കുടുംബകോടതിയുമായി മനോജും ബീനാ ആന്റണിയും  

Posted by - May 24, 2019, 07:50 pm IST

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികള്‍ മനോജും ബീന ആന്റണിയും ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് എത്തിയത്. പരമ്പരകള്‍ക്ക് പുറമേ മറ്റ് പരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്. ഹാസ്യപശ്ചാത്തലത്തിലൊരുക്കുന്ന കുടുംബ കോടതിയുമായാണ് ഇരുവരും എത്തുന്നത്. അളിയന്‍ വേഴ്സസ് അളിയനിലൂടെ ശ്രദ്ധേയനായ രാജേഷ് തലച്ചിറയാണ് പരമ്പര സംവിധാനം ചെയ്യുന്നത്. കൈരളി ചാനലിലാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. കുടുംബ പശ്ചാലത്തിലൊരുക്കുന്ന പരമ്പരയില്‍ ഭാര്യഭര്‍ത്താക്കന്‍മാരായിത്തന്നെയാണ് ഇരുവരും എത്തുന്നത്. അഡ്വക്കേറ്റ് ശശീന്ദ്രനായാണ്

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന  

Posted by - May 24, 2019, 07:25 pm IST

ഡല്‍ഹി:  ബിജെപിയുടെ മിന്നുന്ന വിജയത്തിന്റെ മുഖ്യശില്‍പികളിലൊരാളായ അമിത് ഷാ ഇത്തവണ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിസഭയില്‍ ഏറ്റവും നിര്‍ണായകമായ വകുപ്പ് തന്നെ അമിത് ഷായ്ക്ക് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അതല്ലെങ്കില്‍ ഇപ്പോള്‍ സംഘടനാരംഗത്ത് അമിത് ഷാ തുടര്‍ന്ന്, പിന്നീട് മന്ത്രിസഭയിലേക്ക് എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം അരുണ്‍ ജയ്റ്റ്‌ലി പുതിയ മന്ത്രിസഭയിലുണ്ടായേക്കില്ലെന്നാണ് സൂചന. പകരം ധനമന്ത്രിയായി പിയൂഷ് ഗോയലിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. നിതിന്‍ ഗഡ്കരിയ്ക്ക് മികച്ച ഒരു വകുപ്പ് തന്നെ നല്‍കണമെന്നാണ് ആര്‍എസ്എസ്സിന്റെ ആവശ്യം. സുഷമാ

സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോദിയും അമിത്ഷായും അദ്വാനിയെ സന്ദര്‍ശിച്ചു  

Posted by - May 24, 2019, 07:22 pm IST

ഡല്‍ഹി: വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും ഡല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചു. ഈ രണ്ട് നേതാക്കളെയും സീറ്റ് നല്‍കാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. അദ്വാനിയെ മാറ്റി ഗാന്ധി നഗറില്‍ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച്

തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന്; രാഹുല്‍ കടുത്ത നിരാശയില്‍; പിസിസി അധ്യക്ഷന്മാരുടെ രാജി തുടങ്ങി  

Posted by - May 24, 2019, 07:19 pm IST

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷ പദവി രാജി വയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞു. ഉത്തര്‍പ്രദേശിലെയും ഒഡിഷയിലെയും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ രാജി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച ഒരിടത്തും വിജയം ലഭിച്ചില്ല. കടുത്ത നിരാശയിലാണ് രാഹുല്‍ ഗാന്ധി. രാജി സന്നദ്ധത

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം അയച്ചയാള്‍ക്ക് ചിന്മയിയുടെ മറുപടി  

Posted by - May 24, 2019, 05:57 pm IST

ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിയ്ക്കുമെതിരെ ഗായിക ചിന്മയി ഉന്നയിച്ച മീടു ആരോപണങ്ങള്‍ സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയെ ഇളക്കിമറിച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മീ ടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത് ചിന്മയി ആണ്. മീ ടു ആരോപണത്തിന്റെ പേരില്‍ സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ വേട്ടയാടലുകളും ചിന്മയി നേരിടേണ്ടിവന്നു. ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോള്‍ തനിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. അതിന് തെളിവായി കഴിഞ്ഞ ദിവസം ഒരാള്‍ അയച്ച സന്ദേശത്തിന്റെ

ഇട്ടിമാണിയിലെ ലാലേട്ടന്റെ മാര്‍ഗംകളി കാണാന്‍ ഓണം വരെ കാത്തിരിക്കണം  

Posted by - May 24, 2019, 05:56 pm IST

മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തിറങ്ങിയത്. മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇട്ടിമാണിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഒരുക്കിയ മെഗാ മാര്‍ഗം കളിയുടെ വിഷ്വലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ചട്ടയും മുണ്ടും ഉടുത്ത ലാലേട്ടന്‍ മാര്‍ഗം ക്ളിക്കുന്നതാണ് രംഗം. മോഹന്‍ലാലിനൊപ്പം സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ആന്റോ ജോസഫ് എന്നിവരുമുണ്ട്.  ഭവന നിര്‍മ്മാണ സഹായനിധിയിലേക്കുള്ള മെഗാ മാര്‍ഗംകളിയാണ് രംഗം.നവാഗതരായ ജിബി-ജോജു ടീം രചിച്ചു

ജാക്ക് ഡാനിയേല്‍ പുരോഗമിക്കുന്നു; ദിലീപിനൊപ്പം അര്‍ജുനും  

Posted by - May 24, 2019, 05:55 pm IST

കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം ദിലീപ് നായക വേഷത്തിലെത്തുന്ന ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ തമിഴില്‍ നിന്നും അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നായകനിരതന്നെയാണ് അഭിനയിക്കുന്നത്. അതിഥി വേഷത്തിലാണ് അര്‍ജുനെത്തുന്നതെന്നാണ് സൂചന. ജയസൂര്യയാണ് സംവിധായകന്‍. അഞ്ജു കുര്യനാണ് നായിക. മാര്‍ച്ച് മാസം ആയിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ്. കോടതി സമക്ഷം ബാലന്‍ വക്കീലാണ് ദിലീപിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശുഭരാത്രി, പറക്കും പപ്പന്‍, ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസര്‍ ഡിങ്കന്‍,

ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ ലൂസിഫറിന്റെ വിജയാഘോഷം  

Posted by - May 24, 2019, 05:53 pm IST

അഭിനയത്തിലൂടേയും സംവിധാനത്തിലൂടേയും മലയാളികളുടെ പ്രിയങ്കരനായിക്കഴിഞ്ഞു പൃഥ്വിരാജ് സുകുമാരന്‍. നായകനായെത്തി വെള്ളിത്തിര കീഴടക്കി സംവിധായകന്റെ കുപ്പായമണിഞ്ഞ് അവിടെയും വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞു. മലയാള സിനിമയില്‍ ഇന്ന് ഏറ്റവും വിലമതിക്കപ്പെടുന്ന വ്യക്തിയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ വിജയം കേരളക്കരയൊന്നാകെ ആഘോഷിക്കുകയാണ് ഇപ്പോള്‍. പല ഫാന്‍സ് ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷനും (AKMFCWA) പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനും (AKPFWA) ചേര്‍ന്ന് പൃഥ്വിരാജിനെ ആദരിച്ചിരിക്കുകയാണ്. ഇപ്പോള്‍ പൃഥ്വി അഭിനയിച്ച് കൊണ്ടിരിക്കുന്ന

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കും  

Posted by - May 24, 2019, 04:38 pm IST

മെല്‍ബണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാനും, 561 ഡോളര്‍ പിഴയീടാക്കാനുമുള്ള നിയമം പ്രാബല്യത്തിലായി. വാഹനമോടിക്കുമ്പോള്‍ ഡ്രെവര്‍ മദ്യപിച്ചതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് ഉടനടി റദ്ദാക്കുന്നതാണ് പുതിയ നിയമം കൂടാതെ കുറഞ്ഞത് 561 ഡോളര്‍ പിഴയും ഈടാക്കും.പുതിയ നിയമം കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ പാസായത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിയിലാകുന്നവര്‍ക്കും നിയമം ബാധകമാണെന്ന് ഗതാഗത മന്ത്രി മെലിന്‍ഡ പവേയ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ നിയമപ്രകാരം 0.05 എന്നതാണ് പൂര്‍ണ ലൈസന്‍സുള്ളവര്‍ക്ക്

സ്ത്രീകളോട് മോശമായി പെരുമാറിയ ഇന്ത്യന്‍ യോഗിക്ക് ഉപാധികളോടെ ജാമ്യം  

Posted by - May 24, 2019, 04:33 pm IST

സിഡ്നി: സ്ത്രീകളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ ഇന്ത്യന്‍ സന്ന്യാസിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവായി. ഇന്ത്യന്‍ 'യോഗി' ആനന്ദ് ഗിരിക്കാണ് കര്‍ശന ഉപാധികളോടെ മൗണ്ട് ഡ്രൂയിറ്റ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാദിവസം ക്യാമ്പ്ബെല്‍ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും,കൂടാതെ അഭിഭാഷകര്‍ മുഖേനയല്ലാതെ പരാതിക്കാരെയും സാക്ഷികളെയും സമീപിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിലുണ്ട്. രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്നും മറ്റൊരു പാസ്സ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ പാടില്ലെന്നും നിയമ വ്യവസ്ഥയില്‍ പറയുന്നു.മാത്രമല്ല ഒരു യോഗി എന്ന നിലയില്‍ ഇവിടെ ആത്മീയ

ഓസ്ട്രേലിയയില്‍ ഫ്‌ലൂ ബാധിച്ച 63 മരണം; പ്രതിരോധകുത്തിവെയ്പുകളെടുക്കാന്‍ ആരോഗ്യവകുപ്പ്  

Posted by - May 24, 2019, 04:31 pm IST

ഓസ്ട്രേലിയയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഫ്‌ലൂ ബാധിച്ച് 63 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ വിക്ടോറിയയില്‍ മാത്രം മൂന്ന് കുട്ടികളുള്‍പ്പെടെ 26 പേരും സൗത്ത് ഓസ്ട്രേലിയയില്‍ 27 പേരുമാണ് മരണമടഞ്ഞത്. രാജ്യത്ത് 44,160 പേര്‍ക്കാണ് ഇതുവരെ ഫ്‌ലൂ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 11,053 പേര്‍ സൗത്ത് ഓസ്ട്രേലിയയിലും 10,984 ന്യൂ സൗത്ത് വെയില്‍സിലുമാണ്. കൂടാതെ ക്വീന്‍സ്ലാന്റില്‍ നിന്നും 9,902ഉം വിക്ടോറിയയില്‍ നിന്നും 8,493 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്ക് പുറമെ ഏജ്ഡ് കെയറില്‍ കഴിയുന്നവരെയാണ് ഫ്‌ലൂ കൂടുതലായും

വായനശാലകള്‍ ആളൊഴിഞ്ഞ കേന്ദ്രങ്ങള്‍; പുസ്തകങ്ങള്‍ക്ക് ചില്ലലമാരകളില്‍ വിശ്രമം  

Posted by - May 24, 2019, 02:02 pm IST

മലയാളിയുടെ വായനാശീലത്തെ കൈപിടിച്ചു വളര്‍ത്തിയത്‌നമ്മുടെ നാട്ടിന്‍പുറത്തെ വായനശാലകളാണ്. ഇന്ന്പുസ്തകം മരിക്കുന്നു, വായന തളരുന്നു തുടങ്ങിയ മുറവിളികള്‍ ഉയരുമ്പോള്‍ നമ്മള്‍ അന്വേഷിക്കേണ്ടത് നാട്ടിന്‍പുറങ്ങളിലെ വായനശാലകളെവിടെയെന്നതാണ്. വായനശാലകള്‍ഒട്ടുമിക്കവയും ഇന്ന്ആളൊഴിഞ്ഞ കേന്ദ്രങ്ങളായിക്കഴിഞ്ഞു. ആളനക്കമുണ്ടെങ്കില്‍അത്ചീട്ടുകളിക്കുന്നവരുടെ ബഹളമായിരിക്കും. സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്റുകള്‍ തീര്‍ക്കുന്നതില്‍തീരുന്നു പലരുടെയും പ്രവര്ത്തനങ്ങള്‍. ഇങ്ങനെ വാങ്ങിച്ചുകൂട്ടുന്ന പുസ്തകങ്ങള്‍് ചില്ലലമാരകളില്‍ വിശ്രമിക്കുന്നു. ഒരുകാലത്ത്‌നാട്ടുകാരുടെ ഒത്തുചേരലിന്റെയും ആശയകൈമാറ്റത്തിന്റെയും പ്രധാനകേന്ദ്രങ്ങളായിരുന്നു നാട്ടിന്‍പുറത്തെ വായനശാലകള്‍.. സാഹിത്യവിജ്ഞാന ചര്‍ച്ചകളും വെടിവട്ടവും ഇവിടെ സജീവമായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും സംസ്‌കാരവുമാണ് വായനശാലകളെ നിര്‍ജീവമാക്കിയതെന്ന്പലരും ചൂണ്ടിക്കാട്ടാറുണ്ട്. യുവജനങ്ങളില്‍ വിശ്രമവേളകളില്‍ടിവിചാനലുകള്‍്ക്ക്മുന്നിലാണ്ഏറിയ പങ്കും ചെലവഴിക്കുന്നത്.

കുട്ടികളുടെ ശാസ്ത്രമാസിക യൂറീക്കയ്ക്ക് 50 വയസ്  

Posted by - May 24, 2019, 02:00 pm IST

മലയാളത്തിലെ മറ്റ് ബാലപ്രസിദ്ധീകരണങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ശാസ്ത്ര മാസിക യൂറീക്ക അരനൂറ്റാണ്ട് തികയ്ക്കുന്നു. 2019 ജൂണില്‍ യുറീക്ക അമ്പതാം വയസ്സിലേക്ക് പ്രവേശിക്കും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലമായി കേരളത്തിലെ കുട്ടികള്‍ ശാസ്ത്രത്തിന്റെ വികാസത്തെ കുറിച്ച് അറിയാന്‍ ഉപയോഗിക്കുന്ന മാധ്യമമാണ് യൂറീക്ക. ശാസ്ത്രീയ സമീപനത്തിനും ശാസ്ത്രബോധത്തിനും ഊന്നല്‍ നല്‍കുന്ന യുറീക്ക മലയാളത്തിലെ മറ്റ് ബാലപ്രസിദ്ധീകരണങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. കുട്ടികളെ അന്വേഷണത്തിന് പ്രേരിപ്പിക്കുംവിധത്തിലാണ് യുറീക്കയുടെ ഉള്ളടക്കം. മാത്തന്‍ മണ്ണിരക്കേസ്, ഇടിയന്‍ മുട്ടന്‍, മാഷോടു ചോദിക്കാം, ഹരീഷ് മാഷും കുട്ട്യോളും, ഭൂമിയിലെത്തിയ വിരുന്നുകാര്‍ തുടങ്ങി

പ്രകൃതിരമണീയമായ രാമക്കല്‍മേട്ടിലൂടെ ഓഫ് റോഡ് ജീപ്പ് സഫാരി  

Posted by - May 24, 2019, 12:25 pm IST

13 വര്‍ഷങ്ങള്‍ക്കുശേഷം ജില്ലയിലെ പ്രകൃതിരമണീയമായ രാമക്കല്‍മേട്ടിലേക്കു ഓഫ് റോഡ് ജീപ്പ് സഫാരി പുനരാരംഭിച്ചു.2005ലെ ദുരിത നിവാരണ ഉത്തരവ് പ്രകാരം കലക്ടര്‍ ജില്ലയിലെ ഓഫ്റോഡ് സഫാരികളെല്ലാം നിരോധിക്കുകയായിരുന്നു. രാമക്കല്‍മേട് ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ആദ്യം ജില്ലയില്‍ പുനരാരംഭിച്ചതെന്ന പ്രത്യേകതയുണ്ട്. നാല്‍പത് ജീപ്പുകളാണ് ഇവിടെ സര്‍വീസിനു സജ്ജീകരിച്ചിരിക്കുന്നത്. ഒരു ജീപ്പ് സവാരിക്ക് 1300 രൂപയാണ് നിരക്ക്. ഒരു ജീപ്പില്‍ ആറു മുതല്‍ ഒമ്പതു വരെ യാത്രക്കാരെ കയറ്റും. 1300 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നത് തടഞ്ഞിട്ടുണ്ട്. സവാരിക്കായി എത്തുന്നവര്‍ക്ക് രാമക്കല്‍മേട്ടിലെ

ഭക്ഷണം കഴിക്കാത്ത കുട്ടികളും അമ്മമാരുടെ ഉത്കണ്ഠയും  

Posted by - May 24, 2019, 11:43 am IST

അവനൊന്നും കഴിക്കില്ല, പല അമ്മമാരുടെയും പതിവു പരാതിയാണിത്. രാവിലെ മുതല്‍ അവര്‍ മക്കളുടെ പിന്നാലെ കഴിക്കെന്റെ മോനേ എന്നു പറഞ്ഞു നടക്കുകയാണ്. പക്ഷേ മക്കള്‍ അതുകേട്ടമട്ടേ കാണിക്കില്ല. പിന്നെ വരുന്നവരോടും പോകുന്നവരോടുമെല്ലാം അമ്മമാര്‍ പരിദേവനം പറഞ്ഞു തുടങ്ങും. മക്കള്‍ കഴിക്കില്ലെന്നു പറയുന്നത് ഒരു സ്റ്റാറ്റസ് സിംബലായി കാണുന്നവരുമുണ്ട്. ഒന്നും കഴിക്കാതിരുന്നാല്‍ എങ്ങനെ പോഷകഗുണം ലഭിക്കും എന്നതും അമ്മമാരെ അലട്ടാറുണ്ട്. ഇത് നിസാരമായി കരുതിയാല്‍ ഭാവിയില്‍ കുട്ടികളുടെ ആരോഗ്യത്തെ തന്നെ ഇത് ബാധിച്ചേക്കാം. കുട്ടിയുടെ വളര്‍ച്ച സാധാരണപോലെയാണെങ്കില്‍ കുറച്ചുനാള്‍