കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഊരുകളില്‍ നിന്ന് 32 കുട്ടികള്‍; ഇനി മൂന്നുനാള്‍ അവര്‍ ആസ്വദിച്ച് ആഘോഷമാക്കും  

Posted by - May 11, 2019, 10:14 pm IST

തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദിവാസി ഊരുകളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ഇത് പുതു അനുഭവമായിരുന്നു.കൊല്ലം അരിപ്പയില്‍ നിന്നെത്തിയ 32 കുട്ടികളടങ്ങുന്ന സംഘം മേള ഉത്സവമയമാക്കി. ആദ്യമായി സിനിമ കണ്ട കുട്ടികള്‍ വരെ ഈ കൂട്ടത്തിലുണ്ടായിരുന്നു. .കൊല്ലത്തെ അരിപ്പയിലെ കൊച്ചരിപ്പ, ഇടപ്പണ എന്നീ ആദിവാസി ഊരുകളിലെ കുട്ടികള്‍ മേളയ്ക്കെത്തിയപ്പോള്‍ ആ കുരുന്നുകളുടെ കണ്ണുകളിലെ തിളക്കവും, ആവേശവും പറഞ്ഞറിയിക്കാന്‍ ആവാത്തതായിരുന്നു.ജീവിതത്തില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ കാണുന്ന കുട്ടികള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.കാടും മേടും സമതലങ്ങളും കടന്ന് 32 കുട്ടികളടങ്ങുന്ന സംഘമാണ്

കള്ളവോട്ട്: ഒമ്പതു ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ്  

Posted by - May 11, 2019, 05:33 pm IST

കണ്ണുര്‍: കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി എന്നീ ഉപവകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടത്തിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കലിനുമാണ് കേസ്. ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്ത വേങ്ങാട് സ്വശേി സായൂജിനെതിരെ കൂത്തുപറമ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. 52ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസക്കാരനുമായ അഖില്‍ അത്തിക്ക, 53ാം നമ്പര്‍ ബൂത്തിലെ വോട്ടറും മലപ്പുറത്തു താമസക്കാരനുമായ മുഹമ്മദ് ഷാഫി എന്നിവരുടെ

തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി  

Posted by - May 11, 2019, 05:25 pm IST

തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി. പൂരവിളംബരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ അനുമതി. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നടപടി ഉണ്ടാകും. നാല് പാപ്പാന്‍മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടു വരേണ്ടത്. ക്ഷേത്ര പരിസരത്ത് വാഹനത്തില്‍ എത്തിച്ച ശേഷമായിരിക്കും എഴുന്നള്ളിപ്പിന് ഒരുക്കുക. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമെ ഉപയോഗിക്കാവു. ഒമ്പതര മുതല്‍

ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദിയാഘോഷം ചെമ്പൂരില്‍; സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷകന്‍  

Posted by - May 11, 2019, 03:51 pm IST

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍  കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ രചനാ ശതാബ്ദി ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി മെയ് 12  നു  രാവിലെ 10  മുതല്‍ വൈകിട്ട് 4  വരെ സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്സിലെ സെമിനാര്‍ ഹാളില്‍ ചിന്താവിഷ്ടയായ സീത ഒരു സ്ത്രീപക്ഷ വായന'  എന്ന വിഷയത്തെ അധീകരിച്ച് സാഹിത്യ സംഗമവും സംവാദവും സംഘടിപ്പിക്കുമെന്ന് ശ്രീനാരായണ മന്ദിരസമിതി സോണല്‍ സെക്രട്ടറി ശ്രീരത്‌നം നാണു, ജനറല്‍ സെക്രട്ടറി സലിംകുമാര്‍ എന്‍എസ് എന്നിവര്‍ അറിയിച്ചു.  പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ

'അശോകന്റെ ആദ്യ രാത്രി'; ദുല്‍ഖര്‍ നിര്‍മാതാവ്; സംവിധായകനുള്‍പ്പെടെ പുതുമുഖങ്ങള്‍  

Posted by - May 10, 2019, 11:13 pm IST

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാകുന്നു. 'അശോകന്റെ ആദ്യ രാത്രി' എന്ന സിനിമയാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പൂജയുടെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഭാര്യ അമാല്‍, നടന്മാരായ സണ്ണി വെയിന്‍, ശേഖര്‍ മേനോന്‍, ജേക്കബ് ഗ്രിഗറി, വിജയ രാഘവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന ചിത്രമാകും അശോകന്റെ ആദ്യരാത്രി. സംവിധായകനും പുതുമുഖമാണ്. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. നിര്‍മ്മാതാവായ ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ചേക്കില്ല. മറ്റു വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് ദുല്‍ഖര്‍ സാമൂഹ്യമാധ്യമത്തില്‍

കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു; വിവാദപ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സാം പിത്രോദ  

Posted by - May 10, 2019, 11:09 pm IST

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്നും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിത്രോദ വ്യക്തമാക്കി. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ മാപ്പ് പറയുന്നു. താന്‍ ഉദ്ദേശിക്കാത്ത രീതിയിലാണ് പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടതെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു. സിഖ് കൂട്ടക്കൊല നടന്നു, ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുക എന്നായിരുന്നു സാം പിത്രോദയുടെ പ്രസ്താവന. എന്നാല്‍ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിത്രോദ വിശദീകരിച്ചു.

തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു; തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ആരോഗ്യം അനുകൂലമെങ്കില്‍ പങ്കെടുപ്പിക്കും; നാളെ പരിശോധന; ആന ഉടമകളും അയഞ്ഞു  

Posted by - May 10, 2019, 10:58 pm IST

തൃശൂര്‍:  തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെയുണ്ടാവുമെന്ന് ഉറപ്പായതോടെ തൃശൂര്‍ പൂരത്തിന്റെ പ്രതിസന്ധി നീങ്ങുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം അനുകൂലമെങ്കില്‍  പൂരവിളംബരത്തില്‍ പങ്കെടുപ്പിക്കും. രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് ജില്ല കലക്ടര്‍ ടി വി അനുപമ അറിയിച്ചു. ആന നില്‍ക്കുന്ന ഇടത്തുനിന്ന് ജനങ്ങളെ മാറ്റിനിര്‍ത്താനും  ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തു. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് അനുമതി കിട്ടിയതോടെ പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന് നിലപാടെടുത്ത ആന ഉടമകള്‍  അയഞ്ഞു. ആരോഗ്യക്ഷമത അനുകൂലമെന്ന് കണ്ടെത്തിയാല്‍ പൂര വിളംബരത്തിന്

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് മോഹന്‍ദാസ് ദാമോദരനാണ്. 'ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് നിര്‍മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.' തന്റെ പുതിയ സംരംഭത്തെക്കുറിച്ച്

വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ മാര്‍ഗരേഖയുമായി മാര്‍പാപ്പ; പരാതികള്‍ മൂടിവെയ്ക്കരുത്  

Posted by - May 9, 2019, 07:16 pm IST

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക പീഡനങ്ങളെ കുറിച്ച് വിവരമറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം. അധികാരികള്‍ പരാതി മൂടിവയ്ക്കാന്‍ ശ്രമമുണ്ടായാലും പുറത്തുപറയണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പരാതിയുമായി എത്തുന്നവരെ സഭാ നേതൃത്വം കേള്‍ക്കണം. അവര്‍ക്ക് ആത്മീയവും വൈദ്യശാസ്ത്രപരവും മനശാസ്ത്രപരവുമായ എല്ലാ പിന്തുണയും നേതൃത്വം നല്‍കണം. പഴയ ലൈംഗിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കന്യാസ്ത്രീകളും പുരോഹിതരും ബാധ്യസ്ഥരാണെന്നും മാര്‍ഗരേഖ പറയുന്നു. പരാതിപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കണം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: നിലപാടിലുറച്ച് കളക്ടര്‍; ആന ഇടഞ്ഞാല്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി; പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രന്‍  

Posted by - May 9, 2019, 07:08 pm IST

തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതുമായി ബന്ധപ്പെട്ടുള്ള കോലാഹലം മുറുകുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു. ഇത്തരം ആനകളെ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും  ടി വി

മോദിക്കും അമിത്ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  

Posted by - May 8, 2019, 02:23 pm IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേബ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയിരിക്കുന്നത്. പരാതി കമ്മീഷന്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. മോദിക്കും അമിത് ഷായ്ക്കും നല്‍കിയ ക്ലീന്‍ ചിറ്റില്‍ തീര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹര്‍ജി.

എ പ്ലസ്‌കിട്ടാത്തതിന് മണ്‍വെട്ടിക്ക് മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ട്വിസ്റ്റ്;  പൊലീസ് സ്റ്റേഷനില്‍ ബോധംകെടലും കരച്ചിലും  

Posted by - May 8, 2019, 12:18 pm IST

തിരുവനന്തപുരം : എസ്എസ്എല്‍ സി പരീക്ഷയില്‍ മൂന്ന് വിഷയത്തിന് എ പ്ലസ് നഷ്ടമായതിന് പിതാവ് മകനെ മണ്‍വെട്ടി കൊണ്ടു മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. വീട്ടില്‍ അച്ഛനും അമ്മയും നിത്യവും വഴക്കായിരുന്നുവെന്നും, ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം കിളിമാനൂരിലായിരുന്നു എസ്എസ്എല്‍ സിക്ക് മൂന്ന് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചില്ല എന്ന കാരണത്താല്‍ മകനെ പിതാവ് മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിച്ചത്. സംഭവത്തില്‍ പ്രതിയായ പിതാവ് സാബുവിനെ പൊലീസ് അറസ്റ്റ്

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം  

Posted by - May 8, 2019, 11:45 am IST

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം സംസ്ഥാനത്തെ 23 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളും 5 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടും. കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവും ഉയര്‍ന്ന

മോദിക്കും അമിത് ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍  

Posted by - May 8, 2019, 10:05 am IST

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മോദിയും അമിത് ഷായും വിവിധ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ബാലാകോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ട് പിടിക്കാന്‍

റിമി ടോമി വിവാഹമോചിതയായി; തീരുമാനം ഭര്‍ത്താവിനൊപ്പം പരസ്പരസമ്മതപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയില്‍  

Posted by - May 8, 2019, 09:48 am IST

കൊച്ചി: ഗായികയും നടിയുമായ റിമി ടോമി വിവാഹമോചിതയായി. ഭര്‍ത്താവ് റോയ്സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്തവിവാഹ മോചന ഹര്‍ജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഏപ്രില്‍ 16നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. 2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് കൈരളി ടിവിയിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. തുടര്‍ന്ന് ഏഷ്യാനെറ്റ് മ്യൂസിക്കല്‍ ലൈവിലേക്ക്