രാജി സന്നദ്ധത അറിയിച്ച് രാഹുല്‍; സോണിയ നിരാകരിച്ചു  

Posted by - May 23, 2019, 08:07 pm IST

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയുമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജി തീരുമാനം സോണിയ നിരാകരിച്ചു.മുതിര്‍ന്ന നേതാക്കള്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തില്‍ പ്രവര്‍ത്തക സമിതി അന്തിമതീരുമാനം കൈക്കൊള്ളട്ടെയെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. പരമ്പരാഗതമായി നെഹ്രു കുടുംബം പ്രതിനിധാനം ചെയ്തുകൊണ്ടിരുന്ന അമേഠി മണ്ഡലത്തിലെ ദയനീയ തോല്‍വിയും രാഹുലിന്റെ

പോണ്‍വീഡിയോ അടിമകളെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

Posted by - May 23, 2019, 07:45 pm IST

മനുഷ്യരില്‍ ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത് ഉല്‍പാദിപ്പിക്കപ്പെട്ടാലും മനുഷ്യര്‍ക്ക് ലൈംഗികവികാരം ഉണരുന്നു, ലൈംഗികോത്തേജനം ഉണ്ടാകുന്നു. എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം നെറ്റില്‍ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമിന്‍ വലിയ അളവിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശനം ഉണ്ടാകുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനേക്കാള്‍ അധികമായി ലൈംഗിക വീഡിയോകള്‍ കാണുമ്പോള്‍ ഈ രാസത്വരകം ഉണ്ടാകുന്നത് എങ്ങനെയെന്നും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഉണ്ടാകാനിടയുള്ള

സ്ത്രീക്കുവേണ്ടത് സെക്‌സിനേക്കാള്‍ സ്‌നേഹവും കരുതലും  

Posted by - May 23, 2019, 07:40 pm IST

പല ദാമ്പത്യങ്ങളും വിവാഹമോചനത്തില്‍ ചെന്നെത്തുന്നതിനു കാരണം സെക്‌സിലുണ്ടാകുന്ന താളംതെറ്റലുകളാണ്. വിവാഹിതരായി ജീവിതം ആഘോഷമാക്കുന്ന വേളകളില്‍ പോലും സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യക്കുറവ് കാണുന്നത് വലിയ പ്രശ്നമായി ദാമ്പത്യത്തില്‍ കാണാറുണ്ട്. പുതിയ വീട്ടിലേക്കുള്ള നവവധുവിന്റെ വരവ്, മനസില്‍ അലട്ടുന്ന പലവിധ വിഷമതകള്‍, വീട്ടുകാരെ പിരിഞ്ഞിട്ടുള്ള അവസ്ഥ, സെക്സിനോടുള്ള പേടി ഇവയൊക്കെ കാണ്ടാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. മണിയറയില്‍ ഭാര്‍ത്താവും ഭാര്യയും നല്ല സുഹൃത്തുക്കളാകുമ്പോള്‍ മാത്രമാണ് ആ ദാമ്പത്യം വിജയിക്കാറുള്ളത്. എന്നാല്‍ ചില സംഭവങ്ങളില്‍ പുരുഷന്മാര്‍ നടത്തുന്ന അമിത താല്‍പര്യങ്ങളും നീല

ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കാന്‍ പോഷകസമ്പുഷ്ടമായ ആഹാരം ഉറപ്പാക്കൂ  

Posted by - May 23, 2019, 07:38 pm IST

സന്തോഷകരമായ ലൈംഗിക ജീവിതത്തിന് ഭക്ഷണത്തിനു പ്രധാന സ്ഥാനമുണ്ട്. പോഷക സമ്പുഷ്ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്ടിക്ക് സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ് ലൈംഗികശേഷിയിലും പ്രകടമാകും. മാംസാഹാരം മാത്രമാണ് ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണമെന്നാണ് പണ്ടേയുള്ള ചിന്ത. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു. പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും ലൈംഗികതയുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഈ

ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനുള്ള ആറു മാര്‍ഗങ്ങള്‍  

Posted by - May 23, 2019, 07:36 pm IST

ഭര്‍ത്താവിന് മറ്റാരോടെങ്കിലും ബന്ധമുള്ളതായി സംശയിക്കുന്ന ഭാര്യമാര്‍ക്ക് അത് വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള സൂത്രമാണ് മനശാസ്ത്രജ്ഞ ഡോ. ആമി ഇവേഴ്സണ്‍ കണ്ടെത്തിയിരിക്കുന്നത്. എത്ര ആത്മാര്‍ഥമായാണ് പങ്കാളികള്‍ പരസ്പരം സ്നേഹിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ ആര്‍ക്കെങ്കിലുമൊരു ചാഞ്ചല്യമുണ്ടായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആറ് കാര്യങ്ങളാണ് ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിന്റെ സൂചനകളായി പരിഗണിക്കാവുന്നതെന്ന് ഡോ. ആമി ഇവേഴ്സണ്‍ പറയുന്നു. 1. ഭര്‍ത്താവിന്റെ കുടുംബപാരമ്പര്യം എങ്ങനെയുള്ളതാണെന്ന് ആദ്യം മനസ്സിലാക്കുക. രക്ഷിതാക്കളുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടാവുകയോ, അവര്‍ക്കാര്‍ക്കെങ്കിലും മറ്റൊരു ബന്ധമുണ്ടായിരിക്കുകയോ ചെയ്താല്‍, അത് അയാളിലേക്കും പകര്‍ന്നിട്ടുണ്ടാവാം. ഇത്തരം സാഹചര്യങ്ങളില്‍

വാക്കുകളാല്‍ മതിലുകള്‍ പണിയരുത്; സംസാരവും പെരുമാറ്റവും ശ്രദ്ധിച്ചാല്‍ വിവാഹബന്ധം തകരാതിരിക്കും  

Posted by - May 23, 2019, 07:31 pm IST

ഒരിക്കലും പിണങ്ങാതെ വഴക്കുണ്ടാക്കാതെ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന് ആര്‍ക്കെങ്കിലും അവകാശവാദമുയര്‍ത്താനാവുമോ? സാധിക്കില്ലെന്ന് ഏറെ ആലോചിക്കാതെ തന്നെ പറയാനാകും. എ്ന്നാല്‍ കലഹവും വെറുപ്പും പതിവാക്കിയാല്‍ അതുമതി വിവാഹബന്ധം തകരാന്‍. പലവിധ ഈഗോകളും കലഹങ്ങളും വരുമ്പോള്‍ ഇണകള്‍ക്ക് പരസ്പം വെറുപ്പാകും. ചിലപ്പോള്‍ വെറുമൊരു വാക്കുകൊണ്ടുപോലും വിവാഹബന്ധം താറുമാറായേകും. പങ്കാളികള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് ചില കാര്യങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സംസാരവും പെരുമാറ്റവും എല്ലാം ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. ചില വാക്കുകള്‍ പോലും പങ്കാളികള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമ്പോള്‍ മറ്റു

ആര്‍ത്തവകാലത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യതയും സുരക്ഷിതകാലവും  

Posted by - May 23, 2019, 07:28 pm IST

ഗര്‍ഭധാരണത്തെ തടയുന്നതിനു വ്യത്യസ്തമായ മാര്‍ഗങ്ങളാണ് ഓരോരുത്തനും അനുവര്‍ത്തിക്കുന്നത്. പില്‍സ്, കോണ്ടംസ്, ഐയുഡി എന്നിവയെല്ലാം ഇതില്‍ പെടുന്ന ചിലതാണ്. സ്ഥിരമായി ഗര്‍ഭധാരണം തടയാന്‍ സ്ത്രീകളില്‍ ട്യൂബക്ടമി, പുരുഷന്മാരില്‍ വാസക്ടമി തുടങ്ങിയ വഴികളുമുണ്ട്.ഇതല്ലാതെ സുരക്ഷിതകാലം എന്ന സമയവുമുണ്ട്. അതായത് ഓവുലേഷന്‍ നടക്കാത്ത സമയത്തുള്ള സംഭോഗം ഗര്‍ഭധാരണ കാരണമാകില്ലെന്നാണ് പൊതുവേ പറയുക. ഇതു പോലെ ആര്‍ത്തവ കാലത്തും ഗര്‍ഭധാരണം നടക്കില്ലെന്നാണ് വിശ്വാസം. ഏതു ഗര്‍ഭനിരോധന ഉപാധികളും 100 ശതമാനം സുരക്ഷിതമല്ലെന്നാണ് പൊതുവേ പറയുക. പരാജയത്തിനുള്ള ഒരു ശതമാനം സാധ്യത ഏതു ഗര്‍ഭനിരോധനോപാധികളിലുമുണ്ട്.

ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിന് മുരിങ്ങയ്ക്കയും മുരിങ്ങയിലയും  

Posted by - May 23, 2019, 07:25 pm IST

നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ലഭ്യമായ സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും വളരെ നല്ലതാണെന്ന് പണ്ടുമുതലേ കേള്‍വിയുള്ളതാണ്. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയ്ക്കും ഏറെഗുണങ്ങള്‍ ഉണ്ട്.  ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും. പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നായാണു മുരിങ്ങയ്ക്കായ അറിയപ്പെടുന്നത്. മുരിങ്ങ ഇല കൊണ്ടുള്ള തോരനും, മുരിങ്ങ ഇല പുളിശ്ശേരിയുമെല്ലാം നാട്ടിന്‍ പുറത്തെ ഇഷ്ടവിഭവമാണ്. മുരിങ്ങ പൂവ് തോരനും ഔഷധ ഗുണം പ്രധാനം ചെയ്യുന്നു. മുരിങ്ങയ്ക്കായില്‍ അടങ്ങിരിക്കുന്ന

കെ എച്ച് എന്‍ എ ദ്വൈവാര്‍ഷിക ഹൈന്ദവസംഗമം ഹൂസ്റ്റണില്‍ നടന്നു  

Posted by - May 23, 2019, 05:30 pm IST

ഹൂസ്റ്റണ്‍: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമത്തിന്റെ ഹുസ്റ്റണിലെ ശുഭാരംഭം ക്ഷേത്ര സന്നിധിയില്‍ഉത്സവാന്തരീക്ഷത്തില്‍ ആവേശകരമായി നടന്നു. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവ സമയത്തു തന്നെ സംഘടിപ്പിച്ച ശുഭാരംഭത്തില്‍ കെ എച്ച് എന്‍എയുടെ ദേശീയ ഭാരവാഹികളും ഹുസ്റ്റണിലെ പ്രമുഖ ഹൈന്ദവ നേതാക്കളും പങ്കെടുത്തു. കെഎച്ച്എന്‍എയുടെ വളര്‍ച്ചയ്ക്ക് എക്കാലത്തും ഉറച്ച സംഭാവന നല്‍കിയിട്ടുള്ളവരാണ് ഹൂസ്റ്റണിലെ മലയാളി ഹിന്ദുക്കളെന്ന് മുഖ്യാതിഥിയായിരുന്ന കെ എച്ച് എന്‍എ അധ്യക്ഷ ഡോക്ടര്‍ രേഖ മേനോന്‍ പറഞ്ഞു. ദേശീയ കണ്‍വന്‍ഷനിലെ പങ്കാളിത്തത്തിലും

പത്താമത് കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്റ് വെല്‍നസ് ഫെയര്‍ ജൂണ്‍ 15 ന്  

Posted by - May 23, 2019, 05:28 pm IST

കരോള്‍ട്ടണ്‍(ഡാളസ്സ്): അമേരിക്കന്‍ മുസ്ലീം വുമണ്‍ ഫിസിഷ്യന്‍ അസ്സോസിയേഷനും, മദീന മസ്ജിത് കരോള്‍ട്ടനും സംയുക്തമായി ടെക്സസ് ഹെല്‍ത്ത് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജൂണ്‍ 15 ന് പത്താമത് കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്റ് വെല്‍നസ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 15 ന് രാവിലെ 9.30 മുതല്‍ 1.30 വരെ കരോള്‍ട്ടണ്‍ ഓള്‍ഡ് സെന്ററിലുള്ള മദീനാ മസ്ജിദ് ഓഫ് കരോള്‍ട്ടണിലാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 5 ഡോളറാണ് രജിസ്ട്രേഷന്‍ ഫീസ്. അഡല്‍റ്റ് സ്‌ക്രീനിംഗ് (കൊളസ്ട്രോള്‍, ഗ്ലൂക്കോസ്) തുടങ്ങിയ പരിശോധനയും ഇവിടെ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍

ടെക്സസില്‍ റെഡ് ലൈറ്റ് കാമറകള്‍ നിരോധിക്കാനുള്ള ബില്‍ സെനറ്റ് പാസാക്കി; ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്നതോടെ നിയമമാകും  

Posted by - May 23, 2019, 05:19 pm IST

ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്തെ റെഡ് ലൈറ്റ് കാമറകള്‍ നിരോധിക്കുന്നതിനുള്ള ബില്‍ അവസാന കടമ്പയും കടന്ന് ഗവര്‍ണര്‍ ഗ്രെഗ് എബര്‍ട്ടിന്റെ ടേബിളിലെത്തി. ടെക്സസ് ഹൗസ് നേരത്തെ ബില്‍ പാസാക്കിയിരുന്നു. മെയ് 16-നു വെള്ളിയാഴ്ച വൈകിട്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം ബില്‍ എട്ടിനെതിരേ 23 വോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്. അമിത വേഗതയാലും, റെഡ് ലൈറ്റ് നിയമവിരുദ്ധമായി മറികടക്കുകയും ചെയ്യുന്ന പൗരന്മാരെ കാമറകള്‍ പരിശോധിച്ച് ഫൈന്‍ ഈടാക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് സെനറ്റര്‍ ബോബ്

യുക്മ ദേശീയ നേതൃത്വ സമ്മേളനവും പരിശീലന കളരിയും ബര്‍മിംഗ്ഹാമില്‍ നടന്നു  

Posted by - May 23, 2019, 05:11 pm IST

ലണ്ടന്‍: യുക്മ പുതിയ പ്രവര്‍ത്തനവര്‍ഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബര്‍മിംഗ്ഹാം വേദിയായി. യുക്മ ദേശീയ നേതൃത്വ സമ്മേളനവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും മേയ് 11 ന് (ശനി) നടന്നു. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തുവെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു. രണ്ട് സെഷനുകളായാണ് സമ്മേളനം ക്രമീകരിച്ചിരുന്നത്. രാവിലെ 10 ന് ആരംഭിച്ച സമ്മേളനം യുക്മയുടെ 2019 ലെ ദര്‍ശനങ്ങളും

ജര്‍മനിയില്‍ കടക്കെണിയിലായവരുടെ എണ്ണം ഏഴ് മില്യണ്‍ ആയി  

Posted by - May 23, 2019, 05:09 pm IST

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും പുതിയ സ്റ്റാറ്റിക്സ് അനുസരിച്ച് കടബാദ്ധ്യതരുടെ എണ്ണം ഏഴ് മില്യണ്‍ ആയി വര്‍ദ്ധിച്ചു. ജര്‍മനിയിലെ തൊഴിലില്ലായ്മക്ക് കുറവ് വന്നെങ്കിലും സാധാരണക്കാരുടെ കടം വര്‍ദ്ധിക്കുകയാണ്. വീടുകളുടെ വാടക, ഹീറ്റിങ്ങ്, കറന്റ്, വെള്ളം, അത്യാവശ്യ ഇന്‍ഷ്വറന്‍സുകള്‍, ഭക്ഷണം എന്നിവ കഴിഞ്ഞാല്‍ ബാക്കി പണം തികയാതെ കടം വാങ്ങി ജീവിതം നയിക്കുകയാണ് ആളുകള്‍. സര്‍ക്കാരിന്റെ ഹാര്‍ട്ട് 4 സഹായം കിട്ടാനുള്ള വരുമാന പരിധി പ്രതിമാസം 500 യൂറോ ആക്കിയതും വളരെയേറെ ആളുകളെ കഷ്ടത്തിലാക്കി. ഇതിനിടയില്‍ ജര്‍മനിയില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന

യൂറോപ്പില്‍ വിലക്കയറ്റത്തില്‍ പതറി ജനങ്ങള്‍  

Posted by - May 23, 2019, 05:07 pm IST

ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ വിലക്കയറ്റം അസാധാരണ വേഗത്തില്‍ കുതിക്കുന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 2.2 ശതമാനം വിലക്കയറ്റമാണ് ഈ മാസം ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ സ്റ്റാറ്റിക്സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകളിലാണ് ഈ അസാധാരണ വിലക്കയറ്റം കാണിക്കുന്നത്. യൂറോപ്പിലെ വില വര്‍ദ്ധനവ് ശതമാനക്കണക്കില്‍ താഴെ പറയുന്നവയാണ്. ഹീറ്റിംങ്ങ് ഓയില്‍ 35.6 ; പെട്രോള്‍, ഡീസല്‍ 17.6; സൂപ്പര്‍ പെട്രോള്‍ 11.8. ആഹാരസാധനങ്ങള്‍, സസ്യ-പലചരക്കുകളില്‍ 2.8; വീട്ട് വാടക 1.5. സാധാരണ ജനങ്ങള്‍ക്കും, കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ക്കും, കുടുബത്തില്‍ ഭാര്യക്കും, ഭര്‍ത്താവിനും

സൗദിയില്‍ 30 സാങ്കേതിക തൊഴിലുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു  

Posted by - May 23, 2019, 04:40 pm IST

റിയാദ് : സൗദി അറേബ്യയില്‍ മുപ്പത് സാങ്കേതിക തൊഴിലുകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. പുതുതായി 30 സാങ്കേതിക തൊഴിലുകളെ ജവാസാത്ത്(പാസ്‌പോര്‍ട്ട് വിഭാഗം ) ഡയറക്ടറേറ്റുമായി ബന്ധിപ്പിച്ചു കഴിഞ്ഞതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് അറിയിച്ചു. ഈ തൊഴിലുകളെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായും ബന്ധിപ്പിച്ചിട്ടുണ്ട്. എന്‍ജിനീയര്‍മാരും സാങ്കേതിക ജോലിക്കാരും അടക്കമുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും സേവനങ്ങള്‍ എളുപ്പമാക്കാന്‍ ശ്രമിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളെയും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിനെയും ബന്ധിപ്പിച്ചിരിക്കുന്നതെന്ന് കൗണ്‍സില്‍