അഞ്ചാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  

Posted by - May 4, 2019, 11:26 am IST

ഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുമാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന മണ്ഡലങ്ങള്‍. രാഹുല്‍

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി ബോയിംഗ് വിമാനം നദിയില്‍ വീണു  

Posted by - May 4, 2019, 11:22 am IST

വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി പറന്ന ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് ബോയിങ് 737 വിമാനം വീണത്. ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്.  യുഎസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷനലിന്റെ വിമാനമാണ് അപകടത്തില്‍പെട്ടതെന്നാണു വിവരം. യാത്രക്കാരില്‍ ഭൂരിഭാഗവും സൈനികരാണ്. ആര്‍ക്കും ആപത്ത് പറ്റിയതായി റിപ്പോര്‍ട്ടില്ല. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റണ്‍വേയ്ക്കു സമീപത്തുള്ള നദിയിലേക്ക് പതിക്കുകയായിരുന്നു. 21 യാത്രക്കാര്‍ക്ക്

ഒഡീഷയില്‍ വ്യാപക നാശം വിതച്ച് ഫോനി പശ്ചിമബംഗാളിലേക്ക്; 105 കി.മീ വേഗത്തില്‍ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്  

Posted by - May 4, 2019, 11:19 am IST

കൊല്‍ക്കത്ത: ഒഡീഷയില്‍ വ്യാപക നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയില്‍ ഇതുവരെ എട്ടുപേരാണ് ചുഴലിക്കാറ്റിന്റെ കെടുതിയില്‍ മരിച്ചത്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു. കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പിഎം മോദി തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് തീയറ്ററുകളില്‍  

Posted by - May 3, 2019, 07:18 pm IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സിനിമ പിഎം മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിറ്റേന്ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനെതിരേ പരാതി ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിലീസ് തടയുകയായിരുന്നു. പിന്നീട് അണിയറ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് നരേന്ദ്ര മോദിയായി ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന് രാജ്യമാകമാനം മികച്ച പ്രതികരണം കിട്ടുമെന്ന് അണിയറക്കാര്‍ പ്രതീക്ഷ

കോട്ട കയറാന്‍ ഇനി കാശ് വേണം; ടിപ്പുവിന്റെ കോ്ട്ട കാണാന്‍ സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി  

Posted by - May 3, 2019, 06:49 pm IST

പാലക്കാട്: വീരകഥകളുറങ്ങുന്ന നിര്‍മിതികളുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ ടിപ്പുവിന്റെ കോട്ട കാണാന്‍ ഇനി പണം നല്‍കേണ്ടിവരും. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പുരാവസ്തു സംരക്ഷണ വകുപ്പ് ഫീസ് ഏര്‍പ്പെടുത്തി. ചരിത്രസ്മാരകം എന്നതിലുപരി പാലക്കാട്ടുകാരുടെ ജീവിതചര്യയുടെകൂടി ഭാഗമാണിന്ന് കോട്ട. ആയിരത്തിലധികംപേര്‍ ദിവസവും കോട്ടയ്ക്ക് ചുറ്റുമുള്ള നടപ്പാതയിലൂടെ നടക്കാനെത്തുന്നു. ഹനുമാന്‍ക്ഷേത്രവും താലൂക്ക് സപ്ലൈ ഓഫീസും ജില്ലാ സബ് ജയിലും സ്ഥിതി ചെയ്യുന്നത് കോട്ടക്കുള്ളിലാണ്. മെയ് ഒന്നു മുതലാണ് തീരുമാനം നിലവില്‍ വരിക. പ്രവേശനഫീസ് 25 രൂപയാണ്. വിദേശികളാണെങ്കില്‍ 300രൂപ നല്‍കണം. ഫോട്ടോഗ്രഫി സൗജന്യമാണ്. വീഡിയോ

കാപ്പില്‍ ടൂറിസ്റ്റ് കേന്ദ്രം വിനോദ സഞ്ചാരികളുടെ പറുദീസ  

Posted by - May 3, 2019, 06:47 pm IST

വര്‍ക്കല: കാപ്പില്‍ ടൂറിസ്റ്റ് കേന്ദ്രം വിനോദസഞ്ചാരികളുടെ പറുദീസയാകുകയാണ്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ പ്രാധാന്യത്തോടെ രേഖപ്പെടുത്തേണ്ട പ്രദേശമാണ് വര്‍ക്കല നിയോജക മണ്ഡലത്തിലെ കാപ്പില്‍. കടലും കായലും ചേരുന്ന പൊഴിമുഖവും വിശാലമായ കാറ്റും നിശബ്ദ അന്തരീക്ഷവും സ്വദേശികളെയും വിദേശികളെയും ഒരേപോലെ ആകര്‍ഷിക്കാന്‍ പോന്നതാണ്. ബോട്ട് ജെട്ടി, റിസപ്ഷന്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍, വ്യൂടെക്, ടോയ്‌ലറ്റ് ബ്ലോക്ക്, ഗെസിബോ, പാസഞ്ചേഴ്സ് വെയ്റ്റിങ് ലോഞ്ച്, നടപ്പാത, ഗാര്‍ഡന്‍ ചെയര്‍, ലാന്റ് സ്‌കേപ്പിങ്, ലൈറ്റിങ്, റീട്ടെയ്നിങ് വാള്‍, കോമ്പൗണ്ട് വാള്‍, ഡെക്കറേറ്റീവ് പില്ലേഴ്സ്

സഞ്ചാരികളെ മാടി വിളിച്ച് മുതുമല വന്യ ജീവി സങ്കേതം  

Posted by - May 3, 2019, 06:46 pm IST

കല്‍പ്പറ്റ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ മുതുമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹംതമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍പ്പെട്ട മുതുമല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ്. സീസണ്‍ ആയതോടെ വിദേശ സഞ്ചാരികളടക്കം ആയിരകണക്കിന് സന്ദര്‍ശകരാണ് മുതുമലയിലെത്തുന്നത്. വന്യമൃഗങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ട്രക്കിംഗ് അടക്കമുള്ള ഇവിടെ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ വനം വകുപ്പ് വന്‍ ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ വരള്‍ച്ച രൂക്ഷമാണെങ്കിലും വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള ജലസ്രോതസ്സുകളം തൊട്ടികളും വനത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലകളില്‍ നിന്നും കുടിവെള്ളവും പച്ചപ്പും നഷ്ടപ്പെട്ട്

മഞ്ഞുമൂടിയ മലനിരകളും വെള്ളച്ചാട്ടങ്ങളുമായി വിനോദ സഞ്ചാരികളെ കാത്ത് മാങ്കുളം  

Posted by - May 3, 2019, 06:45 pm IST

അടിമാലി: മഞ്ഞുമൂടിയ മലനിരകളും തേയിലത്തോട്ടങ്ങളും പെരുമ്പന്‍കുത്ത് ബ്രീട്ടീഷ് പാലവും ആനക്കുളവും കൈനഗിരി, നക്ഷത്രക്കുത്തു വെള്ളച്ചാട്ടവും എക്കാലവും സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാണ് മാങ്കുളം. എന്നാല്‍ പ്രളയ ദുരന്തത്തിനുശേഷം മാങ്കുളം ഉണര്‍ന്നില്ല. മാനം തെളിഞ്ഞിട്ടും പ്രളയം ബാക്കിവച്ച കെടുതികളാണ് മാങ്കുളം വിനോദസഞ്ചാര മേഖലക്കു തിരിച്ചടിയായിരിക്കുന്നത്. പ്രളയ ശേഷം മാങ്കുളത്തെ പ്രധാന ആകര്‍ഷകമായ കൈനഗിരി വെള്ളച്ചാട്ടം നക്ഷത്രക്കുത്തുവെള്ളച്ചാട്ടം, ആനക്കുളം എന്നിവടങ്ങളില്‍ വിരലിലെണ്ണാവുന്ന സഞ്ചാരികള്‍ മാത്രമാണ് സന്ദര്‍ശകരായി എത്തുന്നത്.കാട്ടാനകളുടെ ഭംഗിയാസ്വദിക്കാന്‍ കഴിയുന്ന ആനക്കുളത്തും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികള്‍ എത്തുന്നില്ല. യാത്രക്ലേശം പൂര്‍ണ്ണമായി വിട്ടൊഴിയാത്തതാണ്

കള്ളവോട്ടുചെയ്യാന്‍ കൃത്രിമ വിരലുകള്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്റെ പിന്നിലെ സത്യം ഇങ്ങനെയാണ്  

Posted by - May 3, 2019, 06:31 pm IST

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാനായി ഉണ്ടാക്കിയതെന്ന പേരില്‍ തയ്യാറാക്കിയ കൃത്രിമ വിരലുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവയില്‍ പല പോസ്റ്റുകളും വൈറലുമാണ്.കേട്ടപാതി കേള്‍ക്കാത്തപാതി പലരും ഇതു വിശ്വസിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് ആരു തിരക്കിയില്ല. എന്നാല്‍ സംശയം തോന്നിയവര്‍ ഗൂഗിളില്‍ ഇതുസംബന്ധിച്ച് തെരഞ്ഞപ്പോഴാണ് സത്യാവസ്ഥ വെളിപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന്റെ ഉറവിടം ജപ്പാനാണ്. ജപ്പാനിലെ യാക്കുസ എന്നറിയപ്പെടുന്നതിന്റെ ഭാഗമായ ഗുണ്ടകള്‍ യുബിറ്റ്‌സുമി എന്ന് അറിയപ്പെടുന്ന ഒരു ആചാരത്തിന്റെ

ഇല്ലത്തു ഇച്ചിരി ദാരിദ്ര്യം ആണേലും എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും; കെഎസ്ആര്‍ടിസിയുടെ പോസ്റ്റ് വൈറല്‍  

Posted by - May 3, 2019, 06:29 pm IST

കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പത്തനാപുരം കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. സ്വകാര്യ ബസുകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് കെഎസ്ആര്‍ടിസിയെ ഒഴിവാക്കുമ്പോള്‍ സുരക്ഷിത യാത്രയാണ് യാത്രക്കാര്‍ ഒഴിവാക്കുന്നതെന്ന സൂചനയാണ് പോസ്റ്റിലുള്ളത്. സൗകര്യം ഇത്തിരി കുറവാണെങ്കിലും ഞങ്ങള്‍ സുരക്ഷിത യാത്ര നല്‍കാമെന്നാണ് പോസ്റ്റിലൂടെ കെഎസ്ആര്‍ടിസി പറയുന്നത്. ഒപ്പം കെഎസ്ആര്‍ടിസിയുടെ ബാംഗ്ലൂര്‍ മള്‍ട്ടി എസി സര്‍വീസുകളുടെ സമയവിവര പട്ടികയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. പോസ്റ്റിന്റെ ചുവട്ടില്‍ ഒരു എന്‍ബി ഇട്ട് എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും എന്നും പ്രത്യേകം

യുവനടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സുപ്രീംകോടതി സ്റ്റേ  

Posted by - May 3, 2019, 05:01 pm IST

ന്യൂഡല്‍ഹി : യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം ആകുംവരെ വിചാരണ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ വേനല്‍ അവധിക്ക് ശേഷം വാദം കേള്‍ക്കും. വിചാരണ സ്റ്റേ ചെയ്തതോടെ വിചാരണ നടപടികള്‍ വൈകും. കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിസ്ഥാനത്തുള്ള തനിക്കു നല്‍കണമെന്നാണ് ദിലീപിന്റെ

ഒഡീഷയെ തകര്‍ത്തെറിഞ്ഞ് ഫോനി; ആറുപേര്‍ മരിച്ചു; വീടുകള്‍ തകര്‍ന്നു; മഴയും മണ്ണിടിച്ചിലും  

Posted by - May 3, 2019, 03:02 pm IST

ഭുവനേശ്വര്‍: ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. രാവിലെ എട്ടുമണിക്ക് പുരിയില്‍ എത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കീലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്.  വീടുകള്‍ വ്യാപകമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി. പലയിടത്തും വൈദ്യുതി ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. കാറ്റ് എത്തുന്നതിന് മുന്‍പേ പുലര്‍ച്ചെ മുതല്‍ വ്യാപകമായി മഴയും മണ്ണിടിച്ചിലും അനുഭവപ്പെട്ടിരുന്നു. 1999നു ശേഷം ഒഡീഷ നേരിടുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. ഒഡീഷയിലെയും ബംഗാളിലെയും വിമാനത്താവളങ്ങള്‍ അടച്ചു. അപകടസാധ്യത മുന്നില്‍കണ്ട് 11.5 ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ്; സ്വര്‍ണവിലയില്‍ കുറവ്  

Posted by - May 3, 2019, 02:50 pm IST

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1

പൊലീസ് തൊപ്പി; പി തൊപ്പികള്‍ക്ക് പകരം ഇനി 'ബറേ' തൊപ്പികള്‍  

Posted by - May 3, 2019, 02:49 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകളാണ് ഡിജിപിക്ക് മുന്നില്‍ വച്ചത്. ക്രമസമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന പി-തൊപ്പി സംരക്ഷിക്കാന്‍ പാടാണ്. മാത്രമല്ല ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. യാത്രകളിലും ഇത് ബുദ്ധിമുട്ടാണെന്ന് പൊലീസ് ഡ്രൈവര്‍മാരും പരാതി ഉന്നയിച്ചിരുന്നു. കൊണ്ടു നടക്കാന്‍ എളുപ്പവും ബെറേ

ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍  

Posted by - May 3, 2019, 02:47 pm IST

മുംബൈ: ഐപിഎല്ലില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. സൂപ്പര്‍ ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ കളി അനുകൂലമാക്കി. രണ്ടാം പന്തില്‍ സിംഗിളും മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് ഡബിളും എടുത്തതോടെ മുംബൈ അനായാസം ജയിച്ചുകയറി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ആദ്യ പന്തില്‍ തന്നെ രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍