കണവാടിക്ക് സമീപം എന്‍ വി അസ്മയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി അഞ്ചിന് വൈകിട്ടാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. പതിനേഴര  പവന്‍ സ്വര്‍ണവും 57,000 രൂപയും, രണ്ട് മൊബൈല്‍ ഫോണുമാണ് സംഘം കവര്‍ച്ച ചെയ്ത്

നല്ല ആരോഗ്യ  ശീലങ്ങള്‍ പങ്ക് വെച്ച് മടിക്കൈയില്‍ 'നാട്ടു പയമ'  

Posted by - May 14, 2019, 08:56 pm IST

കാഞ്ഞങ്ങാട്:  ക്ഷേത്ര പരിസരത്തെ ആല്‍മരച്ചോട്ടില്‍ അവര്‍ ഒത്തു ചേര്‍ന്നു, 'പകര്‍ച്ചവ്യാധികളെ പടിക്കു പുറത്താക്കു' മെന്ന ദൃഡപ്രതിജ്ഞ ചെയ്യാന്‍. പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗ്ഗങ്ങളും നല്ല ആരോഗ്യ ശീലങ്ങളും ചര്‍ച്ച ചെയ്യാനും ആരോഗ്യ സന്ദേശങ്ങള്‍ കൈമാറാനുമായാണ് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കുടുംബശ്രീ എ.ഡി.എസിന്റെയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 'നാട്ടുപയമ'യെന്ന പേരില്‍ ആരോഗ്യ സംവാദ പരിപാടിക്ക് തുടക്കം കുറിച്ചത്. പൊതുജന പങ്കാളിത്തത്തോടു കൂടി ജനകീയ കൂട്ടായ്മകളിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധം നടപ്പിലാക്കുകയും വിഷരഹിത ഭക്ഷണവും ജീവിത

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍  

Posted by - May 14, 2019, 08:53 pm IST

തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍  കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ  ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും  മനസിന് കുളിര്‍മയേകുകയാണ്. പാതയോരങ്ങളിലും കാമ്പസുകളിലും   തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഏപ്രില്‍ മെയ് മാസങ്ങളിലാണ് പൂക്കുന്നത്.ചൂടേറുന്ന വേനല്‍മാസങ്ങളില്‍ പാതയോരങ്ങളില്‍ ഇലപൊഴിച്ചു പൂത്ത്  നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ കാഴ്ചക്കാര്‍ക്ക്  പകര്‍ന്നു നല്‍കുന്നതു ഗൃഹാതുരമായ ഓര്‍മകള്‍ കൂടിയാണ് .  വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും മൂകസാക്ഷികൂടിയാണ് ഇവ.    മഡഗാസ്‌കര്‍ സ്വദേശിയായ ഗുല്‍മോഹറിന്റെ ശാസ്ത്ര നാമം ഡെലോനിക് റീജിയ എന്നാണ്. ഒരു നൂറ്റാണ്ടു മുന്‍പാണു