സ്പിരിറ്റ് കടത്ത് കേസില്‍ ഒളിവിലായിരുന്ന അത്തിമണി അനില്‍ അറസ്റ്റില്‍; പിടിയിലായത് വ്യാജകള്ള് നിര്‍മാണസംഘത്തിലെ പ്രധാനകണ്ണി  

Posted by - May 5, 2019, 11:05 am IST

പാലക്കാട്: സ്പിരിറ്റ് കടത്ത് കേസില്‍ അഞ്ചുദിവസമായി ഒളിവിലായിരുന്ന സിപിഎം നേതാവ് അത്തിമണി അനിലിനെ ചിറ്റൂരില്‍ നിന്നും എക്‌സൈസ്  സംഘം പിടികൂടി. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് മെയ് ഒന്നിനാണ് എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. പാലക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ കളള് നിര്‍മ്മാണ സംഘത്തിലെ പ്രധാന കണ്ണിയാണ് അത്തിമണി അനില്‍. പിടിയിലായ സഹായി മണിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ റെയ്ഞ്ച് എക്‌സൈസ് സംഘമാണ് അത്തിമണി അനിലിനെ അറസ്റ്റ് ചെയ്യുന്നത്. ജില്ലയിലെ

മെഡിക്കല്‍ പ്രവേശനപരീക്ഷ ഇന്ന്; കേരളത്തില്‍ പരീക്ഷയെഴുതുന്നത് ഒരു ലക്ഷംപേര്‍; കര്‍ശന നിയന്ത്രണങ്ങള്‍  

Posted by - May 5, 2019, 10:51 am IST

തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ.പതിവ് പോലെ കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ. കേരളത്തില്‍ ഒരു ലക്ഷത്തോളം പേരാണ് നീറ്റ് പരീക്ഷ എഴുതുന്നത്. 154 നഗരങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. രാജ്യത്താകെ 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷം പേരാണ് ഇത്തവണ കൂടുതല്‍ എഴുതുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ്സ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട്

മതവികാരം വ്രണപ്പെടുത്തിയെന്ന ബാബാ രാംദേവിന്റെ പരാതിയില്‍ യെച്ചൂരിക്കെതിരേ കേസ്  

Posted by - May 5, 2019, 10:45 am IST

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്ന യെച്ചൂരിയുടെ പരാമര്‍ശത്തിലാണ് കേസ്. ഹിന്ദുക്കള്‍ അക്രമം നടത്തുമെന്ന് വിശ്വസിക്കാനാവില്ലെന്ന ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. 'ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു' എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. തുടര്‍ന്ന് തന്റെ പൂര്‍വികരെ അപമാനിച്ചു

നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നു; നവംബറില്‍ വിവാഹനിശ്ചയം  

Posted by - May 4, 2019, 08:37 pm IST

നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ വാര്‍ത്തയോട് ഇരുവരും ഔദ്യോഗികമായി പ്രിതികരിച്ചിട്ടില്ല. 2018 ല്‍ ഒരു അവാര്‍ഡ് വേദിയില്‍ വിഘ്‌നേഷിനെ ഭാവിവരന്‍ എന്ന് നയന്‍താര വിശേഷിപ്പിച്ചിരുന്നു. പൊതു പരിപാടികളില്‍ ഒന്നിച്ചെത്തിയും അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോവുന്നതുമടക്കം ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. പിറന്നാള്‍ ദിനങ്ങളിലും മറ്റ് ആഘോഷ ദിവസങ്ങളിലും നയന്‍താരയ്ക്കൊപ്പം വിഘ്നേഷുമുണ്ടാകാറുണ്ട്. കഴിഞ്ഞ

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുവാവ് കെജ്രിവാളിന്റെ കരണത്തടിച്ചു  

Posted by - May 4, 2019, 08:29 pm IST

ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം. മോത്തി ബാഗില്‍ റോഡ് ഷോയ്ക്കിടെ തുറന്ന വാഹനത്തില്‍ കയറി അഞ്ജാതനായ ചുവപ്പ് ഷര്‍ട്ട് ധരിച്ച യുവാവ് കെജ്രിവാളിന്റെ കരണത്തടിക്കുകയായിരുന്നു. പൊലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു. മോട്ടി നഗര്‍ പ്രദേശത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഉടന്‍ തന്നെ ഇയാളെ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കീഴ്പ്പെടുത്തി. യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിപക്ഷം സ്പോണ്‍സര്‍ ചെയ്ത ആക്രമണമാണിതെന്ന് എഎപി ആരോപിച്ചു.   നോര്‍ത്ത് –

യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം: ആര്‍ക്കെതിരെയും പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനി; മാനസിക സമ്മര്‍ദംമൂലം ആത്മഹത്യാശ്രമമെന്ന്  

Posted by - May 4, 2019, 08:26 pm IST

തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ്. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല, പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്.  അതേസമയം, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അധ്യയന ദിവസങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു, ഈ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

ഫൊനി ബംഗ്ലാദേശിലേക്ക് കയറി; 15 മരണം; കാര്യമായ ആള്‍നാശമില്ലാതെ ചുഴലിക്കാറ്റിനെ നേരിട്ട ഒഡീഷയെ അഭിനന്ദിച്ച് യുഎന്‍  

Posted by - May 4, 2019, 08:23 pm IST

ധാക്ക: ഒഡീഷയിലും ബംഗാളിലും കനത്തനാശം വിതച്ച ഫൊനി ചുഴലിക്കാറ്റ് ഇന്ത്യയും കടന്ന് ബംഗ്ലാദേശിലേക്ക് കയറി. വെള്ളിയാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് ബംഗ്ലാദേശിലെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ബംഗ്ലാദേശില്‍ 15  പേര്‍ മരിച്ചതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  മിന്നലേറ്റാണ് ബംഗ്ലാദേശില്‍ കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. മുന്‍കരുതലെന്ന നിലയില്‍ അഞ്ച് ലക്ഷത്തോളം പേരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 70 കിമീ വരെ വേഗതയിലാണ് കാറ്റ് ബംഗ്ലാദേശിലൂടെ മുന്നോട്ട് നീങ്ങുന്നത്. അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി

റാഫേല്‍ : സുപ്രീം കോടതിയില്‍ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു  

Posted by - May 4, 2019, 02:33 pm IST

ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.  റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.  യുദ്ധവിമാനങ്ങള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ കമ്പനിയില്‍ നിന്ന് വാങ്ങിയതെന്നു കാണിച്ചായിരുന്നു കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച അപൂര്‍ണവും, മോഷ്ടിക്കപ്പെട്ടതുമായ രേഖകള്‍ പരിഗണിച്ച് കേസ് പുനപരിശോധിക്കേണ്ടതില്ല. 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയതിലൂടെ രാജ്യത്തിന് ഒരുവിധത്തുള്ള നഷ്ടവും ഇല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മുന്‍ സര്‍ക്കാരിന്റേതിനേക്കാള്‍ ചിലവ് കുറവാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഇടപാടുകളെന്നും

ശ്രീലങ്കന്‍ സ്‌ഫോടനം ; ഭീകരര്‍ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കന്‍ സേനാമേധാവി  

Posted by - May 4, 2019, 02:21 pm IST

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തിലെത്തിയിരുന്നതായി ശ്രീലങ്കന്‍ സൈന്യത്തലവന്റെ വെളിപ്പെടുത്തല്‍. തീവ്രവാദ പരിശീലനങ്ങളുടെ ഭാഗമായി ഇവര്‍ കശ്മീരിലും എത്തിയതായാണ് സൈന്യത്തലവന്‍ സ്ഥിരീകരിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍മി ചീഫിന്റെ സുപ്രധാന വെളിപ്പെടുത്തല്‍. ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെ ആണ് തീവ്രവാദികള്‍ ഇന്ത്യയില്‍ എത്തിയിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 'ഇന്ത്യയിലെത്തിയ തീവ്രവാദികള്‍ കശ്മീരിന് പുറമെ ബെംഗളൂരുവിലും കേരളത്തിലും എത്തിയതായാണ് അറിയാന്‍ സാധിച്ചത്'- സേനാനായകെ പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായാണ് തീവ്രവാദ സംഘങ്ങളുടെ അടുത്ത്  ഇവര്‍ എത്തിയതെന്നും അദ്ദേഹം

എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച  

Posted by - May 4, 2019, 11:58 am IST

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം അംഗീകരിക്കുവാനുള്ള പരീക്ഷ ബോര്‍ഡ് യോഗം തിങ്കളാഴ്ച രാവിലെയാണ് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ ഉച്ചതിരിഞ്ഞ് ഫലം പ്രഖ്യാപിക്കുവാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കുമോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിന്റെ പ്രശ്നം വരികയാണെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക. തിങ്കളാഴ്ച എന്തെങ്കിലും തടസം നേരിട്ടാല്‍ ഫലം പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റും. മെയ് എട്ടിന് ഫലപ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ

അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിച്ചു; പച്ചമുളക് ചിഹ്നം  

Posted by - May 4, 2019, 11:55 am IST

അമേഠി: വയനാട്ടിലും, എറണാകുളത്തിലും നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സരിത എസ് നായരുടെ പത്രിക സ്വീകരിച്ചു. സ്വതന്ത്രയായി മത്സരിക്കുന്ന സരിതയ്ക്ക് പച്ചമുളകാണ് അനുവദിച്ചിരിക്കുന്ന ചിഹ്നം. തിങ്കളാഴ്ചയാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും, എറണാകുളം ലോക്സഭാ മണ്ഡലത്തിലും സരിയ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാതിരുന്നതോടെ പത്രിക തള്ളുകയായിരുന്നു. തിരുവനന്തപുരം മലയന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് അമേഠിയില്‍ സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് മരിച്ച ഏഴു വയസുകാരന്റെ സഹോദരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക്  

Posted by - May 4, 2019, 11:53 am IST

തൊടുപുഴ; അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച ഏഴു വയസുകാരന്റെ സഹോദരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക് നല്‍കി. ഒരു മാസത്തേക്കാണ് കുഞ്ഞിനെ അച്ഛന്റെ കുടുംബത്തോടൊപ്പം അയക്കുന്നത്. ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടേതാണ് തീരുമാനം. അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ഏഴു വയസുകാരന്റെ മരണത്തോടെ മാനസികമായി തകര്‍ന്ന അമ്മ നിലവില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് കാട്ടി മുത്തച്ഛന്‍ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ

ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിലെ തീപിടുത്തം:  സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ തീയിട്ടതെന്ന് സംശയം  

Posted by - May 4, 2019, 11:48 am IST

ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിന് മനപൂര്‍വം തീയിട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ് തീര്‍ന്നു സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീയിട്ടതാവാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റ് ചിത്രമായ സേ രാ നരസിംഹറെഡ്ഡിയുടെ സെറ്റിലാണ് തീപിടുത്തമുണ്ടായത്. മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവിയുടെ കോകാപേട്ടിലെ ഫാംഹൗസിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കോട്ട നിര്‍മ്മിച്ചത്. വ്യാഴാഴ്ച രാത്രി വരെ ഇവിടെ ഷൂട്ടിംഗ് നടന്നിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തം. ഈ ചിത്രത്തിന്റെ സെറ്റില്‍ ഇത്

കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം പെണ്‍കുട്ടി അറുത്തുമാറ്റി  

Posted by - May 4, 2019, 11:44 am IST

ചണ്ഡീഗഡ്: കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം പെണ്‍കുട്ടി അറുത്തുമാറ്റി. യുവാവിന്റെ കൈയില്‍ നിന്നും കത്തി പിടിച്ചു വാങ്ങി അയാളുടെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിയാനയിലാണ് സംഭവം. വനത്തില്‍ പോയ 17 വയസുള്ള ദളിത് പെണ്‍കുട്ടി പെണ്‍കുട്ടിയെ 23കാരനായ റയീസ് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി ലിംഗം മുറിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കള്ളവോട്ട്: വിവാദം തണുപ്പിക്കാന്‍ ഇരുമുന്നണികളും; തെരഞ്ഞെടുപ്പുഫലം എതിരായാല്‍ അടുത്ത അങ്കം

Posted by - May 4, 2019, 11:29 am IST

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതോടെ ഇരുമുന്നണികളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തിവന്നിരുന്ന പോരാട്ടത്തിന്റെ മുഖം മാറുന്നു. ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതോടെ ഏകപക്ഷീയമായി സിപിഎം കള്ളവോട്ട് നടത്തുന്നു എന്ന യുഡിഎഫ് ആക്ഷേപത്തിന്റെ മുനയൊടിഞ്ഞു. പരസ്പരം ചെളിവാരിയെറിയാതെ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കാനാണ് ഇരുമുന്നണികളുടെയും തീരുമാനം. വോട്ടെണ്ണിക്കഴിഞ്ഞ് ഫലം എതിരായാല്‍ മാത്രം ഇനി കള്ളവോട്ട് വിഷയം സജീവമാക്കാമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ ആലോചന ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും