ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു; മണിക്കൂറില്‍ 245കി.മീ വേഗത; കാറ്റും മഴയും ശക്തം; ഒന്‍പതുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍  

Posted by - May 3, 2019, 12:49 pm IST

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തിലേക്ക് വരെ തിരമാലകള്‍ ആഞ്ഞടിച്ചു കയറി. രാവിലെ എട്ട് മണി മുതല്‍ പുരി തീരത്ത് വീശാന്‍ തുടങ്ങിയ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 245 കിലോമീറ്റര്‍ വേഗതയാണ്. ഇതോടെ പുരിയില്‍ കാറ്റും മഴയും ശക്തമായിരിക്കുകയാണ്. തീരപ്രദേശത്തെ വീടുകള്‍ വെള്ളത്തിനിടിയിലായി. ഈ പ്രദേശത്തുള്ള കെട്ടിടങ്ങളും ഭീഷണിയിലാണ്. വന്‍ മരങ്ങള്‍ പോലും കടപുഴകി വീണു. ഒഡീഷ, ബംഗാള്‍, ആന്ധ്രാ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷയില്‍

മുന്‍ ധനമന്ത്രി വി. വിശ്വനാഥമേനോന്‍ അന്തരിച്ചു  

Posted by - May 3, 2019, 12:47 pm IST

കൊച്ചി: സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി. വിശ്വനാഥമേനോന്‍ അന്തരിച്ചു. 1987 ലെ ഇ കെ നയനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ടു തവണ പാര്‍ലമെന്റംഗവും ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇടയ്ക്ക് സിപിഎമ്മുമായി പിണങ്ങിയ അദ്ദേഹം 2003 ല്‍ എറണാകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന വിശ്വനാഥ മേനോന്‍ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ്.

ഫോനി 200കി.മീ വേഗതയില്‍ ഒഡീഷ തീരത്തേക്ക്; 10ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു; ഭീതിയോടെ രാജ്യം  

Posted by - May 3, 2019, 09:11 am IST

ഭുവനേശ്വര്‍: അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. രാവിലെ ഒന്‍പതരയോടെ ഫോനി ചുഴലിക്കാറ്റ് പുരിയുടെ തീരംതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഒഡീഷയിലെ പുരി, ജഗത്സിങ്പൂര്‍, കെന്ദ്രാപ്പാറ, ഭദ്രക്, ബാലസോര്‍, മയൂര്‍ബഞ്ച്, ഗജപതി, ഗഞ്ചാം, ഖോര്‍ദ, കട്ടക്ക്, ജയ്പൂര്‍ എന്നീ ജില്ലകളെയാവും ബാധിക്കുക. ഏകദേശം 10,000 ത്തിലേറെ ഗ്രാമങ്ങളും 50 ലേറെ നഗരങ്ങളുമാണ് ഈ പ്രദേശത്തുള്ളത്. 10 ലക്ഷത്തിലേറെ ജനങ്ങളെ സുരക്ഷിത സങ്കേതങ്ങളിലേക്ക് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്ത

കള്ളവോട്ട്: മൂന്നു സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു; വിശദമായി ചോദ്യം ചെയ്യും  

Posted by - May 2, 2019, 09:49 pm IST

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് ക്രിമിനല്‍ കേസെടുത്തു. ആള്‍മാറാട്ടം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തത്. ഇവരെ പിന്നീട് വിശദമായി ചോദ്യം ചെയ്യും. സിപിഎം പഞ്ചായത്തു അംഗമായ സലീനയെ

പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യത കണക്കുകൂട്ടി കോണ്‍ഗ്രസ്  

Posted by - May 2, 2019, 09:46 pm IST

തിരുവനന്തപുരം: പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക കണക്കുകള്‍. ഭൂരിപക്ഷം കുറയുമെങ്കിലും ശശി തരൂരും ആന്റോ ആന്റണിയും ജയിച്ചുകയറുമെന്നാണ് മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. സംസ്ഥാനത്ത് ഉടനീളം വലിയ തോതില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട്. പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നതിനു കാരണമായത് പ്രധാനമായും ഇതാണ്. ന്യൂനപക്ഷ

നടുറോഡില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം  

Posted by - May 2, 2019, 09:44 pm IST

കോഴിക്കോട് : നടുറോഡില്‍ വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്. വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് രമയെ അപായപ്പെടുത്താന്‍ ഷനോജ്കുമാര്‍ ശ്രമിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു.  പെട്രോള്‍ ഒഴിച്ച ഉടന്‍ തന്നെ രമ ഓടി തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടി. ഈ

പെരുമാറ്റച്ചട്ടലംഘനം: മോദിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി  

Posted by - May 2, 2019, 06:42 pm IST

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ഒമ്പത് പരാതികളാണ് മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. കാലതാമസം ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. മാതൃകാപെരുമാറ്റ ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടി  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ 11 പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു. എന്നാല്‍ ഒന്നില്‍പോലും കമ്മീഷന്‍ നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസാണ്

ഗായിക റിമി ടോമി വിവാഹമോചനത്തിന്; പസ്പരസമ്മതത്തോടെ ഹര്‍ജി; അവസാനിപ്പിക്കുന്നത് 11 വര്‍ഷം നീണ്ട ദാമ്പത്യജീവിതം  

Posted by - May 2, 2019, 06:38 pm IST

കൊച്ചി: 11 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഗായികയും നടിയുമായ റിമി ടോമി.  ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയസമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. 2008ലാണ് റിമിയും റോയ്സും തമ്മില്‍ വിവാഹിതരായത്. നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജറാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജരായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ്

പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി ഷവോമി  

Posted by - May 2, 2019, 03:41 pm IST

ദില്ലി: ഷാവോമി റെഡ്മിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുതിയ സൗകര്യങ്ങളോടുകൂടി ഉടന്‍ വിപണിയിലെത്തിയേക്കും. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായുമായിരിക്കും ഈ ഫോണ്‍ എത്തുക. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വീബോയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ഇത് സൂചിപ്പിക്കുന്നു. ഇതുവരെ പുറത്തിറക്കാത്ത ഒരു സ്മാര്‍ട്ഫോണ്‍ വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ട്. അത് വരാനിരിക്കുന്ന റെഡ്മി പ്രോ 2 എന്ന പേരിലുള്ള സ്മാര്‍ട്ഫോണ്‍ ആയിരിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. റെഡ്മി ബ്രാന്റില്‍ ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങാനൊരുങ്ങുന്നു എന്ന് വ്യക്തമായിരിക്കുന്നു. ഇങ്ങനെ ഒരു

വ്യോമസേനാ ഉപമേധാവിയായി രാകേഷ് കുമാര്‍ സിംഗ് ഇന്ന് ചുമതലയേല്‍ക്കും  

Posted by - May 2, 2019, 03:32 pm IST

ന്യൂഡല്‍ഹി: വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും. എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല വിരമിച്ച ഒഴിവിലേക്കാണു നിയമനം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഇദ്ദേഹം 1980 ജൂണ്‍ 15-നാണ് ഭാരതീയ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റായി കമ്മീഷന്‍ ചെയ്തത്. ബംഗ്ലാദേശ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍നിന്ന് പ്രതിരോധ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സെന്‍ട്രല്‍ വ്യോമസേനാ ആസ്ഥാനത്ത് എയര്‍ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള എയര്‍ മാര്‍ഷല്‍ ന്യൂഡല്‍ഹി വ്യോമസേന ആസ്ഥാനത്ത് ഡെപ്യൂട്ടി

ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ചെന്നൈയുടെ 'തല'  

Posted by - May 2, 2019, 03:28 pm IST

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് 'തല'യാണ് എം എസ് ധോണി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരശേഷം ആരാധകര്‍ക്ക് തലയുടെ വക ചില അപ്രതീക്ഷിത സമ്മാനങ്ങളുണ്ടായിരുന്നു. മത്സരശേഷം ആരാധകര്‍ക്ക് ധോണി നന്ദി അറിയിച്ചു. തല എന്ന വിശേഷണം 'വെരി സ്പെഷ്യല്‍' എന്നാണ് ധോണി പറഞ്ഞത്. തമിഴ്നാട്ടില്‍ എവിടെ ചെന്നാലും തന്നെ തല എന്നാണ് വിളിക്കുന്നതെന്നും ധോണി വെളിപ്പെടുത്തി. ഡല്‍ഹിയെ കീഴടക്കി സഹതാരങ്ങള്‍ക്കൊപ്പം മൈതാനം ചുറ്റിയ ധോണി ആരാധകര്‍ക്ക് തന്റെ കയ്യൊപ്പിട്ട ടെന്നീസ് ബോളുകളും ജഴ്സികളും സമ്മാനമായി

മിന്നല്‍ സ്റ്റംപിംഗും, വെടിക്കെട്ട് ബാറ്റിംഗുമായി ധോണി;  ഡല്‍ഹിയെ 80 റണ്‍സിന് തോല്‍പിച്ച് ചെന്നൈ  

Posted by - May 2, 2019, 03:26 pm IST

ചെന്നൈ: ഐപിഎല്ലില്‍ താഹിര്‍- ജഡേജ മിന്നലാക്രമണത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 80 റണ്‍സിന് തോല്‍പിച്ച് ചെപ്പോക്കില്‍ ചെന്നൈയുടെ വിളയാട്ടം. ചെന്നൈയുടെ 179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ ചെന്നൈ ബൗളര്‍മാര്‍ 16.2 ഓവറില്‍ 99ല്‍ ഒതുക്കി. 44 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങാനായത്. താഹിറിന്റെയും ജഡേജയുടെയും ബൗളിംഗിനൊപ്പം ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങുമാണ് ചെന്നൈയ്ക്ക് ഒന്‍പതാം ജയം സമ്മാനിച്ചത്. മറുപടി ബാറ്റില്‍ തുടക്കത്തിലെ പതറിയ ഡല്‍ഹിക്ക് ശ്രേയസ് അയ്യരുടെ പ്രതിരോധമൊഴികെ മറ്റൊന്നും ആശാവഹകമായിരുന്നില്ല. രണ്ടാം വിക്കറ്റിലെ

തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളില്‍ പരിശോധന

Posted by - May 2, 2019, 03:23 pm IST

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തി. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിലെ റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം എസ്ഡിപിഐയുടേയും പോപ്പുലര്‍

കെവിന്റെത് ദുരഭിമാനക്കൊല; കൊന്നത് അച്ഛനും സഹോദരനുമെന്ന്  നീനു  

Posted by - May 2, 2019, 03:20 pm IST

കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനു കോടതിയില്‍. കേസിന്റെ വിസ്താരത്തിനിടെയാണ് നീനു ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവും ചേട്ടന്‍ ഷാനുവുമാണ് കെവിനെ കൊന്നതെന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയില്‍ മൊഴി നല്‍കി. കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്ന് അവര്‍ കരുതി. കെവിന്റെ ജാതിയായിരുന്നു പ്രശ്‌നം. കെവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചാണ് വീടുവിട്ടത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍നിന്ന് തന്നെ ബലമായി കൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവ് പറഞ്ഞു.

ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ് രാജാവ്  

Posted by - May 2, 2019, 03:17 pm IST

ബാങ്കോക്ക്: ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്റെ പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിന്റെ ചുമതലയുള്ള സുതിദ തിദ്‌ജെയെയാണ് രാജാവ് വിവാഹം ചെയ്തത്.  രാജ്ഞി സുതിദ എന്ന് അവരെ നാമകരണവും നടത്തി. പിതാവ് ഭൂമിഭോല്‍ അദുല്യദേജിന്റെ മരണത്തോടെ 2016 ഒക്ടോബറിലാണ് 65കാരനായ വജ്രലോങ്കോണ്‍ രാജപദവിയിലെത്തിയത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായാണ്  ബുദ്ധ-ബ്രാഹ്മണ വിധിപ്രകാരം അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. മൂന്ന് തവണ വിവാഹമോചിതനായ രാജാവിന് ഏഴ് മക്കളാണുള്ളത്. 2014ലാണ് തായ്