വിപണിയില്‍ വാഴുന്നത് വ്യാജവെളിച്ചെണ്ണ; വഴുതിവീഴുന്നത് സാധാരണക്കാര്‍  

Posted by - May 13, 2019, 10:42 am IST

പുവാര്‍: നാളികേരത്തിന് വില കുതിച്ചുയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിപണനവും വിപണിയില്‍ പൊടി പൊടിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍ നോട്ടത്തിലുളള പരിശോധന പ്രഹസനമായതാണ് വ്യാജ വെളിച്ചെണ്ണ വിപണി അടക്കി വാഴാന്‍ ഇടനല്‍കിയതെന്നാണ് ഉപ'ോക്താക്കളുടെ അ'ിപ്രായം. സാധാരണക്കാര്‍ക്കും ഇടത്തര കച്ചവടക്കാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പ്രമുഖ ബ്രാന്‍ഡുകളെ വെല്ലുന്ന തരത്തിലാണ് വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തുന്നത്. ചുക്ഷണത്തിന് ഇരയാകുന്നവരില്‍ അധികവും സാധാരണക്കാരാണ്. വ്യാജ വെളിച്ചെണ്ണകളില്‍ അധികവും വിപണിയില്‍ എത്തിച്ചേരുന്നത് പ്രമുഖ കമ്പനികളുടെ അപരനാമത്തിലാണെന്നുളളതാണ് യാഥാര്‍ഥ്യം. കാന്‍സര്‍ , വൃക്കരോഗങ്ങള്‍

കശുവണ്ടിമേഖല തകരുന്നു; രക്ഷിക്കേണ്ട സര്‍ക്കാരിനും നിസംഗത; പ്രതിസന്ധിക്കു കാരണം ഉയര്‍ന്ന ഉത്പാദനച്ചെലവും കുറഞ്ഞ ഉത്പാദനക്ഷമതയും  

Posted by - May 13, 2019, 10:37 am IST

കൊല്ലം: കേരളത്തിലെ കശുവണ്ടിമേഖലയുടെ വികസനത്തിനും പുനരുജ്ജീവനത്തിനും സാധ്യമായ നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വമ്പിച്ച ഉത്പാദനച്ചെലവും കുറഞ്ഞ ഉത്പാദനക്ഷമതയുമാണ് കേരളത്തില്‍ കശുവണ്ടിമേഖലയുടെ പ്രതിസന്ധിക്കു പ്രധാനകാരണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു 2015 മാര്‍ച്ച് ഒന്നുമുതല്‍ നടപ്പാക്കിയ 35ശതമാനം വേതനവര്‍ദ്ധനവാണ് കശുവണ്ടിമേഖലയെ ഇന്നത്തെ പ്രതിസന്ധിയിലേക്കു പ്രധാനമായും കൊണ്ടെത്തിച്ചത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ കശുവണ്ടി സംസ്‌കരണത്തിനു ഇവിടെ യന്ത്രവല്‍ക്കരണം നടത്തുന്നതിലും പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങള്‍ ഈ വ്യവസായത്തിനു വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കയറ്റുമതിസഹായം വെട്ടിക്കുറച്ചതും ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയതും

പ്രളയം: കേരളത്തിന് 31,000 കോടിയുടെ നഷ്ടമെന്ന് യുഎന്‍ റിപ്പോര്‍ട്ട്  

Posted by - May 13, 2019, 10:34 am IST

തിരുവനന്തപുരം: പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എന്‍) നടത്തിയ പഠന റിപ്പോര്‍ട്ട്. യു.എന്‍. സംഘത്തിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (പി.ഡി.എന്‍.എ) റിപ്പോര്‍ട്ട് ഡല്‍ഹിയിലെ യു.എന്‍. റസിഡന്റ് കോഓര്‍ഡിനേറ്റര്‍ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ യൂറി അഫാനിസീവ് പറഞ്ഞു. പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവലഭ്യത

റിമി ടോമിയോട് സൈബര്‍ ലോകം മോശമായി പ്രതികരിക്കുന്നതെന്തിന്; യുവാവിന്റെ പ്രതികരണ കുറിപ്പ് ചര്‍ച്ചയായി  

Posted by - May 12, 2019, 11:10 pm IST

ടെലിവിഷന്‍ അവതാരകയും ഗായികയും നടിയുമായ വിവാഹമോചന വാര്‍ത്തയോടു സൈബര്‍ ലോകത്തെ മലയാളികള്‍ വളരെ മോശമായ വിധത്തിലാണ് പ്രതികരിച്ചത്. നീണ്ട 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം റിമിയും ഭര്‍ത്താവ് റോയ്‌സും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സൈബര്‍ ആക്രമണം നേരിട്ടത്. അങ്ങേയറ്റം അസഭ്യമായ ഭാഷയില്‍ റിമിക്കെതിരേ നടക്കുന്ന ആക്രമണങ്ങളോട് പ്രതികരിച്ച് സന്ദീപ് ദാസ് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കുറിപ്പ് ഇങ്ങനെ: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്ത വന്നിരുന്നു.

പേളി -ശ്രീനീ്ഷ് വിവാഹത്തിനെത്തിയത് ബിഗ് ബോസ് ഷോയിലെ നാലു താരങ്ങള്‍ മാത്രം; മറുപടിയുമായി അര്‍ച്ചന  

Posted by - May 12, 2019, 11:08 pm IST

ബിഗ്ബോസ് ഷോയില്‍ മൊട്ടിട്ട പ്രണയം പൂവണിഞ്ഞപ്പോള്‍  ബിഗ്ബോസ് ഷോയില്‍ പങ്കെടുത്ത 16 മത്സരാര്‍ഥികളില്‍ വെറും നാലു പേര്‍ മാത്രമാണ് എത്തിയത്. ഷോയിലെ ഇണക്കുരുവികളായിരുന്ന പേളി മാണിയും ശ്രിനിഷ് അരവിന്ദും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ബിഗ്ബോസ് ഹൗസില്‍ മൊട്ടിട്ട പ്രണയമാണ് ഒമ്പതുമാസത്തിനൊടുവില്‍ വിവാഹത്തിലെത്തിയത്. എന്തുകൊണ്ട് പേളിഷ് കല്യാണത്തിന് പോയില്ലെന്ന ആരാധകന്റെ കമന്റിന് അര്‍ച്ചന നല്‍കിയ മറുപടി വൈറലായിരിക്കുന്നത്. അതേസമയം കമന്റ് വൈറലായി വിമര്‍ശനം നേരിട്ടതോടെ അര്‍ച്ചന കമന്റ് ഡിലിറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച ഷോയിലെ

ബാലുവും സുരേന്ദ്രനും സീരിയലിലും ജീവിതത്തിലും സഹോദരങ്ങള്‍  

Posted by - May 12, 2019, 11:05 pm IST

മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുടുംബസീരിയലാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നര്‍മത്തിന്റെ മേമ്പോടിയൊടെ അവതരിപ്പിക്കുന്ന ഈ സീരിയല്‍ ലോകമെങ്ങുമുള്ള മലയാളികള്‍ പ്രിയങ്കരമാണ്. ചാനലിലൂടെ കാണുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാളുകളാണ് ഉപ്പു മുളകും യുട്യൂബിലൂടെ കാണുന്നത്. സീരിയലില്‍ നായകനായ ബാലുവിനെ അവതരിപ്പിക്കുന്നത് ബിജു സോപാനമാണ്. ബിജുവിന്റെ സഹോദരനായ സുരേന്ദ്രനായി എത്തുന്നത് ബിനോജ് കുളത്തൂരാണ്. ഇരുവരെയും കണ്ടാല്‍ യഥാര്‍ത്ഥ സഹോദരങ്ങളാണെന്നേ പറയൂ എന്ന തുടക്കം മുതലേ എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. ബിജുവിന്റെ യഥാര്‍ഥ സഹോദരന്‍ തന്നെയാണ്

ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പിന്നില്‍ മുന്‍മന്ത്രിയുടെ പിഎയുടെ മകള്‍  

Posted by - May 12, 2019, 07:52 pm IST

തിരുവനന്തപുരം: ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തി. 27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്. മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പേഴ്സണ്‍ സെക്രട്ടറി വാസുദേവന്‍ നായരുടെ മകളാണ് ഇന്ദുജയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതി ഇന്ദുജ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒളിവില്‍ പോയതാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം  ഇന്ദുജയെ കാണാനില്ലെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കേരളകോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം മുറുകുന്നു; ഇരുവിഭാഗവും പ്രത്യക്ഷപോരാട്ടത്തിലേക്ക്  

Posted by - May 12, 2019, 07:50 pm IST

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അധികാരസ്ഥാനങ്ങളെച്ചൊല്ലി ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ പ്രത്യക്ഷപോരാട്ടത്തിലേക്ക്. പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങളെ ചൊല്ലി ഇരുവിഭാഗങ്ങളും സമവായ നീക്കങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. സിഎഫ് തോമസിനെ ചെയര്‍മാനാക്കണമെന്നും പിജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ജോസഫിന്റെ ആവശ്യത്തിന് മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതനീക്കവുമായി ജോസ്  കെ മാണി രംഗത്തെത്തിയത്. മാണിയുടെ മരണത്തെ

തെക്കേഗോപുര വാതില്‍ തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരവിളംബരം നടത്തി; തൃശൂര്‍പൂരത്തിന് തുടക്കമായി  

Posted by - May 12, 2019, 11:26 am IST

തൃശൂര്‍ : നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് അഭിവാദ്യം ചെയ്തതോടെ തൃശര്‍പൂരത്തിന് ഔദ്യോഗിക തുടക്കമായി. കടുത്ത സുരക്ഷാ സന്നാഹത്തോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പുരവിളംബര ചടങ്ങിലെ എഴുന്നള്ളത്തിനെത്തിച്ചത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. പൂര പ്രേമികളും ആനപ്രേമികളുമായി മുന്‍പെങ്ങുമില്ലാത്ത വിധം വലിയൊരു ആള്‍ക്കൂട്ടവും ക്ഷേത്ര പരിസരത്ത് എത്തി. തേക്കിന്‍കാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ്

അനുപമമാതൃവാത്സല്യം നുകരാം; അതുല്യസ്‌നേഹം പകരാം; മാതൃസ്‌നേഹസ്മരണകളുണര്‍ത്തി മാതൃദിനകുറിപ്പ്  

Posted by - May 12, 2019, 10:56 am IST

ജ്യോതിലക്ഷ്മിനമ്പ്യാര്‍ ഈ കരച്ചില്‍ സന്താപത്തിന്റെയോ,സന്തോഷത്തിന്റേയോഅല്ല. ആരോപഠിപ്പിച്ചതോ,പറഞ്ഞുചെയ്യിയ്ക്കുന്നതോ അല്ല.ഇതൊരു പ്രപഞ്ചസത്യമാകുന്നു.പ്രകൃതിയും ഒരു പുതുജീവനും കണ്ടുമുട്ടുന്ന അനുഭൂതി. ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന, അവളില്‍ മാതൃത്വംചുരത്തപ്പെടുന്ന, ഒരമ്മയുടെ ജീവിതസങ്കല്‍പ്പങ്ങളുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്ന, ഒരു മാതാവിലെ പ്രതീക്ഷകളുടെ മൊട്ടുകള്‍ വിടര്‍ന്ന് മനസ്സൊരു പലവര്‍ണ്ണപുഷ്പങ്ങള്‍ നിറഞ ഒരുപൂങ്കാവനമാകുന്ന നിമിഷമാണ് നവജാതശിശുവിന്റെകരച്ചില്‍. കൗമാരപ്രായത്തില്‍ ഒരു പെണ്‍കുട്ടി വിവാഹത്തെകുറിച്ച് സ്വപനം കാണുമ്പോള്‍ ആ സ്വപ്നം അതിന്റെ പൂര്‍ണ്ണാവസ്ഥയില്‍ എത്തുന്നത് താലോലിച്ചു വളര്‍ത്താന്‍ ഒരു കുഞ്ഞ് എന്ന അവസ്ഥയിലാണ്. തന്റെ ഉദരത്തില്‍ ഒരുജീവന്‍ ഉത്ഭവിച്ച്കഴിഞ്ഞാല്‍

ആറാം ഘട്ട പോളിംഗ് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും  

Posted by - May 12, 2019, 10:13 am IST

ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.ബിഹാര്‍ 8, ഹരിയാന 10, ജാര്‍ഖണ്ഡ് 4, മധ്യപ്രദേശ് 8, യുപി 14, ബംഗാള്‍ 8, ഡല്‍ഹി 7 എന്നിവയാണ് ആറാം ഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്ന 59 മണ്ഡലങ്ങള്‍. ഡല്‍ഹിയിലും ഹരിയാനയിലും ഇന്നാണ് വോട്ടെടുപ്പ്. ഹരിയാനയില്‍ പത്തും ദില്ലിയില്‍ ഏഴ് മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടനിലയില്‍  

Posted by - May 12, 2019, 10:10 am IST

കൊല്‍ക്കത്ത: തെരഞ്ഞടുപ്പ് ഇന്ന് നടക്കാനിരിക്കെ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ്. രമിണ്‍ സിംഗ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം തൃണമൂല്‍ നിഷേധിച്ചു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ജാര്‍ഗ്രാമടക്കം എട്ട് മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്റെ മുന്‍ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ ബിജെപി –

വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട പുള്ളിപ്പുലിയെ രക്ഷിച്ചു  

Posted by - May 11, 2019, 10:54 pm IST

ബത്തേരി : കാട്ടിറച്ചിക്കു വേണ്ടി വന്യജീവികളെ കുരുക്കാന്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടി വച്ച് പിടികൂടി തിരികെ കാട്ടില്‍ വിട്ടു. 2 വയസ് പ്രായം വരുന്ന ആരോഗ്യവാനായ പുലിയാണ് കെണിയില്‍ പെട്ടത്. പുലിയെ പിടികൂടി മയക്കം തെളിഞ്ഞ ശേഷം ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തിയാണ്  വനത്തില്‍ തുറന്നു വിട്ടത്. വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ റേഞ്ചിലെ നമ്പ്യാര്‍കുന്ന് വരിക്കേരി കമ്പക്കോടിയില്‍ ഇന്നലെ രാവിലെ 7 നാണ് പുലി കെണിയില്‍ അകപ്പെട്ടത്. വനാതിര്‍ത്തിയോടു ചേര്‍ന്ന ആനക്കിടങ്ങിനരികെ

ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിക്ക് ചെക്ക് ഡാം ഒരുങ്ങുന്നു    

Posted by - May 11, 2019, 10:44 pm IST

കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ നെല്ലറകളില്‍ വേനല്‍ക്കാലത്തും സമൃദ്ധമായി ജലമെത്തിക്കാന്‍ ചെക്ക്ഡാം തയ്യാറാകുന്നു. പള്ളിക്കലാറിലാണ് കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് പുതിയ തടയണയുടെ നിര്‍മാണം. പള്ളിക്കലാറ്റില്‍ തൊടിയൂര്‍ പാലത്തിന് തെക്കുഭാഗത്തായി നിര്‍മാണം പുരോഗമിക്കുന്ന ചെക്ക് ഡാം യാഥാര്‍ഥ്യമാകുന്നതോടെ വേനല്‍ക്കാലത്തും പരിസരപ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളില്‍ കൃഷിക്കായി ജലം എത്തിക്കാനാകും. സംസ്ഥാന സര്‍ക്കാര്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വഴി 2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ ചെലവഴിച്ചാണ് ചെക്ക്ഡാം നിര്‍മിക്കുന്നത്. സംഭരിക്കുന്ന ജലം ഡാമിന്റെ വടക്കുഭാഗത്തുള്ള  പമ്പുഹൗസ് വഴി ആര്യന്‍പാടം ഉള്‍പ്പെടെയുള്ള  പാടശേഖരങ്ങളില്‍

ചരിത്ര നേട്ടവുമായ് മെഡിക്കല്‍ കോളേജ് കരള്‍രോഗത്തിന് നൂതന ചികിത്സ  

Posted by - May 11, 2019, 10:25 pm IST

തിരുവനന്തപുരം: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദംമൂലം ആമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗത്തിന്  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശിയായ 49 കാരിയ്ക്ക് നൂതന ചികിത്സയിലൂടെ രോഗം ഭേദമായി. തുടര്‍ച്ചയായി രക്തം ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് വീങ്ങിയ രക്തക്കുഴലുകളും രക്തസ്രാവവും കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീ ചിത്രയിലെ ഇന്റര്‍വന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ  ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ കൂടാതെ ബലൂണ്‍ ഒക്ലൂഡഡ് റിട്രോഗ്രേഡ് ട്രാന്‍സ്വെനസ് ഒബ്‌ളിട്ടറേഷന്‍ അഥവാ ബിആര്‍ടിഒ എന്ന ചികിത്സയിലൂടെ കഴുത്തിലെ രക്തക്കുഴല്‍