സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന ഇഖാമ നിരക്കുകള്‍ പുതുക്കുന്നു  

Posted by - May 23, 2019, 04:36 pm IST

റിയാദ് : സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന സ്ഥിരം ഇഖാമക്ക് (താമസാനുമതി രേഖ ) എട്ട് ലക്ഷം റിയാല്‍ ( 15,000,000 രൂപ ഏകദേശ കണക്കില്‍ ) ഫീസ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് .ഓരോ വര്‍ഷവും പുതുക്കുന്ന ഇഖാമക്ക് ഒരു ലക്ഷം റിയാല്‍(1,875,000 രൂപ ഏകദേശ കണക്കില്‍ ) ഫീസും ആണ് ഈടാക്കുക . സൗദി അറേബ്യയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങള്‍ക്കും പ്രിവിലേജ് ഇഖാമ നിയമം അനുസരിച്ചുള്ള സ്ഥിരവും ,താല്‍ക്കാലികവുമായുള്ള ഇഖാമ അനുവദിക്കും .സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ നിന്ന്

യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയിലും  

Posted by - May 23, 2019, 04:34 pm IST

ദുബായ് : യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയിലും ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് യു.എ.ഇ-ഇന്ത്യയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണിത്. ഇന്ത്യയില്‍ ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യു.എ.ഇയില്‍ എത്തുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, ചെറിയൊരു ടെസ്റ്റിന് ശേഷം ലൈസന്‍സ് സ്വന്തമാക്കാനാവും. യു.എ.ഇയില്‍ തൊഴിലന്വേഷകരായി എത്തുന്നവര്‍ക്ക് സമയവും പണവും ലാഭിക്കാന്‍ പുതിയ സമ്പ്രദായം ഉപകരിക്കുമെന്നാണ് പ്രതീക്ഷ . യു.എ.ഇ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയുട്ടുകള്‍ ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറക്കും. ഇതിനായി ഇന്ത്യയുടെ നാഷനല്‍ സ്‌കില്‍ ഡവലപ്മെന്റ്

കേരള നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറുന്നു: മുഖ്യമന്ത്രി  

Posted by - May 23, 2019, 04:26 pm IST

ചിക്കാഗോ: നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നു. തടസം നില്‍ക്കുന്ന നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. നിക്ഷേപം ആകര്‍ഷിക്കാന്‍ ഉതകുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള തൊഴിലാളികളെ കോരിത്തരിപ്പിക്കുന്ന ഹേ മാര്‍ക്കറ്റ് സ്‌ക്വയറും, സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച സ്ഥലവും സന്ദര്‍ശിച്ചത് അനുസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വിവേകാനന്ദന്റെ പ്രസംഗം നടന്നപ്പോള്‍ ഉണ്ടായിരുന്ന തുറസായസ്ഥലം ഇപ്പോള്‍ ഹാളായി. മ്യൂസിയവുമുണ്ട്. കേരളത്തിന്റെ

ഒന്നരവര്‍ഷമായി ശമ്പളമില്ലാതെ ബഹ്‌റിനിലെ ആശുപത്രിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 200ഓളം തൊഴിലാളികള്‍  

Posted by - May 23, 2019, 04:23 pm IST

ഒന്നര വര്‍ഷത്തോളമായി ശമ്പളമില്ലാതെ ബഹറിന്‍ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെ തൊഴിലാളികള്‍ ദുരിതത്തില്‍. മലയാളികള്‍ ഉള്‍പ്പെടെ 200 ഓളം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ഇവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും ഇതര സംഘടനകളുടേയും മറ്റും സഹായത്തോടെയാണ് മുന്നോട്ടു പോകുന്നത്. ഭക്ഷണത്തിനും ഇലക്ട്രിസിറ്റി, കുടിവെള്ളം മുതലായവയ്ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിക്കുകയാണിവര്‍. 500 ഓളം ജോലിക്കാരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ പലരും ശമ്പളം ലഭിക്കാതായതോടെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് അധികവും പ്രതിസന്ധിയിലായത്. ഇന്‍ഡ്യന്‍ എംബസിക്കും, ബഹറിന്‍ തൊഴില്‍ മന്ത്രാലയത്തിനും കൂടാതെ ബഹറിന്‍ ഹ്യൂമന്‍

'ഓഫര്‍ വില്‍പ്പന' നടത്തി കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കു പിടിവീഴുന്നു

Posted by - May 23, 2019, 04:15 pm IST

അബുദാബി : വന്‍ വിലക്കുറവാണെന്ന പരസ്യം കാട്ടി ജനങ്ങളെ കടയ്ക്കുള്ളില്‍ എത്തിച്ച ശേഷം വിലകുറച്ച് നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് പിടിവീഴുന്നു. അബുദാബിയില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഓഫര്‍ വില്‍പ്പനയില്‍ പരാതിയുള്ളവര്‍ക്കു സാമ്പത്തിക മന്ത്രാലയത്തെ സമീപിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില വ്യാപാര സ്ഥാപനങ്ങളുടെ 'ഓഫര്‍ വില്‍പ്പന' ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അധികൃതരുടെ അറിയിപ്പ്. ഓഫറില്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിക്കുന്നവസ്തുക്കളും ഓഫറില്‍ ഉള്‍പ്പെടുത്താതെ വില്‍ക്കുന്ന വസ്തുക്കളും തമ്മില്‍ വില വ്യത്യാസമില്ലെന്നാണു ജനങ്ങളുടെ പരാതി. കഴിഞ്ഞയാഴ്ച ഓഫര്‍ പ്രഖ്യാപിച്ച ഒരു സ്ഥാപനം

കടമെടുത്താല്‍ രാജ്യത്തിന്റെ കറന്‍സിക്കു വിനിമയമൂല്യം കുറയും  

Posted by - May 23, 2019, 04:03 pm IST

ഒരു രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് മറ്റൊരു രാജ്യത്തേതിനെക്കാള്‍ കുറവായിരുന്നാല്‍, കുറഞ്ഞ നിരക്കുള്ള രാജ്യത്തെ കറന്‍സി കൂടുതലായി വില്‍ക്കപ്പെടും; ഉയര്‍ന്ന നിരക്കുള്ള രാജ്യത്ത് കറന്‍സി കൂടുതലായി വാങ്ങിക്കുകയും ചെയ്യും. കൂടുതല്‍ വരുമാനം കിട്ടുമെന്നതിനാലാണിത്. അതായത്, പലിശനിരക്ക് കൂടുതലുള്ള രാജ്യത്തെ കറന്‍സിയുടെ വിനിമയമൂല്യവും കൂടുതലാകും. കറന്റ് അക്കൗണ്ട് കമ്മിയും സ്വാധീനംചെലുത്തും. ഒരു രാജ്യം മറ്റു രാജ്യങ്ങളുമായി നടത്തുന്ന വിപണനങ്ങളെ അടിസ്ഥാനമാക്കിയുള്ള വരവുചെലവുകളുടെ അറ്റമൂല്യം സുപ്രധാനമാണ്. ഇതനുസരിച്ച് വരുമാനം കുറവും ചെലവ് കൂടുതലുമാണെങ്കില്‍ ഈ വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. വസ്തുക്കള്‍,

വിപണി വിശകലനങ്ങളും രാഷ്ട്രീയസാഹചര്യങ്ങളും കയറ്റിറക്കങ്ങള്‍ക്കു കാരണമാകും  

Posted by - May 23, 2019, 03:58 pm IST

വിദേശനാണ്യ വിനിമയ വിപണിയെ വിശകലനംചെയ്യുന്നവരുടെ പ്രവചനങ്ങള്‍ പ്രകാരം വിനിമയമൂല്യത്തില്‍ മാറ്റംവന്നുകൊണ്ടിരിക്കും. ഇത്തരത്തിലുള്ള വിശദമായ വിപണി വിശകലനങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചനകള്‍ വിനിമയ മൂല്യനിര്‍ണയത്തില്‍ പ്രധാനമാണ്. ഇതിന് അനുസൃതമായി വിനിമയം നടക്കും. ഏതെങ്കിലും കറന്‍സിക്ക് വിനിമയമൂല്യം ഉയരുമെന്ന പ്രവചനങ്ങള്‍ ശക്തമാകുമ്പോള്‍ ഈ കറന്‍സി വാങ്ങാനുള്ള താല്‍പ്പര്യം ഏറിവരും. സ്വാഭാവികമായും വില ഉയരുകയും പ്രവചനം ഏറെക്കുറെ ഫലിക്കുകയും ചെയ്യുകയാണ് പതിവ്. മറിച്ചുള്ള പ്രവചനങ്ങളാകട്ടെ വില്‍പ്പന കൂടാനും വില കുറയാനും ഇടയാക്കും.രാഷ്ട്രീയ സാഹചര്യങ്ങളാണ് അടുത്ത ഘടകം. ഏതൊരു സമ്പദ്വ്യവസ്ഥയിലും സുപ്രധാന ഘടകമാണ് വിദേശനാണ്യ

വിപണിയെ നിയന്ത്രിക്കുന്നത് നാണ്യനയവും ഊഹാപോഹങ്ങളും  

Posted by - May 23, 2019, 03:56 pm IST

വ്യത്യസ്ത ഇനം കറന്‍സികളുടെ പരസ്പര കൈമാറ്റമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് അഥവാ വിദേശനാണ്യ വിനിമയം. ഇതില്‍ ഓരോ ഇനത്തിന്റെയും ആവശ്യം, വിതരണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിനിമയമൂല്യത്തില്‍ മാറ്റംവരും. സപ്ലൈയെയും ഡിമാന്‍ഡിനെയും ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്. നാണ്യനയമാണ് ഈ ഘടകങ്ങളില്‍ ആദ്യത്തേത്. കേന്ദ്ര ബാങ്കിനാണ്ഇതില്‍ മേല്‍ക്കൈ. ഇതിന് അനുസൃതമായി വിനിമയമൂല്യത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. വിദേശനാണ്യ വിപണിയില്‍ കേന്ദ്ര ബാങ്കിന്റെ സാന്നിധ്യം സദാ ഉണ്ടാകും. ആഭ്യന്തര കറന്‍സിയുടെ മൂല്യം അനിയന്ത്രിതമായി ചാഞ്ചാടാതെ അതിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ജാഗരൂകമാണ് കേന്ദ്ര ബാങ്ക്. നാണ്യനയത്തിന്റെ

ഉപഭോക്താക്കള്‍ക്ക് സൗഭാഗ്യസമ്മാനങ്ങളുമായി യുഎഇ എക്‌സ്‌ചേഞ്ച്  

Posted by - May 23, 2019, 03:49 pm IST

ദുബായ്: ഉപഭോക്താക്കള്‍ക്കു വേണ്ടി റമദാന്‍ മാസം പ്രമാണിച്ച് നിരവധി സൗഭാഗ്യ സമ്മാനങ്ങളുമായി യുഎഇ യിലെ പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ വേനല്‍ക്കാല പ്രമോഷന്‍. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 7 വരെയുള്ള കാലയളവില്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇടപാട് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ദുബായിലൊരു വീട് മെഗാ സമ്മാനമായും വിലകൂടിയ മൂന്ന് ആഡംബര കാറുകളും പതിനായിരം ദിര്‍ഹംസ് പ്രതിദിന സമ്മാനമായും നല്‍കും. യുഎഇ എക്‌സ്‌ചേഞ്ച് ശാഖകളില്‍ നിന്ന് മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ കറന്‍സി എക്‌സ്‌ചേഞ്ച്, ബില്‍ പെയ്‌മെന്റ്‌സ്,

കണ്ണൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം  

Posted by - May 23, 2019, 03:46 pm IST

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്   24 മണിക്കൂറും ആശ്രയിക്കാവുന്ന തരത്തിലാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.ഇബിക്‌സ് ക്യാഷ് വേള്‍ഡിന്റെ നേതൃത്വത്തിലാണ് വിദേശ നാണയ വിനിമയ സേവനം പ്രവര്‍ത്തനം തുടങ്ങിയത്. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ എന്നീ കെട്ടിടങ്ങളില്‍ ഓരോ കൗണ്ടറുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. യാത്രക്കരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയക്കനുസരിച്ച് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് സൗകര്യത്തിന് പുറമെ ട്രവലേഴ്‌സ് ചെക്ക്, മള്‍ട്ടി

സ്വപ്നതുല്യനേട്ടത്തില്‍ ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; ഇത് നരേന്ദ്ര മോദിയുടെ ചരിത്രവിജയം  

Posted by - May 23, 2019, 03:25 pm IST

ന്യൂഡല്‍ഹി: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായി. 350 എന്ന സ്വപ്നതുല്യ നേട്ടത്തിലേക്ക് എന്‍ ഡി എ. ബിജെപി കഴിഞ്ഞ തവണ നേടിയതിനെക്കള്‍ സീറ്റോടെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് .എല്ലാ വിമര്‍ശനങ്ങള്‍ക്കുമപ്പുറം ഇത് നരേന്ദ്ര മോദിയുടെ വിജയം .ഒപ്പം അണിയറയില്‍ തന്ത്രം മെനഞ്ഞ അമിത് ഷായുടെയും .ഇന്ദിരാഗാന്ധിയുടെ വധം സൃഷ്ടിച്ച സഹതാപതരംഗത്തില്‍ കോണ്‍ഗ്രസ് നേടിയ അസാധാരണ വിജയം ഒഴിച്ചാല്‍ ഇത് ചരിത്രം . ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകളെ കടത്തിവെട്ടുന്ന മിന്നുന്ന വിജയം നേടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും

കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏകീകരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണോ?  

Posted by - May 23, 2019, 01:52 pm IST

കേരളത്തിലെ പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞ ഒരു പുസ്തകമാണ്. ഏകരൂപമില്ല. വ്യക്തമായ പഠനപദ്ധതി ഇല്ല. ഒന്നുമുതല്‍ 12 വരെപലതരം സിലബസ്സുകള്‍.  ഇതിന് ഒരു ഏകരൂപമുണ്ടാക്കാന്‍ വിദ്യാഭ്യാസവിചക്ഷണന്മാര്‍ ആലോചിക്കാതിരുന്നിട്ടില്ല. പലതരംസമ്മര്‍ദ്ദങ്ങളില്‍ പെട്ട് പരിഷ്‌ക്കരണ നീക്കങ്ങള്‍പരാജയപ്പെട്ടു. സ്റ്റേറ്റ് സിലസ്സിലുള്ള പൊതുവിദ്യാഭ്യാസത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചുവരുന്നു.അതിനായി തയ്യാറാക്കിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്മന്ത്രിസഭയുടെ പരിഗണനയിലാണ്. റിപ്പോര്‍ട്ടിലെവിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് പൊതുസമൂഹത്തിനറിയില്ല. എന്നിരിക്കെ ഹയര്‍ സെക്കന്ററിസ്‌കൂളുകളിലെ അധ്യാപകരും മാനേജ്മെന്റും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സംയുക്തമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. വിദ്യാഭ്യാസം സര്‍ക്കാരിന് പൊള്ളുന്ന ഒരു വിഷയമാണ്.

കേരളത്തിലെ ഒരേയൊരു ഐഐടിയുടെ കിതപ്പ്  

Posted by - May 23, 2019, 01:45 pm IST

സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ ആരംഭിച്ചത് രണ്ടാമത്തെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി സ്വാശ്രയ മേഖലയിലെ ആദ്യത്തെ എന്‍ജിനീയറിങ് കോളേജ് എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴില്‍ തൊടുപുഴയില്‍ ആരംഭിച്ചു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ട് ആ രീതിയില്‍ കൂടുതല്‍ എന്‍ജിനീയറിങ് പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെ അധികാരത്തില്‍ വന്ന ആന്റണി ഗവണ്‍മെന്റാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്

മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും ഇനിയും കരകയറാനാവാതെ ആറന്മുള കണ്ണാടി നിര്‍മാണ മേഖല  

Posted by - May 23, 2019, 01:35 pm IST

പത്തനംതിട്ട : മഹാപ്രളയം തകര്‍ത്ത ആറന്‍മുള കണ്ണാടി നിര്‍മ്മാണ മേഖല കരകയറാനാവാതെ വലയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കള്‍ മല്‍സരിച്ച് ഇവിടെയെത്തി വാഗ്ദാനങ്ങള്‍ ചൊരിഞ്ഞത് മാത്രം ആണ് ആകെ ഉണ്ടായത് . ആറന്‍മുളയുടെ പൈതൃക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള പദ്ധതികളൊന്നും പ്രളയം ഉണ്ടായി എട്ട് മാസം കഴിഞ്ഞിട്ടും അധികൃതര്‍ നടപ്പാക്കിയില്ല .ആറന്‍മുളയുടെ ഈ ശില്‍പ്പ ഭംഗി നിലനിര്‍ത്താന്‍ ഉള്ള അതിജീവനത്തിലാണ് ശില്‍പ്പികള്‍ . മഹാപ്രളയം തകര്‍ത്ത ആറന്‍മുള പേടി സ്വപ്നത്തോടെയാണ് കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ച് ഓര്‍ക്കുന്നതെങ്കില്‍ കാലാവസ്ഥ മുന്നറിയിപ്പുകളില്‍

മഴക്കാലമെത്തുന്നതോടെ സാംക്രമികരോഗ ഭീഷണിയില്‍ അപ്പര്‍ കുട്ടനാട്  

Posted by - May 23, 2019, 01:33 pm IST

ഹരിപ്പാട്: മഴക്കാലം തൊട്ടടടുത്ത് എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ സാംക്രമിക രോഗസാധ്യതയേറി. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഇവിടെ നടപ്പാക്കിയിട്ടില്ല. പേരിന് വേണ്ടി റോഡുവക്കിലെ പുല്ലുചെത്തല്‍ മാത്രമാണ് നടക്കുന്നത്. റോഡുവക്കിലും നദീതീരങ്ങളിലും തള്ളുന്ന മാലിന്യങ്ങള്‍ മഴയാരംഭിച്ചതോടെ അഴുകി ദുര്‍ഗന്ധപൂരിതമാണ്.ഹരിപ്പാട് വീയപുരം റോഡിലെ കാരിച്ചാല്‍ ,പായിപ്പാട് ,വീയപുരം പാലത്തിന്റെ വശങ്ങളില്‍ കൊണ്ടു തള്ളുന്ന മാലിന്യങ്ങള്‍ റോഡിലേക്ക് ഒലിച്ചിറങ്ങി റോഡില്‍ വഴുവഴുപ്പ് സൃഷ്ടിക്കുന്നു. ആരോഗ്യവകുപ്പിന്റെ സഹകരണം മിക്കമേഖലകളിലും കുറവാണെന്ന് എക്കാലത്തെയും ആരോപണമാണ്. ചില പഞ്ചായത്തുകള്‍ മഴക്കാല ശുചീകരണമെന്ന പേരില്‍ മുന്‍ കാലത്തെ പോലെ