ക്രിമിനല്‍ കേസുള്ള എംപിമാരുടെ ഭാവി സുപ്രീംകോടതി തീരുമാനിക്കും  

Posted by - May 27, 2019, 11:19 pm IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപല സ്ഥാനാര്‍ത്ഥികളുടേയുംഭാവി സുപ്രീംകോടതി തീരുമാനിക്കും. ക്രിമിനല്‍ കേസുകള്‍ സംന്ധിച്ച വിവരങ്ങള്‍പരസ്യപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയവരുടെ കാര്യത്തില്‍സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണ്ണായകമാകും. പലരുംഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന്‌സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ്ഓഫീസര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെവിശാദംശങ്ങള്‍ വോട്ടെടുപ്പിന്48 മണിക്കൂര്‍ മുമ്പ് പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റം ര്‍25ന് ഉത്തരവിട്ടത്. അതാത് ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ളമൂന്ന് പത്രങ്ങളിലും മൂന്ന് ടിവിചാനലുകളിലുമായിരുന്നുപരസ്യപ്പെടുത്തേണ്ടത്. മൂന്ന്തവണ വീതം പരസ്യം നല്‍കിയിരിക്കണമെന്നും വ്യവസ്ഥചെയ്തിരുന്നു.ഒരു മാസത്തിനുള്ളില്‍ഇത്

സി.വി ആനന്ദബോസ് കേന്ദ്രമന്ത്രിയായേക്കും  

Posted by - May 27, 2019, 11:17 pm IST

തിരുവനന്തപുരം:പുതിയ കേന്ദ്രമന്ത്രിസഭയില്‍ സി.വി ആനന്ദബോസ് അംഗമാകാന്‍ സാധ്യത. 2022ഓടെ എല്ലാവര്‍ക്കുംപാര്‍പ്പിടം എന്ന ബൃഹദ്പദ്ധതിയുടെ പ്രധാന ആസൂത്രകന്‍ കൂടിയായ സി.വിആനന്ദബോസിന്റെ പേര ്പ്രധാനമന്ത്രി പരിഗണിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.സഹമന്ത്രിസ്ഥാനമോ സ്വതന്ത്രചുമതലയുള്ള മന്ത്രിസ്ഥാനമോ നല്‍കിയേക്കുമെന്നാണ് സൂചന.നിലവില്‍ മോദി സര്‍ക്കാരുമായി സഹകരിച്ച് ഡല്‍ഹികേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ആനന്ദ ബോസ്. ചീഫ് സെക്രട്ടറി തസ്തികയില്‍നിന്ന് വിരമിച്ച ആനന്ദ ബോസ്മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തിവകുപ്പിലെസ്ഥാപനങ്ങളുടെ ചെയര്‍മാന്‍, സര്‍വകലാശാല വൈസ്ചാന്‍സലര്‍ തുടങ്ങിയപദവികള്‍ വഹിച്ചിട്ടുണ്ട്.നാലു തവണ യു.എന്നിന്റെഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവുംഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍സ്‌പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും

ജാതി അധിക്ഷേപത്തില്‍ മനംനൊന്ത് യുവ ലേഡി ഡോക്ടര്‍ ജീവനൊടുക്കി  

Posted by - May 27, 2019, 11:16 pm IST

ന്യൂഡല്‍ഹി: മുംബൈയില്‍ഇരുപത്തിമൂന്നുകാരിയായഡോക്ടര്‍ ജീവനൊടുക്കിയത്മുതിര്‍ന്ന ഡോക്ടര്‍മാരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഡോക്ടറുടെഅമ്മ ആരോപിച്ചു. മുംബൈബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ 22-നാണു ഡോ. പായല്‍ സല്‍മാന്‍ തട്‌വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂന്നു മുതിര്‍ന്ന ഡോക്ടര്‍മാര്‍തന്നെ നിരന്തരം ജാതീയമായിഅധിക്ഷേപിച്ചിരുന്നുവെന്നുമരണത്തിനു മുമ്പ് പായല്‍ആരോപിച്ചിരുന്നു. തുടര്‍ന്ന്‌ഡോ. ഹേമ അഹൂജ, ഡോ.ഭക്തി മെഹല്‍, ഡോ. അങ്കിതഖണ്ഡില്‍വാള്‍ എന്നിവരുടെഅംഗത്വം മഹാരാഷ്ട്ര റസിഡന്റ് ഡോക്‌ടേഴ്‌സ് റദ്ദാക്കി. ഇവര്‍മൂവരും ഇപ്പോള്‍ ഒളിവിലാണ്.പ്രതികളെന്ന് സംശയിക്കുന്നഡോക്ടര്‍മാര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത്അന്വേഷണം ആരംഭിച്ചതായിസീനിയര്‍ പൊലീസ് ഓഫിസര്‍ദീപക് കുണ്ഡല്‍ അറിയിച്ചു.എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍തടയുന്നതിനായി ഏര്‍പ്പെടുത്തിയ ജാമ്യമില്ലാ

ശബരിമലയിലെ വഴിപാട് സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്  

Posted by - May 27, 2019, 11:15 pm IST

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയസ്വര്‍ണ ശേഖരത്തില്‍ നിന്ന്ഒന്നും നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. സ്ട്രോങ്‌റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വര്‍ണംഇവിടെയുണ്ടെന്നും ഓഡിറ്റിങ്‌വിഭാഗം കണ്ടെത്തി. മഹസര്‍രേഖകള്‍ പരിശോധിച്ചാണ്ഓഡിറ്റിങ് വിഭാഗം വ്യക്തതവരുത്തിയത്.10413 സ്വര്‍ണ്ണം-വെള്ളി ഉരുപ്പടികളാണ് ആറന്മുള ക്ഷേത്രത്തോടുചേര്‍ന്നുള്ള സ്‌ട്രോങ്‌റൂമിലുള്ളുത്. നേരത്തെ കണക്കില്‍ കണ്ടെത്താത്ത നാല്ഉരുപ്പടികള്‍ ശ രിമലയില്‍തന്നെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നുംദേവസ്വം ബോര്‍ഡ് അധികൃതര്‍പറഞ്ഞു.സ്വര്‍ണ്ണം കാണാതായെന്നതരത്തില്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിച്ചതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ കിട്ടുന്ന സ്വര്‍ണവും വെള്ളിയും പരമ്പരാഗതമായി ആറന്മുളയിലെ സ്‌ട്രോങ്‌റൂമിലാണ് സൂക്ഷിക്കുന്നത്.ആറുവര്‍ഷം മുമ്പ് സ്‌ട്രോങ്‌റൂമിന്റെ ചുമതലയുണ്ടായിരുന്നഉദ്യോഗസ്ഥന്‍

രാഹുല്‍ വഴങ്ങുന്നില്ല; പുതിയ എംപിമാരെ കാണാന്‍ വിസമ്മതിച്ചു  

Posted by - May 27, 2019, 11:14 pm IST

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ്അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതായിറിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകസമിതി അദ്ദേഹത്തിന്റെ രാ ജിയാവശ്യം തള്ളിയെങ്കിലുംരാഹുല്‍ഗാന്ധി ഈ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെസന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെ.സി. വേണുഗോപാലിനോടും രാഹുല്‍ ആവശ്യെപ്പട്ടതായി ഒരു ടി.വി മാധ്യമംറിപ്പോര്‍ട്ട് ചെയ്തു. അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച് പോകില്ല.മറിച്ച് അനുയോജ്യനായ ഒരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്താനുള്ള സമയം പാര്‍ട്ടിക്ക്‌രാഹുല്‍ നല്‍കി.തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ എം.പി.മാരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും

തോല്‍വിയെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം; വിശ്വാസി സമൂഹം പാര്‍ട്ടിയെ കൈവിട്ടത് തിരിച്ചറിഞ്ഞില്ലെന്ന് വിമര്‍ശനം

Posted by - May 27, 2019, 11:12 pm IST

ന്യൂഡല്‍ഹി: ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് സി.പി.എം. ഇടതുപാര്‍ട്ടികള്‍ വന്‍ തിരിച്ചടി നേരിട്ടുവെന്നും സി.പി.എം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി. അവശ്യം വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാനസമിതി പരിശോധിക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനവും കേരളത്തിലെ തിരിച്ചടിക്ക് കാരണമായെന്നു സംസ്ഥാന നേതൃത്വം നിലപാട് എടുത്തു. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കേന്ദ്രനേതൃത്വത്തെ പഴിക്കുകയാണ് സി.പി.എം കേരളഘടകം. കോണ്‍ഗ്രസുമായി നീക്കുപോ ക്കുണ്ടാക്കാന്‍ നടത്തിയ ശ്രമംതിരിച്ചടിച്ചെന്ന് പി.ബിയില്‍ വിമര്‍ശനം ഉയര്‍ന്നു.കേരളത്തിലെ വോട്ടുചോര്‍ച്ചതിരിച്ചറിയാനായില്ലെന്ന്

നിയമസഭാകക്ഷി നേതാവിന്റെ സീറ്റിനായി കേരള കോണ്‍ഗ്രസില്‍ തമ്മിലടി; മാണിയുടെ സീറ്റിലിരിക്കാന്‍ ജോസഫ്; സമ്മതിക്കില്ലെന്ന് മാണി വിഭാഗം  

Posted by - May 27, 2019, 07:44 am IST

കോട്ടയം: നിയമസഭാ സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ കക്ഷിനേതാവിന്റെ ഇരിപ്പിടത്തിനായി കേരള കോണ്‍ഗ്രസില്‍ തമ്മിലടി. മാണിയുടെ അഭാവത്തില്‍ നേതാവിന്റെ ഇരിപ്പിടം പിജെ ജോസഫിന് നല്‍കണം എന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ നേതാവിനെ തെരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണി വിഭാഗം എംഎല്‍എ റോഷി അഗസ്റ്റിനും സ്പീക്കര്‍ കത്ത് നല്‍കി. ഒരു പാര്‍ട്ടിയില്‍ നിന്നും രണ്ട് കത്ത് കിട്ടിയ സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണ്ണായകമാവും.  നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്റെ കത്ത്. നേതാവിന്റെ

മരണത്തിന്റെ എവറസ്റ്റ് മല; പര്‍വാതാരോഹകരുടെ തിരക്ക്; പൊലിഞ്ഞത് പത്തുജീവന്‍  

Posted by - May 27, 2019, 07:42 am IST

കഠ്മണ്ഡു: പര്‍വതാരോഹകരുടെ തിരക്ക് ലോകത്തിലെഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ്പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പര്‍വത പര്യവേഷണ സംഘാടകര്‍ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു. ഇത് കൂടിചേര്‍ത്ത് ഈ സീസണില്‍എവറസ്റ്റ് യാത്രയ്ക്കിടെമരണമടഞ്ഞവരുടെ എണ്ണംപത്ത് തികഞ്ഞു. 4 ഇന്ത്യക്കാരും,യുഎസ്, ആസ്‌ട്രേലിയ,നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും ഒരുഐറിഷ് പര്‍വതാരോഹകനുമാണ് മുമ്പ് മരണപ്പെട്ടത്.ബ്രിട്ടീഷ് പര്‍വതാരോഹകനായ റോിന്‍ ഫിഷര്‍ (44)കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങുന്ന വഴി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.താഴേക്കുള്ള ഇറക്കത്തിന്150 മീറ്റര്‍ മാത്രം അകകെുഴഞ്ഞുവീണ ഫിഷറിനെസഹായിക്കാന്‍ ഗൈഡുകള്‍ശ്രമിച്ചെങ്കിലും മരണപ്പെട്ടു.എവറസ്റ്റിന്റെ ഉത്തരടിറ്റന്‍ഭാഗത്താണ് 56

രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകുന്നേരം ഏഴിന്  

Posted by - May 27, 2019, 07:40 am IST

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളരണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍വ്യാഴാഴ്ച വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരുംഅന്നേ ദിവസം സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് സമയംഅറിയിച്ചത്. കഴിഞ്ഞദിവസംമോദി രാഷ്ട്രപതിയെ കണ്ട്‌സര്‍ക്കാര്‍ രൂപീകരിക്കാനുള്ളഅവകാശവാദം ഉന്നയിച്ചിരുന്നു. രാഷ്ട്രപതി ഭവനിലാണുസത്യപ്രതിജ്ഞാ ചടങ്ങുകള്‍നടക്കുക. ബി.ജെ.പി നയിക്കുന്നഎന്‍.ഡി.എ മുന്നണി 352 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ഭരണത്തുടര്‍ച്ച നേടിയത്.രാഷ്ട്രപതി ഭവനില്‍ നടക്കുന്നസത്യപ്രതിജ്ഞാ ചടങ്ങില്‍വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ആദ്യ യാത്രമാലദ്വീപിലേക്ക്.രണ്ടാംതവണയും പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നനരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശപര്യടനംമാല ദ്വീപിേലക്ക ്.

നേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്; പുതിയ യു.ഡി.എഫ് കണ്‍വീനറും ഡി.സി.സി അധ്യക്ഷന്‍മാരും വരും; ഇന്ന് യുഡിഎഫ് യോഗം  

Posted by - May 27, 2019, 07:39 am IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തോടെ സംസ്ഥാനകോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ക്കായി കേരളാനേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്തിരിക്കും. തിരഞ്ഞെടുപ്പില്‍ജയിച്ച എം.പിമാരായ വര്‍ക്കിംഗ് പ്രസിഡന്റുമാരെ മാറ്റുന്നകാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കും.എം.എം ഹസ്സനോ കെ.വി.തോമസോ യു.ഡി.എഫ് കണ്‍വീനറാകാന്‍ സാധ്യതയുണ്ട്.തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പാതിവഴിയില്‍ നിര്‍ത്തിയ പുന:സംഘടനയിലൂടെപാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കെപിസിസി അധ്യക്ഷന്‍മുല്ലപള്ളി രാമചന്ദ്രന്റെ ശ്രമം.നിര്‍ണ്ണായകമായ ആറ് തസ്തികകളില്‍ പുതിയ ആളെകണ്ടെത്തണം. കെ.സുധാകരനും കൊടിക്കുന്നിലുംഎം.പിമാരായതിനാല്‍ ഇവരെമാറ്റി പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കണോഎന്നുള്ളതാണ് പ്രധാന വിഷയം.എം.ഐ ഷാനവാസിന്റെമരണത്തെ തുടര്‍ന്ന് നിലവില്‍ഒരു വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്.ഒരാള്‍ക്ക് ഒരു

മക്കള്‍ക്കു സീറ്റ് ഉറപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കു തിടുക്കം; പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലിന്റെ രൂക്ഷവിമര്‍ശനം  

Posted by - May 27, 2019, 07:37 am IST

ന്യൂഡല്‍ഹി: ലോക്‌സഭാതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍രാഹുല്‍ ഗാന്ധി രംഗത്തെത്തി.മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍സീറ്റിനായി വാശിപിടിച്ചുവെന്ന്‌രാഹുല്‍പ്രവര്‍ത്തക സമിതിയോഗത്തില്‍ കുറ്റപ്പെടുത്തി.പ്രാദേശിക നേതാക്കളെവളര്‍ത്തിക്കൊണ്ടു വരാന്‍കോണ്‍ഗ്രസ് ശ്രമിക്കണമെന്ന്‌ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ഗെഹ് ലോത്തും മദ്ധ്യപ്രദേശ്മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു.ഈ നേതാക്കളുടെ ആവശ്യംഅംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും അദ്ദേഹംപറഞ്ഞു.മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരേത്തയും അദ്ദേഹം പേരെടുത്തുവിമര്‍ശിച്ചു. ശിവഗംഗയില്‍മകന്‍ കാര്‍ത്തി ചിദംബരമാണ്മത്സരിച്ചത്. ബി.ജെ.പിക്കുംനരേന്ദ്ര മോദിക്കുമെതിരെതാന്‍ ഉയര്‍ത്തിക്കൊണ്ടുവന്നപല വിഷയങ്ങളും സജീവപ്രചാരണ

ശബരിമലയില്‍ വഴിപാടായി ലഭിച്ച 40കിലോ സ്വര്‍ണവും നൂറുകിലോ വെള്ളിയും കാണാതായി; ഇന്നു സ്‌ട്രോംഗ് റൂം തുറന്നു പരിശോധന

Posted by - May 27, 2019, 07:34 am IST

പത്തനംതിട്ട: ശബരിമലയില്‍വഴിപാടായി കിട്ടിയസ്വര്‍ണത്തിലും വെള്ളിയിലുംകുറവു കണ്ടെത്തി. 40 കിലോസ്വര്‍ണത്തിന്റെയും 100 കിലോവെള്ളിയുടെയും കുറവുകളാണ് നിഗമനം. സ്വര്‍ണവുംവെള്ളിയും സട്രോംഗ് റൂമില്‍നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും സംസ്ഥാനഓഡിറ്റ് വിഭാഗം ശബരിമലസ്‌ട്രോംഗ് റൂം ഇന്ന് തുറന്ന്പരിശോധിക്കും. ഹൈക്കോടതിനിയോഗിച്ച ദേവസ്വം ഓഡിറ്റ്‌വിഭാഗമാണ് പരിശോധനനടത്തുക.ക്രമക്കേട് കണ്ടെത്തിയാല്‍കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്പ്രസിഡന്റ് എ. പദ്മകുമാര്‍അറിയിച്ചു. ആറ് വര്‍ഷമായിസ്‌ട്രോംഗ് റൂം തുറന്നിട്ടില്ല.ക്രമക്കേട് നടന്നോ എന്നറിയണമെങ്കില്‍ സ്‌ട്രോംഗ് റൂംപരിശോധിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്പറഞ്ഞു. സ്വര്‍ണത്തിലും വെള്ളിയിലും കുറവുണ്ടായെന്ന വിവരത്തെത്തുടര്‍ന്നുതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്പ്രസിഡന്റിനോടു മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ വിശദീകരണം ചോദിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍

ഭരണഘടനയെ വണങ്ങി, മുതിര്‍ന്ന നേതാക്കളെ വന്ദിച്ച്, കക്ഷിനേതാക്കളെ കൂടെനിര്‍ത്തി മോദി രണ്ടാമൂഴത്തില്‍ പുത്തന്‍ശൈലിയുമായി  

Posted by - May 26, 2019, 09:47 am IST

ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാക്കളെ കാല്‍തൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള എല്ലാ എന്‍ഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും രണ്ടാമൂഴത്തില്‍ ഒരു പാട് മാറ്റങ്ങളുമായി നരേന്ദ്ര മോദി. 303 സീറ്റിന്റെ മേല്‍ക്കൈ ഉള്ളപ്പോഴും സഖ്യകക്ഷികളെയെല്ലാം കൂടി നിര്‍ത്തി എല്ലാവരുടെയും സര്‍ക്കാരെന്ന സന്ദേശം കൂടി നല്‍കുന്നു മോദി. എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സെന്‍ട്രല്‍ ഹാളില്‍ വച്ചിരുന്ന ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്.

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചര്‍ച്ച ചെയ്യും  

Posted by - May 26, 2019, 09:41 am IST

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും. ബംഗാളിലെ വോട്ടുചോര്‍ച്ചയും യോഗം വിലയിരുത്തും. കേരളത്തില്‍ തിരിച്ചടിയില്‍ ശബരിമലയും വിഷയമായോ എന്ന് പൊളിറ്റ് ബ്യൂറോ പരിശോധിക്കും. കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റും അടക്കം ആകെ മൂന്ന് സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു പൊലീസില്‍ കീഴടങ്ങി  

Posted by - May 26, 2019, 09:39 am IST

കൊച്ചി: ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് ഭര്‍ത്താവ് ആന്റണിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകമുണ്ടായത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് ബിനിയുടെ മരണത്തിന്റെ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പനങ്ങാട് പോലീസിന് മുന്‍പാകെ കീഴടങ്ങി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ബിനി മരിച്ചിരുന്നു.