ഉപ്പുതറയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരുക്ക്  

Posted by - May 14, 2019, 08:46 pm IST

ഇടുക്കി: പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമ ണം. ഇടുക്കി ഉപ്പുതറയില്‍ കഴിഞ്ഞ ദിവസം രാവിലെ 9നായിരുന്നു.സംഭവം..വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ്(76) കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശാമുവേലിന്റെ കൈക്കാണ്.സാരമായ.പരിക്കുള്ളത്. പുരയിടത്തില്‍ പേരക്കുട്ടിക്കൊപ്പം കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് വൃദ്ധനെ കരടി അക്രമിച്ചത്. മുത്തംപടി വനമേഖലയില്‍ നിന്നാണ് കരടി ജനവാസ മേഖലയി ലേക്ക് ഇറങ്ങിയത്. നാട്ടുകാര്‍ ചേര്‍ന്ന് കരടിയെ ഉള്‍വന ത്തിലേക്ക് ഓടിച്ചു.

പഴയ പാലം പൊളിച്ചു; മേല്‍പ്പാലം പണി പൂര്‍ത്തിയായില്ല; ഭീതിയോടെ യാത്രക്കാര്‍  

Posted by - May 14, 2019, 08:43 pm IST

കുറുപ്പന്തറ: ഒരു വര്‍ഷം മു മ്പ് ആരംഭിച്ച മാഞ്ഞൂര്‍ മേല്‍ പ്പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും പണി ഇതുവ രെ പൂര്‍ത്തിയായിട്ടില്ല. ഇരട്ട പ്പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി പഴയ പാലം പൊ ളി ച്ചിരുന്നു. മേല്‍പ്പാലം പണി ഏകദേശം പൂര്‍ത്തിയായിട്ടു ണ്ട്. എന്നാല്‍ റെയില്‍വേ മേ ല്‍പ്പാലത്തിലേക്കുള്ള അ പ്രോച്ച് റോഡിന്റെ സ്ഥലമേ റ്റടുക്കല്‍ നടപടി പോലും ഇതു വരെ പൂര്‍ത്തിയായി ട്ടില്ല. ഇതു മൂലം പ്രദേശവാ സികള്‍ ഏറെ വലയുന്നു. പാ ലം പണി പൂര്‍ത്തിയാക്കാത്ത തുമൂലം

മാമാങ്കം ചിത്രീകരണം അവസാനഘട്ടത്തിലേക്ക്; ഇരുപതേക്കറില്‍ പത്തുകോടി മുടക്കി സെറ്റ്;  

Posted by - May 14, 2019, 06:42 pm IST

കൊച്ചി: മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. നെട്ടൂരില്‍ ഇരുപത് ഏക്കര്‍ സ്ഥലത്താണ് നൂറുകണക്കിന് ജോലിക്കാര്‍ ചേര്‍ന്ന് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാടുതറയും ഉള്‍പ്പെട്ട സെറ്റ് പടുത്തുയര്‍ത്തിയത്.പത്തുകോടി രൂപ മുടക്കിയാണ് നാലുമാസം കൊണ്ട് ഇവിടെ സെറ്റ് രൂപകല്‍പ്പന ചെയ്തിട്ടുളളത്. കണ്ണൂര്‍, അതിരപ്പളളി, വാഗമണ്‍, ഒറ്റപ്പാലം വരിക്കാശേരിമന, എന്നിവിടങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് നെട്ടൂരില്‍ അവസാനഷെഡ്യൂള്‍ തീര്‍ക്കാന്‍ സംഘമെത്തിയിട്ടുളളത്. മാമാങ്ക പടയ്ക്ക് വേണ്ടി ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആയുധ നിര്‍മ്മാണശാലയും ഇതിനൊപ്പം പ്രവര്‍ത്തിക്കുന്നു. ചിത്രീകരണത്തിനുവേണ്ട തോക്കുള്‍പ്പെടെയുളള ആയുധങ്ങളും

പെരിയ ഇരട്ടക്കൊല: രണ്ട് സിപിഎം നേതാക്കള്‍ക്ക് ജാമ്യം  

Posted by - May 14, 2019, 06:37 pm IST

കാസര്‍ഗോഡ്: പെരിയ ഇരക്കക്കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത രണ്ട് സി.പി.എം നേതാക്കള്‍ക്ക് ജാമ്യം. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവയ്ക്കണം, രണ്ട് ആള്‍ജാമ്യം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം.

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശൂര്‍ പൂരത്തിന് സമാപനം; ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്  

Posted by - May 14, 2019, 06:36 pm IST

തൃശ്ശൂര്‍: പ്രൗഢഗംഭീരമായ പകല്‍പൂരവും കഴിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് സമാപനമായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരാവേശം കൊടിയിറങ്ങിയത്. 2020 മെയ് 2 നാണ് ഇനി അടുത്ത പൂരം. തൃശൂരുകാരുടെ  പൂരമായിരുന്നു ഇന്നത്തേത്. രാവിലെ മണികണ്ഠനാല്‍ പരിസരത്തുനിന്നും പാറമേക്കാവിന്റെയും നായ്ക്കനാല്‍ പരിസരത്തുനിന്നും തിരുവമ്പാടിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു. പിന്നെ ഉപചാരം ചൊല്ലാന്‍ നേരമായി. ഇരു ഭഗവതിമാരും ശ്രീമൂല സ്ഥാനത്ത് നിലയുറപ്പിച്ച് അടുത്ത കൊല്ലം കാണാമെന്ന ഉറപ്പില്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൊട്ടുപിന്നാലെ പകല്‍

വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ സ്വയം തീകൊളുത്തി അമ്മയും മകളും മരിച്ചു  

Posted by - May 14, 2019, 06:28 pm IST

തിരുവനന്തപുരം: ജപ്തി നോട്ടീസിനെ തുടര്‍ന്ന് ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മകളും മരിച്ചു. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. ലേഖ (40)മകള്‍ വൈഷ്ണവി(19) എന്നിവരാണ് മരിച്ചത്. ഇന്നു വൈകുന്നേരം മൂന്നു മണിയോടെ ആയിരുന്നു സംഭവം. നെയ്യാറ്റിന്‍കര കാനറ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാണ് ആറു വര്‍ഷം മുന്‍പ് ഈ കുടുംബം എടുത്തിരുന്നത്. ഇതിനിടെ, വിദേശത്തായിരുന്ന ലേഖയുടെ ഭര്‍ത്താവ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തിരികെ എത്തിയിരുന്നു. ഇതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ, പലിശയുള്‍പ്പെടെ ആറു

സുനന്ദ പുഷ്‌കര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി കോടതി; അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ നിര്‍ദേശം  

Posted by - May 14, 2019, 12:31 pm IST

ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസ് അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചതായി കോടതി. മൊബൈല്‍ ഫോണും ലാപ്ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അവഗണിച്ചെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് 24 ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. 2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണം നടന്ന പഞ്ചനക്ഷത്ര

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും;  യുവതീപ്രവേശനത്തിന് ശ്രമമുണ്ടായേക്കുമെന്ന് സൂചന  

Posted by - May 14, 2019, 12:29 pm IST

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം നടക്കുന്ന പൂജകള്‍ക്കായി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാത്രമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളു. വീണ്ടും നട തുറക്കുമ്പോള്‍ യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ യുവതീ പ്രവേശനത്തിന് ചിലര്‍ ശ്രമിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ചില ആക്ടിവിസ്റ്റ് സംഘടനകളും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. മാസപൂജയ്ക്ക് മുമ്പ് റിവ്യൂ ഹര്‍ജിയില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി  

Posted by - May 13, 2019, 10:28 pm IST

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത്  കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ്  ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ കസ്റ്റഡി മരണത്തില്‍ ഏഴ് പൊലീസുകാരാണ് പ്രതികളായത്. ഏഴ് പേരെയും ഡിസംബറില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച്

പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍; നിറങ്ങള്‍ വിടര്‍ന്ന കുടമാറ്റം; പുലര്‍ച്ചെ ആകാശവിസ്മയം തീര്‍ത്ത് വെടിക്കെട്ട്  

Posted by - May 13, 2019, 10:19 pm IST

തൃശൂര്‍: പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍. രണ്ടുമണിയോടെ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിന് പിന്നാലെ ലോകപ്രസിദ്ധമായ കുടമാറ്റം വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ചു. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്റെ പ്രധാന ആകര്‍ഷണം. കഥകളി രൂപങ്ങള്‍ മുതല്‍ മിക്കി മൗസിന്റെ ചിത്രങ്ങള്‍ വരെയുള്ള കുടകളും, പല നിലകളിലുള്ള

'ഒരു യമണ്ടന്‍ പ്രേമകഥ' മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍  

Posted by - May 13, 2019, 10:03 pm IST

ഒന്നര വര്‍ഷത്തിനു ശേഷം ദുല്‍ക്കര്‍ സല്‍മാന്‍ മലയാളത്തില്‍ തിരികെയത്തുകയാണ് 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തിലൂടെ. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ യമണ്ടന്‍ ചിത്രകഥയെക്കുറിച്ച് പറയുന്നത്. അവരുടെ അവകാശവാദം ശരിവെയ്ക്കുന്നതാണ് ചിത്രമെന്നു പറയാം. തനി നാട്ടിന്‍പുറത്തുകാരനായ ഒരു പെയിന്റ് പണിക്കാരനായ ലല്ലുവാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രം . ലല്ലുവിന്റെ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. പെയിന്റിങ് പണിയിലെ ആശാനായ പാഞ്ചികുട്ടന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സലിം കുമാറാണ്. ലല്ലുവിന്റെയും പാഞ്ചി കുട്ടന്റെയും സുഹൃത്തുക്കളും സഹായികളുമായി

മൂന്ന് ഷാജിമാരുടെ കഥയുമായി മേരാ നാം ഷാജി  

Posted by - May 13, 2019, 09:59 pm IST

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋതിക്ക് റോഷന്‍ എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍  കഥാപാത്രമായ ഷാജി കോഴിക്കോട്ടെ ഒരു ഗുണ്ടയാണ്. ബൈജു തിരുവനന്തപുരത്തെ ഷാജിയെന്ന ടാക്സി ഡ്രൈവറാണ്. അസിഫ് ചെയ്യുന്ന കഥാപാത്രം കൊച്ചിയില്‍ തരികിട നടത്തി ജീവിക്കുന്ന ഉഡായിപ്പ് ഷാജിയാണ്. ഈ മൂന്നു കഥാപാത്രങ്ങളും കൊച്ചിയില്‍ അകസ്മികമായി കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഇടയ്ക്ക്

പ്രേക്ഷകരെ വിസ്മയിപ്പിച്ച് മാസും ക്ലാസും ചേര്‍ന്ന ചിത്രം ലൂസിഫര്‍  

Posted by - May 13, 2019, 09:57 pm IST

പ്രേക്ഷകപ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയെത്തിയ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പ്രേക്ഷകപ്രതീക്ഷകള്‍ക്കും അപ്പുറം ആണ്. മോഹന്‍ലാല്‍ ഫാന്‍സിനും പൃഥ്വിരാജ് ഫാന്‍സിനും ആഘോഷിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് ഒരുക്കിയിട്ടുണ്ട്.  മാസും ക്ലാസും കൂടി ചേര്‍ന്ന  മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്  കൂടുതല്‍ കരുത്ത് നല്‍കുന്നത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വിവേക് ഒബ്‌റോയ് വില്ലനായി എത്തുന്നു . എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ചിത്രം ഒരുക്കാന്‍ പൃഥ്വിരാജിലെ സംവിധായകന് സാധിച്ചു. മുരളി ഗോപിയുടെ

കോമഡിക്കൊപ്പം ത്രില്ലര്‍ മൂഡില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍  

Posted by - May 13, 2019, 09:53 pm IST

കോടതി സമക്ഷം ബാലന്‍ വക്കീല്‍ പതിവ് ദീലിപ് ചിത്രങ്ങളില്‍ നിന്നുമാറി കോമഡിക്കൊപ്പം ത്രില്ലര്‍ മൂഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിലൂടെ കഥ തുടങ്ങുന്നതെങ്കിലും പകുതി ഭാഗത്തോട് അടുക്കുമ്പോള്‍ സസ്‌പെന്‍സിലേക്ക് മാറുന്നു. വക്കീലായ ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സംസാരിക്കാന്‍ വൈകല്യമുള്ള ബാലന്‍ വക്കില്‍ അധികം സംസാരിക്കാതെ തന്റെ ആദ്യ സ്വതന്ത്ര കേസ് ജയിക്കുന്നിടത്താണ് സിനമയുടെ തുടക്കം. ഒരു കേസുമായി ബന്ധപ്പെട്ട് ബാലന്‍ വക്കിലും മംമ്ത അവതരിപ്പിച്ച അനുരാധ എന്ന കഥാപാത്രവും കണ്ടു മുട്ടുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ്

നീ തന്നെയാണ് ഇപ്പോഴും എറ്റവും സെക്സിയായ സ്ത്രീ!; സണ്ണി ലിയോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍്ന്ന് ഭര്‍ത്താവ്  

Posted by - May 13, 2019, 07:16 pm IST

ബോളിവുഡ് നടി സണ്ണി ലിയോണിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സണ്ണിക്കൊപ്പമുള്ള വിവിധ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഡാനിയേലിന്റെ ആശംസ. സണ്ണിക്കൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഡാനിയേല്‍ പങ്കുവച്ചിട്ടുള്ളത്. ആദ്യത്തെ ചിത്രത്തില്‍ 'ആളുകള്‍ എങ്ങനെയാണ് നിന്നെ കാണുന്നത്' എന്ന് എഴുതിയിട്ടുണ്ട്. രണ്ടാമത്തെ ചിത്രത്തോടൊപ്പം 'എനിക്ക് നീ എന്താണ്' എന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നു. മക്കള്‍ക്കൊപ്പമുള്ള മൂന്നാമത്തെ ചിത്രത്തില്‍ 'നീ ശരിക്കും എന്താണ്' എന്നാണ് ഡാനിയേല്‍ കുറിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പമുള്ള ഡാനിയേലിന്റെ കുറിപ്പ്: നിന്നെക്കുറിച്ചെഴുതാനാണെങ്കില്‍ ഒരുപാടുണ്ട്, ഒരു