വസ്ത്രധാരണത്തിന് ക്ലാസെടുക്കാന്‍ വന്നവര്‍ക്ക് അതേഡ്രസിലുള്ള മറ്റൊരുചിത്രമിട്ട് കിടിലന്‍ മറുപടിയുമായി മാളവിക മോഹനന്‍  

Posted by - May 13, 2019, 07:05 pm IST

തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമര്‍ശിച്ച് വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ വന്നവര്‍ക്ക് നടി മാളവിക മോഹനന്‍ കിടിലന്‍ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി നല്‍കിയിരിക്കുന്നത്. സ്ലീവ് ലസ് ടീ ഷര്‍ട്ടും ഷോര്‍ട്‌സുമിട്ട് റഫ് ലുക്കിലുള്ള ഒരു ഫോട്ടോ മാളവിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് നിരവധി മോശം കമന്റ്‌സും അഭിപ്രായങ്ങളുമുണ്ടായി. എന്നാല്‍ അതേ ഡ്രസിലുള്ള മറ്റൊരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിമര്‍ശിച്ചവരുടെ വായടച്ചിരിക്കുകയാണ് മാളവിക. ഹാഫ് ജീന്‍സില്‍ ഗ്ലാമറായി കസേരയില്‍ ഇരിക്കുന്ന മറ്റൊരു

ചിന്തകള്‍ സംസാരിച്ചപ്പോള്‍; ആരാച്ചാരുടെ വായനയില്‍ മനസിലുണര്‍ന്ന ചിന്തകള്‍  

Posted by - May 13, 2019, 03:40 pm IST

മീനാക്ഷി തുളസിദാസ് കെ.ആര്‍ മീരയുടെ പ്രശസ്ത കൃതി ആരാച്ചാര്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍ ഞാനിവിടെ കുറിക്കുന്നു. സ്ത്രീകള്‍ക്ക് സ്നേഹിക്കാനേ അറിയൂ .വശീകരണം കലര്‍ന്ന സ്നേഹമാണ് പുരുഷനാഗ്രഹിക്കുന്നതെങ്കില്‍കൂടിയും. സ്ത്രീയുടെ സ്നേഹവും പുരുഷന്റെ സ്നേഹവും രണ്ടും രണ്ടാണ്. തന്നെ വേദനിപ്പിക്കുന്നവരെയും സ്ത്രീക്ക് സ്നേഹിക്കാന്‍ കഴിയും എന്നാല്‍ ആഹ്ലാദിപ്പിക്കുന്നവരോട് ആയിരിക്കും എന്നും പുരുഷന്റെ സ്നേഹം എന്ന വാചകം എത്രയോ സത്യമാണ് . സോനാഗച്ചിയിലെ വേശ്യാ തെരുവിലേക്ക് പോകുന്ന ഭര്‍ത്താവിന് ഹൃദയം നല്‍കാതെ അവിടെ പൂര്‍വ്വ കാമുകനെ കുടിയിരുത്തിയ സ്ത്രീയെ

വിശ്വസാഹിത്യ പ്രതിഭകളില്‍ അഗ്രഗണ്യന്‍ ലിയോ ടോള്‍സ്റ്റോയ്  

Posted by - May 13, 2019, 03:38 pm IST

കാലത്തെ അതിജീവിച്ച മഹത്തരങ്ങളായ ''യുദ്ധവും സമാധാനവും'' ''അന്നാകരേനിന'' എന്നീ നോവലുകളുടെ രചനയിലൂടെ ലോകപ്രശസ്തനായ റഷ്യന്‍ നോവലിസ്റ്റും തത്വചിന്തകനുമാണ് ലിയോ ടോള്‍സ്റ്റോയ് വിശ്വസാഹിത്യ പ്രതിഭകളില്‍ അഗ്രഗണ്യനായ അദ്ദേഹം മൗലിക സര്‍ഗശക്തിയുള്ള ഒരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല, ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും അതിലേറെ ഒരു മനുഷ്യസ്നേഹിയുമായിരുന്നു. അസാമാന്യമായ വ്യക്തിത്വം പുലര്‍ത്തിയ ഈ സാഹിത്യകാരന്‍, തന്റെ വിശ്വാസങ്ങളെ അന്ത്യം വരെ മുറുകെപ്പിടിച്ചു. ലോകസാഹിത്യത്തിലെ 14000 ത്തോളം പുസ്തകങ്ങള്‍ വായിച്ച ഇദ്ദേഹത്തെ ഏതെങ്കിലും കൃതിയോ സാഹിത്യകാരനോ പ്രത്യക്ഷത്തില്‍ സ്വാധീനിച്ചിട്ടില്ലെന്ന് പറയാം. ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ്

ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമായി; ഇനി ഇഎംവി കാര്‍ഡുകള്‍  

Posted by - May 13, 2019, 03:29 pm IST

ആര്‍ബിഐ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചു. ഇതോടെ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമാകുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം 2015 ലാണ് ആര്‍ബിഐ നല്‍കിയത്. സമയബന്ധിതമായി ഈ നിര്‍ദേശം നടപ്പാക്കുന്നതില്‍ ബാങ്കുകള്‍ വരുത്തിയ വീഴ്ച്ചയാണ് ഇടപാടുകാര്‍ക്ക് പാരയായി മാറിയത്. ഇതു വരെ ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡ് മാറ്റി നല്‍കുന്നതിന് ബാങ്കുകള്‍ക്ക് സാധിച്ചിട്ടില്ല. എല്ലാ ഇടപാടുകാര്‍ക്കും ഇക്കാര്യം

ഒരു മാസം വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്യുന്നത് 20 ലക്ഷം അക്കൗണ്ടുകള്‍  

Posted by - May 13, 2019, 03:27 pm IST

ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നതായി വാട്ട്സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകാലത്ത് വാട്ട്സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും വാട്ട്സ്ആപ്പ് അറിയിച്ചു. തിരഞ്ഞെടുപ്പുവേളകളില്‍ വ്യാജ അക്കൗണ്ടുകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യപ്പെടുന്നത് സാധാരണമാണ്. വ്യാജസന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ ഒഴിവാക്കിവരികയാണെന്നും വാട്ട്സ്ആപ്പ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മാറ്റ് ജോണ്‍സ് അറിയിച്ചു. ഇത്തരത്തില്‍ ഓട്മേറ്റഡ്, ബള്‍ക്ക് ആയി സന്ദേശങ്ങള്‍ കൈമാറുന്ന നിരവധി അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നീക്കി. അതേ

ആമസോണ്‍ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും  

Posted by - May 13, 2019, 03:25 pm IST

ആമസോണ്‍ ഇന്ത്യയില്‍ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ആമസോണ്‍ ചിലവ് കുറഞ്ഞ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. ഡിവൈസിന്റെ വില നല്‍കുന്നതിന് ബാങ്കുകളുമായും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുമായും , ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുമായും സഹകരിച്ചാകും ആമസോണ്‍ സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കുന്നത്. ചിലവ് കുറഞ്ഞ രീതിയില്‍ പ്രീമിയം സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. ആമസോണിന്റെ പ്രീമിയം സ്മാര്‍ട് ഫോണിന് ഇന്ത്യയില്‍ ചുരുങ്ങിയ വില 13000 രൂപ മുതല്‍ 15000

ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ വന്‍മുന്നേറ്റം  

Posted by - May 13, 2019, 03:23 pm IST

ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ വന്‍ മുന്നേറ്റം. ഏകദേശം 66 ശതമാനം വിപണി നേട്ടമാണ് ചൈനീസ് സ്മാര്‍ട് ഫോണുകള്‍ കൈവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ കമ്പനികളെ മലര്‍ത്തിയടിച്ചാണ് ചൈനീസ് ബ്രാന്‍ഡുകളുടെ മുന്നേറ്റം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ ലാഭം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. വിവോയുടെ  ലാഭത്തിലും വരുമാനത്തിലും വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. വിവോയുടെ വിപണി വിഹിതം 12 തമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിവോക്ക്

അമിതമേക്കപ്പില്ലാതെ കല്യാണപ്പെണ്ണിനെ സുന്ദരിയാക്കാം  

Posted by - May 13, 2019, 01:39 pm IST

കല്യാണദിവസം എല്ലാവരും ശ്രദ്ധിക്കുന്നത് വധുവിനെയാണ്. വധു സുന്ദരിയാണോ, ആഭരണങ്ങള്‍ എങ്ങനെ, സാരിയുടെ നിറം, മേക്കപ്പെങ്ങനെ ഇതെല്ലാം വിശദമായിത്തന്നെ വിലയിരുത്താന്‍ ആളുണ്ടാവും. പക്ഷേ, കല്യാണത്തിന് പെണ്ണിനെ സുന്ദരിയാക്കാന്‍ വേണ്ടി അമിത മേക്കപ്പിടുന്നത് വിപരീത ഫലമേ ഉണ്ടാക്കൂ. ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ചുള്ള മേക്കപ്പാണ് വേണ്ടത്. പെണ്ണിന്റെ അഭിപ്രായവും അടുത്ത ബന്ധുക്കളുടെ സഹായവും ബ്യൂട്ടിഷ്യന്റെ കഴിവും സൗന്ദര്യ ബോധവുമാണ് മേക്കപ്പിനെ നന്നാക്കുന്നത്. മുഖത്തിനു ചേരുന്ന മുടിക്കെട്ടുകളാണ് വേണ്ടത്. മുഖസൗന്ദര്യത്തിനനുസരിച്ച് മുടി ഒരുക്കുക എന്നതാണ് ബ്യൂട്ടിഷ്യന്റെ കടമ. ഓരോരുത്തര്‍ക്കും ചേരുന്ന കേശഭംഗി ബ്യൂട്ടിഷ്യന്‍

മുടി വളര്‍ത്താന്‍ ജ്യോതിശാസ്ത്രവും പരീക്ഷിക്കാം  

Posted by - May 13, 2019, 01:30 pm IST

സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്താത്തവരായിട്ട് ആരും കാണില്ല, പ്രത്യേകിച്ച് സ്ത്രീകള്‍. മുഖത്തിന്റെ സൗന്ദര്യത്തിലെന്ന പോലെ മുടിയുടെ ആരോഗ്യത്തിലും അഴകിലും സംരക്ഷിക്കാനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. എല്ലാ സ്ത്രീകളുടെയും ആഗ്രഹം ഇടതൂര്‍ന്ന കറുപ്പുള്ളതു കരുത്തുള്ളതുമായി മുടിയാണ്. എങ്കില്‍ അതിനു വേണ്ടി സംരക്ഷണ വസ്തുക്കളും മറ്റും മാത്രമല്ല വേറെയും വഴികളുണ്ട്. മുടി വളര്‍ത്താന്‍ പല വഴികളും പരീക്ഷിച്ചവരായിരിക്കും മിക്കയാളുകളും. എന്നാല്‍ മുടി തഴച്ച് വളരാന്‍ മറ്റൊരു വഴിയാണ് ജ്യോതിശാസ്ത്രം പറഞ്ഞു തരുന്നത്. മുടി നന്നായി വളരാന്‍ അനുകൂലമായ ദിവസങ്ങള്‍ നോക്കി മുടി

ജീവിത ശൈലി മാറ്റാം; സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം  

Posted by - May 13, 2019, 01:27 pm IST

സ്ത്രീകള്‍ ഏറ്റവുമധികം ഭയക്കുന്ന രോഗങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അറുപത്തിയഞ്ച് വയസുവരെ ജീവിക്കുന്ന സ്ത്രീകളില്‍ നാലു ശതമാനം പേരിലെങ്കിലും സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാല്‍പത് മുതല്‍ അറുപത് വയസു വരെ പ്രായമുള്ള സ്ത്രീകളില്‍ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ മുഖ്യം സ്തനങ്ങളിലെ കാന്‍സറാണ്. സ്തനാര്‍ബുദത്തെ എങ്ങനെ തടയാമെന്നുള്ള അന്വേഷണവും ചെന്നെത്തിനില്‍ക്കുന്നത് ആഹാരത്തിലെ കൊഴുപ്പിലാണ്. കൊഴുപ്പ് കുറഞ്ഞ ആഹാരം, സ്തനങ്ങളിലുണ്ടാകുന്ന കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കും. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം. ആഹാരത്തില്‍ കൊഴുപ്പിന്റെ അംശം തീരെ കുറയ്ക്കുന്നതും പഴങ്ങള്‍

തിരുവനന്തപുരത്ത് എട്ടുകോടിയുടെ 25കിലോ സ്വര്‍ണം പിടികൂടി  

Posted by - May 13, 2019, 12:13 pm IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എട്ടുകോടി വിലവരുന്ന 25 കിലോഗ്രാം സ്വര്‍ണം പിടികൂടി. തിരുമല സ്വദേശി സുനിലില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തുന്നത്. സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുമല സ്വദേശി സുനിലിനെ ചോദ്യം ചെയ്തുവരികയാണ്. ഈയിടെയായി കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ശ്രീലങ്കയിലെ ചാവേര്‍ സഹോദരങ്ങള്‍ നിരവധിതവണ കൊച്ചി സന്ദര്‍ശിച്ചു; വീണ്ടും വര്‍ഗീയസംഘര്‍ഷം; സോഷ്യല്‍മീഡിയയ്ക്ക് വിലക്ക്  

Posted by - May 13, 2019, 12:08 pm IST

കൊളംബോ : ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ശ്രീലങ്കന്‍ ഇന്റലിജന്‍സ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു കൊച്ചി ബന്ധം സ്ഥിരീകരിച്ചത്. ലങ്കയിലെ ഹോട്ടലുകളില്‍ സ്ഫോടനം നടത്തിയ ഇല്‍ഹാം ഇബ്രാഹിം, മൂത്തസഹോദരന്‍ ഇന്‍ഷാഫ് ഇബ്രാഹിം എന്നിവരാണു കൊച്ചിയുമായി നിരന്തരബന്ധം പുലര്‍ത്തിയത്. ബിസിനസ് ആവശ്യത്തിനുള്ള വിസയാണ് ഇവര്‍ എടുത്തിരുന്നത്. പാസ്പോര്‍ട്ടുകളില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിന്റെ മുദ്രയുണ്ട്. മുഹമ്മദ് ഇബ്രാഹിം കൊളംബോയില്‍ നടത്തുന്ന ഇഷാനാ എക്സ്പോര്‍ട്ടേഴ്സ് എന്ന

ക്രൈസ്തവസഭകള്‍ക്കുള്ളിലെ സ്വത്തുതര്‍ക്കം തീര്‍ക്കാന്‍ പ്രത്യേക സഭാ ട്രൈബ്യൂണല്‍ വരുന്നു  

Posted by - May 13, 2019, 10:58 am IST

കൊച്ചി: ക്രൈസ്തവസഭകള്‍ക്കുള്ളിലുള്ള സ്വത്തുതര്‍ക്കം തീര്‍ക്കാന്‍ പ്രത്യേക സഭാ ട്രൈബ്യൂണലിന് രൂപം കൊടുക്കാന്‍ നീക്കം. നിയമപരിഷ്‌ക്കരണ കമ്മീഷനാണ് ഇത്തരം ഒരു ട്രൈബ്യൂണല്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. സഭാ സ്വത്തുക്കളുടെ കാര്യത്തില്‍ സഭാ നേതൃത്വം എടുക്കുന്ന നടപടികള്‍ ചോദ്യം ചെയ്യാന്‍ ഇന്ന് പ്രത്യേക ഫോറങ്ങള്‍ ഇല്ല. ഈ സാഹചര്യത്തിലാണ് നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ പുതിയ നിര്‍ദ്ദേശവുമായി മുമ്പോട്ടു വന്നിട്ടുള്ളത്. 1975-ലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് നിയമമന്ത്രി വി. ആര്‍. കൃഷ്ണയ്യര്‍ ഇത്തരമൊരു സംവിധാനത്തെപ്പറ്റി ആലോചിച്ചിരുന്നു. സീറോ മലബാര്‍ സഭാ നേതൃത്വം

ഭക്ഷണോത്പന്നങ്ങളില്‍ കൃത്രിമ കളറുകള്‍; മലയാളിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

Posted by - May 13, 2019, 10:56 am IST

തലശ്ശേരി: കേരളീയരുടെ തീന്‍മേശകളിലെത്തുന്ന ഭക്ഷണസാധനങ്ങളില്‍ ഭൂരിഭാഗവും കൃത്രിമ കളര്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തുളളവയാണെന്ന് റിപ്പോര്‍ട്ട്. കറികളിലും മറ്റും ചേര്‍ക്കുന്ന ജീരകം മുതല്‍ മിക്ക പലവ്യഞ്ജനങ്ങളിലും കൃത്രിമ കളര്‍ ചേര്‍ക്കുന്നുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വെളിപ്പെടുന്നു. തമിഴ്നാട്ടില്‍ നിന്നുളള വെല്ലത്തില്‍ കൃത്രിമമായി കളര്‍ ചേര്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണിത്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ നീരിക്ഷിച്ചാണ് ഈ കണ്ടെത്തല്‍. തമിഴ്നാട്ടില്‍ നിന്നും വരുന്ന ജീരകം, വിവിധയിനം കറിപരിപ്പുകള്‍ തുടങ്ങി മിക്ക ഭക്ഷ്യോപയോഗ സാധനങ്ങളിലും അമിതമായ അളവില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നുണ്ടെന്നാണ്

അവയവങ്ങള്‍ ഇന്ത്യാക്കാരെ മറികടന്ന് വിദേശികള്‍ക്ക്; തമിഴ്‌നാട്ടില്‍ പുറത്തുവന്നത് വന്‍അവയവദാനതട്ടിപ്പ്  

Posted by - May 13, 2019, 10:48 am IST

തമിഴ്നാട്ടില്‍ വന്‍തോതിലുളള ഒരു അവയവദാന തട്ടിപ്പ് വെളിച്ചത്തായി. മസ്തിഷ്‌ക്ക മരണം സംഭവിച്ച രോഗികളില്‍ നിന്നും സ്വരൂപിച്ച ഹൃദയങ്ങള്‍ വെയിറ്റിങ് ലിസ്റ്റിലുളള ഇന്ത്യക്കാരെ മറികടന്ന് വിദേശികള്‍ക്ക് കൈമാറിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉദ്ദ്യോഗസ്ഥര്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ 2017 ല്‍ നടന്ന ഹൃദയം മാറ്റിവയ്ക്കലില്‍ 25 ശതമാനവും ശ്വാസകോശം മാറ്റിവയ്ക്കലില്‍ 33 ശതമാനവും പ്രയോജനപ്പെട്ടത് വിദേശികള്‍ക്കാണ്. മസ്തിഷ്‌ക്ക മരണം സംഭവിച്ചവരില്‍ നിന്നും സ്വരൂപിച്ച മൂന്ന് ഹൃദയങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ വിദേശികളായ രോഗികള്‍ക്ക് നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍