പ്രമുഖ  നിയമപണ്ഡിതന്‍ ഡോ. എന്‍ ആര്‍  മാധവമേനോന്‍ അന്തരിച്ചു  

Posted by - May 8, 2019, 09:45 am IST

തിരുവനന്തപുരം: പ്രമുഖ  നിയമപണ്ഡിതനായ ഡോ. എന്‍ ആര്‍  മാധവമേനോന്‍ (84) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ രമാദേവിയും മകന്‍ രമേശും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തില്‍. നിയമ പണ്ഡിതന്‍, നിയമ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളിലെല്ലാം മികവ് തെളിയിച്ച എന്‍ ആര്‍ മാധവമേനോന് രാജ്യം 2003ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ബെംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു മാധവമേനോന്‍ നിയമ വിദഗ്ദ്ധന്‍,

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്  

Posted by - May 8, 2019, 09:41 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുക. രാവിലെ 11 മണിക്കാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക. www.dhsekerala.gov.in, www.keralaresult.nic.in, www.prd.kerala.gov.in,എന്നീ വെബ്‌സൈറ്റുകളിലും ഐ എക്‌സാം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും ഫലം അറിയാം.

ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും ശ്രീനിവാസന്‍  

Posted by - May 7, 2019, 08:03 pm IST

കൊച്ചി: ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ മൗനം പാലിച്ചു പോരുന്ന സമയത്ത് നടനും സംവിധായകനുമായ ശ്രീനിവാസന്റെ തുറന്നു പറച്ചില്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ചും വനിത ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ വിമര്‍ശിച്ചുമാണ് ശ്രീനിവാസന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ നയം വ്യക്തമാക്കിയത്. ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ല. ഇത് കെട്ടിച്ചമച്ച

കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയുവാവിന് ദാരുണാന്ത്യം  

Posted by - May 7, 2019, 07:45 pm IST

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയായ ടെക്നീഷ്യന് ദാരുണാന്ത്യം. കുവൈറ്റ് എയര്‍വേസിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ (33) ആണ് അപകടത്തില്‍പെട്ടത്. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ കുവൈറ്റ് എയര്‍വേസ് വിമാനമാണ് ആനന്ദിന്റെ മേല്‍കയറിയത്. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം വിമാനത്തിനുള്ളില്‍ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈറ്റ് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു. പ്രാഥമിക നടപടികള്‍ക്ക് ശേഷം

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കരുതെന്ന തീരുമാനം പുനഃപരിശോധിക്കില്ലെന്നു കളക്ടര്‍; എഴുന്നള്ളിക്കാവുന്ന അവസ്ഥയിലല്ല ആനയെന്ന് വനംമന്ത്രി  

Posted by - May 7, 2019, 07:40 pm IST

തൃശൂര്‍ : തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കരുതെന്ന തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നു ജില്ലാ കളക്ടര്‍ ടിവി അനുപമ. അക്രമാസക്തനായ തെ്ച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ആന 2007 ല്‍ തുടങ്ങി നാളിന്ന് വരെ ഏഴ് പേരെ  കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്ന ആനയാണ്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍  ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്ന് കളക്ടര്‍ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ടിവി അനുപമ വ്യക്തമാക്കി. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാവുന്ന അവസ്ഥയില്‍ അല്ലെന്ന് വനംവകുപ്പ് മന്ത്രി

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു  

Posted by - May 7, 2019, 07:36 pm IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയോട് റിപ്പോര്‍ട്ട് തേടി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന സ്ഥിതിവിവരറിപ്പോര്‍ട്ട് നല്‍കണമെന്നാണ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥിയോ

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി  

Posted by - May 7, 2019, 07:33 pm IST

ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് കത്ത് അയച്ചു. 'എന്റെ പരാതിയ്ക്കും സത്യവാങ്മൂലത്തിനും അടിസ്ഥാനമില്ലെന്ന സമിതിയുടെ കണ്ടെത്തല്‍ നടുക്കമാണുണ്ടാക്കുന്നത്. സാമാന്യ നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും സമിതിയ്ക്ക് പാലിക്കാനായില്ല' രഞ്ജന്‍ ഗോഗോയിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ പരാതിക്കാരി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി സ്ഥിരീകരിച്ച് ഡിജിപിയുടെ റിപ്പോര്‍ട്ട്  

Posted by - May 7, 2019, 07:30 pm IST

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ കള്ളക്കളിയും അട്ടിമറിയും നടന്ന വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക്  ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജനപ്രതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും, കര്‍ശന നടപടികള്‍ക്കായി റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ടിക്കാറാം മീണയോട് ഡിപിജി ആവശ്യപ്പെട്ടത് . ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ഭീകരര്‍; ലക്ഷ്യമിടുന്നത് കൊച്ചിയും തൃശൂര്‍ പൂരവും;  

Posted by - May 7, 2019, 07:16 am IST

കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറും കൂട്ടാളികളും കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ സിറിയയിലുണ്ടെന്ന് കരുതുന്ന ഐഎസ് കമാന്‍ഡറും ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ പലയിടത്തായി ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താന്‍ റിയാസ് തീരുമാനിച്ചത്. ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തുക എന്നതായിരുന്നു റിയാസിന്റെ ലക്ഷ്യം. സമാന ചിന്താഗതിക്കാരെ ഒപ്പം കൂട്ടിയായിരുന്നു റിയാസിന്റെ ആക്രമണ പദ്ധതി.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.1 ശതമാനം വിജയം; മലയാളി പെണ്‍കുട്ടി ടോപ്പര്‍  

Posted by - May 6, 2019, 07:04 pm IST

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്.  ഭാവനയെ കൂടാതെ മറ്റ് 12 പേര്‍ കൂടി 499 മാര്‍ക്ക് നേടിയിട്ടുണ്ട്. 25 കുട്ടികള്‍ 498 മാര്‍ക്ക് നേടി. പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.91.1% ആണ് മൊത്തം വിജയം. തിരുവനന്തപുരം മേഖലയാണ് മുന്നില്‍ (99.8%), ചെന്നൈ (99%), അജ്മീര്‍ (95.89%) എന്നിവയാണ് മുന്നിലെത്തിയ മറ്റു മൂന്നു റീജിയണുകള്‍. രാജ്യത്തെ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം  

Posted by - May 6, 2019, 07:01 pm IST

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു.  4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചതായി ഫലം പ്രഖ്യാപിച്ചുകൊണ്ട് ഡിപിഐ അറിയിച്ചു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ് വയനാട്ടില്‍ 93.22. 37,334 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസുകാര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്.  മലപ്പുറത്ത് പരീക്ഷ എഴുതിയ 2493 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. 99.9 ശതമാനം വിജയം

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ്; ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി  

Posted by - May 6, 2019, 06:59 pm IST

ഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. ജസ്റ്റിസുമാരായ ഇന്ദുമല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലുള്‍പ്പെട്ടത്. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി. യുവതിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. യുവതിയുടെ ആരോപണത്തില്‍ യാതൊരു തെളിവുമില്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു. ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മൂന്നംഗ സമിതി. നേരത്തേ യുവതി അന്വേഷണ സമിതിയില്‍

പെരിയ ഇരട്ടക്കൊല: എംഎല്‍എയുടെയും സിപിഎം നേതാക്കളുടെയും മൊഴിയെടുത്തു; കൊല്ലപ്പെട്ടവരുടെ സുഹൃത്തിന്റെ വീടിനുനേരെ ബോംബേറ്  

Posted by - May 6, 2019, 04:25 pm IST

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫയുടെയും മൊഴിയെടുത്തു. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍ എന്നിവരുടെയും മൊഴിയെടുത്തിട്ടുണ്ട്. ഇവരെ അന്വേഷണ സംഘത്തിന്റെ ക്യാംപിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. ഇരട്ടക്കൊല നടക്കുന്നതിന് മുന്‍പ് ശരത്ലാലിന്റെ വീടിന് അടുത്തുനടന്ന സി.പി.എം പൊതുയോഗത്തില്‍

മൂന്നുപേരെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്ത സിജിക്ക് ഭാര്യമാര്‍ നാല്; സംശയരോഗം കൂട്ടക്കൊലയില്‍ കലാശിച്ചു  

Posted by - May 6, 2019, 04:22 pm IST

കൊച്ചി: കളമശേരിയില്‍ മൂന്നുപേരെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്ത ചേര്‍ത്തല സ്വദേശി സിജി (41) യ്ക്ക് മരിച്ച സ്ത്രീയടക്കം സിജിക്ക് നാലു ഭാര്യമാരുണ്ടെന്നും ചന്ദ്രലേഖയുമായി ഇയാള്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. കൊച്ചി സര്‍വകലാശാലാ ക്യാമ്പസിനു സമീപം പോട്ടച്ചാല്‍ നഗര്‍ റോഡില്‍ വാടകയ്ക്കു താമസിക്കുക്കുകയായിരുന്നു. ഹോട്ടല്‍ ജോലിക്കാരനാണു സിജി. ഡയറിയില്‍നിന്നു ലഭിച്ച ഫോണ്‍ നമ്പറില്‍നിന്നാണ് സിജിയുടെ ബന്ധുക്കളെ കണ്ടെത്താനായത്. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വാരനാട് തോപ്പുവെളി പ്രകാശന്റെയും പങ്കജവല്ലിയുടെയും മകനായ സിജിയെ കാണാനില്ലെന്ന് കാട്ടി ഭാര്യ

മീണ വിലക്കി; സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കില്ല  

Posted by - May 6, 2019, 02:40 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വിലക്ക്. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനുമായി ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. സംസ്ഥാനത്താകെ 600 കേന്ദ്രങ്ങളിലും സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം. ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ  ഓഫീസ്