കര്‍ണാടകയില്‍ പ്രതിസന്ധി: ഗുലാം നബിയുംകെ.സിയുമെത്തി; വിമതര്‍ക്ക് മന്ത്രിസ്ഥാനം  

Posted by - May 30, 2019, 05:03 am IST

ബെംഗളൂരു: കര്‍ണാടകയില്‍കോണ്‍ഗ്രസ്ജനതാദള്‍സഖ്യസര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. വിമതപക്ഷത്തുളളരണ്ട് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു സര്‍ക്കാരിന്റെ നിലനില്‍പ്പ്ഉറപ്പുവരുത്താനായി കോണ്‍ഗ്രസ്ഊര്‍ജിത ശ്രമം തുടങ്ങി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറികെ.സി. വേണുഗോപാലും ഗുലാംനബി ആസാദും ബെംഗളൂരുവിലെത്തി ചര്‍ച്ചകള്‍ തുടങ്ങി.ഉടന്‍ ചേരുന്ന കോണ്‍ഗ്രസ്‌നിയമസഭ കക്ഷി യോഗത്തില്‍ഇരുനേതാക്കളും പങ്കെടുക്കും.വിമതര്‍ക്കു മന്ത്രിസ്ഥാനമുള്‍പെടെ നല്‍കി അനുനയിപ്പിക്കാനാണ് ശ്രമം. എന്നാല്‍വിമതര്‍ക്കു സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തതോടെ കൂടുതല്‍എം.എല്‍.എമാര്‍ പദവികള്‍ ആവശ്യപ്പെട്ടു തുടങ്ങിയതും കോണ്‍ഗ്രസിനു തലവേദനയായി. വിമത എം.എല്‍.എമാരായ രമേശ്ജാര്‍ക്കോളി, സുധാകര്‍ എന്നിവരാണ് എസ്.എം കൃഷ്ണയുടെവീട്ടില്‍ വച്ച് ബി.ജെ.പി നേതാക്കളുമായി

ഇന്ത്യാക്കാരെ ഒന്നിപ്പിക്കുന്ന നേതാവാണ് മോദി: പ്രധാനമന്ത്രിയെ പുകഴ്ത്തി ടൈം മാഗസിന്‍  

Posted by - May 30, 2019, 05:00 am IST

ന്യൂഡല്‍ഹി: ലോക്‌സഭതിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനംപ്രസിദ്ധീകരിച്ച ടൈം മാഗസിന്റെനടപടി രാജ്യത്ത് ഏറെവിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മോദിയെ ഇന്ത്യയുടെഭിന്നിപ്പിന്റെ മേധാവി എന്നായിരുന്നു ആ ലേഖനത്തില്‍ വിശേഷിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ്‌വിജയത്തിന് ശേഷം മോദിയെകുറിച്ച് പുതിയൊരു ലേഖനംകൂടി പ്രസിദ്ധീകരിച്ചിരിക്കയാണ് ടൈം. എന്നാല്‍ ഇത്തവണഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നനേതാവെന്നാണ് മോദിയെടൈം വിശേഷിപ്പിക്കുന്നത്.''ദശാബ്ദങ്ങള്‍ക്കിടയില്‍മറ്റൊരു പ്രധാനമന്ത്രിക്കുംകഴിയാത്തത് പോലെ മോദിഇന്ത്യയെ ഒന്നിപ്പിക്കുന്നു' എന്ന തലക്കെട്ടോടെ വന്ന ലേഖനത്തിലാണ് മോദിയെ കുറിച്ച് പുതിയ പരാമര്‍ശമുള്ളത്. 2014 ല്‍മോദിക്ക് വേണ്ടി ക്യാംപെയിന്‍നടത്തിയ മനോജ് ലാദ്വയാണ്പുതിയ ലേഖനം എഴുതിയിരിക്കുന്നത്. ടൈം മാഗസിന്റെ

വനിതാ ഡോക്ടറുടെ ആത്മഹത്യ: മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍  

Posted by - May 29, 2019, 06:36 pm IST

മുംബൈ: മുംബൈയില്‍ പി.ജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പായല്‍ തദ്വി എന്ന 26കാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഒപ്പം താമസിക്കുന്നവരും പഠിക്കുന്നവരും ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന്റെ പേരിലായിരുന്നു ആത്മഹത്യ. ഡോക്ടര്‍മാരായ ഭക്തി മെഹ്റെ, അങ്കിത ഖന്ദെല്‍വാള്‍, ഹേമ അഹുജ എന്നിവരാണ് അറസ്റ്റിലായത്. പായലിന്റെ ഒപ്പംതാമസിച്ചിരുന്ന ഭക്തിയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹേമയേയും അങ്കിയയേയും ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. ഈ

ദിലീപ് ആരാധകന്റെ കഥയുമായി 'ഷിബു' അടുത്ത മാസം തിയേറ്ററുകളില്‍  

Posted by - May 29, 2019, 06:33 pm IST

ദിലീപ് ഫാനായ യുവാവിന്റെ കഥയുമായി 'ഷിബു' അടുത്ത മാസം റിലീസിനെത്തും. സംവിധായകരായ  സത്യന്‍ അന്തിക്കാടിന്റെയും ലാല്‍ ജോസിന്റെയും സിനിമകളുടെ ആരാധകനായ നായകന്‍ സിനിമ പഠിക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ''ഞാന്‍ പ്രകാശനി''ലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. ഡോ.കല്യാണി എന്ന വേഷത്തിലാണ് അഞ്ജു അഭിനയിക്കുന്നത്. ജൂണ്‍ 28ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'ഒരു

മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തോടെ; കേരളത്തില്‍ നിന്ന് ആരൊക്കെയെന്ന് ചര്‍ച്ചകള്‍ തുടരുന്നു  

Posted by - May 29, 2019, 06:30 pm IST

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും. കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ കേരളത്തില്‍നിന്ന് മന്ത്രിയുണ്ടാവുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. കുമ്മനം ആദ്യഘട്ടത്തില്‍ തന്നെ മന്ത്രിയാവുമെന്നും പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലായിയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭാംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരനാണ് പ്രചരിക്കപ്പെടുന്ന പേരുകളില്‍ മറ്റൊരാള്‍. മുരളീധരന്റെ പേര് കഴിഞ്ഞ തവണ തന്നെ

പാര്‍ട്ടി പിടിക്കാന്‍ ജോസഫ്; തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കി; മൂന്ന് എംഎല്‍എമാരുടെ പിന്തുണയെന്ന്; ചെറുക്കാനാകാതെ ജോസ് കെ മാണി  

Posted by - May 29, 2019, 06:27 pm IST

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍ തന്ത്രപരമായ നീക്കവുമായി ജോസഫ് വിഭാഗം. പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ജോസ് കെ മാണി വിഭാഗം അറിയാതെയാണ് ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞുള്ള ഈ നീക്കം നടത്തിയത്. ഇതോടെ ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായി കണക്കാക്കപ്പെടും. കേരള കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ തന്ത്രപരവും നിയമപരവുമായ കരുനീക്കത്തിന്റെ ഭാഗമായാണ് സംഘടനാചുമതലയുള്ള

കെവിന്‍ വധം: എസ്‌ഐയെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി  

Posted by - May 29, 2019, 06:25 pm IST

കോട്ടയം: കെവിന്‍ വധക്കേസില്‍ ശിക്ഷാനടപടിക്ക് വിധേയനായ ഗാന്ധിനഗര്‍ എസ്ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരം താഴ്ത്തി ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയാണ് നിയമനം. സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇയാളുടെ സീനിയോറിറ്റി വെട്ടികുറയ്ക്കും. ശമ്പള വര്‍ധന തടയും. ഷിബുവിനെ പിരിച്ചുവിടാന്‍ നിയമതടസ്സങ്ങളുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയംആരോപണവിധേയനെ തിരിച്ചെടുത്തത് അറിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. തിരിച്ചെടുത്ത വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇക്കാര്യത്തില്‍ കോട്ടയം എസ്പിയുമായി സംസാരിച്ച

രാഹുല്‍ കൈവിട്ടാല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ആര്? ചര്‍ച്ചകള്‍ സജീവം  

Posted by - May 29, 2019, 01:23 pm IST

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുമ്പോള്‍ പുതിയ പ്രസിഡന്റ് ആര് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. രാഹുല്‍ രാജി തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പകരം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, മുതിര്‍ന്ന നേതാവ് എകെ ആന്റണി തുടങ്ങിയ പേരുകള്‍

ചൈനക്കാര്‍ക്ക് ഡിംസം ബോണ്ട്, ജപ്പാന് സമുറായി, ഇന്ത്യയ്ക്ക് മസാല

Posted by - May 28, 2019, 11:03 pm IST

നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വിദേശത്ത്ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യന്‍ രൂപയിലുള്ളബോണ്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ആദ്യമായി മസാലബോണ്ടുകള്‍ ഇറക്കിയതും ഐ.എഫ്.സിയാണ്. അടിസ്ഥാനസൗകര്യ വികസനത്തിനായി 1000 കോടി രൂപയാണ് അന്ന്‌സമാഹരിച്ചത്. പേരു സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയില്‍ ഇടം പിടിക്കുമെന്നുകരുതിയാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന പേര്‌നല്‍കിയത്. ഇന്ത്യയിലെ പ്രത്യേകതരം കറിക്കൂട്ടിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പേര്. ചൈനയും ഇത്തരത്തിലുള്ളബോണ്ട് ഇറക്കിയിട്ടുണ്ട്. ചൈനയിലെ

ബിജെപി നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ളയെ നിര്‍ത്തിപ്പൊരിച്ചു; കേന്ദ്രനേതൃത്വത്തിനും കടുത്ത അതൃപ്തി  

Posted by - May 28, 2019, 10:59 pm IST

കൊച്ചി: ലോക്‌സഭാ തിരെഞ്ഞടുപ്പ് വിലയിരുത്തലിനായിചേര്‍ന്ന ബി.ജെ.പി സംസ്ഥാനകോര്‍ കമ്മിറ്റി യോഗത്തില്‍പ്രസിഡണ്ട് പി. എസ്. ശ്രീധരന്‍പിള്ളയെ നേതാക്കള്‍ നിര്‍ത്തിപൊരിച്ചു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു കുറച്ചത് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകളാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഒന്നടങ്കം കുറ്റപ്പെടുത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ ദേശീയ നേതാക്കള്‍തൃപ്തി പ്രകടിപ്പിച്ചെന്ന ശ്രീധരന്‍ പിള്ളയുടെ വാദവും കേന്ദ്രനേതൃത്വം തള്ളി. കോര്‍ കമ്മിറ്റി ആരംഭിക്കും മുന്നേ തന്നെഈ വാദം ദേശീയ സെക്രട്ടറിതള്ളി. സംസ്ഥാന ഘടകത്തിന്റെതിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തി ഇല്ലെന്നായിരുന്നു പ്രചരണത്തിന്റെ ചുമതലക്കാരനായ വൈ സത്യകുമാറിന്റെ പ്രതികരണം. എന്‍.എസ.്എസ്-എസ.്എന്‍.ഡി.പി

രാഹുല്‍ തുടര്‍ന്നേക്കും; അനുനയിപ്പിക്കാന്‍ പ്രിയങ്ക  

Posted by - May 28, 2019, 10:57 pm IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ഗാന്ധി തുടര്‍ന്നേക്കുമെന്ന് സൂചന. നേതാക്കളെ കാണാന്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിയാല്‍ പകരമാളെ കïെത്താന്‍ പ്രയാസമായിരിക്കുമെന്നും മറ്റൊരാളെ കïെത്താന്‍സാവകാശം വേണമെന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധി,രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിസച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ്‌വക്താവ് രണ്‍ദീപ് സുര്‍ജെവാലഎന്നിവര്‍ ഇന്നലെ രാവിലെരാഹുലിന്റെ വീട്ടിലെത്തി ചര്‍ച്ചനടത്തി. രാഹുലിനു പിന്തുണയുമായി എം.കെ.സ്റ്റാലിന്‍രംഗത്തെത്തി. കോണ്‍ഗ്രസ്അധ്യക്ഷ സ്ഥാനത്തു നിന്നു രാജിവയ്ക്കരുതെന്നു ഫോണില്‍അഭ്യര്‍ഥിച്ചു.രാഹുല്‍ ഗാന്ധി പിന്‍മാറുകയാണെങ്കില്‍ അത് ആത്മഹത്യാപരമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. ഒരു

ബംഗാളില്‍ ബിജെപിയിലേക്ക് കൂട്ടയൊഴുക്ക്; തൃണമൂല്‍ സിപിഎം എംഎല്‍എമാര്‍ ബിജെപിയില്‍  

Posted by - May 28, 2019, 10:55 pm IST

കൊല്‍ക്കത്ത: ബംഗാളില്‍ബി.ജെ.പിയിലേക്ക് നേതാക്കളുടെ കൂട്ടയൊഴുക്ക്. രണ്ട് തൃണമൂല്‍എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 50 കൗണ്‍സിലര്‍മാരും ബി.ജെ.പിയിലെത്തി. ഡല്‍ഹിയില്‍ബി.ജെ.പി. ആസ്ഥാനത്ത് നടന്നചടങ്ങില്‍ ദേശീയ സെക്രട്ടറികൈലാശ് വിജയവര്‍ഗിയയുംബംഗാളിലെ ബി.ജെ.പി. നേതാവ്മുകുള്‍ റോയിയും ചേര്‍ന്നാണ്തൃണമൂല്‍ നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.മമതാ ബാനര്‍ജിയുടെ തൃണമൂല്‍കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുകുള്‍ റോയിയുടെ മകന്‍ സുബ്രാന്‍ഷുറോയി,തുഷാര്‍കാന്തി ഭട്ടാചാര്യഎന്നിവരാണ് ബി.ജെ.പിയിലെത്തിയ തൃണമൂല്‍ എം.എല്‍.എമാര്‍.ദേബേന്ദ്ര റോയി ആണ്‌സി.പി.എമ്മില്‍ നിന്നെത്തിയഎം.എല്‍.എ. മുകുള്‍ റോയിനേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ്ബംഗാളില്‍ ഏഴു ഘട്ടങ്ങളായാണ് നടന്നത്, അതുപോലെ

മസാലബോണ്ട് വിവാദം കത്തുന്നു; രേഖകള്‍ എംഎല്‍എമാര്‍ക്ക് പരിശോധിക്കാമെന്ന് ധനമന്ത്രി  

Posted by - May 28, 2019, 10:52 pm IST

തിരുവനന്തപുരം: കിഫ് ബിമസാലബോണ്ട് സംബന്ധിച്ചരേഖകള്‍ ഏത് എം.എല്‍.എയ്ക്കും എപ്പോള്‍ വേണമെങ്കിലുംപരിശോധിക്കാമെന്നു ധനമന്ത്രിടി.എം.തോമസ് ഐസക്. അടിയന്തര പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മസാലബോണ്ട് ഉയര്‍ന്ന പലിശയ്ക്കുവില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതഉണ്ടാകുമെന്നു കാട്ടി കെ.എസ്.ശബരീനാഥനാണ് അടിയന്തരപ്രമേയത്തിനു നോട്ടിസ്‌നല്‍കിയത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സമ്മതം അറിയിക്കുകയായിരുന്നു.കിഫ്ബി മസാല ബോണ്ട്‌സംബന്ധിച്ച രേഖകള്‍ 4എം.എല്‍.എമാരെ കൊണ്ട്പരിശോധിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെആവശ്യം. ഏതു എം.എല്‍.എയ്ക്കും രേഖകള്‍ പരിശോധിക്കാമെന്നു ധനമന്ത്രി പറഞ്ഞു.എന്തു സംശയം ഉണ്ടെങ്കിലുംഎവിടെവേണമെങ്കിലും ചര്‍ച്ചചെയ്യാം. കാനഡ സര്‍ക്കാരിന്റെപെന്‍ഷന്‍ ഫണ്ടാണ് സി.ഡി.പി.ക്യു. ആ പണം അവര്‍ പലമേഖലകളില്‍

മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗം: എട്ടുമരണം  

Posted by - May 27, 2019, 11:21 pm IST

മുംബൈ: വരള്‍ച്ചയോടൊപ്പം മഹാരാഷ്ട്രയില്‍ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗത്തില്‍ഇതുവരെ എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്തെ വിവിധആശുപത്രികളില്‍ 440 പേര്‍ചികിത്സ തേടി.ഛര്‍ദ്യതിസാരം, തൊണ്ടയിലെ അണുാധ, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങളും വര്‍ധിച്ചിട്ടുണ്ട്.ഔറംഗാബാദ്, ഹിംഗോളി, പര്‍ഭണി, ബീഡ്, ദുലെ എന്നീജില്ലകളിലുള്ളവരാണ് ഉഷ്ണതരംഗത്തില്‍ മരിച്ചത്.അകോള (186 പേര്‍), നാഗ്പുര്‍ (156), ലാത്തൂര്‍(68),നാസിക് (23) തുടങ്ങിയ ജില്ലകളിലുള്ളവരാണ് ചികിത്സതേടിയിട്ടുള്ളത്. ഉഷ്ണതരംഗംകാരണം അസുഖാധിതരാകുന്നവരെ ചികിത്സിക്കാന്‍ഈ ജില്ലകളില്‍ പ്രത്യേകക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചു.ഉച്ച മുതല്‍ വൈകീട്ട്അഞ്ചുവരെ വീടുകളില്‍നിന്നും പുറത്തിറങ്ങരുതെന്ന് ജില്ലാധികൃതര്‍ നിര്‍ദേശംനല്‍കി.കാര്‍ ണേറ്റഡ് പാനീയങ്ങള്‍, മദ്യം, കാപ്പി, ചായഎന്നിവയുടെ ഉപഭോഗംകുറയ്ക്കണം. ശുദ്ധജലംകൂടുതലായി കുടിക്കണം.ബാക്ടീരിയയും വൈറസുംപെരുകാന്‍

പ്ലസ്‌വണ്‍ സീറ്റ് 20ശതമാനം വര്‍ധിപ്പിച്ചു  

Posted by - May 27, 2019, 11:20 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററിസ്‌കൂളുകളിലെ പ്ലസ്‌വണ്‍സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് പരമാവധി സീറ്റുകള്‍ ലഭ്യമാക്കാനായികഴിഞ്ഞ വര്‍ഷവും പ്ലസ്‌വണ്ണില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു.സംസ്ഥാനത്താകെ 3,61,713പ്ലസ്‌വണ്‍ സീറ്റുകളാണ്ഇത്തവണയുള്ളത്. ഇതില്‍2,39,044 സീറ്റുകളിലാണ് ഏകജാലക സംവിധാനത്തിലൂടെപ്രവേശനം നല്‍കുന്നത്. ബാക്കി സീറ്റുകള്‍ മാനേജ്‌മെന്റ്,അണ്‍എയ്ഡഡ്,കമ്മ്യൂണിറ്റിക്വാട്ട വിഭാഗങ്ങളിലാണ്.4,26,513 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതോടൊപ്പം കേന്ദ്ര സിലസില്‍നിന്ന് വരുന്ന കുട്ടികളുംപ്ലസ്‌വണ്‍ സീറ്റിനായി അപേക്ഷിക്കും. സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ 1.25 ലക്ഷത്തോളംകുട്ടികള്‍ക്ക് സീറ്റ് ലഭിക്കാത്തഅവസ്ഥ വരുമെന്ന പശ്ചാത്തലത്തിലാണ് സീറ്റുകള്‍വര്‍ധിപ്പാക്കാന്‍ തീരുമാനിച്ചത്.