ചട്ടലംഘനം: മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്  

Posted by - May 2, 2019, 03:15 pm IST

ദില്ലി: പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ഷഹ്ദോളില്‍ കഴിഞ്ഞ 23 ന് രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദികരണം നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ടു ചോദിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍

ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം: മോദി  

Posted by - May 2, 2019, 03:14 pm IST

ജയ്പൂര്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നവര്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ തുടക്കം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ന് മുതല്‍ രാജ്യം ആരില്‍ നിന്നെങ്കിലും അപായ വെല്ലുവിളി നേരിടുകയാണെങ്കില്‍ അവരുടെ വീട്ടില്‍ കയറി ഇല്ലാതാക്കും. അവര്‍ നമുക്കെതിരെ വെടിയുതിര്‍ത്താല്‍ നമ്മള്‍ അവര്‍ക്കെതിരെ ബോംബ് വര്‍ഷിക്കും'- മോദി പറഞ്ഞു. ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം

ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയും  

Posted by - May 2, 2019, 03:12 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയുമായി നടക്കും. കേരളത്തിന് പുറമെ ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ടാവും. ആകെ 329 സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9.30ന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതമൂലം അഡ്മിറ്റ് കാര്‍ഡ് തടഞ്ഞ് വച്ചിരുന്നവര്‍ക്ക് ഉപാധികളോട് അത് ലഭ്യമാക്കി കഴിഞ്ഞു.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് വിമര്‍ശനം; മധ്യവയസ്‌കയ്ക്ക് പെണ്‍ക്കുട്ടികള്‍ നല്‍കിയ പണി വൈറല്‍ വീഡിയോ  

Posted by - May 2, 2019, 03:10 pm IST

ദില്ലി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് തങ്ങളെ ആക്ഷേപിച്ച മധ്യവയസ്‌കയെ പാഠം പഠിപ്പിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ് എന്നായിരുന്നു മധ്യവയസ്‌കയുടെ നിലപാട്. പെണ്‍കുട്ടികളോട് രൂക്ഷമായി സംസാരിച്ച അവര്‍ സമീപത്തുണ്ടായിരുന്ന പുരുഷന്മാരോട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനും ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഭക്ഷണം കഴിക്കാന്‍ ദില്ലി സോഹ്നാ റോഡിലുള്ള റെസ്റ്റോറന്റിലെത്തിയ തന്നോടും സുഹൃത്തുക്കളോടും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ മോശമായി പെരുമാറുകയായിരുന്നെന്നാണ് ശിവാനി ഗുപ്ത എന്ന പെണ്‍കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്ത്രത്തിന്

രാഹുല്‍ വയനാടിനെ വെടിയില്ല; അമേഠിയെ കൈവിടില്ല  

Posted by - May 1, 2019, 10:30 pm IST

അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടില്‍കൂടി മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ അദ്ദേഹം ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന ചോദ്യം ആ സേതു ഹിമാചലം ശക്തമായി ചോദിച്ചു തുടങ്ങി. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയതായി സൂചനകളുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഏത് മണ്ഡലം ഉപേക്ഷിക്കും എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അമേഠി തന്റെ കര്‍മ്മ ഭൂമിയാണെന്നും അവിടെ എം.പിയായി തുടരുമെന്നും രാഹുല്‍ ഗാന്ധി മുമ്പു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അമേഠി ഹൃദയബന്ധമുള്ള മണ്ഡലമാണെന്നും അവിടം വിടുക

നേമവും വട്ടിയൂര്‍ക്കാവും തുണയാകും; കുമ്മനം 15000-ല്‍പ്പരം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പി  

Posted by - May 1, 2019, 10:28 pm IST

തിരുവനന്തപുരം: ബി.ജെ. പിയുടെ ശക്തികേന്ദ്രങ്ങളായ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടുകളിലൂടെ കുമ്മനം രാജശേഖരന്‍ വന്‍ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്ന് ബി.ജെ.പി നേതൃത്വം. ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ആര്‍.എസ്.എസ് നേരിട്ടിറങ്ങി കുമ്മനത്തിന് വേണ്ടി പ്രചാരണം നടത്തിയ മണ്ഡലത്തില്‍. എന്ത് വില കൊടുത്തും കുമ്മനത്തെ ജയിപ്പിക്കാന്‍ തങ്ങളുടെ സംഘടനാ സംവിധാനം മുഴുവന്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നു.കുറഞ്ഞത് പതിനയ്യായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന്റെ ശശി തരൂരിനെ മലര്‍ത്തിയടിക്കും എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശശി തരൂരിന് അനുകൂലമായ ന്യൂനപക്ഷ

കേരളം യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം;എല്‍ഡിഎഫിന് ആറ്, എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചേക്കും  

Posted by - May 1, 2019, 10:24 pm IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം. 14 സീറ്റുകള്‍ വരെ യുഡിഎഫ് നേടിയേക്കുമെന്ന് സര്‍വേ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ആറ് സീറ്റ് വരെ കിട്ടിയേക്കാമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഷ്യാനെറ്റ് ന്യൂസും റിസര്‍ച്ച് പാര്‍ട്ണേഴ്സും നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ത്രികോണപോരാട്ടം ശക്തമായ തിരുവനന്തപുരത്ത് ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നാണ പ്രവചനം. വടക്കന്‍ കേരളത്തിലെ എട്ട് സീറ്റുകളില്‍ കാസര്‍കോടും പാലക്കാടും ഒഴികെയുള്ള ആറ് സീറ്റും യുഡിഎഫ് നേടുമെന്നാണ്

ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍  

Posted by - May 1, 2019, 10:21 pm IST

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം പ്രചാരണത്തിനു സംവിധാനം ഉണ്ടാക്കിയതും വലിയ മുന്നേറ്റത്തിനു സഹായിച്ചെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. ബൂത്ത് തലത്തില്‍ സംഘടന ശേഖരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു കുമ്മനം രാജശേഖരന് 20,000 വോട്ടിലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണു വിലയിരുത്തല്‍. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനു 10,000 വോട്ടിലധികം ഭൂരിപക്ഷം, തൃശൂരില്‍ യുഡിഎഫും ബിജെപിയും ഒപ്പത്തിനെ!ാപ്പം എന്നിങ്ങനെ വിലയിരുത്തിയ സംഘടന പാലക്കാട്

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരന്‍  

Posted by - May 1, 2019, 10:08 pm IST

ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് യുഎന്‍ രക്ഷാ സമിതി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് യുഎന്‍ പ്രഖ്യാപനം. ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു ഇതുവരെ. ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കും. രാജ്യാന്തര തലത്തില്‍ യാത്രാവിലക്കും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ചു മരിച്ചു  

Posted by - May 1, 2019, 03:19 pm IST

തിരുവനന്തപുരം: കാട്ടാക്കട കല്ലാമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ചു മരിച്ചു. എഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ് (55) മരിച്ചത്. ഭാര്യ നിര്‍മ്മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആസിഡ് കുടിച്ച ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശനമെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നാളുകളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. രാവിലെ നിര്‍മ്മല പാത്രം കഴുകുന്നതിനിടെ എത്തിയ ശിവാനന്ദനുമായി വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയ്യില്‍ കരുതിയ വെട്ട്കത്തി ഉപയോഗിച്ച് ശിവാനന്ദന്‍ നിര്‍മ്മലയെ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് ആസിഡ്

വനിതാ ഡോക്ടര്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍; അയല്‍വാസികളായ രണ്ടു യുവാക്കള്‍ ഒളിവില്‍  

Posted by - May 1, 2019, 03:17 pm IST

ഡല്‍ഹി: വനിതാ ഡോക്ടറെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത്തഞ്ച് വയസ്സുകാരിയായ ഗരിമ മിശ്രയെയാണ് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ രഞ്ജിത് നഗറിലെ വീട്ടിനുളളിലാണ് മൃതദേഹം കണ്ടത്. എംബിബിഎസ് പൂര്‍ത്തിയാക്കിയ ഗരിമ എംഡി ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. സംഭവത്തിന് ശേഷം ഗരിമയുടെ അയല്‍വാസികളായ രണ്ട് യുവാക്കള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഈ യുവാക്കളില്‍ ഒരാളുമായി ഗരിമ അടുപ്പത്തിലായിരുന്നെന്നാണ് സൂചന. അയാളും ഡോക്ടറാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പു ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ സൈനികരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു  

Posted by - May 1, 2019, 03:14 pm IST

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് ആക്രമണത്തിനിരയായത് . സ്‌ഫോടനത്തില്‍ സൈന്യം സഞ്ചരിച്ച വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനത്തില്‍ സഞ്ചരിച്ചതെന്ന് വ്യക്തമായിട്ടില്ല. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കൂത്താട്ടുകുളത്തും മലപ്പുറത്തും വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു  

Posted by - May 1, 2019, 12:12 pm IST

കൊച്ചി: കൂത്താട്ടുകുളത്തും മലപ്പുറത്തുമുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. മലപ്പുറത്ത് മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രിക്കാരനാണ് മരിച്ചത്. എടവണ്ണയിലാണ് സംംഭവം. എടവണ്ണ പത്തപ്പിരിയം സ്വദേശി സി.എ രമേശാണ് മരിച്ചത്. കൂത്താട്ടുകുളത്തുണ്ടായ അപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികളാണ് മരിച്ചത്. കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കോട്ടയം സ്വദേശികളായ  അലീന, എബി  എന്നിവരാണ്  മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. കൊച്ചി വിമാനത്താവളത്തില്‍ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് സഹായം തേടി ഒന്നരകിലോമീറ്റര്‍ ഓടി പൊലീസ് സ്റ്റേഷനിലെത്തിയ എട്ടുവയസുകാരന്‍ സോഷ്യല്‍ മീഡിയയിലെ താരമായി  

Posted by - May 1, 2019, 12:10 pm IST

ലഖ്നൗ:  അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട സഹായം അഭ്യര്‍ത്ഥിച്ച് എട്ടു വയസുകാരന്‍ ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലാണ് സംഭവം. രാഹുല്‍ ശ്രീവാസ്തവ എന്ന പൊലീസുകാരന്‍  ട്വീറ്റിലൂടെ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. അമ്മയെ രക്ഷിക്കാനുള്ള കുരുന്നുബാലന്റെ പ്രവര്‍ത്തിയെ സാമൂഹികമാധ്യമങ്ങള്‍ വാഴ്ത്തുകയാണ്. മുഷ്താഖ് എന്ന എട്ടുവയസ്സുകാരനാണ് അച്ഛന്റെ മര്‍ദനത്തില്‍ നിന്നും അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയത്. കബീര്‍നഗറിലെ വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ട്

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന; പുതിയ നിരക്കുകള്‍ ഇന്ന് പ്രബല്യത്തില്‍ വന്നു  

Posted by - May 1, 2019, 12:08 pm IST

ന്യൂഡല്‍ഹി : പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. സബ്സിഡി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 28 പൈസയും മുംബൈയില്‍ 29 പൈസയുമാണ് കൂട്ടിയത്. അതേസമയം സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് വില ആറു രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. 14.2 കിലോ സിലിണ്ടറിനാണ് ആറു രൂപ കൂടുന്നത്. 19 കിലോ സിലിണ്ടറിന് 22.5 രൂപയും വര്‍ധിച്ചു. പുതിയ നിരക്ക് അനുസരിച്ച് വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 502 രൂപയായി ഉയര്‍ന്നു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില