വ്യാജരേഖ കേസില്‍ ആലഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു  

Posted by - May 26, 2019, 09:38 am IST

കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. വ്യാജരേഖക്കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭിന്നത വെളിവാക്കുന്നതാണ് സര്‍ക്കുലര്‍. വൈദികരാരും വ്യാജരേഖ രേഖ ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും, മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കുലറിലുണ്ട്. അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാത്തതാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ കാരണം. റിമാന്‍ഡിലുള്ള യുവാവിനെ പൊലീസ് മര്‍ദ്ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും

കേരളകോണ്‍ഗ്രസില്‍ തര്‍ക്കം തീരുന്നില്ല; സമവായമില്ലെങ്കില്‍ പിളര്‍പ്പിലേക്ക്  

Posted by - May 26, 2019, 09:34 am IST

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രത്യക്ഷമായുള്ള വാദപ്രതിവാദങ്ങള്‍ ഉണ്ടായേക്കില്ല. തല്‍ക്കാലം പി.ജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കും. സി എഫ് തോമസിനെ കക്ഷി നേതാവാക്കി പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റ ആവശ്യം. എന്നാല്‍ ചെയര്‍മാന്‍ ഉള്‍പ്പടെ നാല് പ്രധാനസ്ഥാനങ്ങള്‍ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കണമെന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത്. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വീണ്ടും ഒരു പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സമവായമുണ്ടായില്ലെങ്കില്‍

എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു  

Posted by - May 25, 2019, 04:52 pm IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെട്രോളിന് 37 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധന വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നില്ല. എന്നാല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായി തുടങ്ങിയത്. തിരുവനന്തപുരത്ത് പെട്രോളിന് 74.74 രൂപയും 71.50 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.44 രൂപയും ഡീസലിന് 70.15 രൂപയുമാണ് ഇന്നത്തെ വില.

പ്രവര്‍ത്തകസമിതി യോഗത്തിലും രാജിസന്നദ്ധത അറിയിച്ച് രാഹുല്‍; തടഞ്ഞ് മന്‍മോഹന്‍ സിംഗും പ്രിയങ്കയും  

Posted by - May 25, 2019, 04:50 pm IST

ന്യൂഡല്‍ഹി: പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയാറാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് മന്‍മോഹന്‍ സിംഗും പ്രിയങ്ക ഗാന്ധിയും പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയാല്‍ രാഹുലിന് അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടി വരും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST

കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് വിഷം കഴിച്ച ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. കൃഷി ആവശ്യാര്‍ത്ഥം വിവിധ ബാങ്കുകളില്‍നിന്ന് ദിനേശന്‍ ലോണ്‍ എടുത്തിരുന്നു. ഇതിന് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അതേസമയം ഇയാളുടെ വായ്പകളുടെ

ബിജെപി ആസ്ഥാനത്ത് തിരക്കിട്ട മന്ത്രിസഭാരൂപീകരണ ചര്‍ച്ചകള്‍; പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം  

Posted by - May 25, 2019, 04:44 pm IST

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരമെന്നു സൂചന. കൂടുതല്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കുകയെന്ന നരേന്ദ്ര മോദിയുടെ നിര്‍ദേശത്തിന് ആര്‍എസ്എസ് നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് റിപ്പോര്‍ട്ട്. ബിജെപി ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ആര്‍എസ്എസ് നേതൃത്വവുമായും ബിജെപി നേതാക്കള്‍ നിരന്തരമായി ബന്ധപ്പെട്ടു വരികയാണ്. ബിജെപിക്കു വിജയം സമ്മാനിച്ച ഹിന്ദി മേഖലയില്‍നിന്നു തന്നെയായിരിക്കും കൂടുതല്‍ മന്ത്രിമാര്‍. അതേസമയം ദക്ഷിണേന്ത്യയ്ക്കും മികച്ച പ്രാതിനിധ്യം നല്‍കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും മന്ത്രിമാരുണ്ടാവും. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഒന്നാക്കി

ആലുവ സ്വര്‍ണകവര്‍ച്ച: മുഴുവന്‍ പ്രതികളും പിടിയില്‍; നാലുപേരെ പിടിച്ചത് മൂന്നാറില്‍ വനത്തില്‍ നിന്നും  

Posted by - May 25, 2019, 04:41 pm IST

കൊച്ചി: ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. നാല് പേരെ വെള്ളിയാഴ്ച മൂന്നാറിലെ വനത്തില്‍ നിന്നും പിടികൂടിയതോടെയാണ് മുഴുവന്‍ പ്രതികളും പിടിയിലായത്. ഇതോടെ അഞ്ചുപേരാണ് പിടിയിലായിരിക്കുന്നത്. കവര്‍ച്ച ആസൂത്രണം ചെയ്തത് സ്വര്‍ണ്ണം ശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവര്‍ സതീഷാണ്. കഴിഞ്ഞയാഴ്ചയാണ് കൊച്ചിയിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന മാര്‍ക്കറ്റില്‍ ആറ് കോടിയോളം രൂപ മൂല്യം വരുന്ന 21 കിലോ സ്വര്‍ണ്ണം കവര്‍ന്നത്. വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

സണ്ണി ലിയോണിക്കൊപ്പം കോഹ്‌ലി; അപരനാണെന്നറിഞ്ഞിട്ടും സോഷ്യല്‍ മീഡിയ വിടുന്നില്ല  

Posted by - May 25, 2019, 07:06 am IST

സണ്ണിലിയോണിക്ക് ആരാധകരേറെയാണ്. അവരുടെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവങ്ങളാണ്. അതുകൊണ്ടു തന്നെ വിശേഷങ്ങള്‍ക്കൊപ്പം ഗോസിപ്പുകള്‍ക്കും ഒട്ടും കുറവല്ല. അതുപോലെതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ കാര്യവും. എപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിക്കുന്ന കോഹ്‌ലിയും സോഷ്യല്‍ മീഡിയയിലെ താരമാണ്. ഏറെയാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചു വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. സണ്ണിലിയോണിനെയും കോഹ്‌ലിയെയും ഒന്നിച്ച് ഗോസിപ്പ് കളത്തില്‍ ഇറക്കിയിരിക്കുകയാണ് ആരാധകര്‍. എയര്‍പ്പോര്‍ട്ടില്‍, ഒറ്റനോട്ടത്തില്‍ കോഹ്‌ലിയോട് സാമ്യം തോന്നുന്ന ഒരു വ്യക്തിയെ സണ്ണി ലിയോണിനൊപ്പം കണ്ടതാണ്

അനുഷ്‌ക ഇതിഹാസമായതെങ്ങനെ, പരിഹസിച്ച് സോഷ്യല്‍ മീഡിയ  

Posted by - May 25, 2019, 07:03 am IST

സോഷ്യല്‍ മീഡിയ ഗോസിപ്പുകള്‍ എപ്പോഴും വേട്ടയാടുന്ന താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. തങ്ങളുടെ ഒരു ഫോട്ടോയ്ക്ക് കൊടുത്ത തലക്കെട്ടിന്റെ പേരിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി, ഭാര്യ അനുഷ്‌ക ശര്‍മ്മ എന്നിവരുടെ ചിത്രം 'മൂന്ന് ഇതിഹാസങ്ങള്‍ ഒരു ഫോട്ടോ' എന്ന തലക്കെട്ടോടെ ട്വിറ്ററില്‍ നല്‍കിയതാണ് ട്രോളുകള്‍ക്ക് കാരണമായത്. ഇരുപത് തവണ ഗ്രാന്റ് സ്ലാം കിരീടം നേടിയ റോജര്‍

വേനല്‍ചൂടു കൂടിയാല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കില്ല; ആശങ്ക വേണ്ട  

Posted by - May 25, 2019, 07:02 am IST

വേനല്‍ക്കാലത്ത് ചൂടുകൂടിയാല്‍ അടുക്കളയിലിരിക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുമോ?  അടുത്തിടെയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒരു സന്ദേശം വാട്‌സാപ്പ് വഴി പ്രചരിക്കാന്‍ തുടങ്ങിയത്. ക്രമാതീതമായി ചൂട് വര്‍ധിക്കുന്നത് കാരണം വീടുകളിലെ എല്‍ പി ജി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പകല്‍ സമയങ്ങളില്‍ അടുക്കളയുടെ ഭാഗത്ത് നിന്നും വിട്ടു നില്‍ക്കണമെന്നുമായിരുന്നു  സന്ദേശം. സന്ദേശം വളരെ പെട്ടെന്നു പ്രചരിച്ചതോടെ ആളുകള്‍ ആശങ്കയിലായി. ചൂട് വര്‍ദ്ധിച്ചെന്നു കരുതി ഗ്യാസ് പൊട്ടിത്തെറിക്കുമോ? ഇതിനേക്കാള്‍ ചൂടുള്ള മേഖലകളില്‍ ഇതിനുമുന്‍പ് ഇതുപോലെ ഗ്യാസ് പൊട്ടിത്തെറിച്ചിട്ടുണ്ടോ?

മണങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തെ സ്വാധീനിക്കും  

Posted by - May 24, 2019, 11:10 pm IST

ഘ്രാണശക്തിയും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കും എന്നാണ് പുതിയ കണ്ടെത്തല്‍. 18 മുതല്‍ 36 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് സ്ത്രീകളുടെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച് പുതിയ കണ്ടെത്തലുകള്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന് ഇത് അവരെ സഹായിക്കുന്നുവെന്നാണ് കണ്ടെത്തല്‍. 18 മുതല്‍

കിടപ്പറയിലേക്ക് പോകുംമുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍  

Posted by - May 24, 2019, 11:06 pm IST

സന്തോഷകരമായ ദാമ്പത്യദീവിതത്തില്‍ ലൈംഗികത ഏറെ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഭക്ഷണവും ലൈംഗികതയും തമ്മില്‍ ഏറെ ബന്ധങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കിടപ്പറയിലേയ്ക്ക് പോകും മുമ്പ് കഴിക്കുന്ന ഭക്ഷണം ഉറക്കത്തെ സ്വാധീനിക്കുന്നതുപോലെ തന്നെ ലൈംഗിക ജീവിതത്തെയും സ്വാധീനിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ലൈംഗിക ബന്ധം ആഗ്രഹിക്കുന്ന രാത്രികളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് പഠനങ്ങളില്‍ എടുത്തു പറയുന്നു. എന്തൊക്കെയാണെന്ന് നോക്കാം. 1. എനര്‍ജി ഡ്രിങ്കുകള്‍ നന്നല്ല. കുടിക്കുന്ന സമയം ആരോഗ്യം വര്‍ധിപ്പിക്കുമെങ്കിലും അതിനുശേഷം ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. 2. പാല്‍ ഉല്‍പന്നങ്ങള്‍

ഫോറെക്‌സ് മാര്‍ക്കറ്റ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിപണി  

Posted by - May 24, 2019, 10:52 pm IST

ഫോറെക്‌സ് മാര്‍ക്കറ്റ് (വിദേശനാണ്യ വിനിമയ വിപണി) ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിപണിയാണ്. ബാങ്കുകള്‍, വാണിജ്യ കമ്പനികള്‍, സെന്‍ട്രല്‍ ബാങ്കുകള്‍, നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, ഹെഡ്ജ് ഫണ്ടുകള്‍, റീട്ടെയില്‍ ഫോറെക്‌സ് ബ്രോക്കര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവരെല്ലാം അടങ്ങിയതാണ് വിദേശനാണ്യ വിനിമയ വിപണി. വിദേശനാണ്യ വിനിമയ വിപണിയില്‍ ഒരു രാജ്യത്തിന്റെ കറന്‍സിയുടെ സപ്ലൈയും ഡിമാന്‍ഡും ആണ് ആ രാജ്യത്തിന്റെ കറന്‍സി വിനിമയ നിരക്ക് നിശ്ചയിക്കുന്നത്. പലിശ നിരക്ക്, നാണയപ്പെരുപ്പം, വ്യാപാര സന്തുലിതാവസ്ഥ, സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളും കറന്‍സിയുടെ

ബിഎസ്ഇയില്‍ 2013 കമ്പനികള്‍ക്കു നേട്ടം; 613 ഓഹരികള്‍ നഷ്ടത്തില്‍  

Posted by - May 24, 2019, 10:35 pm IST

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി വിപണിയിലും വന്‍ പ്രതിഫലനമാണ് സൃഷ്ടിച്ചത്. എന്‍ഡിഎയ്ക്ക് മികച്ച മുന്നേറ്റം ലഭിക്കുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്. ഇതോടെ നാഴികകല്ല് സൃഷ്ടിക്കുന്ന കുതിപ്പുമായി ഓഹരി വിപണി മുന്നേറിയപ്പോള്‍ 2009ന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റിലാണ് സൂചികകള്‍ ഏതാനും ദിവസം മുന്‍പ് എത്തിയത്. സെന്‍സെക്‌സ് 1421.90 പോയന്റ് ഉയര്‍ന്ന് 39352.67ലും നിഫ്റ്റി 421.10 പോയന്റ് നേട്ടത്തില്‍ 11828.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്‌സിറ്റ് പോള്‍

സ്ഥിരതയുള്ള സര്‍ക്കാര്‍ ഉറപ്പായത് വിപണിയെ തുണയ്ക്കും  

Posted by - May 24, 2019, 10:34 pm IST

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയുടെ മുന്നേറ്റം പ്രവചിച്ചതിനു പിന്നാലെ സെന്‍സെക്സ് 40,000 പോയിന്റ് വരെ കടന്നിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പിന്നിട്ട് ബിജെപി സീറ്റ് ഉറപ്പിച്ച വേളയില്‍ ഓഹരി വിപണി അല്‍പം താഴേയ്ക്ക് പോവുകയാണുണ്ടായത്. എന്നാല്‍ വ്യാപാരം ഇന്നവസാനിച്ചപ്പോള്‍ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെച്ച് വിപണിക്ക് ഉയരാനായി. അധികാരത്തുടര്‍ച്ച ഉറപ്പായ ശേഷമുണ്ടായ വില്പന സമ്മര്‍ദമാണ് വിപണിയെ പിന്നോട്ടടിച്ചത്. പക്ഷേ വ്യാപാരത്തിന്റെ അവസാന ദിനം പോയിന്റ് ഉയര്‍ന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാകുകയാണ്. സെന്‍സെക്‌സ് 623.33 പോയന്റ് ഉയര്‍ന്ന് 39434.72ലും നിഫ്റ്റി 187.10 പോയന്റ്