അഞ്ചാംഘട്ട വോട്ടെടുപ്പു തുടങ്ങി; കാശ്മീരില്‍ പോളിംഗ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം; ബംഗാളില്‍ സംഘര്‍ഷം  

Posted by - May 6, 2019, 10:41 am IST

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ തന്നെ ത്രാല്‍ മേഖലയില്‍ മറ്റൊരു പോളിങ് ബൂത്തിനുനേര്‍ക്ക് കല്ലേറും ഉണ്ടായി. അതേസമയം, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. ബോന്‍ഗാവിലെ ശന്തനു ഠാക്കൂര്‍, ബാരക്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായ അര്‍ജുന്‍ സിങ് എന്നിവരാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചു രംഗത്തെത്തിയത്. ബാരക്പുരില്‍ സംഘര്‍ഷത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട്

പൊലീസിന്റെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്  

Posted by - May 6, 2019, 10:17 am IST

തിരുവനന്തപുരം : പൊലീസിന്റെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ അന്വേഷണം നടത്തിയ ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. പോസ്റ്റല്‍ വോട്ടില്‍ വോട്ടിന് മുമ്പും ശേഷവും പൊലീസ് അസോസിയേഷന്റെ ഇടപെടലുണ്ടായി. എന്നാല്‍ ഭീഷണി കാരണം ആരും പരാതി നല്‍കുന്നില്ല. ഇക്കാര്യത്തില്‍ വകുപ്പ് തലത്തില്‍ സമഗ്ര അന്വേഷണം വേണം. ഇക്കാര്യത്തില്‍ എല്ലാ ജില്ലയിലും അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ബാലറ്റ് ശേഖരിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കെതിരെ

മോസ്‌കോയില്‍ വിമാനത്തിനു തീപിടിച്ച് 41 മരണം; അപകടം ഇടിമിന്നലേറ്റെന്ന് സൂചന  

Posted by - May 6, 2019, 10:12 am IST

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിന് തീപിടിച്ച് 41 മരണം.പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ നഗരമായ മര്‍മാന്‍സ്‌കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും തീ പിടിക്കുകയായിരുന്നു. വിമാനത്തില്‍ 78 യാത്രക്കാരും 5 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ വിമാനത്തിലെ ജീവനക്കാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. പൊള്ളലേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍

എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് രണ്ടു മണിക്ക് പ്രഖ്യാപിക്കും  

Posted by - May 6, 2019, 10:09 am IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് രണ്ടു മണിക്ക് പ്രഖ്യാപിക്കും. രാവിലെ ഒന്‍പതിന് പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലം അംഗീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറി ആകും ഫലം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കാരണം മൂന്ന് ഘട്ടങ്ങളായാണ് ഇത്തവണ മൂല്യ നിര്‍ണ്ണയം നടത്തിയത്. എസ്എസ്എല്‍സിക്കൊപ്പം ടിഎച്ച്‌സ്എല്‍സി, ടിഎച്ച്‌സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണ്. ഒദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനസര്‍ക്കാരിന്റെ അഞ്ച് വെബ് സൈറ്റുകളിലൂടെ

പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു കുരുന്നുകള്‍; സ്‌നേഹവായ്‌പോടെ പൊലീസുകാരന്‍; വൈറലായി ഒരു ചിത്രം  

Posted by - May 5, 2019, 10:58 pm IST

പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു നില്‍ക്കുന്ന കുട്ടികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 'വിശപ്പിന്റെ വിളിയല്ലേ സാറേ' എന്ന് ആരോ തലക്കെട്ടും നല്‍കിയതോടെ ചിത്രം വ്യാപകമായി പ്രചരിച്ചു. പൊലീസ് ജീപ്പിന് മുന്നില്‍ കളിക്കാന്‍ വന്നിരുന്ന കുഞ്ഞുങ്ങളും അവരെ നോക്കി നില്‍ക്കുന്ന പൊലീസുകാരനുമാണ് ഈ ചിത്രത്തിലുള്ളത്. വാഹനത്തിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് പൊലീസുകാരന്‍ തന്നെയാണ് ഐസ്‌ക്രീം വാങ്ങിക്കൊടുത്തതെന്നുമാണ് കുറിപ്പുകള്‍. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജീപ്പ് പാര്‍ക്ക് ചെയ്ത് പോയ ശേഷം മടങ്ങി വരുമ്പോഴാണ് ജീപ്പിന് മുന്നില്‍ മൂന്നു കുഞ്ഞുങ്ങളെ കണ്ടത്.

കാപ്പാട് മാസപ്പിറവി കണ്ടു; നാളെ മുതല്‍ കേരളത്തില്‍ റംസാന്‍ വ്രതം  

Posted by - May 5, 2019, 10:56 pm IST

കോഴിക്കോട്: കേരളത്തില്‍ നാളെ (തിങ്കള്‍) റംസാന്‍ വ്രതം ആരംഭിക്കും. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു.

 പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി.  

Posted by - May 5, 2019, 10:50 pm IST

നടിയും അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ചൊവ്വരപ്പള്ളിയില്‍ വച്ചാണ് വിവാഹം നടന്നത്. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് വിവാഹസത്കാരം നടന്നു. മെയ് 8ന് പാലക്കാട് വച്ച് ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും തമ്മില്‍ പ്രണയത്തിലായത്. ഏറെ വൈകാതെ ഇരുവരും പ്രണയം പരസ്യമാക്കി. ഈ വര്‍ഷം ജനുവരി 16ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ ബിജെപി പ്രക്ഷോഭത്തിന്  

Posted by - May 5, 2019, 07:33 pm IST

തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ തൃശ്ശൂരില്‍ തിങ്കളാഴ്ച മുതല്‍ പ്രക്ഷോഭം. ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തില്‍ ബിജെപിയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ബിജെപിയുടെ സത്യാഗ്രഹ സമരം പി.സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിലക്കിനെതിരായ പൊതുവികാരം തിരിച്ചറിഞ്ഞാണ് ബിജെപി സമരം ഏറ്റെടുക്കുന്നത്. തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സിപിഎമ്മിന്റെ സ്വാധീന മേഖലയാണ്. പാര്‍ട്ടി ഭരിക്കുന്ന സമയത്തും നീതി കിട്ടിയില്ലെന്ന അഭിപ്രായം പാര്‍ട്ടി അനുഭാവികളായ പൂരപ്രേമിക്കള്‍ക്കിടയിലും ശക്തമാണ്. വിലക്കു നീക്കാന്‍ തൃശൂര്‍ എംഎല്‍എ കൂടിയായ

മുഖ്യമന്ത്രി യൂറോപ്പിലേക്ക്; ലണ്ടനില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റിംഗ് ചടങ്ങിലും ജനീവ ലോകപുനര്‍നിര്‍മാണ സമ്മേളനത്തിലും പങ്കെടുക്കും  

Posted by - May 5, 2019, 07:25 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക്. ലണ്ടനില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയാകും. ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. മെയ് 13ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനാണ് മുഖ്യമന്ത്രി. ബുധനാഴ്ചയാണ് മുഖ്യമന്ത്രി യാത്രതിരിക്കുന്നത്. 13 ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം മെയ് 20-ന് തിരിച്ച് എത്തും. നെതര്‍ലാന്റ്സിലാണ് ആദ്യത്തെ പരിപാടി. ഒന്‍പതാം തീയതി അവിടെ നടക്കുന്ന ഐ.ടി സമ്മേളനത്തില്‍ പങ്കെടുക്കും. പ്രകൃതി ക്ഷോഭത്തെ നേരിടാന്‍ നെതര്‍ലന്റ്

മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്  

Posted by - May 5, 2019, 07:22 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഞായര്‍,തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, പുതുച്ചേരി തീരത്ത് തെക്ക്/തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കിമീ വേഗതയില്‍ കാറ്റു വീശുവാന്‍  സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  മഴയുടെയും കാറ്റിന്റെയും  സാഹചര്യം പരിഗണിച്ചുകൊണ്ട് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയില്‍  പൊതുജനങ്ങള്‍ ചുവടെ ചേര്‍ക്കുന്ന

ഉറക്കം കുറയ്ക്കരുത്;  ഉറക്കക്കുറവിനെ പടിക്ക് പുറത്ത് കടത്താം  

Posted by - May 5, 2019, 03:50 pm IST

കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ബാധിക്കുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. ഉറക്കക്കുറവിനെ നിസാരമായി കരുതിയാല്‍ ഗുരുതരമായ വിപത്തിനെ ക്ഷണിച്ച് വരുത്തേണ്ടി വരും.  ത്വക്ക് സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും മുടികൊഴിച്ചില്‍ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അത് കാരണമായേക്കും. ഉന്മേഷത്തോടെയുള്ള ദൈനംദിന ജീവിതത്തിന് ശരിയായ സമയത്ത് കൃത്യമായ അളവില്‍ ഉറക്കം ശീലമാക്കേണ്ടത് അത്യാവശ്യമായ ഘടകമാണ്. ജോലി സംബന്ധമായ തിരക്കുകളും അമിതമായ സ്മാര്‍ട്ട് ഫോ്ണ്‍ ഉപയോഗവുമെല്ലാം ഉറക്കക്കുറവിന് കാരണമാകുന്ന ഘടകങ്ങളാണ്. കുട്ടികള്‍ക്ക് പത്ത് മണിക്കൂറും, കൗമാരക്കാരില്‍ എട്ട മണിക്കൂറും മുതിര്‍ന്നവരില്‍ ഏഴുമണിക്കൂറും ഉറക്കം നിര്‍ബദ്ധമാകേണ്ടതുണ്ട്.

ആമവാതത്തിന്റെ ലക്ഷണങ്ങള്‍ കാണാതെ പോകരുത്  

Posted by - May 5, 2019, 03:47 pm IST

സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണമെങ്കിലും ലക്ഷണങ്ങള്‍ പലതുണ്ട്. ദേഹംകുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. ഓരോരുത്തര്‍ക്കും ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ ദിവസവും വ്യത്യസ്ത തരത്തിലായിരിക്കും ലക്ഷണങ്ങള്‍. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ തളര്‍ച്ച: തളര്‍ച്ച വരുമ്പോള്‍ അത് നിസ്സാരമാക്കരുത്. ആഴ്ചകളോ മാസങ്ങളോ പിന്നിടുമ്പോഴേക്കും തളര്‍ച്ച മറ്റ് ലക്ഷണങ്ങള്‍ക്ക് വഴി മാറും. തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം. സന്ധികളിലെ മരവിപ്പ് : വാതത്തിന്റെ ആദ്യ ലക്ഷണമാണ് സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടുക. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ

വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കൂ, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളൂ  

Posted by - May 5, 2019, 03:45 pm IST

മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ചായയും കാപ്പിയും. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മികച്ചതാണ് ലെമണ്‍ ടീ. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായകമായ വഴികളില്‍ ഒന്നാണ് ലെമണ്‍ ടീ. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ചെറുനാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ലെമണ്‍ ടീ മികച്ച ഗുണം നല്‍കുന്നു. കൃത്യമായ രീതിയില്‍ ലെമണ്‍ ടീ

സര്‍വരോഗസംഹാരിയായി ഇഞ്ചിയും ചുക്കും  

Posted by - May 5, 2019, 03:44 pm IST

ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഇഞ്ചിയും ചുക്കും. ഇന്നും പലര്‍ക്കും ഇതിന്റെ മേന്മകള്‍ അറിയില്ല. വീട്ടില്‍ ഇഞ്ചിയുണ്ടെങ്കില്‍ ശാരീരികാസ്വസ്ഥതകളിലേറിയ പങ്കിനെയും അകറ്റിനിര്‍ത്താന്‍ കഴിയും. ഇഞ്ചിയുടെയും ചുക്കിന്റെയും ചില ഔഷധഗുണങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്. ഇഞ്ചി അരച്ച് അല്പം വെണ്ണയും ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും. 50 ഗ്രാം ചുക്ക്, 100 ഗ്രാം വറുത്ത എള്ള്, 300 ഗ്രാം ശര്‍ക്കര ഇവ കൂട്ടിയിടിച്ചു ഗുളികയായി കഴിച്ചാല്‍ ചുമ കുറയും. തലവേദനയ്ക്കും കൊടിഞ്ഞിയ്ക്കും ചുക്ക് പൊടി ചെറു ചൂടുവെള്ളത്തില്‍ കുഴച്ചു കുഴമ്പു രൂപത്തില്‍ നെറ്റിയില്‍ പുരട്ടുന്നത്